english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ദിവസം 07 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
അനുദിന മന്ന

ദിവസം 07 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും

Thursday, 28th of November 2024
1 0 377
Categories : ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)

പുതിയ മേഖലകള്‍ എടുക്കുക

നിങ്ങളുടെ ഉള്ളങ്കാൽ ചവിട്ടുന്ന സ്ഥലമൊക്കെയും ഞാൻ മോശെയോടു കല്പിച്ചതുപോലെ നിങ്ങൾക്കു തന്നിരിക്കുന്നു. (യോശുവ 1:3).

കായികം, രാഷ്ട്രീയം, സാങ്കേതീക മേഖല, കൃഷി മേഖല, വിദ്യാഭ്യാസം, സൈന്യം, ആരോഗ്യപരിരക്ഷണം, അതുപോലെ മാധ്യമം തുടങ്ങിയ മേഖലകളിലെ നേതൃത്വത്തില്‍ ആയിരിക്കുവാന്‍ വിശ്വാസികള്‍ക്ക് കഴിയും. അങ്ങനെയുള്ള സ്ഥാനങ്ങളിലെ നമ്മുടെ നേതൃത്വങ്ങളിലൂടെ ദൈവരാജ്യവും വ്യാപൃതമാകുവാന്‍ ഇടയാകും, മാത്രമല്ല ദൈവീക മൂല്യങ്ങള്‍ വ്യത്യസ്ത സംവിധാനങ്ങളിലും സ്ഥാപനങ്ങളിലും കടന്നുചെല്ലുവാന്‍ ഇടയായിത്തീരും.

നിങ്ങൾ സന്താനപുഷ്‍ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ് അതിനെ അടക്കി വാഴുവാന്‍ ദൈവം ആദാമിനോട് കല്പിച്ചു (ഉല്‍പത്തി 1:28). ദൈവത്തിന്‍റെ മക്കളെന്ന നിലയില്‍ നാം ആധിപത്യം നേടുവാനും പുതിയ മേഖലകളെ എടുക്കുവാനും നിയോഗിക്കപ്പെട്ടവര്‍ ആകുന്നു. പുതിയ മേഖലകള്‍ എടുക്കുന്നതിനു ഒരു വാളോ അഥവാ ഒരു തോക്കോ ആവശ്യമില്ല. അത് ആളുകളെ ശാരീരികമായി ആക്രമിക്കുന്നതല്ല. പ്രദേശങ്ങള്‍ എടുക്കുക എന്നാല്‍ :സ്വാധീനം" ചെലുത്തുക എന്നതാണ്. ഏതു മേഖലയിലേയും വിജയം "സ്വാധീനത്തിലേക്ക്" നയിക്കും. സമൂഹത്തില്‍ ദൈവീകമായ തത്വങ്ങളും മൂല്യങ്ങളും സ്ഥാപിക്കുവാന്‍ നാം നമ്മുടെ സ്വാധീനം ഉപയോഗിക്കേണ്ടത് ആവശ്യമാണ്‌. 

നാം ഭൂമിയുടെ വെളിച്ചവും ഉപ്പും ആകുന്നു; ദൈവത്തിനു വേണ്ടി ഈ ഭൂമിയെ നേടുവാന്‍ വീണ്ടെടുപ്പിനാല്‍ നാം നിയോഗിക്കപ്പെട്ടവരാണ്. ഓരോ മേഖലകളും സ്വാധീനിക്കുവാനും അതിനെ അഴിമതിയില്‍ നിന്നും നാശത്തില്‍ നിന്നും അകറ്റിനിര്‍ത്തുവാനുമായി വിളിക്കപ്പെട്ടവരും രക്ഷിക്കപ്പെട്ടവരുമാകുന്നു നാം. (മത്തായി 5:16, 1 പത്രോസ് 2:9). മറ്റുള്ളവര്‍ക്ക് പിന്‍പറ്റുവാനായി ഒരു നല്ല മാതൃക കാണിക്കേണ്ടവര്‍ ആകുന്നു ക്രിസ്ത്യാനികള്‍, നേതൃത്വത്തിനും, ധാര്‍മ്മീകതയ്ക്കും, മനുഷ്യത്വത്തിനും ഒരു മാതൃകയായിരിക്കണം. പ്രചോദനത്തിനും നിര്‍ദ്ദേശത്തിനുമായി ലോകം നോക്കുന്ന മാറ്റത്തിന്‍റെ പ്രതിനിധികള്‍ ആകുന്നു നാം. 

പ്രദേശങ്ങള്‍ എടുക്കുക എന്നതിന്‍റെ അര്‍ത്ഥം എന്താകുന്നു?
1. ഇതിന്‍റെ അര്‍ത്ഥം മാറ്റത്തിന്‍റെ ഒരു പ്രതിനിധിയായി മാറുക എന്നാണ്.
2. ഇതിന്‍റെ അര്‍ത്ഥം പുതിയ അതിര്‍ത്തികളില്‍ പ്രവേശിക്കുക എന്നതാണ്.
3. ഇതിന്‍റെ അര്‍ത്ഥം മനുഷ്യരുടെ ഹൃദയങ്ങളില്‍ ദൈവത്തിന്‍റെ രാജ്യം പുരോഗമനം പ്രാപിക്കുക എന്നതാകുന്നു.
4. നിങ്ങളുടെ പരിതസ്ഥിതികളെ ദൈവരാജ്യത്തിന്‍റെ തത്വങ്ങളാല്‍ സ്വാധീനിക്കുക എന്നാണ് ഇതിന്‍റെ അര്‍ത്ഥം.
5. ഇതിന്‍റെ അര്‍ത്ഥം സകാരാത്മകമായ ഒരു അടയാള സ്ഥലമായി മാറുക എന്നാണ്.

എന്തുകൊണ്ട് നാം മേഖലകള്‍ കീഴടക്കണം?
1. അന്ധകാരത്തിന്‍റെ വാഴ്ചകളെ സ്ഥാനം മാറ്റുവാന്‍.
ഈ പൈശാചീക വാഴ്ചകളാണ് രോഗത്തിന്‍റെയും, വ്യാധിയുടെയും, ദാരിദ്ര്യത്തിന്‍റെയും, മരണത്തിന്‍റെയും, വേദനയുടേയും, നമ്മുടെ സമൂഹത്തിലെ എല്ലാ തരത്തിലുമുള്ള ദുഷ്ടതയുടേയും കാരണം. നാം അതിനെ സ്ഥാനം മാറ്റുന്നില്ലെങ്കില്‍, കഴിയുന്നിടത്തോളം കാലം അത് അവിടെ ശേഷിക്കും.

നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്‍റെ ലോകാധിപതികളോടും സ്വർലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ. (എഫെസ്യര്‍ 6:12).

2. നിങ്ങളുടെ എല്ലാ പ്രയത്നങ്ങളും വിജയകരമാകുവാന്‍.
പ്രദേശങ്ങളിലെ അന്ധകാര ശക്തികള്‍ പല ക്രിസ്ത്യാനികളുടെയും പ്രയത്നങ്ങളെ വിഫലമാക്കുന്നു. ഒരു ഭൂപ്രദേശത്തിന്മേല്‍ അതിനുള്ള സ്വാധീനത്തെ നിങ്ങള്‍ തകര്‍ക്കുന്നില്ലയെങ്കില്‍, ആ മേഖലകളില്‍ വിജയികളായിത്തീരുവാന്‍ നിങ്ങള്‍ക്ക്‌ ബുദ്ധിമുട്ടായി മാറും. 
നിങ്ങളുടെ ഉള്ളങ്കാൽ ചവിട്ടുന്ന സ്ഥലമൊക്കെയും ഞാൻ മോശെയോടു കല്പിച്ചതുപോലെ നിങ്ങൾക്കു തന്നിരിക്കുന്നു. (യോശുവ 1:3).

ഒരു പരിമിതമായ സംഖ്യയില്‍ അധികമായി പല മിനിസ്ട്രികളും വളരുന്നില്ല കാരണം അനേകരുടെ മനസ്സിനെ അടിമത്തത്തില്‍ പിടിച്ചുകെട്ടിയിരിക്കുന്ന പ്രദേശത്തെ അന്ധകാരശക്തികളുണ്ട്. 

പ്രദേശങ്ങള്‍ കീഴടക്കുവാനുള്ള 5 പി' കള്‍
ദൈവത്തിനുവേണ്ടി ഏതെങ്കിലും പ്രദേശങ്ങള്‍ നിങ്ങള്‍ അവകാശമാക്കുന്നതിനു മുമ്പ് ഈ അഞ്ചു ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നു എന്ന് ഉറപ്പുവരുത്തണം.

  • ഉദ്ദേശം (Purpose)
പ്രദേശങ്ങള്‍ കീഴടക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്തുകൊണ്ട്, അത് ദൈവത്തിനു വേണ്ടിയാണോ അഥവാ നിങ്ങള്‍ക്കു വേണ്ടിയാണോ?
നിങ്ങളുടെ ഉദ്ദേശം ശരിയാണെങ്കില്‍, ദൈവം നിങ്ങളെ പിന്‍തുണയ്ക്കും, എന്നാല്‍ അത് നിങ്ങള്‍ സ്വാര്‍ത്ഥ ലക്ഷ്യത്തോടെയാണ് ചെയ്യുന്നതെങ്കില്‍, സാത്താന്‍റെ ആക്രമണങ്ങള്‍ക്ക് നിങ്ങള്‍ നിങ്ങളെത്തന്നെ തുറന്നുകൊടുക്കുകയാണ് ചെയ്യുന്നത്.

  • പ്രാര്‍ത്ഥന (Prayer)
തന്‍റെ അതിരിനെ വിസ്താരമാക്കണമെന്നു യബ്ബേസ് ദൈവത്തോടു പ്രാര്‍ത്ഥിച്ചു, അത് അവനു ലഭിക്കയും ചെയ്തു. സാത്താന്യ പ്രതിരോധത്തെ തുടച്ചുനീക്കുവാന്‍ പ്രാര്‍ത്ഥന ഏറ്റവും അനിവാര്യമാണ്.

 9യബ്ബേസ് തന്‍റെ സഹോദരന്മാരെക്കാൾ ഏറ്റവും മാന്യൻ ആയിരുന്നു; അവന്‍റെ അമ്മ: ഞാൻ അവനെ വ്യസനത്തോടെ പ്രസവിച്ചു എന്നു പറഞ്ഞ് അവനു യബ്ബേസ് എന്നു പേരിട്ടു. 10യബ്ബേസ് യിസ്രായേലിന്‍റെ ദൈവത്തോട്: നീ എന്നെ നിശ്ചയമായി അനുഗ്രഹിച്ച് എന്‍റെ അതിർ വിസ്താരമാക്കുകയും നിന്‍റെ കൈ എന്നോടുകൂടെ ഇരുന്ന് അനർഥം എനിക്കു വ്യസനകാരണമായി തീരാതവണ്ണം എന്നെ കാക്കുകയും ചെയ്താൽ കൊള്ളായിരുന്നു എന്ന് അപേക്ഷിച്ചു. അവൻ അപേക്ഷിച്ചതിനെ ദൈവം അവനു നല്കി. (1 ദിനവൃത്താന്തം 4:9,10).
ഒരു ആത്മീക പോരാട്ടത്തിനായി നിങ്ങള്‍ തയ്യാറാകേണം. പോരാട്ടം കൂടാതെ നിങ്ങള്‍ക്ക്‌ മേഖലകള്‍ കീഴടക്കുവാന്‍ കഴിയുകയില്ല.

  • അത്യുത്സാഹം (Passion)
രാജാവിന്‍റെ ഭോജനംകൊണ്ട് തന്നെത്താൻ അശുദ്ധമാക്കുകയില്ല എന്നു ദാനീയേൽ ഹൃദയത്തിൽ നിശ്ചയിച്ചു. (ദാനിയേല്‍ 1:8). ഉദ്ദേശം ഇല്ലാതെ, നിങ്ങള്‍ക്ക്‌ നിശ്ചയിക്കാന്‍ കഴിയുകയില്ല. തന്‍റെ ജീവിതത്തിനു വേണ്ടിയുള്ള ദൈവത്തിന്‍റെ ഉദ്ദേശം ദാനിയേല്‍ മനസ്സിലാക്കിയില്ലായിരുന്നുവെങ്കില്‍, അവന്‍ ബാബിലോണിലെ സംവിധാനങ്ങള്‍ക്ക് മുമ്പില്‍ തല കുനിക്കുമായിരുന്നു. ദൈവ മനുഷ്യനായ മൈല്‍സ് മുന്‍രോ ഇങ്ങനെ പറഞ്ഞു, "ഉദ്ദേശം അറിയുന്നില്ല എങ്കില്‍, ദുരുപയോഗം ഒഴിച്ചുകൂടാന്‍ പറ്റാത്തതാകും".

  • പരിശുദ്ധി (Purity)
ഞാൻ ഇനി നിങ്ങളോടു വളരെ സംസാരിക്കയില്ല; ലോകത്തിന്‍റെ പ്രഭു വരുന്നു; അവന് എന്നോട് ഒരു കാര്യവുമില്ല. (യോഹന്നാന്‍ 14:30). ഈ ലോകത്തിന്‍റെ പ്രഭു ക്രിസ്തുവിന്‍റെ ജീവിതത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ വന്നു എന്നാല്‍ അവനില്‍ അശുദ്ധമായതൊന്നും കണ്ടെത്തുവാന്‍ അവനു കഴിഞ്ഞില്ല. അവന്‍ എന്തെങ്കിലും കുറ്റം കണ്ടെത്തിയിരുന്നുവെങ്കില്‍, ക്രിസ്തു നിയമപരമായി ശത്രുവിനു ഒരു അടിമയായി മാറുമായിരുന്നു.

നിങ്ങള്‍ക്ക്‌ ചുറ്റുപാടുമുള്ള ആളുകളുടെ മുന്‍പാകെ പരിശുദ്ധിയുള്ളവരായി പ്രത്യക്ഷപ്പെടുവാന്‍ നിങ്ങള്‍ക്ക്‌ കഴിയും എന്നാല്‍ നിങ്ങള്‍ ഉള്ളില്‍ ശുദ്ധിയുള്ളവര്‍ ആണോ, അതോ നിങ്ങള്‍ വെറുതെ അഭിനയിക്കയാണോ? നിങ്ങള്‍ മറ്റുള്ളവര്‍ കാണുവാന്‍ വേണ്ടി ചെയ്യുന്നുവെങ്കില്‍ അല്ലെങ്കില്‍ മതഭക്തി അഭിനയിക്കുന്നത് പിശാചിനു അറിയാം. നിങ്ങള്‍ സഭയിലും ജോലിസ്ഥലത്തും വ്യത്യസ്തനായ ഒരു വ്യക്തിയാണോ? ശക്തിയ്ക്ക് മുന്‍പേ പരിശുദ്ധി വരേണ്ടിയത് ആവശ്യമാണ്‌. ദൈവവുമായുള്ള നിങ്ങളുടെ ബന്ധം ശരിയല്ലെങ്കില്‍, നിങ്ങള്‍ക്ക്‌ പ്രദേശങ്ങള്‍ കീഴടക്കുവാന്‍ കഴിയുകയില്ല.

  • ശക്തി (Power)
ബലവാനെ പിടിച്ചു കെട്ടീട്ടല്ലാതെ ബലവാന്‍റെ വീട്ടിൽ കടന്ന് അവന്‍റെ കോപ്പു കവർന്നുകളവാൻ എങ്ങനെ കഴിയും? പിടിച്ചു കെട്ടിയാൽ പിന്നെ അവന്‍റെ വീടു കവർച്ച ചെയ്യാം. (മത്തായി 12:29).

പിശാച് ബലവാനാകുന്നു, നിങ്ങള്‍ പ്രദേശങ്ങള്‍ കീഴടക്കുന്നതിനു മുന്‍പ്, പിശാച് ബന്ധിക്കപ്പെടണം. ഈ ഭൂമിയിലെ എന്തും കെട്ടുവാനുള്ള അധികാരം നമുക്ക് നല്‍കിയിട്ടുണ്ട്, ആകയാല്‍ ബന്ധിക്കുന്നതില്‍ നാം പരാജയപ്പെട്ടാല്‍, ഒന്നും തന്നെ കെട്ടപ്പെടുകയില്ല. നിങ്ങള്‍ സ്വാധീനം ചെലുത്തുവാന്‍ ശ്രമിക്കുന്ന ഏതു ദേശത്തെയായാലും അവിടുത്തെ ബലവാന്‍ ബന്ധിക്കപ്പെടണം. ഉദാഹരണത്തിന്, ബിസിനസ്സിലെ, ഔദ്യോഗീക സ്ഥലത്തെ, സാങ്കേതീക മേഖലയിലെ, ആരോഗ്യപരിപാലന മേഖലയിലെ ബലവാന്‍. ജീവിതത്തിലെ വ്യത്യസ്ത മേഖലകളില്‍ ചുമതലയുള്ള പ്രെത്യേക അധികാരികളുണ്ട്.

കൂടുതല്‍ പഠനത്തിന്: ഉല്‍പത്തി 13:15, സങ്കീര്‍ത്തനം 2:8).

Bible Reading Plan :  Mark : 7 - 11
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നതുവരെ ആവര്‍ത്തിക്കുക. അതിനുശേഷം മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക. (അത് ആവര്‍ത്തിക്കുക, വ്യക്തിപരമാക്കുക, ഓരോ പ്രാര്‍ത്ഥനാ വിഷയത്തിനും കുറഞ്ഞത്‌ ഒരു മിനിറ്റെങ്കിലും എടുത്ത് അപ്രകാരം ചെയ്യുക).

1. പിതാവേ, എന്നെ സ്വർഗത്തിൽ എല്ലാ വാഴ്ചയ്ക്കും അധികാരത്തിനും ശക്തിക്കും കർത്തൃത്വത്തിനും അത്യന്തം മീതെ ക്രിസ്തുവിനോടുകൂടെ ഇരുത്തിയിരിക്കുന്നതിനാല്‍ നന്ദി. യേശുവിന്‍റെ നാമത്തില്‍ ആമേന്‍.

2. യേശുവിന്‍റെ നാമത്തില്‍ എന്‍റെ എല്ലാ അവകാശങ്ങളേയും ഞാന്‍ കൈവശമാക്കുന്നു.

3. എന്‍റെ മുന്നേറ്റത്തെ തടയുന്ന ഭൂപ്രദേശത്തിലെ സകല അന്ധകാരശക്തിയേയും, യേശുവിന്‍റെ നാമത്തില്‍ ഞാന്‍ ദുര്‍ബലപ്പെടുത്തുന്നു. 

4. എന്‍റെ വിജയവും മുന്നേറ്റവും തടയുന്ന എല്ലാ സാത്താന്യ കോട്ടകളെയും, യേശുവിന്‍റെ നാമത്തില്‍ ഞാന്‍ തകര്‍ക്കുന്നു. 

5. എന്‍റെ നിലനില്‍പ്പിനേയും ദൈവീകമായ നിയമനങ്ങളെയും വെല്ലുവിളിക്കുന്ന സകല ദേശാധിപതിയുടെ ശക്തിക്ക് എതിരായി ദൂതന്മാരുടെ സേന എനിക്കായി പോരാടുവാന്‍ ആരംഭിക്കട്ടെയെന്ന് ഞാന്‍ കല്‍പ്പിക്കുന്നു, യേശുവിന്‍റെ നാമത്തില്‍.

6. കര്‍ത്താവേ, എന്‍റെ അതിരിനെ വിശാലമാക്കേണമേ, യേശുവിന്‍റെ നാമത്തില്‍ എന്‍റെ മഹത്വം വര്‍ദ്ധിപ്പിക്കേണമേ. ഈ ഉപവാസത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കുംവേണ്ടി അതുതന്നെ ചെയ്യേണമേ.

7. എന്‍റെ ഉയര്‍ച്ചയ്ക്കും മഹത്വത്തിനും എതിരായി പോരാടുന്ന പരിമിതമായ സംസ്കാരങ്ങളേയും, പാരമ്പര്യങ്ങളെയും, അതുപോലെ ദേശാധിപതിയുടെ ശക്തികളേയും ഞാന്‍ തകര്‍ക്കുന്നു, യേശുവിന്‍റെ നാമത്തില്‍.

8. അല്ലയോ നിലമേ, കര്‍ത്താവിന്‍റെ വചനം കേള്‍ക്കുവീന്‍, എന്‍റെ നന്മയ്ക്കായി പ്രവര്‍ത്തിക്കുവാന്‍ തുടങ്ങുക യേശുവിന്‍റെ നാമത്തില്‍.

9. എന്‍റെ ലക്ഷ്യസ്ഥാനത്തിനു എതിരായി വെച്ചിരിക്കുന്ന സകല പരിമിതികളും യേശുവിന്‍റെ നാമത്തില്‍ നീങ്ങിപോകയും നശിച്ചുപോകയും ചെയ്യട്ടെ.

10. ഞാന്‍ ഇപ്പോള്‍ യേശുവിന്‍റെ നാമത്തില്‍ പുതിയ മേഖലകളെ എടുക്കുന്നു (നിങ്ങള്‍ വിജയിക്കുവാന്‍ ആഗ്രഹിക്കുന്ന ഭാഗങ്ങള്‍ പരാമര്‍ശിക്കുക).

11. എന്‍റെ അപഹരിക്കപ്പെട്ട എല്ലാ അനുഗ്രഹങ്ങളും, മഹത്വവും, നന്മകളും ഞാന്‍ യേശുവിന്‍റെ നാമത്തില്‍ വീണ്ടെടുക്കയും തിരികെ പ്രാപിക്കയും ചെയ്യുന്നു.

12. കരുണാ സദന്‍ മിനിസ്ട്രി പുതിയ മേഖലകളിലേക്ക് വ്യാപിക്കുവാന്‍ ദയവായി പ്രാര്‍ത്ഥിക്കുക.

Join our WhatsApp Channel


Most Read
● നിങ്ങളുടെ മുറിവുകളെ സൌഖ്യമാക്കുവാന്‍ ദൈവത്തിനു കഴിയും 
● ദിവസം 40: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● വചനത്താൽ പ്രകാശം വരുന്നു
● പ്രതിഫലനത്തിന് സമയം എടുക്കുക
● ഇത് നിങ്ങള്‍ക്ക് സുപ്രധാനമാണെങ്കില്‍, അത് ദൈവത്തിനും സുപ്രധാനമാണ്‌.
● ദിവസം 18: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● സൌമ്യത ബലഹീനതയ്ക്ക് സമാനമായതല്ല
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ