അനുദിന മന്ന
ദിവസം 20:40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
Wednesday, 11th of December 2024
1
0
101
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
അളവിലുള്ള മാറ്റം
യഹോവ നിങ്ങളെ മേല്ക്കുമേൽ വർധിപ്പിക്കട്ടെ; നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നെ. (സങ്കീര്‍ത്തനം 115:14).
അനേകം ആളുകളും കുടുങ്ങികിടക്കുകയാണ്; അവര്‍ക്ക് മുമ്പോട്ടു പോകണമെന്ന് ആഗ്രഹമുണ്ട് എന്നാല്‍ എന്താണ് അവരെ പുറകോട്ടു പിടിച്ചുവലിക്കുന്നതെന്ന് തിരിച്ചറിയുവാന്‍ കഴിയുന്നില്ല. ഇന്ന്, ആ അദൃശ്യമായ തടസ്സങ്ങള്‍ യേശുവിന്‍റെ നാമത്തില്‍ നശിച്ചുപോകും.
മുമ്പോട്ടു പോകുവാന്‍ വേണ്ടിയാണ് ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത്; സ്ഥിരമായി ഒരു സ്ഥലത്തുത്തന്നെ ആയിരിക്കുവാന്‍ വേണ്ടി നിര്‍മ്മിക്കപ്പെട്ടവരല്ല നാം. നീതിമാന്‍റെ പാത പ്രഭാതം പോലെ അധികമധികം ശോഭിച്ചുവരുന്നു, അത് കാണിക്കുന്നത് അളവിലുണ്ടാകുന്ന ഒരു മാറ്റത്തെയാകുന്നു. (സദൃശ്യവാക്യങ്ങള്‍ 4:18).
അളവില്‍ ഒരു മാറ്റം അനിവാര്യമായിരിക്കുന്ന ആളുകള്‍ ആരൊക്കെയാകുന്നു?
- ഒരേ സ്ഥാനത്ത് ദീര്‍ഘകാലംകൊണ്ട് ആയിരിക്കുന്നവര്‍.
- അനേക നാളുകളായി നന്മകളും അനുഗ്രഹങ്ങളും നിരസിക്കപ്പെടുന്നവര്‍.
- മറ്റുള്ളവരെ വിശ്വസ്ഥതയോടെ സേവിച്ചിട്ടു ദൈവീകമായ പ്രതിഫലം അതിനായി ലഭിക്കാതെയിരിക്കുന്നവര്‍.
- മറ്റുള്ളവരാല്‍ വഞ്ചിക്കപ്പെട്ടവര്‍
- ജീവിതത്തിന്‍റെ പിന്‍സീറ്റില്‍ ആയിരിക്കുന്നവര്‍.
- എഴുതിതള്ളപ്പെട്ടവര
- ആരും സഹായത്തിനായി ഇല്ലാത്തവര്‍.
- ബുദ്ധിമുട്ടുകയും കഠിനമായി അദ്ധ്വാനിക്കയും ചെയ്യുന്നവര്‍.
- ഭൂമിയില്‍ ദൈവത്തിന്‍റെ രാജ്യം വ്യാപൃതമാകേണം എന്ന് ആഗ്രഹിക്കുന്നവര്‍.
അളവിലുള്ള മാറ്റം അനുഭവിച്ചവരുടെ ഉദാഹരണങ്ങള്‍.
- മോര്‍ദ്ദേഖായി
മോര്‍ദ്ദേഖായിയുടെ അവസ്ഥ ഒറ്റരാത്രികൊണ്ട് മാറുവാന്‍ ഇടയായി; അത് അവന്‍പോലും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു; അത് ദൈവീകമായിരുന്നു. (എസ്ഥേര്‍ 6:1-12, 9:3-4).
- എലിശാ
എലിയാവില്‍ നിന്നും വീണ പുതപ്പും തന്‍റെ ആത്മാവിന്‍റെ ഇരട്ടിപങ്കു ലഭിച്ചതും എലിശായുടെ ആത്മീക തലത്തെ മാറ്റുവാന്‍ ഇടയാക്കി. അവന്‍റെ തലത്തിലുണ്ടായ മാറ്റം പ്രവാചക ശിഷ്യന്മാര്‍ ശ്രദ്ധിച്ചതുനിമിത്തം അവര്‍ വന്നു അവന്‍റെ മുമ്പാകെ നമസ്കരിക്കുവാന്‍ തയ്യാറായി. (2 രാജാക്കന്മാര്‍ 2:9-15).
- ദാവീദ്
ഗോല്യാത്തിനെ പരാജയപ്പെടുത്തിയത് ദാവീദിന്‍റെ ജീവിതത്തിലെ മാറ്റത്തിന്‍റെ ഒരു തലത്തിലേക്ക് നയിച്ചു. ജീവിതത്തിലെ പോരാട്ടങ്ങള്‍ നിങ്ങളെ നശിപ്പിക്കുവാന്‍ ഉദ്ദേശിച്ചുള്ളതല്ല; അത് നിങ്ങളുടെ തലത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ പ്രഖ്യാപിക്കുന്നതിനാണ്.
ശൗൽ അന്ന് അവനെ ചേർത്തുകൊണ്ടു; അവന്‍റെ പിതൃഭവനത്തിലേക്കു മടങ്ങിപ്പോകുവാൻ പിന്നെ അനുവദിച്ചതുമില്ല. (1 ശമുവേല്‍ 18:2).
ആകയാൽ നീ എന്‍റെ ദാസനായ ദാവീദിനോടു പറയേണ്ടതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്‍റെ ജനമായ യിസ്രായേലിന്മേൽ പ്രഭുവായിരിക്കേണ്ടതിനു ഞാൻ നിന്നെ പുല്പുറത്തുനിന്ന് ആടുകളെ നോക്കിനടക്കുമ്പോൾ തന്നെ എടുത്തു. (2 ശമുവേല്‍ 7:8).
- പൌലോസ്
സഭയെ ഭീതിപ്പെടുത്തികൊണ്ടിരുന്ന പൌലോസ്, മാറ്റത്തിന്‍റെ ഒരു തലം അനുഭവിക്കയും ദൈവരാജ്യത്തിന്‍റെ ഒരു അപ്പൊസ്തലനായി മാറുകയും ചെയ്തു.
എന്നിട്ടും യേശുക്രിസ്തു നിത്യജീവനായിക്കൊണ്ടു തന്നിൽ വിശ്വസിപ്പാനുള്ളവർക്ക് ദൃഷ്ടാന്തത്തിനായി സകല ദീർഘക്ഷമയും ഒന്നാമനായ എന്നിൽ കാണിക്കേണ്ടതിന് എനിക്ക് കരുണ ലഭിച്ചു. (1 തിമോഥെയോസ് 1:16).
- യോസേഫ്
മാനുഷീകപരമായ നിലവാരത്തില്‍ നോക്കിയാല്‍ താന്‍ ഒരിക്കലും യോഗ്യനല്ലാത്ത ഒരു സ്ഥാനത്തേക്ക് യോസേഫ് ഉയര്‍ത്തപ്പെട്ടു. അപരിചിതമായ ഒരു സ്ഥലത്ത്, തലവനായി മാറുവാന്‍ തക്കവണ്ണം ദൈവം അവനെ ഇടയാക്കി.
തലത്തിലുണ്ടാകുന്ന ഒരു മാറ്റം അനുഭവിക്കുന്നത് എങ്ങനെയാണ്.
എല്ലാവരുടേയും ജീവിതതലങ്ങളില്‍ മാറ്റം വരുത്തുവാന്‍ ദൈവത്തിനു ആഗ്രഹമുണ്ട്, എന്നാല്‍ അവന്‍ തന്‍റെ വചനത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു. ജീവിത തലങ്ങളില്‍ മാറ്റം അനുഭവിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ആരുംതന്നെ ലംഘിക്കുവാന്‍ പാടില്ലാത്ത പ്രത്യേകമായ തത്വങ്ങളുണ്ട്. വേദപുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന ഈ തലത്തിലുള്ള മാറ്റം അനുഭവിച്ചിട്ടുള്ളവര്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ ഈ തത്വങ്ങളെ വിശദീകരിച്ചിട്ടുണ്ട്.
- സത്യസന്ധതയോടെ ജീവിക്കുക
ദാവീദ് സത്യസന്ധനായ ഒരു മനുഷ്യന്‍ ആയിരുന്നതുകൊണ്ട് ദൈവം അവനെ തിരഞ്ഞെടുക്കയും അവന്‍റെ ജീവിതതലങ്ങള്‍ മാറ്റുകയും ചെയ്തു.
അങ്ങനെ അവൻ പരമാർഥഹൃദയത്തോടെ അവരെ മേയിച്ചു; കൈമിടുക്കോടെ അവരെ നടത്തി. (സങ്കീര്‍ത്തനങ്ങള്‍ 78:72).
- ദൈവഭയത്തോടുകൂടെ ജീവിക്കുക
യഹോവാഭക്തി ജ്ഞാനത്തിന്‍റെ ആരംഭമാകുന്നു. ദൈവത്തിലുള്ള ഭയം നിങ്ങളെ ജീവിതതലത്തിലുള്ള ഒരു മാറ്റത്തിനായി തയ്യാറാക്കും. യോസേഫ് പരീക്ഷിക്കപ്പെട്ടു, അവന്‍ ആ പരിശോധനയില്‍ പരാജയപ്പെട്ടിരുന്നുവെങ്കില്‍, അവന്‍ ഒരിക്കലും കൊട്ടാരത്തില്‍ എത്തുകയില്ലായിരുന്നു. പാപത്തിന്‍റെ അഭിലാഷങ്ങളാല്‍ നിങ്ങള്‍ പരീക്ഷിക്കപ്പെടാം; നിങ്ങള്‍ തലത്തിലുള്ള ഒരു മാറ്റം ആഗ്രഹിക്കുന്നുവെങ്കില്‍ ദൈവഭയം നിങ്ങളുടെ ഹൃദയങ്ങളില്‍ വാഴുവാന്‍ ഇടയാകേണം. (ഉല്‍പത്തി 39:9).
- ജീവിതതലത്തിലെ ഒരു മാറ്റത്തിനായി പ്രാര്‍ത്ഥിക്കുക
നിങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കുവാന്‍ കഴിയുമെങ്കില്‍ നിങ്ങളുടെ തലങ്ങളെ മാറ്റുവാന്‍ ദൈവം തയ്യാറാണ്.
9യബ്ബേസ് തന്‍റെ സഹോദരന്മാരെക്കാൾ ഏറ്റവും മാന്യൻ ആയിരുന്നു; അവന്‍റെ അമ്മ: ഞാൻ അവനെ വ്യസനത്തോടെ പ്രസവിച്ചു എന്നു പറഞ്ഞ് അവനു യബ്ബേസ് എന്നു പേരിട്ടു. 10യബ്ബേസ് യിസ്രായേലിന്‍റെ ദൈവത്തോട്: നീ എന്നെ നിശ്ചയമായി അനുഗ്രഹിച്ച് എന്‍റെ അതിർ വിസ്താരമാക്കുകയും നിന്റെ കൈ എന്നോടുകൂടെ ഇരുന്ന് അനർഥം എനിക്കു വ്യസനകാരണമായി തീരാതവണ്ണം എന്നെ കാക്കുകയും ചെയ്താൽ കൊള്ളായിരുന്നു എന്ന് അപേക്ഷിച്ചു. അവൻ അപേക്ഷിച്ചതിനെ ദൈവം അവനു നല്കി. (1 ദിനവൃത്താന്തം 4:9-10).
- ദൈവപ്രസാദം നിങ്ങള്‍ക്ക് ആവശ്യമാകുന്നു.
എസ്ഥേറിന്‍റെ ജീവിതതലങ്ങള്‍ മാറുവാന്‍ ഇടയായി കാരണം അവിടെ മത്സരത്തിനായി വന്ന മറ്റു സ്ത്രീകളെക്കാളും അവള്‍ എല്ലാവരുടേയും പ്രീതി നേടിയെടുത്തു. തലത്തിലെ ഒരു മാറ്റത്തിനായി ദൈവപ്രീതി നിങ്ങളെ യോഗ്യരാക്കും.
17രാജാവ് എസ്ഥേറിനെ സകല സ്ത്രീകളെക്കാളും അധികം സ്നേഹിച്ചു; സകല കന്യകമാരിലും അധികം കൃപയും പക്ഷവും അവളോടു തോന്നിയിട്ട് അവൻ രാജകിരീടം അവളുടെ തലയിൽവച്ച് അവളെ വസ്ഥിക്കു പകരം രാജ്ഞിയാക്കി. (എസ്ഥേര്‍ 2:17).
- ദൈവവുമായുള്ള ഒരു ശരിയായ കൂടിക്കാഴ്ചയ്ക്ക് തയ്യാറാവുക.
മോശെയുടെ അവസ്ഥ മാറ്റിയത് ദൈവവുമായുണ്ടായ അവന്‍റെ കൂടിക്കാഴ്ചയായിരുന്നു. മോശെ ഫറവോനില്‍ നിന്നും മരുഭൂമിയിലേക്ക് ഓടിപോയി, എന്നാല്‍ അവനും ദൈവവുമായുള്ള കൂടിക്കാഴ്ച നടന്നപ്പോള്‍, അവന്‍ ഫറവോനു ദൈവമായി മാറി. (പുറപ്പാട് 3:2, 4-10 വായിക്കുക).
- മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരമായി മാറുക
യോസേഫ് ഫറവോനും മിസ്രയിമിനും ഒരു പരിഹാരമായി മാറിയതുകൊണ്ട് അവന്‍ ജീവിത തലത്തിലെ മാറ്റം അനുഭവിച്ചു. നിങ്ങള്‍ക്ക് തലങ്ങളിലെ മാറ്റം ആസ്വദിക്കണമെങ്കില്‍ മറ്റുള്ളവരുടെ ജീവിതത്തോടു വില കൂട്ടുന്നവര്‍ ആകുക.
- ജ്ഞാനത്തിനായി ആഗ്രഹിക്കുക
ജ്ഞാനം പ്രധാനപ്പെട്ട ഒരു തത്വമാണ്, അതിനുവേണ്ടിയാണ് ശലോമോന്‍ ചോദിച്ചത്. ദൈവം ശലോമോനു നല്‍കിയ ജ്ഞാനമാണ് അവന്‍റെ ജീവിതതലം മാറ്റിയത്. (1 രാജാക്കന്മാര്‍ 3:5-15).
ആരുടേയും ജീവിത തലങ്ങളെയും ഏതു സമയത്തും മാറ്റുവാന്‍ ദൈവത്തിനു കഴിയും, ദൈവത്തില്‍ ആശ്രയിക്കാതെയിരിക്കരുത്. വിശ്വസ്തതയോടെ ദൈവത്തെ സേവിക്കുക, തക്കസമയത്ത് അവന്‍ നിങ്ങളെ ഉയര്‍ത്തുവാന്‍ ഇടയാകും.
Bible Reading Plan : Act 10-15
പ്രാര്‍ത്ഥന
1. അതേ കര്‍ത്താവേ, അങ്ങയുടെ ശക്തിയാല്‍, ജീവിതതലത്തിലെ ഒരു മാറ്റം അനുഭവിക്കാന്‍ എന്നെ ഇടയാക്കേണമേ യേശുവിന്‍റെ നാമത്തില്‍.
2. പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഈ 40 ദിവസ ഉപവാസത്തില്‍ പങ്കെടുക്കുന്ന എല്ലാവരും ഉയര്‍ന്ന ഒരു തലത്തിലേക്ക് പോകട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
3. പരാജയത്തിന്‍റെ ആത്മാവിനെ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ തിരസ്കരിക്കുന്നു.
4. എന്‍റെ സകല അദ്ധ്വാനത്തിലും ഞാന്‍ ഫലവത്തായി തീരുവാനുള്ള കൃപ ഞാന്‍ പ്രാപിക്കുന്നു യേശുവിന്‍റെ നാമത്തില്‍.
5. എന്‍റെ അദ്ധ്വാനം വൃഥാവായി പോകയില്ല. എന്‍റെ പ്രിയപ്പെട്ടവരുടെ അദ്ധ്വാനവും വൃഥാവായി മാറുകയില്ല, യേശുവിന്‍റെ നാമത്തില്‍.
6. പിതാവേ, എന്‍റെ അടുത്ത തലത്തിനായി ഒരുക്കപ്പെട്ടിരിക്കുന്നവരുമായി എന്നെ ബന്ധിപ്പിക്കേണമേ യേശുവിന്‍റെ നാമത്തില്‍.
7. പിതാവേ, എന്‍റെ അടുത്ത തലത്തിനായി മുന്നേറ്റം നല്‍കുന്ന ആശയങ്ങളെ എനിക്ക് തരേണമേ യേശുവിന്‍റെ നാമത്തില്‍.
8. പെട്ടെന്നുള്ള അപ്രതീക്ഷിതമായ മാറ്റത്തിന്‍റെ ഒരു സാക്ഷ്യത്തിനായി പുതിയ ഉള്‍ക്കാഴ്ച ഞാന്‍ പ്രാപിക്കുന്നു യേശുവിന്‍റെ നാമത്തില്‍.
9. പിതാവേ, എനിക്കായി മുന്നേറ്റത്തിന്‍റെ പുതിയ വാതിലുകള്‍ യേശുവിന്‍റെ നാമത്തില്‍ തുറക്കേണമേ.
10. സാമ്പത്തീക മുന്നേറ്റത്തിനായുള്ള കൃപ ഞാന്‍ പ്രാപിക്കുന്നു യേശുവിന്‍റെ നാമത്തില്‍.
11. പിതാവേ, എനിക്കുവേണ്ടി അന്തര്‍ദേശീയ വാതിലുകള്‍ തുറക്കേണമേ യേശുവിന്‍റെ നാമത്തില്‍.
2. പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഈ 40 ദിവസ ഉപവാസത്തില്‍ പങ്കെടുക്കുന്ന എല്ലാവരും ഉയര്‍ന്ന ഒരു തലത്തിലേക്ക് പോകട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
3. പരാജയത്തിന്‍റെ ആത്മാവിനെ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ തിരസ്കരിക്കുന്നു.
4. എന്‍റെ സകല അദ്ധ്വാനത്തിലും ഞാന്‍ ഫലവത്തായി തീരുവാനുള്ള കൃപ ഞാന്‍ പ്രാപിക്കുന്നു യേശുവിന്‍റെ നാമത്തില്‍.
5. എന്‍റെ അദ്ധ്വാനം വൃഥാവായി പോകയില്ല. എന്‍റെ പ്രിയപ്പെട്ടവരുടെ അദ്ധ്വാനവും വൃഥാവായി മാറുകയില്ല, യേശുവിന്‍റെ നാമത്തില്‍.
6. പിതാവേ, എന്‍റെ അടുത്ത തലത്തിനായി ഒരുക്കപ്പെട്ടിരിക്കുന്നവരുമായി എന്നെ ബന്ധിപ്പിക്കേണമേ യേശുവിന്‍റെ നാമത്തില്‍.
7. പിതാവേ, എന്‍റെ അടുത്ത തലത്തിനായി മുന്നേറ്റം നല്‍കുന്ന ആശയങ്ങളെ എനിക്ക് തരേണമേ യേശുവിന്‍റെ നാമത്തില്‍.
8. പെട്ടെന്നുള്ള അപ്രതീക്ഷിതമായ മാറ്റത്തിന്‍റെ ഒരു സാക്ഷ്യത്തിനായി പുതിയ ഉള്‍ക്കാഴ്ച ഞാന്‍ പ്രാപിക്കുന്നു യേശുവിന്‍റെ നാമത്തില്‍.
9. പിതാവേ, എനിക്കായി മുന്നേറ്റത്തിന്‍റെ പുതിയ വാതിലുകള്‍ യേശുവിന്‍റെ നാമത്തില്‍ തുറക്കേണമേ.
10. സാമ്പത്തീക മുന്നേറ്റത്തിനായുള്ള കൃപ ഞാന്‍ പ്രാപിക്കുന്നു യേശുവിന്‍റെ നാമത്തില്‍.
11. പിതാവേ, എനിക്കുവേണ്ടി അന്തര്‍ദേശീയ വാതിലുകള്‍ തുറക്കേണമേ യേശുവിന്‍റെ നാമത്തില്‍.
Join our WhatsApp Channel
Most Read
● സുവിശേഷം അറിയിക്കുന്നവര്● അധര്മ്മത്തിനുള്ള പൂര്ണ്ണമായ പരിഹാരം
● എങ്ങനെയാണ് സമയം ഫലപ്രദമായി വിനിയോഗിക്കുന്നത്.
● നിരീക്ഷണത്തിലുള്ള ജ്ഞാനം
● സാമ്പത്തീകമായി താറുമാറായ അവസ്ഥയില് നിന്നും പുറത്തുകടക്കുന്നത് എങ്ങനെ?
● എല്-ഷദ്ദായിയായ ദൈവം
● ദൈവീക സ്വഭാവമുള്ള വിശ്വാസം
അഭിപ്രായങ്ങള്‍