അനുദിന മന്ന
ദിവസം 31: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
Sunday, 22nd of December 2024
0
0
68
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
രക്തത്താലുള്ള വിജയം
"നിങ്ങൾ പാർക്കുന്ന വീടുകളിന്മേൽ രക്തം അടയാളമായിരിക്കും; ഞാൻ രക്തം കാണുമ്പോൾ നിങ്ങളെ ഒഴിഞ്ഞു കടന്നുപോകും; ഞാൻ മിസ്രയീംദേശത്തെ ബാധിക്കുന്ന ബാധ നിങ്ങൾക്കു നാശഹേതുവായിത്തീരുകയില്ല". (പുറപ്പാട് 12:13).
പെസഹായുടെ സമയങ്ങളില്‍, ക്രിസ്തുവിന്‍റെ രക്തത്തിന്‍റെ പ്രതീകമായി മൃഗങ്ങളുടെ രക്തം ഉപയോഗിച്ചിരുന്നു. മൃഗങ്ങളുടെ രക്തം ക്രിസ്തുവിന്‍റെ രക്തത്തെയാണ് സൂചിപ്പിക്കുന്നത്. താന്‍ രക്തം കാണുമ്പോള്‍, അവരെ വിട്ടൊഴിഞ്ഞു പോകുമെന്ന് ദൈവം യിസ്രായേല്യരോട് പറഞ്ഞിരുന്നു. ശക്തമായ ഒരു ബാധ മുഴു ദേശത്തേയും, മിസ്രയിമെന്ന ദേശത്തെ, ബാധിക്കുവാന്‍ പോകുന്ന സമയമായിരുന്നത്, അപ്പോള്‍ ദൈവം തന്‍റെ ജനത്തിനു രക്തത്തിലൂടെ ഒരു സുരക്ഷിതത്വം നല്‍കുകയായിരുന്നു.
ഇതില്‍ നിന്നും, യേശുവിന്‍റെ രക്തത്തിന്‍റെ ശക്തിയെക്കുറിച്ച് നമുക്ക് പഠിക്കുവാന്‍ സാധിക്കും. യേശുവിന്‍റെ രക്തം നമ്മുടെമേല്‍ മാത്രമല്ല നമ്മുടെ ഭ വനത്തിന്മേലും നാം ഉപയോഗിക്കുമ്പോള്‍ അതിലൂടെ നമുക്ക് വിജയമുണ്ടാകും. അത് നമ്മെ ദോഷങ്ങളില്‍ നിന്നും രക്ഷിക്കും.
അനേക സമയങ്ങളിലും, പെട്ടെന്നുള്ള ഒരു ആക്രമണം സംഭവിക്കുമ്പോള്‍, അവിശ്വാസികളും ശൈശവ ക്രിസ്ത്യാനികളും നിലവിളിച്ചുകൊണ്ട് "അയ്യോ" എന്ന് പറയും. എന്നാല്‍ യേശുവിന്‍റെ രക്തത്തിന് എന്ത് ചെയ്യുവാന്‍ കഴിയുമെന്ന് നിങ്ങള്‍ വിശ്വസിക്കുമ്പോള്‍, ആ പെട്ടെന്നുള്ള ആക്രമണത്തിന്‍റെ സമയങ്ങളില്‍, നിങ്ങള്‍ യേശുവിന്‍റെ രക്തത്തില്‍ ആശ്രയിക്കയും അത് ഉച്ചത്തില്‍ പറയുകയും വേണം. അങ്ങനെയുള്ള സമയങ്ങളിലാണ് നിങ്ങള്‍ യേശുവിന്‍റെ രക്തത്തെ ഉച്ചത്തില്‍ ഏറ്റുപറയേണ്ടത് കാരണം ആക്രമണങ്ങള്‍, ബാധകള്‍, അപകടങ്ങള്‍, ദോഷങ്ങള്‍ എന്നിവയില്‍ നിന്നും രക്ഷിക്കുവാന്‍ അതിനു കഴിയും.
പുറപ്പാട് 24:8 പറയുന്നു,
"അപ്പോൾ മോശെ രക്തം എടുത്തു ജനത്തിന്മേൽ തളിച്ചു; ഈ സകല വചനങ്ങളും ആധാരമാക്കി യഹോവ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്‍റെ രക്തം ഇതാ എന്നു പറഞ്ഞു".
ഈ ഉടമ്പടി പഴയ ഉടമ്പടികളുമായി ബന്ധപ്പെട്ടതാണ്, എന്നാല്‍ പുതിയ ഉടമ്പടിക്കും അതേ തത്വം തന്നെ ബാധകമാണ്. യേശു തന്‍റെ രക്തം ക്രൂശില്‍ ചൊരിഞ്ഞപ്പോള്‍, നമ്മെ കഴുകുവാന്‍, വിശുദ്ധീകരിക്കുവാന്‍, നമ്മെ നീതിയുള്ളവരാക്കുവാന്‍, ദൈവത്തിന്‍റെ ഉടമ്പടികളുമായി നമ്മെ മുദ്രയിടുവാന്‍ വേണ്ടിയാണ് ആത്മീക മണ്ഡലത്തില്‍ ആ രക്തം നമ്മുടെമേല്‍ തളിക്കപ്പെട്ടത്.
യേശുവിന്‍റെ രക്തം എല്ലാവര്‍ക്കും വേണ്ടി ഒരിക്കലായാണ് ചൊരിയപ്പെട്ടത്, അത് ഇന്നുവരെയും സംസാരിച്ചു കൊണ്ടിരിക്കുന്നു. ഹാബേലിന്‍റെ രക്തത്തെക്കാള്‍ ഗുണകരമായ കാര്യങ്ങള്‍ അത് സംസാരിക്കുന്നു (എബ്രായര്‍ 12:24). ചിലരുടെ രക്തം പ്രതികാരത്തിനായി നിലവിളിക്കുന്നു. ആരെങ്കിലും അന്യായമായി കൊല്ലപ്പെട്ടാല്‍, ആ രക്തത്തിനു സംസാരിക്കുവാന്‍ കഴിയും. അതുകൊണ്ടാണ് കയീന്‍ ഹാബേലിനെ കൊന്നപ്പോള്‍, ഹാബേലിന്‍റെ രക്തം അവന്‍റെ മരണശേഷവും ഭൂമിയില്‍ നിന്നും സംസാരിച്ചുകൊണ്ടിരുന്നത് (ഉല്പത്തി 4:10). അതുകൊണ്ട് ആളുകള്‍ അന്യായമായി കൊലചെയ്യപ്പെടുമ്പോള്‍, അവരുടെ ശബ്ദത്തിനു സംസാരിക്കുവാന്‍ സാധിക്കും, അവരെ കൊന്നതായ വ്യക്തിയ്ക്ക് എതിരായും അവന്‍റെ തലമുറയ്ക്ക് എതിരായും ആ ശബ്ദം ന്യായവിധി സംസാരിച്ചുകൊണ്ടിരിക്കും. എന്നാല്‍ യേശുവിന്‍റെ രക്തം നമുക്കായി മെച്ചപ്പെട്ട കാര്യങ്ങളെ സംസാരിക്കുന്നു. യേശുവിന്‍റെ രക്തം നമ്മുടെ നീതീകരണത്തിനു വേണ്ടി സംസാരിക്കുന്നു. യേശുവിന്‍റെ രക്തം നമുക്കുവേണ്ടി ശുദ്ധീകരണവും വീണ്ടെടുപ്പും സംസാരിക്കുന്നു.
രക്തത്തിനു സംസാരിക്കുവാന്‍ കഴിയും കാരണം ഒരു കാര്യത്തിന്‍റെ ജീവന്‍ രക്തത്തിലാകുന്നുള്ളത് (ലേവ്യാപുസ്തകം 17:11); ക്രിസ്തുവിന്‍റെ ജീവനും അവന്‍റെ രക്തത്തിലാകുന്നു ആയിരിക്കുന്നത്. ആകയാല്‍ അവന്‍ തന്‍റെ രക്തം ചൊരിഞ്ഞപ്പോള്‍, താന്‍ തന്‍റെ ജീവന്‍ നമുക്കുവേണ്ടി തന്നുവെന്ന് കാണിക്കുന്ന ഒരു മാര്‍ഗ്ഗമാകുന്നത്.
സങ്കീര്‍ത്തനം 106 ന്‍റെ 38 പറയുന്നു,
"അവർ കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞു. . . . "
കുറ്റമില്ലാത്ത രക്തത്തെ ചൊരിയുന്ന ദുഷ്ടരായ ആളുകള്‍ ഇപ്പോഴും ഈ ലോകത്തിലുണ്ട്. ആളുകള്‍ മരിക്കുമ്പോള്‍ അവര്‍ സന്തോഷിക്കുന്നു. ആളുകളുടെ വീഴ്ച അവരെ സന്തോഷിപ്പിക്കുന്നു. നിങ്ങള്‍ അവരെ എതിര്‍ക്കുകയും ജയിക്കുകയും ചെയ്തില്ലെങ്കില്‍, അവര്‍ നിങ്ങളുടെ ജീവിതത്തേയും നശിപ്പിക്കുവാന്‍ തയ്യാറാകും. മുഴുലോകവും ദുഷ്ടതയില്‍ കിടക്കുന്നുവെന്ന് തിരുവചനം പ്രസ്താവിക്കുന്നു (1 യോഹന്നാന്‍ 5:19).
ആളുകളെ ആക്രമിക്കുവാന്‍ ശ്രമിക്കുന്ന ദുഷ്ട മനുഷ്യര്‍ ചുറ്റുപാടുകളിലെങ്ങുമുണ്ട്. ആളുകളെ ആത്മീകമായി ആക്രമിക്കുന്ന പോരാട്ടശക്തികള്‍ ആത്മീക മണ്ഡലത്തിലുമുണ്ട്. യേശുവിന്‍റെ രക്തത്തിലൂടെ, ഈ സകല ശക്തികള്‍ക്കും, അധികാരങ്ങള്‍ക്കും മേല്‍ നിങ്ങള്‍ക്ക് ജയമുണ്ട്, കാരണം വചനം പറയുന്നു, നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇതിലൊക്കെയും പൂർണജയം പ്രാപിക്കുന്നു. (റോമര്‍ 8:37).
വെളിപ്പാട് പുസ്തകം 12-ാം അദ്ധ്യായം, 11-ാം വാക്യം പറയുന്നു:
"അവർ അവനെ കുഞ്ഞാടിന്‍റെ രക്തം ഹേതുവായിട്ടും തങ്ങളുടെ സാക്ഷ്യവചനം ഹേതുവായിട്ടും ജയിച്ചു; മരണപര്യന്തം തങ്ങളുടെ പ്രാണനെ സ്നേഹിച്ചതുമില്ല".
യേശുവിന്‍റെ രക്തത്തില്‍ കൂടെ, നമ്മുടെ പാതകളില്‍ വരുന്നതായ ഏതൊരു ശക്തിയേയും പോരാട്ടത്തേയും നാം അതിജീവിക്കും. പിശാചിന്‍റെ മേല്‍ ജയം തരുവാന്‍ യേശുവിന്‍റെ രക്തം മതിയായതാണ്.
നമ്മുടെ വഴികളില്‍ വരുന്നതായ എല്ലാവിധ വാഴ്ചകളെയും അധികാരങ്ങളെയും പൈശാചീക ശക്തികളേയും യേശുവിന്‍റെ രക്തത്തില്‍ കൂടി നമുക്ക് ജയിക്കുവാന്‍ സാധിക്കും. എന്നാല്‍ രക്തത്തിന് എന്ത് ചെയ്യുവാന്‍ സാധിക്കുമെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും യേശുവിന്‍റെ രക്തത്തിന്‍റെ ശക്തിയില്‍ ഉറപ്പു പ്രാപിക്കുകയും വേണം. ഇന്ന്, നാം പ്രാര്‍ത്ഥിക്കുകയും യേശുവിന്‍റെ രക്തത്തില്‍ കൂടി വിജയം നേടുകയും ചെയ്യുമ്പോള്‍, നിങ്ങളുടെ വിജയം രാവും പകലും നിലനില്‍ക്കുവാന്‍ കഴിയേണ്ടതിനു യേശുവിന്‍റെ രക്തത്തിനു നിങ്ങള്‍ക്കായി എന്ത് ചെയ്യുവാന്‍ സാധിക്കുമെന്നത് നിങ്ങള്‍ തുടര്‍മാനമായി പ്രാര്‍ത്ഥിക്കുകയും, ധ്യാനിക്കുകയും, പഠിക്കുകയും വേണമെന്ന് ഞാന്‍ നിങ്ങളെക്കുറിച്ച് ആഗ്രഹിക്കുന്നു.
Bible Reading Plan : Philippians 2 - 1 Thessalonians 2
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നതുവരെ ആവര്‍ത്തിക്കുക. അതിനുശേഷം മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക. അതിനെ വ്യക്തിഗതമാക്കുക, കുറഞ്ഞത് ഒരു മിനിറ്റെങ്കിലും ഓരോ പ്രാര്‍ത്ഥനാ വിഷയത്തിനും വേണ്ടി മാറ്റിവെക്കുക,മുമ്പോട്ടു പോകുന്നതിനു മുമ്പ് അത് സത്യത്തില്‍ ഹൃദയസ്പര്‍ശിയാകുന്നു എന്ന് ഉറപ്പ് വരുത്തുക.
1. യേശുവിന്‍റെ നാമത്തില്‍, എന്‍റെ മുന്നേറ്റത്തിനും മഹത്വത്തിനും എതിരായി പോരാടുന്ന സകല ശക്തിയ്ക്കും എതിരായി ആത്മീക മണ്ഡലത്തിലും ഭൌതീക മണ്ഡലത്തിലും ഞാന്‍ വിജയം നേടിയെടുക്കുന്നു. (റോമര്‍ 8:37).
2. യേശുക്രിസ്തുവിന്‍റെ നാമത്തിലുള്ള എന്‍റെ മഹത്വകരമായ ലക്ഷ്യസ്ഥാനത്തിനെതിരായി പോരാടുന്ന ഏതൊരു ഗാര്‍ഹിക ശക്തികളേയും ഞാന്‍ ജയിക്കുന്നു. യേശുവിന്‍റെ രക്തത്താല്‍ ഞാന്‍ നിന്നെ ജയിക്കും. (വെളിപ്പാട് 12:11).
3. എന്‍റെ ജീവിതത്തിന്‍റെ മുകളില്‍ തൂങ്ങിക്കിടക്കുന്ന സകല മരണത്തിന്‍റെ ന്യായവിധികളും, യേശുക്രിസ്തുവിന്‍റെ രക്തത്താല്‍ ഞാന്‍ നിന്നെ നശിപ്പിക്കുന്നു. (എബ്രായര്‍ 12:24).
4. എന്‍റെ നിത്യതയ്ക്കെതിരായി സംസാരിക്കുന്ന എല്ലാ ആരോപണങ്ങളുടെ ശബ്ദങ്ങളെയും, അതുപോലെ ശിക്ഷാവിധിയുടെയും ന്യായവിധിയുടെയും ശബ്ദങ്ങളെയും ഞാന്‍ നിശബ്ദമാക്കുന്നു. യേശുവിന്‍റെ രക്തത്താല്‍, ഞാന്‍ നിന്നെ നിശബ്ദമാക്കുന്നു, യേശുവിന്‍റെ നാമത്തില്‍. (കൊലൊസ്സ്യര്‍ 2:14).
5. എനിക്കെതിരായി രൂപപ്പെടുത്തിയിരിക്കുന്ന സകല ആയുധങ്ങളെയും, യേശുവിന്‍റെ രക്തത്താല്‍ ഞാന്‍ നശിപ്പിക്കും. അത് ഫലിക്കുകയില്ല, യേശുവിന്‍റെ നാമത്തില്‍. (യെശയ്യാവ് 54:17).
6. യേശുവിന്‍റെ രക്തത്താല്‍, ആഘോഷത്തിന്‍റെ മണ്ഡലത്തിലേക്ക് യേശുവിന്‍റെ നാമത്തില്‍ ഞാന്‍ നീങ്ങുന്നു. എന്‍റെ സാക്ഷ്യത്തെ തടയുന്നതായ ഏതൊരു ശക്തിയും, യേശുവിന്‍റെ നാമത്തില്‍ വീഴുകയും, പാഴായി പോകയും ചെയ്യട്ടെ. (സങ്കീര്‍ത്തനം 118:15).
7. യേശുവിന്‍റെ രക്തം, എല്ലാ ഗാര്‍ഹിക ദുഷ്ടതയ്ക്കെതിരായി എനിക്കുവേണ്ടി പോരാടണമേ, യേശുക്രിസ്തുവിന്‍റെ നാമത്തില്‍ (എഫെസ്യര്‍ 6:12).
8. എന്നേയും, എന്‍റെ ജീവിതപങ്കാളിയെയും, എന്‍റെ മക്കളേയും, അതുപോലെ എന്നേയും എന്‍റെ പ്രിയപ്പെട്ടവരേയും സംബന്ധിക്കുന്ന സകല കാര്യങ്ങളേയും യേശുവിന്‍റെ രക്തത്താല്‍ ഞാന്‍ മറയ്ക്കുന്നു. (സങ്കീര്‍ത്തനം 91:4).
9. യേശുവിന്‍റെ രക്തത്താല്‍, അന്ധകാരത്തിന്‍റെ സകല കൈയ്യെഴുത്തുകളെയും ഞാന്‍ നേര്‍വിപരീതമാക്കുകയും, തുടച്ചുനീക്കുകയും ചെയ്യുന്നു. ഏതെങ്കിലും മാസത്തില്‍ എന്‍റെ ജീവിതത്തിനു എതിരായി വെളിപ്പെടുവാന്‍ വേണ്ടി ക്രമീകരിക്കപ്പെട്ടിരിക്കുന്ന പ്രകടമാകുവാനുള്ള എല്ലാ ആക്രമണങ്ങളും, യേശുവിന്‍റെ നാമത്തില്‍ തുടച്ചുനീക്കപ്പെടുകയും, റദ്ദാക്കപ്പെടുകയും ചെയ്യട്ടെ. (കൊലൊസ്സ്യര്‍ 2:15).
10. യേശുവിന്‍റെ രക്തത്ത, എന്‍റെ ജീവിതത്തില്‍ കൂടി കടന്നുപോയിട്ട്, സ്വപ്നത്തില്‍ കൂടി എന്‍റെ ജീവിതത്തിലേക്ക് കുത്തിവെക്കപ്പെട്ടിരിക്കുന്ന എല്ലാ മലിനതകളെയും, വിഷാംശത്തേയും പുറത്താക്കേണമേ, യേശുക്രിസ്തുവിന്‍റെ നാമത്തില്‍. (1 യോഹന്നാന്‍ 1:7).
Join our WhatsApp Channel
Most Read
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #16● ദിവസം 40: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● യെഹൂദാ ആദ്യം പുറപ്പെടട്ടെ
● സ്നേഹം - വിജയത്തിനായുള്ള തന്ത്രം - 2
● ആത്മപകര്‍ച്ച
● ദിവസം 14:40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● നഷ്ടമായ രഹസ്യം
അഭിപ്രായങ്ങള്‍