english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. മനസ്സില്‍ നിത്യതയുമായി ജീവിക്കുക
അനുദിന മന്ന

മനസ്സില്‍ നിത്യതയുമായി ജീവിക്കുക

Friday, 10th of January 2025
1 0 167
Categories : ദുഃഖം (Grief)
ഒരു രാത്രിയില്‍, പ്രാര്‍ത്ഥനയ്ക്ക് ശേഷം ഞാന്‍ കിടക്കുവാന്‍ പോയപ്പോള്‍, ഞങ്ങളുടെ ടീമിലെ ഒരു അംഗത്തിന്‍റെ മകളില്‍ നിന്നും ആശങ്കാജനകമായ ഒരു ഫോണ്‍വിളി എനിക്ക് വന്നു, "പാസ്റ്റര്‍, ദയവായി പ്രാര്‍ത്ഥിക്കുക; എന്‍റെ പിതാവ് മരിച്ചുകൊണ്ടിരിക്കുന്നു; ഡോക്ടര്‍മാര്‍ എല്ലാ പ്രതീക്ഷകളും കൈവിട്ടു." ഞാന്‍ ഞെട്ടിതരിച്ചുപോയി വേഗത്തില്‍ വേദനയോടെ മുഴങ്കാലില്‍ നിന്നുകൊണ്ട് പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. പിന്നെ സങ്കടകരമായ ആ വാര്‍ത്തയുമായി അടുത്ത വിളി വന്നു, "പാസ്റ്റര്‍, എന്‍റെ പിതാവ് മരിച്ചുപോയി."

അടുത്ത ഒരു ദിവസമായിരുന്നു ഞാന്‍ ഈ അനുഗ്രഹിക്കപ്പെട്ട സഹോദരനേയും തന്‍റെ കുടുംബത്തേയും കണ്ടത്, ഞങ്ങള്‍ ഒരുമിച്ചു അനുഗ്രഹീതമായ കൂട്ടായ്മ ആചരിച്ചു. ആ സഹോദരനും ഞാനും പുസ്തകങ്ങളും സംഗീതവും ഇഷ്ടപ്പെട്ടിരുന്നു, അങ്ങനെ ഞങ്ങള്‍ മുമ്പോട്ടുപോയി. ഇപ്പോള്‍ കേള്‍ക്കുന്നു അദ്ദേഹം ജീവിച്ചിരിപ്പില്ലയെന്ന് - എനിക്കത് അംഗീകരിക്കാന്‍ സാധിച്ചില്ല. ഇന്നും അദ്ദേഹത്തിന്‍റെ നഷ്ടം കഠിനമായി ഞാന്‍ അനുഭവിക്കുന്നു.

യോഹന്നാന്‍ 11:35 നമ്മോടു പറയുന്നു, "യേശു കണ്ണുനീര്‍ വാര്‍ത്തു". യേശുവിനും, പ്രിയപ്പെട്ടവരുടെ മരണത്തെ അഭിമുഖീകരിക്കേണ്ടതായി വന്നു. തന്‍റെ സ്നേഹിതനായ ലാസറിനെ ഓര്‍ത്ത് യേശു കരഞ്ഞു എന്നറിയുന്നത് എത്ര ആശ്വാസപ്രദമായ കാര്യമാണ്, നമ്മുടെ ദുഃഖത്തിലും യേശു നമ്മോടു ചേര്‍ന്നു ദുഃഖിക്കുന്നു.

ജീവിതം എത്ര ക്ഷണികവും ദുര്‍ബലവും ആകുന്നുവെന്ന് നാം തിരിച്ചറിയുന്നത് ഇങ്ങനെയുള്ള നിമിഷങ്ങളിലാണ്. ഈ സത്യത്തെ സംബന്ധിച്ചു ദൈവവചനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു:

“സകല ജഡവും പുല്ലുപോലെയും അതിന്‍റെ ഭംഗി എല്ലാം പുല്ലിന്‍റെ പൂപോലെയും ആകുന്നു; പുല്ലു വാടി, പൂവുതിർന്നുപോയി; കർത്താവിന്‍റെ വചനമോ എന്നേക്കും നിലനില്ക്കുന്നു. അത് ആകുന്നു നിങ്ങളോടു പ്രസംഗിച്ച വചനം". (1 പത്രോസ് 1:24-25).

അതേസമയം തന്നെ, ഈ ഭൂമിയിലെ നമ്മുടെ ജീവിതം വളരെ ചുരുങ്ങിയ കാലയളവ്‌ മാത്രമാകുന്നു എന്ന കാര്യം നാം മറക്കരുത്, എന്നാല്‍ ക്രിസ്തുവില്‍ നമ്മുടെ ജീവിതം നിത്യമാകുന്നു.

ഈ ഭൂമിയിലെ കാര്യങ്ങള്‍ എല്ലാം കടന്നുപോകുന്നതാണ്. നിത്യതയില്‍ നിലനില്‍ക്കുന്ന കാര്യങ്ങളെ നാം മുറുകെപ്പിടിക്കേണ്ടത് ആവശ്യമാണ്‌. നമ്മുടെ മനസ്സില്‍ നിത്യതയെക്കുറിച്ച് ചിന്തിച്ചുകൊണ്ട് നാം ജീവിക്കേണ്ടത് അനിവാര്യമാണ്. നിങ്ങളുടെ സമയത്തെ സംബന്ധിച്ചും അതിനെ നിങ്ങള്‍ എങ്ങനെ ചിലവഴിക്കുന്നു എന്ന് സംബന്ധിച്ചും ഒരു പഠനം നടത്തുക.

സങ്കീര്‍ത്തനക്കാരന്‍ എടുക്കുന്ന ഒരു സമര്‍പ്പണം നോക്കുക: "ജീവനുള്ളെന്നും ഞാൻ യഹോവയെ സ്തുതിക്കും; ഞാൻ ഉള്ള കാലത്തോളം എന്‍റെ ദൈവത്തിനു കീർത്തനം ചെയ്യും". (സങ്കീര്‍ത്തനം 146:2). അനുദിനവും ദൈവത്തെ ആരാധിക്കുന്നതില്‍ സമയങ്ങള്‍ ചിലവഴിക്കുക കാരണം അവന്‍ മാത്രം ദൈവമാകുന്നു. ഒരുദിവസം നാമെല്ലാവരും ദൈവത്തെ മുഖാമുഖം കാണുവാന്‍ ഇടയാകും.

Bible Reading : Genesis 30 - 31 
പ്രാര്‍ത്ഥന
പിതാവേ, ജീവിതമെന്ന ദാനത്തിനായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. എനിക്കുവേണ്ടി യേശു വിലകൊടുത്തു നേടിത്തന്ന രക്ഷയെന്ന സൌജന്യ ദാനത്തിനായും ഞാന്‍ അങ്ങേയ്ക്ക് നന്ദി അര്‍പ്പിക്കുന്നു. ഓരോ ദിവസവും നിത്യത മനസ്സില്‍ വെച്ചുകൊണ്ട് ജീവിക്കുവാന്‍ എന്നെ സഹായിക്കേണമേ. യേശുവിന്‍റെ നാമത്തില്‍.

വാഴ്ത്തപ്പെട്ട പരിശുദ്ധാത്മാവേ, അവിടുന്ന് തീര്‍ച്ചയായും ഞങ്ങളുടെ കാര്യസ്ഥന്‍ ആകുന്നു. വേദനയിലും, ദുഃഖത്തിലും, സങ്കടത്തിലും ആയിരിക്കുന്ന ഏവരേയും അങ്ങ് ആശ്വസിപ്പിക്കേണമേ.

Join our WhatsApp Channel


Most Read
● നിങ്ങളുടെ രക്ഷയുടെ ദിവസം ആഘോഷിക്കുക
● അസൂയയുടെ ആത്മാവിനെ അതിജീവിക്കുക
● അശ്ലീലസാഹിത്യം
● ക്രിസ്തുവിലുള്ള നിങ്ങളുടെ ദൈവീകമായ നിയോഗത്തിലേക്ക് പ്രവേശിക്കുക
● 21 ദിവസങ്ങള്‍  ഉപവാസം: ദിവസം #15
● നിശ്ശേഷീകരണത്തെ നിര്‍വചിക്കുക
● അന്യഭാഷയില്‍ സംസാരിക്കുന്നത് ആന്തരീക സൌഖ്യം കൊണ്ടുവരും
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ