english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ക്രിസ്തു കേന്ദ്രീകൃതമായ ഭവനം പണിയുക
അനുദിന മന്ന

ക്രിസ്തു കേന്ദ്രീകൃതമായ ഭവനം പണിയുക

Monday, 27th of January 2025
1 0 177
Categories : കുടുംബ (Family) ശിഷ്യത്വം (Discipleship)
അതിവേഗതയും വെല്ലുവിളിയും നിറഞ്ഞതായ ഇന്നത്തെ ലോകത്ത് ഒരു വിവാഹവും കുടുംബവും കെട്ടിപ്പടുക്കുക എന്നത് ഒരു ചെറിയ ദൌത്യമല്ല. അതിനു അചഞ്ചലമായ പ്രതിബദ്ധതയും, പരിശ്രമവും, ജ്ഞാനവും ആവശ്യമാകുന്നു. എന്നാല്‍, യഥാര്‍ത്ഥമായ ഒരു ദൈവീക ഭവനം സ്ഥാപിക്കുന്നതിനുള്ള ഏറ്റവും നിര്‍ണ്ണായകമായ ഘടകം നമ്മുടെ ജീവിതത്തിലെ എല്ലാ വശങ്ങളിലേക്കും ദൈവത്തെ ക്ഷണിക്കുക എന്നുള്ളതാണ്.

സങ്കീര്‍ത്തനം 127:1 പറയുന്നു, "യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അധ്വാനിക്കുന്നു".

ക്രിസ്തു കേന്ദ്രീകൃതമായ ഒരു ഭവനം കേവലം ക്രിസ്ത്യാനികള്‍ താമസിക്കുന്ന സ്ഥലം മാത്രമല്ല, മറിച്ച് യേശുക്രിസ്തുവിന്‍റെ സ്വഭാവവും സാന്നിധ്യവും പ്രതിഫലിപ്പിക്കുന്ന ഒരു വാസസ്ഥലമാണ്. ക്രിസ്തു കേന്ദ്രീകൃതമായ ഭവനത്തിനു ചില സവിശേഷതകളുണ്ട്. അവ എന്തെല്ലാമെന്ന് നമുക്ക് നോക്കാം:

1. ക്രിസ്തുവിന്മേല്‍ പണിതതായ ഒരു അടിസ്ഥാനം.
ഭൌതീകമായ ഒരു കെട്ടിടഘടനയ്ക്ക് ശക്തമായ ഒരു അടിസ്ഥാനം ആവശ്യമായിരിക്കുന്നതുപോലെ, ജീവിതത്തിലെ കൊടുങ്കാറ്റുകളുടെ നേരെ ഉറച്ചുനില്‍ക്കുവാന്‍ ഒരു ഭവനം യേശുവില്‍ വസിക്കേണ്ടത് ആവശ്യമാണ്‌. മത്തായി 7:24-27 വരെയുള്ള വാക്യങ്ങളില്‍, പാറമേല്‍ അടിസ്ഥാനമിട്ടു പണിയുന്ന ബുദ്ധിയുള്ള മനുഷ്യനെ തന്‍റെ വചനം കേട്ട് അനുസരിക്കുന്നവരുമായി യേശു താരതമ്യം ചെയ്യുന്നു. അതുപോലെതന്നെ, ക്രിസ്തു കേന്ദ്രീകൃതമായ ഒരു ഭവനം ദൈവത്തിന്‍റെ വചനത്തില്‍ വേരൂന്നിയതും ദൈവത്തിന്‍റെ തത്വങ്ങളാല്‍ നയിക്കപ്പെടുന്നതും ആയിരിക്കണം. ഈ അടിസ്ഥാനം പരിശോധനയുടെ സമയങ്ങളില്‍ സ്ഥിരതയും പ്രതിരോധശേഷിയും ഉറപ്പാക്കുന്നു.

ഇത് ചെയ്യുന്നതിനുള്ള പ്രായോഗീക പടികള്‍:

  • കുടുംബമായുള്ള പ്രാര്‍ത്ഥനയും വചന വായനയുമായി ഓരോ ദിവസങ്ങളും ആരംഭിക്കയും അവസാനിപ്പിക്കയും ചെയ്യുക. 
  • ലൌകീകമായ നിലവാരത്തേക്കാള്‍ വചനപരമായ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ എടുക്കുക.
2. ക്രമങ്ങളും സമാധാനവും ഉള്ളതായ ഒരു ഭവനം.
1 കൊരിന്ത്യര്‍ 14:33ല്‍, അപ്പോസ്തലനായ പൌലോസ് ഇപ്രകാരം നമ്മെ ഓര്‍മ്മിപ്പിക്കുന്നു, "ദൈവം കലക്കത്തിന്‍റെ ദൈവമല്ല സമാധാനത്തിന്‍റെ ദൈവമത്രേ". ക്രിസ്തു കേന്ദ്രീകൃതമായ ഒരു ഭവനം ക്രമീകൃതമാണ് - അത് എപ്പോഴും നല്ല വൃത്തിയും വെടിപ്പുമുള്ളതാണെന്ന അര്‍ത്ഥത്തില്‍ മാത്രമല്ല, മറിച്ച് ദൈവീകമായ മുന്‍ഗണനകളും നിലവാരങ്ങളും നിലനിര്‍ത്തുന്നതിലാണ്. ദൈവഹിതവുമായി പൊരുത്തപ്പെടുന്നതും അല്ലാത്തതുമായ കാര്യങ്ങള്‍ കുടുംബാംഗങ്ങള്‍ ദിനംപ്രതി വിലയിരുത്തുവാന്‍ തയ്യാറാകണം. "ഇത് നമ്മുടെ കുടുംബത്തെ വിശ്വാസത്തില്‍ പണിയുന്നുണ്ടോ?" അല്ലെങ്കില്‍ "ഈ പ്രവൃത്തി ദൈവത്തെ മഹത്വപ്പെടുത്തുന്നുണ്ടോ?" തുടങ്ങിയ ചോദ്യങ്ങള്‍ ആത്മീകമായ ക്രമത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്.

3. ആത്മീക ശിക്ഷണങ്ങളുടെ ഒരു സ്ഥലം.
ദൈവത്തിന്‍റെ വചനം പഠിക്കുകയും, പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കയും, ആരാധന ഒരു ജീവിതശൈലി ആയിരിക്കയും ചെയ്യുന്ന ഒരു ആത്മീക കേന്ദ്രമാണ് ഒരു ക്രിസ്തു കേന്ദ്രീകൃത ഭവനം. ആവര്‍ത്തനപുസ്തകം 6:6-7 വരെയുള്ള വാക്യങ്ങളില്‍, തങ്ങളുടെ മക്കളെ ദൈവവചനം ഉത്സാഹത്തോടെ പഠിപ്പിക്കണമെന്നും, അവരുടെ ദൈനംദിന ജീവിതത്തിലുടനീളം അതിനെക്കുറിച്ച് സംസാരിക്കയും വേണം എന്നും ദൈവം തന്‍റെ ജനത്തോടു കല്‍പ്പിക്കുന്നു. ഈ അച്ചടക്കങ്ങള്‍ മാതൃകയാക്കികൊണ്ട് മാതാപിതാക്കള്‍ ആത്മീകമായി ഊര്‍ജ്ജസ്വലമായ ഒരു കുടുംബത്തിനു ഉദ്ദേശം സജ്ജമാക്കുന്നു.

4. കൃപ അടയാളപ്പെടുത്തിയ ഒരു അഭയം 
വെല്ലുവിളികളോ അഭിപ്രായവ്യത്യാസങ്ങളോ ഇല്ലത്തതായ ഒരു കുടുംബം പോലുമില്ല. ഏറ്റവും ദൈവഭക്തിയുള്ള ഭവനങ്ങളില്‍ പോലും പിരിമുറുക്കത്തിന്‍റെ നിമിഷങ്ങളുണ്ടാകും. കൃപയുടെയും ക്ഷമയുടേയും അന്തരീക്ഷമാണ് ക്രിസ്തു കേന്ദ്രീകൃതമായ ഒരു ഭവനത്തെ വേറിട്ടു നിര്‍ത്തുന്നത്.  എഫെസ്യര്‍ 4:32 നമ്മെ ഇപ്രകാരം പ്രോത്സാഹിപ്പിക്കുന്നു, "നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ". മാതാപിതാക്കള്‍ ക്ഷമയും കൃപയും മാതൃകയാക്കുമ്പോള്‍, കുഞ്ഞുങ്ങള്‍ക്ക്‌ തങ്ങളുടെ തെറ്റുകള്‍ അംഗീകരിക്കാനും നിരപ്പ് പ്രാപിപ്പാനും അത് സുരക്ഷിതമായ ഒരു സ്ഥാനം സൃഷ്ടിക്കുന്നു.

ഇത് ചെയ്യുന്നതിനുള്ള പ്രായോഗീകമായ പടികള്‍:
  • തെറ്റുകള്‍ സംഭവിക്കുമ്പോള്‍ തുറന്ന് ക്ഷമാപണം നടത്തുകയും വേഗത്തില്‍ ക്ഷമിക്കയും ചെയ്യുക.
  • മുന്‍കാല തെറ്റുകള്‍ ആവര്‍ത്തിക്കുന്നത് ഒഴിവാക്കുക, മാത്രമല്ല മുമ്പോട്ടു പോകുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.
5. മാതൃകയോടെ നയിക്കുക.
"ഞാനും എന്‍റെ കുടുംബവുമോ ഞങ്ങള്‍ യഹോവയെ സേവിക്കും" (യോശുവ 24:15), എന്ന യോശുവയുടെ പ്രഖ്യാപനം, ആത്മീകമായ മാതൃക കാണിക്കുന്നതിലുള്ള മാതാപിതാക്കളുടെ പങ്കിനെ ഉദാഹരിക്കുന്നു. കുഞ്ഞുങ്ങള്‍ പലപ്പോഴും അവര്‍ നിരീക്ഷിക്കുന്നതാണ് ചെയ്യുന്നത്. സഭ, പ്രാര്‍ത്ഥന, ശുശ്രൂഷ എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്ന മാതാപിതാക്കള്‍ അത് ചെയ്യുവാന്‍ തങ്ങളുടെ മക്കള്‍ക്ക്‌ പ്രചോദനം നല്‍കുന്നു.

പ്രയോഗീക നടപടികള്‍:
  • സഭയോടും ശുശ്രൂഷയിലുള്ള പങ്കാളിത്തത്തിലും ശക്തമായ ഒരു പ്രതിബദ്ധത പ്രകടമാക്കുക.
  • മറ്റുള്ളവരുമായുള്ള നിങ്ങളുടെ ഇടപെടലുകളില്‍ ക്രിസ്തുവിനെപോലെയുള്ള സ്നേഹവും താഴ്മയും കാണിക്കുക.
6. ദൈവീകമല്ലാത്ത സ്വാധീനങ്ങളില്‍ നിന്നും സംരക്ഷിക്കുക.
ക്രിസ്തു ഒരു ഭവനത്തിന്‍റെ നായകനല്ലെങ്കില്‍, ആ വിടവ് നികത്തുവാന്‍ സാത്താന്‍ പരിശ്രമിക്കും. സദൃശ്യവാക്യങ്ങള്‍ 4:23 നമുക്ക് നല്‍കുന്ന മുന്നറിയിപ്പ് ഇതാകുന്നു, "സകല ജാഗ്രതയോടുംകൂടെ നിന്‍റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്‍റെ ഉദ്ഭവം അതിൽനിന്നല്ലോ ആകുന്നത്". മാധ്യമങ്ങളിലൂടെയോ, ബന്ധങ്ങളിലൂടെയോ, ശീലങ്ങളിലൂടെയോ തങ്ങളുടെ വീടുകളില്‍ എന്തെല്ലാം സ്വാധീനങ്ങള്‍ പ്രവേശിക്കുന്നു എന്ന് മാതാപിതാക്കള്‍ ജാഗ്രതയോടെ നിരീക്ഷിക്കാന്‍ തയ്യാറാകണം.

പ്രയോഗീക നടപടികള്‍:
  • കുടുംബാംഗങ്ങള്‍ ടെലിവിഷനിലും മൊബൈലിലും കാണുന്ന കാര്യങ്ങള്‍ക്ക് ഒരു പരിധി നിശ്ചയിക്കുക. 
  • നിങ്ങളുടെ വീടിനായി പ്രാര്‍ത്ഥിക്കുക, കുറഞ്ഞത്‌ മാസത്തില്‍ ഒരിക്കലെങ്കിലും അതിനെ എണ്ണകൊണ്ട് അഭിഷേകം ചെയ്യുകയും ദൈവത്തിന്‍റെ സാന്നിധ്യമുള്ള സ്ഥലമായി അതിനെ സമര്‍പ്പിക്കയും വേണം.
ക്രിസ്തു കേന്ദ്രീകൃതമായ ഒരു ഭവനം ഒറ്റരാത്രികൊണ്ട് പണിയപ്പെടുന്നതല്ല മറിച്ച് ദിനംതോറുമുള്ള മനപൂര്‍വ്വമായ തിരഞ്ഞെടുപ്പ്, പ്രാര്‍ത്ഥന, ദൈവത്തിന്‍റെ കൃപയിലുള്ള ആശ്രയം എന്നിവയിലൂടെ പണിയപ്പെടുന്നതാണ്.

Bible Reading: Exodus 26-28
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, എന്‍റെ സകല കുടുംബാംഗങ്ങളേയും ഞാന്‍ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു.

പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഈ ദിവസം മുതല്‍, അങ്ങയുടെ ഹിതത്തിനു വിരുദ്ധമായുള്ള സകലത്തില്‍ നിന്നും ഞാന്‍ എന്നേയും എന്‍റെ കുടുംബാംഗങ്ങളേയും വേര്‍തിരിക്കുന്നു.

എന്‍റെ എല്ലാ കുടുംബാംഗങ്ങളുടെ മേലുള്ള (ഞാന്‍ ഉള്‍പ്പെടെ) സകല ദുഷ്ട ബന്ധങ്ങളേയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ തകര്‍ക്കുന്നു.

ഞാനും എന്‍റെ കുടുംബവുമോ ഞങ്ങള്‍ കര്‍ത്താവിനെ മാത്രം സേവിക്കും.


Join our WhatsApp Channel


Most Read
● ദിവസം 05: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ഒരു സ്വപ്നം ദൈവത്തിങ്കല്‍ നിന്നാണോ എന്ന് എങ്ങനെ അറിയാം
● ക്രിസ്ത്യാനികള്‍ക്ക് ഡോക്ടറുടെ അടുക്കല്‍ പോകുവാന്‍ കഴിയുമോ?
● മുന്നറിയിപ്പ് ശ്രദ്ധിക്കുക
● നിങ്ങള്‍ക്കായി രേഖപ്പെടുത്തിയിരിക്കുന്ന പാതയില്‍ നില്‍ക്കുക
● ആത്മീക അഹങ്കാരത്തിന്‍റെ കെണി
● നിങ്ങളുടെ ദിവസം നിങ്ങളെ നിശ്ചയിക്കും
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ