english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. സൌമ്യത ബലഹീനതയ്ക്ക് സമാനമായതല്ല
അനുദിന മന്ന

സൌമ്യത ബലഹീനതയ്ക്ക് സമാനമായതല്ല

Tuesday, 29th of April 2025
1 0 70
Categories : താഴ്മ (Humility) രൂപാന്തരത്തിനു (Transformation)
സൌമ്യത ബലഹീനതയ്ക്ക് തുല്യമാകുന്നു എന്ന പൊതുവായ തെറ്റിദ്ധാരണ മിക്കവാറും രണ്ടിന്‍റെയും ഇംഗ്ലീഷ് വാക്കുകളിലുള്ള ("മീക്ക്", "വീക്ക്") സമാനതകള്‍ ആയിരിക്കാം. എന്നാല്‍, രണ്ടു വാക്കുകള്‍ ഒരുപോലെ ഉച്ചരിക്കപ്പെടുന്നു എന്നതുകൊണ്ട്‌ അവക്ക് രണ്ടിനും ഒരേ അര്‍ത്ഥമായിരിക്കണമെന്ന് നിര്‍ബന്ധമില്ല. സൌമ്യത എന്ന പദത്തോടു ചേര്‍ന്നുനില്‍ക്കുന്ന നിഷേധാത്മകമായ അര്‍ത്ഥങ്ങള്‍ ഒരു വ്യക്തി ബലമില്ലാത്തവന്‍ എന്നോ ഉറപ്പില്ലാത്തവന്‍ എന്നോ വിശ്വസിക്കുന്നതിലേക്ക് അനേകരെ നയിക്കുവാന്‍ ഇടയായി. സൌമ്യതയുള്ള ഒരു വ്യക്തിയെന്നാല്‍ എപ്പോഴും മോശമായി വസ്ത്രം ധരിക്കുന്ന അല്ലെങ്കില്‍ മറ്റുള്ളവര്‍ തങ്ങളെ അധിക്ഷേപിക്കുവാന്‍ അനുവദിക്കുന്ന ഒരുവന്‍ എന്ന ഒരു ചിത്രമാണ്‌ പലപ്പോഴും നമുക്കുള്ളത്.

എന്നാല്‍, ഈ തെറ്റായ വ്യാഖ്യാനം സത്യത്തില്‍ നിന്നും അകന്നു നില്‍ക്കുന്നതാകുന്നു. മത്തായി 11:29 ല്‍, സൌമ്യനെന്നു സൂചിപ്പിച്ചിരിക്കുന്ന കര്‍ത്താവായ യേശു, ഒരിക്കലും ബലഹീനനല്ല. വിപരീതമായി, അവന്‍ അധികാരത്തോടെ സംസാരിക്കയും താന്‍ വിശ്വസിച്ചതിനു വേണ്ടി ഉറച്ചുനില്‍ക്കയും ചെയ്തു. ആലയത്തില്‍ നിന്നും പൊന്‍വാണിഭക്കാരെ പുറത്താക്കിയപ്പോള്‍ തന്‍റെ ശാരീരിക ബലവും അവന്‍ വെളിപ്പെടുത്തുകയുണ്ടായി. 

സൌമ്യത എന്നാല്‍ വല്ലാതെ വിഷമിക്കുന്നതോ അല്ലെങ്കില്‍ ബലം കുറവുള്ളതോ അല്ല മറിച്ച് ഒരുവന്‍റെ വികാരങ്ങളേയും പ്രവര്‍ത്തികളെയും താഴ്മയോടെയും ശാന്തതയോടെയും നിയന്ത്രിക്കുവാനുള്ള കഴിവാകുന്നു. ഇതിനകത്ത് ക്ഷമയുള്ളവരാകുക, കരുതലുള്ളവരാകുക, മറ്റുള്ളവരോട് കരുണയുള്ളവര്‍ ആകുക എന്നിവ ഉള്‍പ്പെടുന്നു. എതിര്‍പ്പുകളുടെയും കലഹങ്ങളുടെയും നടുവില്‍ സൌമ്യത പുലര്‍ത്തുവാന്‍ വലിയ ആന്തരീക ശക്തി ആവശ്യമാകുന്നു, കാരണം ഒരുവന്‍റെ സ്വാര്‍ത്ഥതയെ ഒരു ഭാഗത്ത് മാറ്റിവെച്ചിട്ട് മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്കുക എന്നാണ് ഇത് ആവശ്യപ്പെടുന്നത്. ചുരുക്കത്തില്‍, ബലഹീനതയുടെ ഒരു അടയാളത്തിനു അപ്പുറമായി സൌമ്യത എന്നാല്‍ വലിയ ആന്തരീക ശക്തിയും വൈശിഷ്ടവും ആവശ്യമായിരിക്കുന്ന ഒരു സ്വഭാവ ഗുണമാകുന്നു.

കൂടുതലായി പഠിക്കുവാന്‍ എപ്പോഴും എന്തെങ്കിലും ഉണ്ടെന്ന് അംഗീകരിക്കുന്ന ഒരുവനാണ് സൌമ്യതയുള്ള ഒരു വ്യക്തി. അവര്‍ പഠിക്കുവാന്‍ തുറന്ന മനസ്സുള്ളവരും അവരുടെ വളര്‍ച്ചയുടെയും പുരോഗതിയുടെയും വഴിയില്‍ നിഗളത്തെയും അഹങ്കാരത്തെയും അനുവദിക്കാത്തവരും ആകുന്നു. മറുഭാഗത്ത്, നിഗളമുള്ള ഒരു വ്യക്തി തനിക്ക് എല്ലാം അറിയാമെന്ന് ചിന്തിക്കുകയും പഠിക്കുവാനുള്ള മനസ്സ് കാണിക്കാതിരിക്കയും ചെയ്യുന്നു, അത് അവരുടെ വീഴ്ചയിലേക്ക് അവരെ നയിക്കുന്നു. സൌമ്യതയുള്ള ഒരു മനുഷ്യന്‍ അറിവിനെ ഇരുവായ്ത്തലയുള്ള ഒരു വാളായി മനസ്സിലാക്കുന്നു. എത്രയധികം അവര്‍ പഠിക്കുമോ അത്രയധികം തങ്ങള്‍ക്കു ഒന്നും അറിയില്ല എന്ന തിരിച്ചറിവ് അവര്‍ക്കുണ്ടാകുന്നു. പഠിക്കുവാനുള്ള ഈ താഴ്മയും തുറന്ന മനസ്സും വ്യക്തിപരമായും ഔദ്യോഗീക മേഖലകളിലും വളര്‍ച്ച അനുഭവിക്കുവാന്‍ നിങ്ങളെ ഇടയാക്കും, മാത്രമല്ല ഒരു വലിയ ആത്മാവബോധം നല്കിതരുകയും ചെയ്യുന്നു.

ഞാന്‍ പ്രസംഗിക്കുന്ന പല സന്ദര്‍ഭങ്ങളിലും, ചില ആളുകള്‍ അവരുടെ വാട്സാപ്പിലെ സന്ദേശങ്ങള്‍ പരിശോധിക്കുകയും അഥവാ സാമൂഹീക മാധ്യമങ്ങളുടെ നില നോക്കുകയും ചെയ്യുന്നത് എന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അങ്ങനെയുള്ളവര്‍ നിശബ്ദമായി പറയുന്നത്, "താങ്കള്‍ എന്നോടു പറയുന്നത് കേള്‍ക്കേണ്ട ആവശ്യം എനിക്കില്ല" എന്നാകുന്നു. യാക്കോബ് 1:21 നമ്മോടു പറയുന്നു നാം "ശക്തിയുള്ളതും ഉൾനട്ടതുമായ വചനം സൗമ്യതയോടെ കൈക്കൊള്ളണം". ആകയാല്‍, നാം ദൈവവചനം പഠിക്കുമ്പോള്‍ കൂടുതലായി ഗ്രഹിക്കുവാനുള്ള ഒരു മനോഭാവം നിലനിര്‍ത്തുന്നവര്‍ ആയിരിക്കണം.

സൌമ്യതയുടെ അധികമായുള്ള പല നേട്ടങ്ങളെ സംബന്ധിച്ചു വേദപുസ്തകം വിസ്തരിക്കുന്നുണ്ട്:

1. സൌമ്യതയുള്ളവര്‍ സംതൃപ്തരാകും:
സങ്കീര്‍ത്തനങ്ങള്‍ 22:26 പറയുന്നു, "എളിയവർ തിന്നു തൃപ്തന്മാരാകും; യഹോവയെ അന്വേഷിക്കുന്നവർ അവനെ സ്തുതിക്കും. നിങ്ങളുടെ ഹൃദയം എന്നേക്കും സുഖത്തോടിരിക്കട്ടെ". സൌമ്യതയുടെ ആത്മാവുള്ളവര്‍ അതുപോലെ ദൈവത്തെ അന്വേഷിക്കുന്നവര്‍ അവനില്‍ സംതൃപ്തി കണ്ടെത്തുമെന്ന് ഈ വാക്യം അനുശാസിക്കുന്നു. അവര്‍ ഒരിക്കലും വെറുംകൈയോടെ പോകുകയില്ല മറിച്ച് ദൈവത്തിന്‍റെ സന്നിധിയില്‍ സംതൃപ്തിയും പൂര്‍ണ്ണതയും കണ്ടെത്തുവാന്‍ ഇടയാകും. 

2. ദൈവം അവരെ നയിക്കും:
സങ്കീര്‍ത്തനങ്ങള്‍ 25:9 പറയുന്നു, "സൗമ്യതയുള്ളവരെ അവൻ ന്യായത്തിൽ നടത്തുന്നു; സൗമ്യതയുള്ളവർക്ക് തന്‍റെ വഴി പഠിപ്പിച്ചുകൊടുക്കുന്നു". സൌമ്യതയുള്ളവര്‍ ദൈവത്താല്‍ നടത്തപ്പെടും എന്നാണ് ഈ വാക്യം സൂചിപ്പിക്കുന്നത്. Q ശരിയായ പാത അവര്‍ക്ക് കാണിച്ചുകൊടുക്കുകയും ദൈവഹിതമനുസരിച്ചു എങ്ങനെയാണ് ജീവിക്കേണ്ടതെന്ന് പഠിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഈ നടത്തിപ്പ് ഒരുവന്‍റെ ജീവിതത്തില്‍ വ്യക്തതയും, സമാധാനവും, ഉദ്ദേശവും കൊണ്ടുവരും.

3. നവ സന്തോഷത്താല്‍ അവര്‍ നിറയപ്പെടും:
യെശയ്യാവ് 29:19 പറയുന്നു, "സൗമ്യതയുള്ളവർക്കു യഹോവയിൽ സന്തോഷം വർധിക്കയും മനുഷ്യരിൽ സാധുക്കളായവർ യിസ്രായേലിന്‍റെ പരിശുദ്ധനിൽ ആനന്ദിക്കയും ചെയ്യും". സൌമ്യതയുള്ളവര്‍ പുതുക്കപ്പെട്ട ഒരു സന്തോഷം അവരുടെ ജീവിതത്തില്‍ അനുഭവിക്കും എന്നാണ് ഈ വാക്യം നല്‍കുന്ന സൂചന. ഈ സന്തോഷം കടന്നുവരുന്നത്‌ ദൈവത്തിന്‍റെ സന്നിധിയില്‍ ആയിരിക്കുന്നതിനാലും അവന്‍റെ സ്നേഹവും കൃപയും അനുഭവിക്കുന്നതിനാലും ആകുന്നു. മറ്റു യാതൊരു ശ്രോതസ്സില്‍ നിന്നും നേടുവാന്‍ കഴിയാത്തതും പ്രയാസമേറിയ സമയങ്ങളില്‍ നമ്മെ കാക്കുകയും ചെയ്യുന്നതായ സന്തോഷമാകുന്നിത്.
ആകയാല്‍ നിങ്ങള്‍ നോക്കുക, പഠിക്കുവാന്‍ മനസ്സുള്ളവര്‍ ആയിരിക്കുക എന്നതിനു വില കൊടുക്കണം.

Bible Reading: 1 kings 15-16
പ്രാര്‍ത്ഥന
പിതാവേ, എന്‍റെ ജീവിതത്തിലും എന്നിലൂടെയും അവിടുന്ന് ചെയ്യുവാന്‍ ആഗ്രഹിക്കുന്ന കാര്യത്തിനായി ഞാന്‍ സമ്മതിക്കയും അതിനായി എന്നെ സമര്‍പ്പിക്കയും, കീഴ്പ്പെടുകയും ചെയ്യുന്നു. ചിലതിനെ ഞാന്‍ വിട്ടുക്കളയുന്നു. എന്‍റെ നിഗളവും കോപവും ഞാന്‍ ഉപേക്ഷിക്കുന്നു. അങ്ങയുടെ ആത്മാവിനാല്‍ എന്നെ നിറയ്ക്കുകയും യേശുവിനെ പോലെ പഠിക്കുവാന്‍ മനുസ്സുള്ളവനാക്കി എന്നെ മാറ്റുകയും ചെയ്യേണമേ. ആമേന്‍!

Join our WhatsApp Channel


Most Read
● അനുസരണമെന്നാല്‍ ഒരു ആത്മീക സദ്ഗുണമാകുന്നു  
● നിങ്ങള്‍ ആത്മീകമായി ആരോഗ്യമുള്ളവരാണോ?
● അനിശ്ചിതത്വത്തിന്‍റെ സമയങ്ങളില്‍ ആരാധനയുടെ ശക്തി
● സന്ദര്‍ശനത്തിന്‍റെയും പ്രത്യക്ഷതയുടേയും ഇടയില്‍
● ദൈവം നല്‍കിയ ഏറ്റവും നല്ല സമ്പത്ത്
● അകലം വിട്ടു പിന്തുടരുക
● ഒരു കൂടിക്കാഴ്ചയുടെ സാധ്യതകള്‍
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ