2 രാജാക്കന്മാര്‍ 4:1-7 വരെ വായിക്കുക
പ്രവാചകശിഷ്യന്മാരുടെ ഭാര്യമാരില്‍ ഒരുത്തി എലീശായോടു നിലവിളിച്ചു: നിന്‍റെ ദാസനായ എന്‍റെ ഭര്‍ത്താവു മരിച്ചുപോയി; നിന്‍റെ ദാസന്‍ യഹോവാഭക്തനായിരുന്നു എന്നു നിനക്കറിയാമല്ലോ; ഇപ്പോള്‍ കടക്കാരന്‍ എന്‍റെ രണ്ടു മക്കളെ പിടിച്ച് അടിമകളാക്കുവാന്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു.
എലീശാ അവളോട്: ഞാന്‍ നിനക്കു വേണ്ടി എന്തു ചെയ്യേണം? പറക; വീട്ടില്‍ നിനക്ക് എന്തുള്ളൂ എന്നു ചോദിച്ചു. ഒരു ഭരണി എണ്ണയല്ലാതെ അടിയന്‍റെ വീട്ടില്‍ മറ്റൊന്നും ഇല്ല എന്ന് അവള്‍ പറഞ്ഞു. അതിന് അവന്‍: നീ ചെന്നു നിന്‍റെ അയല്‍ക്കാരോടൊക്കെയും വെറുമ്പാത്രങ്ങള്‍ വായ്പ വാങ്ങുക; പാത്രങ്ങള്‍ കുറവായിരിക്കരുത്. പിന്നെ നീയും നിന്‍റെ മക്കളും അകത്തു കയറി വാതില്‍ അടച്ച് പാത്രങ്ങളിലൊക്കെയും പകര്‍ന്ന്, നിറഞ്ഞതു നിറഞ്ഞത് ഒരു ഭാഗത്തു മാറ്റിവയ്ക്കുക എന്നു പറഞ്ഞു. അവള്‍ അവനെ വിട്ടു ചെന്നു തന്‍റെ മക്കളോടുകൂടെ അകത്തു കടന്നു വാതില്‍ അടച്ചു; അവര്‍ അവളുടെ അടുക്കല്‍ പാത്രങ്ങളെ വച്ചുകൊടുക്കയും അവള്‍ പകരുകയും ചെയ്തു. പാത്രങ്ങള്‍ നിറഞ്ഞശേഷം അവള്‍ തന്‍റെ മകനോട്: ഇനിയും പാത്രം കൊണ്ടുവരിക എന്നു പറഞ്ഞു. അവന്‍ അവളോട്: പാത്രം ഒന്നും ഇല്ല എന്നു പറഞ്ഞു. അപ്പോള്‍ എണ്ണ നിന്നുപോയി. അവള്‍ ചെന്നു ദൈവപുരുഷനോട് വസ്തുത അറിയിച്ചു. നീ പോയി എണ്ണ വിറ്റു കടം വീട്ടി ശേഷിപ്പുകൊണ്ടു നീയും മക്കളും ഉപജീവനം കഴിച്ചുകൊള്‍ക എന്നു പറഞ്ഞു. (2 രാജാക്കന്മാര്‍ 4:1-7).
ദൈവം പലപ്പോഴും വിശ്വാസത്തെ വാസ്തവികമായതുമായി കൂട്ടിച്ചേര്‍ക്കുന്നു.
ആ സ്ത്രീയുടെ ഭര്‍ത്താവ് മരിച്ചുപോയി. അവളുടെ കടം കൊടുത്തു തീര്‍ക്കുവാന്‍ ഒരു വഴിയും ഉണ്ടായിരുന്നില്ല. ബാക്കി അവശേഷിച്ചിരിക്കുന്ന പണത്തിനു പകരമായി അവളുടെ മക്കളെ അടിമകളാക്കുവാന്‍ ആ കടക്കാര്‍ തീരുമാനിച്ചു. അവള്‍ക്ക് അറിയാവുന്ന ഒരേഒരു ദൈവപുരുഷനോട് അവള്‍ സഹായത്തിനായി അപേക്ഷിച്ചു. അവളുടെ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ മാര്‍ഗങ്ങള്‍ ഒന്നുമില്ല എന്നു ആ വിധവ വിശ്വസിച്ചു.
അവള്‍ക്കു ആവശ്യത്തില്‍ കൂടുതല്‍ ഉപാധികള്‍ ഉണ്ടെന്നു ദൈവം പറഞ്ഞു. ആ ഒരു ഭരണി എണ്ണ ഒരു ഉപാധിയായി അവള്‍ക്കു കാണുവാന്‍ സാധിച്ചില്ല. അത് വിശ്വാസവുമായി കൂടിച്ചേരുന്നത് വരെ അത് ഒരു മാര്‍ഗമായി മാറിയില്ല.
അവരെപ്പോലെ നാമും ഒരു സദ്വര്‍ത്തമാനം കേട്ടവര്‍ ആകുന്നു; എങ്കിലും കേട്ടവരില്‍ വിശ്വാസമായി പരിണമിക്കായ്കകൊണ്ടു കേട്ട വചനം അവര്‍ക്ക് ഉപകാരമായി വന്നില്ല. (എബ്രായര്‍ 4:2).
അവള്‍ക്കു ആവശ്യമായ വരുമാനം ലഭിക്കുന്നതിനായി ചന്തസ്ഥലത്തു പോയി അവള്‍ക്കുണ്ടായിരുന്ന ആ എണ്ണ വില്‍ക്കുക എന്ന പ്രായോഗീക പടി അവള്‍ വിശ്വാസത്തോടെ സ്വീകരിച്ചപ്പോള്‍ അവളുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെട്ടു.
യഥാര്‍ത്ഥത്തില്‍, ആ വിപണനത്തില്‍ നിന്നും അവളുടെ കടം മുഴുവന്‍ വീട്ടേണ്ടതിനും ശേഷിച്ചകാലം ജീവിക്കേണ്ടതിനും ആവശ്യമായ വരുമാനം അവള്‍ക്കു ലഭിച്ചു. നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ ദൈവം നമ്മുടെ ജോലിയിലൂടെ, ഉപജീവനമാര്‍ഗ്ഗത്തിലൂടെ പ്രവര്‍ത്തിക്കുന്നു എന്നത് പലപ്പോഴും നാം മറന്നുപോകുന്നു. എന്നിരുന്നാലും ദൈവത്തില്‍ വിശ്വാസമില്ലാതെ നമ്മുടെ ആശ്രയം മുഴുവന്‍ ജോലിയില്‍ അര്‍പ്പിക്കുന്നതും തെറ്റായ കാര്യമാണ്.
യുക്തിപരമായ ഒരു മനസ്സിനു പരിഹാസ്യമെന്നു തോന്നുന്നത് പ്രവര്‍ത്തിക്കുവാനുള്ള ഒരു ലളിതമായ അനുസരണമാണ് ദൈവം ആവശ്യപ്പെടുന്നത്. ആ വിശ്വാസം പ്രായോഗീക കാര്യങ്ങളുമായി കൂടിച്ചേരുമ്പോഴാണ് ദൈവം മാനിക്കുന്നത്. നിങ്ങളെ ആശയകുഴപ്പത്തിലാക്കുന്ന ഒരു പ്രശ്നം നിങ്ങള്‍ക്കുണ്ടോ? നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ ഒരു വഴിയും നിങ്ങള്‍ കാണുന്നില്ലേ? നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുവാനുള്ള നൈപുണ്യങ്ങളും താലന്തുകളും ദൈവം നിങ്ങള്‍ക്ക് തന്നിട്ടുണ്ടാകാം.
എന്നിരുന്നാലും, അവയെ വിശ്വാസമായി കൂട്ടിച്ചേര്‍ക്കുവാനായി ഒരുപക്ഷേ ദൈവം കാത്തിരിക്കുകയായിരിക്കാം. നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു ആവശ്യമായ പടികള്‍ കാണിച്ചുതരുവാന്‍ ദൈവത്തോടു പറയുക. ജോലിക്ക് ആളുകളെ എടുക്കുന്ന ഏജന്‍സിയില്‍ നിങ്ങള്‍ ഒരുപക്ഷേ അപേക്ഷിക്കണമായിരിക്കാം അല്ലെങ്കില്‍ നിങ്ങളുടെ ബയോഡാറ്റ പലര്‍ക്കും അയച്ചുകൊടുക്കണമായിരിക്കാം. എന്തുതന്നെ ആണെങ്കിലും, അടുത്ത ചുവടു കൈക്കൊള്ളുവാന്‍ തയ്യാറാകുക. അത് അത്ഭുതത്തിലേക്കുള്ള വിശ്വാസത്തിന്‍റെ ചുവടുവയ്പ് ആയിരിക്കും.

പ്രാര്‍ത്ഥന
പിതാവേ, ഉറപ്പും വിശ്വാസവും നിറഞ്ഞതായ പരമാര്‍ത്ഥ ഹൃദയത്തോടെ ഞാന്‍ അങ്ങയുടെ അടുക്കലേക്കു വരുന്നു. ഈ പ്രെത്യേക സാഹചര്യത്തിലേക്ക് (ആ സാഹചര്യം പരാമര്‍ശിക്കുക) വരുവാനായി അങ്ങയുടെ ജ്ഞാനത്തെ ഞാന്‍ അങ്ങയോടു ചോദിക്കുന്നു. ഈ കാര്യം എന്‍റെ നന്മയ്ക്കും അങ്ങയുടെ മഹത്വത്തിനുമായി പ്രവര്‍ത്തിക്കും എന്ന് ഞാന്‍ അറിയുന്നു. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● അന്ത്യകാലത്തെകുറിച്ചുള്ള 7 പ്രധാന പ്രാവചനീക ലക്ഷണങ്ങള്‍: #2● ഒരു പുതിയ ഗണം
● സ്വയം പുകഴ്ത്തുന്നതിലെ കെണി
● ഡാഡിയുടെ മകള് - അക്സ
● സ്വയമായി വരുത്തിയ ശാപത്തില് നിന്നുള്ള വിടുതല്
● ദൈവത്തിനു പ്രഥമസ്ഥാനം നല്‍കുക #3
● എന്താണ് ആത്മവഞ്ചന? - I
അഭിപ്രായങ്ങള്‍