അനുദിന മന്ന
1
0
168
നിങ്ങള്‍ ഒറ്റികൊടുക്കപ്പെട്ടതായി തോന്നിയിട്ടുണ്ടോ
Wednesday, 18th of June 2025
Categories :
ക്ഷമ (Forgiveness)
വഞ്ചന (Betrayal)
എന്നെ നിന്ദിച്ചത് ഒരു ശത്രുവല്ല; അങ്ങനെയെങ്കിൽ ഞാൻ സഹിക്കുമായിരുന്നു; എന്‍റെ നേരേ വമ്പു പറഞ്ഞത് എന്നെ പകയ്ക്കുന്നവനല്ല; അങ്ങനെയെങ്കിൽ ഞാൻ മറഞ്ഞുകൊള്ളുമായിരുന്നു.
നീയോ എന്നോടു സമനായ മനുഷ്യനും എന്‍റെ സഖിയും എന്‍റെ പ്രാണസ്നേഹിതനുമായിരുന്നു. നാം തമ്മിൽ മധുരസമ്പർക്കം ചെയ്തു പുരുഷാരവുമായി ദൈവാലയത്തിലേക്കു പോയല്ലോ. (സങ്കീര്‍ത്തനം 55:12-14).
ഈ വാക്യങ്ങള്‍ കര്‍ത്താവായ യേശുവിനെ യൂദാ ഇസ്കര്യോത്ത ഒറ്റികൊടുക്കുന്നതുമായി ബന്ധപ്പെട്ട ഒരു മിശിഹൈക പ്രവചനമാണ്.
എന്നാല്‍ യൂദാസ് മാത്രമല്ല യേശുവിനെ ഒറ്റികൊടുത്തത്. അത് അവന്‍റെ ശിഷ്യന്മാരും ചെയ്തു; അവര്‍ എല്ലാവരും തങ്ങളുടെ ജീവനെ ഭയന്നുകൊണ്ട് അവിടെനിന്നും ഓടിപോയി. യേശുവിനോട് അടുത്തുനിന്നവരില്‍ ഒരുവനായിരുന്ന പത്രോസ്, യേശുവിനെ അറിയുകയില്ല എന്ന് പറഞ്ഞുകൊണ്ട് അവനെ മടികൂടാതെ തള്ളിപറഞ്ഞു. യേശു അനുഭവിച്ച ആഴമായ മുറിവ് എന്നത്, സങ്കല്‍പ്പിക്കുവാന്‍ പ്രയാസമുള്ള വേദനയും ഏകാന്തതയും ആയിരുന്നിരിക്കാം.
നമ്മില്‍ അനേകരും സമാനമായ സാഹചര്യങ്ങളില്‍ കൂടി കടന്നുപോയവര്‍ ആകുന്നു. വളരെ അടുപ്പമുള്ള ഒരു വ്യക്തിയാല്‍ ഒറ്റികൊടുക്കപ്പെടുന്നത് അധികം വേദനയുളവാക്കുന്ന കാര്യമാണ്. അത് സംഭവിക്കുമ്പോള്‍, നമ്മുടെ അവകാശങ്ങള്‍, അതുപോലെ നമ്മുടെ അഭിപ്രായങ്ങള്‍ പ്രതിരോധിക്കുവാന്‍ വേണ്ടി നാം എഴുന്നേല്‍ക്കുവാന്‍ ആഗ്രഹിക്കുന്നു. ലഭിക്കുവാന്‍ വേണ്ടി ചില സമയങ്ങളില്‍ നാം കഠിനമായി പോരാടേണ്ടതായി വരുന്നു. ചില സന്ദര്‍ഭങ്ങളില്‍, ഉള്ളില്‍ നിശബ്ദമായി നാം തകര്‍ന്നുപോകുവാന്‍ ഇടവരുന്നു.
നമ്മുടെ തികഞ്ഞ മാതൃകയായിരിക്കുന്ന യേശുവില്‍ കൂടി, ഒറ്റികൊടുക്കലിനെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെ സംബന്ധിച്ച് ശരിയായ ഒരു മാതൃക നമുക്ക് പഠിക്കുവാന്‍ കഴിയും. ഒറ്റികൊടുക്കലിനെ അതിജീവിക്കുവാന്‍ യേശുവിന്‍റെ ഉപദേശങ്ങളില്‍ നിന്നുള്ള തത്വങ്ങളാണ് താഴെ പറഞ്ഞിരിക്കുന്നത്.
#1 നിങ്ങളുടെ ഹൃദയത്തെ സൂക്ഷിക്കുക
സകല ജാഗ്രതയോടുംകൂടെ നിന്‍റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്‍റെ ഉദ്ഭവം അതിൽനിന്നല്ലോ ആകുന്നത് (സദൃശ്യവാക്യങ്ങള്‍ 4:23).
ഒറ്റികൊടുക്കല്‍ നിങ്ങളുടെ വികാരങ്ങളെ മാത്രമല്ല വൃണപ്പെടുത്തുന്നത്, നിങ്ങളുടെ സകല വികാരങ്ങളുടെയും ഇരിപ്പിടമായ ഹൃദയത്തിലേക്ക് ഇത് നേരെ ചെല്ലുന്നു. ഒറ്റികൊടുക്കലിനോട് ശരിയായി നിങ്ങള്‍ പ്രതികരിച്ചില്ലെങ്കില്‍,നിങ്ങളുടെ ഹൃദയം മറ്റു ജനങ്ങളോടും ഒടുവില്‍ കര്‍ത്താവിനോടും കഠിനമായി മാറും. ഒറ്റികൊടുക്കലിന്‍റെ ലക്ഷ്യം നിങ്ങളുടെ ഹൃദയത്തെ മലിനമാക്കുക എന്നതാണ്, അതുകൊണ്ട് നിങ്ങള്‍ ഇതിനെതിരായി ജാഗ്രത പുലര്‍ത്തണം.
#2 ഒറ്റികൊടുത്തവനോട് ക്ഷമിക്കുക.
നിങ്ങൾ മനുഷ്യരോട് അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും. നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവ് നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല. (മത്തായി 6:14-15).
ക്ഷമ എന്നത് വിശ്വാസത്തിന്‍റെ ഒരു പ്രവര്‍ത്തിയാണ്.നിങ്ങള്‍ ക്ഷമിക്കുന്നില്ലെങ്കില്‍, യേശു തികച്ചും സൌജന്യമായി നല്‍കിത്തന്ന ക്ഷമയെ അനുഭവിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല. "ക്ഷമിക്കുക" എന്ന വാക്ക് പുതിയ നിയമത്തിലെ മൂലഭാഷയില്‍ അര്‍ത്ഥമാക്കുന്നത് "വിട്ടുക്കളയുവാന്‍ അനുവദിക്കുക" എന്നാകുന്നു. വിട്ടുക്കളയുക എന്നിട്ട് മുമ്പോട്ടു പോകുക.
Bible Reading: Job 14-18
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ക്രിസ്തു വിശ്വാസത്താല്‍ എന്‍റെ ഹൃദയത്തില്‍ വസിക്കേണ്ടതിനു, അങ്ങയുടെ മഹത്വകരമായ സമ്പത്തില്‍ നിന്നും അങ്ങയുടെ ആത്മാവില്‍ കൂടി അവിടുത്തെ ശക്തികൊണ്ട് അങ്ങ് എന്നെ ബലപ്പെടുത്തണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
പിതാവേ ജ്ഞാനത്തെ കവിയുന്ന അങ്ങയുടെ സ്നേഹത്തില്‍ ഞാന്‍ വേരൂന്നുകയും ഉറയ്ക്കുകയും ചെയ്യേണ്ടതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. യേശുവിന്‍റെ നാമത്തില്‍.
പിതാവേ. ദൈവത്തിന്‍റെ സകല നിറവുകളും അളക്കത്തക്കവണ്ണം ഞാന്‍ നിറയപ്പെടട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. യേശുവിന്‍റെ നാമത്തില്‍. (എഫെസ്യര്‍ 3 ന്‍റെ അടിസ്ഥാനത്തില്‍)
Join our WhatsApp Channel

Most Read
● സ്വര്ഗ്ഗമെന്നു വിളിക്കപ്പെടുന്ന ഒരു സ്ഥലം● നിങ്ങളുടെ ആശ്വാസ മേഖലയില്നിന്ന് പുറത്തുവരിക
● നിങ്ങളുടെ ഭവനത്തിന്റെ പരിതഃസ്ഥിതി മാറ്റുക - 2
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #3
● മറ്റൊരു ആഹാബ് ആകരുത്
● നിങ്ങളുടെ മുറിവുകളെ സൌഖ്യമാക്കുവാന് ദൈവത്തിനു കഴിയും
● ഒരു പ്രാവചനീക വചനം ലഭിച്ചതിനുശേഷം ചെയ്യേണ്ടത് എന്ത്?
അഭിപ്രായങ്ങള്‍