english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. ബൈബിൾ വ്യാഖ്യാനം
  3. അധ്യായം 15
ബൈബിൾ വ്യാഖ്യാനം

അധ്യായം 15

Book / 23 / 1935 chapter - 15
776
ഞാന്‍ നിന്‍റെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു; നിന്‍റെ വചനങ്ങള്‍ എനിക്കു സന്തോഷവും എന്‍റെ ഹൃദയത്തിന് ആനന്ദവും ആയി; സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്‍റെ നാമം എനിക്കു വിളിക്കപ്പെട്ടിരിക്കുന്നുവല്ലോ. (യിരെമ്യാവ് 15:16)

വളരുവാനുള്ള വഴിയാണ് ഭക്ഷിക്കുക എന്നത്. ഭക്ഷിക്കുക എന്നാല്‍ ദൈവവചനം യിരമ്യാവിന്‍റെ ആത്മമനുഷ്യനിലേക്ക് ഒന്നിച്ചുചേര്‍ന്നു എന്നതാണ് അര്‍ത്ഥമാക്കുന്നത്. അങ്ങനെയെങ്കില്‍ നമുക്കും അപ്രകാരം തന്നെ ആയിരിക്കണം.

നീ അധമമായത് ഒഴിച്ച് ഉത്തമമായതു പ്രസ്താവിച്ചാല്‍ നീ എന്‍റെ വായ്പോലെ ആകും. (യിരെമ്യാവ് 15:19)

ദൈവമുന്‍പാകെ അധമമായ പല കാര്യങ്ങള്‍ ഉണ്ട് എന്നാല്‍ ചില ആളുകള്‍ അതിനെ ഉത്തമമായത് എന്ന് വിചാരിക്കുന്നു. അതുപോലെ ദൈവമുന്‍പാകെ ഉത്തമമായ അനേക കാര്യങ്ങളും ഉണ്ട് എന്നാല്‍ പല ആളുകളും അതിനെ അധമമായത് എന്നാണ് വിചാരിക്കുന്നത്.

 ദൈവത്തിന്‍റെ കണ്ണിന്മുന്‍പില്‍ ഉത്തമമായതും അധമമായതും തമ്മിലുള്ള വ്യത്യാസത്തെ ഒരു വ്യക്തി സത്യമായും മനസ്സിലാക്കുമ്പോള്‍ ആണ് ദൈവം അവനെ തന്‍റെ വായാക്കി മാറ്റുന്നത്. 

3 "കൊന്നുകളവാന്‍ വാളും പറിച്ചുകീറുവാന്‍ നായ്ക്കളും തിന്നു മുടിപ്പാന്‍ ആകാശത്തിലെ പക്ഷികളും കാട്ടിലെ മൃഗങ്ങളും ഇങ്ങനെ നാലു വകയെ ഞാന്‍ അവരുടെ നേരേ നിയമിക്കും എന്നു യഹോവയുടെ അരുളപ്പാട്. 4 യെഹൂദാരാജാവായ ഹിസ്കിയാവിന്‍റെ മകന്‍ മനശ്ശെ നിമിത്തം, അവന്‍ യെരുശലേമില്‍ ചെയ്തിട്ടുള്ളത് നിമിത്തംതന്നെ, ഞാന്‍ അവരെ ഭൂമിയിലുള്ള സകല രാജ്യങ്ങളിലും ഒരു ഭീതിവിഷയമാക്കിത്തീര്‍ക്കും". (യിരെമ്യാവ് 15:3-4)

കാരണം കൂടാതെ ശാപം പറ്റുകയില്ല. (സദൃശ്യവാക്യങ്ങള്‍ 26:2)
നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് ഒരു കാരണം ഉണ്ടാകാം. നിങ്ങളുടെ ജീവിതത്തിലെ ആ നാശത്തിനു, ആ നഷ്ടത്തിന് ഒരു കാരണം ഉണ്ടായിരിക്കണം.

മനശ്ശെ നിമിത്തമാണ് ആ നാലു വക നാശങ്ങള്‍ ദൈവത്തിന്‍റെ ജനത്തിന്‍റെ മേല്‍ വരുവാന്‍ കാരണമായത്‌. അവരുടെമേല്‍ വരുവാനായി മനശ്ശെ നാശത്തിനു വാതില്‍ തുറന്നുകൊടുത്തു. നിങ്ങളുടെ ജീവിതത്തില്‍, നിങ്ങളുടെ കുടുംബത്തില്‍, നിങ്ങളുടെ വ്യവസായത്തില്‍, നിങ്ങളുടെ ശുശ്രൂഷയില്‍ വ്യാപരിക്കുന്ന മനശ്ശെ ആരാകുന്നു? ആ മനശ്ശെയില്‍ നിന്നും നിങ്ങള്‍ ഇന്നുതന്നെ വിടുതല്‍ പ്രാപിക്കുക.

കളിക്കാരുടെ കൂട്ടത്തില്‍ ഞാന്‍ ഇരുന്നുല്ലസിച്ചിട്ടില്ല; നീ എന്നെ നീരസംകൊണ്ടു നിറച്ചിരിക്കയാല്‍ നിന്‍റെ കൈനിമിത്തം ഞാന്‍ തനിച്ചിരുന്നു. (യിരെമ്യാവ് 15:17)

ഈ ലോകത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന എന്തിനും ഏതെങ്കിലും തരത്തിലുള്ള വിലയുള്ളതാണെങ്കില്‍ അതിനു നിങ്ങള്‍ വലിയ വില കൊടുക്കേണ്ടിവരും. ദൈവത്തിന്‍റെ സാന്നിധ്യത്തോടുള്ള ബന്ധത്തിലും അത് അങ്ങനെ തന്നയാണ്. ദൈവത്തിന്‍റെ സാന്നിധ്യത്തെ വഹിക്കുന്നതിനു ഒരു വില കൊടുക്കേണ്ടതായിട്ടുണ്ട്. ശ്രദ്ധിക്കുക, ദൈവത്തിന്‍റെ കരം തന്‍റെമേല്‍ വന്നതുനിമിത്തം യിരെമ്യാവ് തനിയെ ഇരിക്കുവാന്‍ ഇടയായി. ദൈവത്തിന്‍റെ കരം എന്നത് ദൈവത്തിന്‍റെ സാന്നിധ്യത്തെയാണ്‌ സൂചിപ്പിക്കുന്നത്.

അവര്‍ നിന്‍റെ പക്ഷം തിരിയും നീ അവരുടെ പക്ഷം തിരികയില്ല. (യിരെമ്യാവ് 15:19)

യഹോവ യിരെമ്യാവിനോട് പറയുന്നത് ഒരിക്കലും ഒത്തുതീര്‍പ്പിന് തയ്യാറാകരുത് എന്നാണ്.

Join our WhatsApp Channel

Chapters
  • അധ്യായം 2
  • അധ്യായം 15
മുന്‍പിലത്തത്
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ