ഒരു കന്യക തന്റെ ആഭരണങ്ങളും ഒരു മണവാട്ടി തന്റെ അരക്കച്ചയും മറക്കുമോ? എന്നാല്‍ എന്റെ ജനം എണ്ണമില്ലാത്ത നാളായി എന്നെ മറന്നിരിക്കുന്നു. (യിരെമ്യാവ് 2:32)
ഒരു മണവാട്ടിയെ സംബന്ധിച്ച്, അവളുടെ ആഭരണവും അതുപോലെ അവളുടെ അരക്കച്ചയും ആണ് ഒരു മണവാട്ടി എന്ന നിലയിലുള്ള വ്യക്തിത്വം അവള്‍ക്കു നല്‍കുന്നത്. അവള് അതിനെ വിലയേറിയ നിക്ഷേപമായി കാണുന്നു. അത് മറക്കുക എന്നത് അവളെ സംബന്ധിച്ചു അസ്വാഭാവികമായ കാര്യമാണ്. യഹോവയെ യിസ്രായേല്‍ തിരസ്കരിച്ചത് അസ്വാഭാവികമായിരുന്നു.
എന്നാല്‍ എന്റെ ജനം തന്റെ മഹത്ത്വമായവനെ പ്രയോജനമില്ലാത്തതിനു പകരം മാറ്റിക്കളഞ്ഞിരിക്കുന്നു (യിരെമ്യാവ് 2:11)
ജാതീയ ദേശങ്ങള്‍ തങ്ങളുടെ ദേവന്മാര് തങ്ങള്‍ക്കായി ഒന്നും തന്നെ ചെയ്യാതിരുന്നിട്ടും ആ ദേവന്മാരോടു അവര്‍ വിശ്വസ്തരായിരുന്നു. എന്നാല്‍ അസംഖ്യമായ വഴികളില്‍ തങ്ങളെ അനുഗ്രഹിച്ച മഹത്വത്തിന്റെ ദൈവം യിസ്രായേലിന് ഉണ്ടായിരുന്നു, എന്നിട്ടും അവര്‍ ദൈവത്തിങ്കല്‍ നിന്നും തിരിഞ്ഞുപോയി.

Join our WhatsApp Channel
Chapters