english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. ബൈബിൾ വ്യാഖ്യാനം
  3. അധ്യായം 8
ബൈബിൾ വ്യാഖ്യാനം

അധ്യായം 8

Book / 41 / 1895 chapter - 8
699
സാമാന്യരായ ശിഷ്യന്മാര്‍ ശക്തന്മാരായ ദൈവമനുഷ്യര്‍ ആയി മാറിയത് എങ്ങനെ?
അനന്തരം അവന്‍ ദൈവരാജ്യം പ്രസംഗിച്ചും സുവിശേഷിച്ചുംകൊണ്ടു പട്ടണംതോറും സഞ്ചരിച്ചു, അവനോടുകൂടെ പന്തിരുവരും ഉണ്ടായിരുന്നു. (ലൂക്കോസ് 8:1)

ജ്ഞാനമാണ് നിങ്ങളുടെ ജീവിതത്തിലെ വിജയത്തെ തീരുമാനിക്കുന്നത്. ജ്ഞാനം പ്രാപിക്കേണ്ടതിന് പ്രാഥമീകമായി രണ്ടു വഴികള്‍ ഉണ്ട്:
          1. തെറ്റുകള്‍, (അനുഭവങ്ങള്‍) - വേദനനിറഞ്ഞതും വളരെ സാവധാനത്തിലും ഉള്ള പഠിക്കലാണ്‌ ഇത്
           2.മാര്‍ഗ്ഗദര്‍ശി

സകലത്തെക്കാളും പ്രബലവും പ്രാധാന്യവുമായ നിങ്ങളുടെ മാര്‍ഗ്ഗദര്‍ശി പരിശുദ്ധാത്മാവ് ആണ്. (യോഹന്നാന്‍ 14:15-16 നോക്കുക), അത് പറയുമ്പോള്‍ തന്നെ, ദൈവം തന്‍റെ ജനത്തെ പരിശീലിപ്പിക്കുന്നതിന് എപ്പോഴും വിവിധ സ്ത്രീ പുരുഷന്മാരെ ഉപയോഗിക്കാറുണ്ട്.

 ശരിയായ മാര്‍ഗ്ഗദര്‍ശികള്‍ ദാരിദ്രവും സമൃദ്ധിയും; വര്‍ദ്ധനവും കുറച്ചിലും; ലാഭവും നഷ്ടവും; വേദനയും സന്തോഷവും; അധഃപതനവും പുനഃസ്ഥാപനവും തമ്മിലുള്ള വ്യത്യാസങ്ങള്‍ പോലെയാണ്.

മാര്‍ഗ്ഗദര്‍ശി ബന്ധങ്ങളില്‍ കൂടി ജ്ഞാനം കൈമാറുന്നു -
"ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാര്‍ക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും". (സദൃശ്യ 13:20).

അവനോടുകൂടെ പന്തിരുവരും ഉണ്ടായിരുന്നു. (ലൂക്കോസ് 8:1)

രൂത്ത് അവളുടെ മാര്‍ഗ്ഗദര്‍ശിയോട് ചേര്‍ന്നുനിന്നു; നവോമിയുടെ ദൈവീക ആലോചനകള്‍ അവള്‍ പിന്തുടര്‍ന്നു, 
അതിനു രൂത്ത്: 
"നിന്നെ വിട്ടുപിരിവാനും നിന്‍റെകൂടെ വരാതെ മടങ്ങിപ്പോകുവാനും എന്നോടു പറയരുതേ; നീ പോകുന്നേടത്തു ഞാനും പോരും; നീ പാര്‍ക്കുന്നേടത്തു ഞാനും പാര്‍ക്കും; നിന്‍റെ ജനം എന്‍റെ ജനം, നിന്‍റെ ദൈവം എന്‍റെ ദൈവം".(രൂത്ത് 1:16)

ഇന്ന്, അനേകര്‍ ആഗ്രഹിക്കുന്നത് ആരെങ്കിലും ഒക്കെ തങ്ങളുടെ മേല്‍ കരം വെക്കേണം എന്നാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ എല്ലാം ശരിയാകും എന്ന് അവര്‍ ചിന്തിക്കുന്നു. അത് ഒരു ഭോഷ്ക് ആകുന്നു! ഒരുവന്‍ തന്‍റെ മാര്‍ഗ്ഗദര്‍ശിയോട് ചേര്‍ന്നുനില്‍ക്കയും അദ്ദേഹത്തില്‍ നിന്നും പഠിക്കുകയും വേണം. ശിഷ്യന്മാര്‍ യേശുവിനോട് ചേര്‍ന്നുനിന്നുകൊണ്ട് തന്‍റെ ജീവിതശൈലിയില്‍ നിന്നും കാര്യങ്ങള്‍ പഠിക്കുകയും ചെയ്തു. നിങ്ങളുടെ മാര്‍ഗ്ഗദര്‍ശിയോട് സ്ഥിരമായി ചേര്‍ന്നുനില്‍ക്കും എന്ന് തീരുമാനിക്കുക അങ്ങനെ അവളില്‍/അവനില്‍ നിന്നും നിങ്ങള്‍ക്ക്‌ കാര്യങ്ങള്‍ പഠിക്കുവാന്‍ സാധിക്കും.

വിജയികളായ മിക്കവാറും എല്ലാ വേദപുസ്തക കഥാപാത്രങ്ങള്‍ക്കും ഒരു മാര്‍ഗ്ഗദര്‍ശി ഉണ്ടായിരുന്നു.           
  •   യോശുവയുടെ മാര്‍ഗ്ഗദര്‍ശി മോശെ ആയിരുന്നു
  •   ഏലിശയുടെ മാര്‍ഗ്ഗദര്‍ശി ഏലിയാവ് ആയിരുന്നു
  •  തിമൊഥെയൊസിന്‍റെ മാര്‍ഗ്ഗദര്‍ശി അപ്പോസ്തലനായ പൗലോസ്‌ ആയിരുന്നു
ഒരു മാര്‍ഗ്ഗദര്‍ശിയുടെ സ്വഭാവസവിശേഷതകള്‍ എന്തൊക്കെയാണ്

1. നിങ്ങളുടെ മാര്‍ഗ്ഗദര്‍ശി കേവലം ഒരു മനുഷ്യനാണ് എന്ന് എപ്പോഴും ഓര്‍ക്കുക.നല്ല കാര്യങ്ങള്‍ സ്വീകരിക്കുകയും മോശമായ കാര്യങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യുക.

ദൈവം അയച്ചിട്ട് ഒരു മനുഷ്യന്‍ വന്നു; അവനു യോഹന്നാന്‍ എന്നു പേര്‍. (യോഹന്നാന്‍ 1:6)
ശ്രദ്ധിക്കുക, യോഹന്നാനെ ദൈവം അയച്ചതാണ് എന്നാല്‍ അവന്‍ 'ഒരു മനുഷ്യന്‍' മാത്രമാണ്.

നിങ്ങള്‍ക്ക്‌ മുന്‍പില്‍ വിളമ്പി വെച്ചിരിക്കുന്ന ഭക്ഷണ പദാര്‍ത്ഥം പോലെ, ആ പാത്രത്തിലെ ചിലത് നിങ്ങള്‍ക്ക്‌ ഇഷ്ടമല്ല അപ്പോള്‍ നിങ്ങള്‍ക്ക്‌ ഇഷ്ടമുള്ളത് നിങ്ങള്‍ ഭക്ഷിക്കുകയും ബാക്കിയുള്ളത് ഉപേക്ഷിക്കുകയും ചെയ്യുന്നു!

2. നിങ്ങളുടെ മാര്‍ഗ്ഗദര്‍ശിയെ നോക്കികൊണ്ട്‌ നിങ്ങളുടെ ഭാവിയെ പ്രവചിക്കുവാന്‍ എനിക്കു സാധിക്കും.
നിങ്ങളുടെ മാര്‍ഗ്ഗദര്‍ശിയെ ജ്ഞാനത്തോടെ തിരഞ്ഞെടുക്കുക. നിങ്ങള്‍ക്ക്‌ നല്ല ഒരു മാര്‍ഗ്ഗദര്‍ശിയെ തരുവാന്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുക.

3. മാര്‍ഗ്ഗദര്‍ശി കാരണം സ്വാധീനമുള്ള വ്യക്തികള്‍ നിങ്ങളെ ശ്രദ്ധിക്കുവാന്‍ ഇടയാകും.
"നൂന്‍റെ മകനായ യോശുവയെ മോശെ കൈവച്ചു അനുഗ്രഹിച്ചിരിക്കുന്നതുകൊണ്ട് അവന്‍ ജ്ഞാനാത്മപൂര്‍ണ്ണനായി തീര്‍ന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേല്‍മക്കള്‍ അവനെ അനുസരിച്ചു." (ആവര്‍ത്തനപുസ്തകം 34:9)

4. നിങ്ങളുടെ പിന്തുടരല്‍ ഒരു മാര്‍ഗ്ഗദര്‍ശിക്ക് ആവശ്യമാണ്‌.
നിങ്ങള്‍ക്ക്‌ അറിയുന്നത് അദ്ദേഹത്തിനു ആവശ്യമില്ല. അദ്ദേഹം എന്തു അറിയുന്നോ അത് നിങ്ങള്‍ക്ക്‌ ആവശ്യമാണ്‌. ഏലിയാവ് ഒരിക്കലും എലിശായെ പിന്തുടര്‍ന്നില്ല. അവനില്‍ ഉണ്ടായിരുന്നത് ഏലിശ ആഗ്രഹിച്ചു. ആഗ്രഹത്തിന്‍റെ തെളിവാണ് പിന്തുടരല്‍.

5. ഒരു മാര്‍ഗ്ഗദര്‍ശി നിങ്ങളുടെ ഉറ്റ സുഹൃത്ത് ആയിരിക്കണമെന്ന് നിര്‍ബന്ധമില്ല.
നിങ്ങള്‍ ആരായിരിക്കുന്നോ അത് നിങ്ങളുടെ ഉറ്റ സുഹൃത്ത് ഇഷ്ടപ്പെടുന്നു. എന്നാല്‍ നിങ്ങളുടെ മാര്‍ഗ്ഗദര്‍ശി ഏറ്റവും ഇഷ്ടപ്പെടുന്നത് നിങ്ങള്‍ എന്ത് ആയിരിക്കുന്നോ അത് വിടുക എന്നതാണ്. നിങ്ങളുടെ കഴിഞ്ഞ കാലങ്ങളെ കുറിച്ച് നിങ്ങളുടെ ഉറ്റ സുഹൃത്ത് ആനന്ദിക്കുന്നു. നിങ്ങളുടെ മാര്‍ഗ്ഗദര്‍ശി നിങ്ങളുടെ ഭാവിയെക്കുറിച്ചാണ് ആനന്ദിക്കുന്നത്. നിങ്ങളുടെ ഉറ്റ സുഹൃത്ത് നിങ്ങളുടെ കുറവുകളെ അവഗണിക്കും. നിങ്ങളുടെ മാര്‍ഗ്ഗദര്‍ശി നിങ്ങളുടെ കുറവുകള്‍ എടുത്തുകളയും. നിങ്ങളുടെ ഉറ്റ സുഹൃത്ത് നിങ്ങള്‍ക്കായി ആര്‍പ്പുവിളികളുമായി മുന്നില്‍ നില്‍ക്കും, നിങ്ങളുടെ മാര്‍ഗ്ഗദര്‍ശി നിങ്ങളുടെ പരിശീലകന്‍ ആണ്. നിങ്ങളുടെ ഉറ്റ സുഹൃത്ത് നിങ്ങള്‍ ചെയ്യുന്ന ശരിയെ കാണുന്നു, നിങ്ങളുടെ മാര്‍ഗ്ഗദര്‍ശി നിങ്ങള്‍ ചെയ്യുന്ന തെറ്റ് കാണുന്നു.

6. നിങ്ങളുടെ ജീവിതത്തില്‍ നല്ലത് വിതയ്ക്കുവാന്‍ ദൈവം തിരഞ്ഞെടുത്ത അപൂര്‍വ്വമായ മാര്‍ഗ്ഗദര്‍ശിയൊടൊപ്പം സമയവും നിമിഷങ്ങളും ചിലവിടുവാന്‍ സകലവും നിക്ഷേപിക്കുക.

"സഹോദരന്മാരേ, നിങ്ങളുടെ ഇടയില്‍ അധ്വാനിക്കയും കര്‍ത്താവില്‍ നിങ്ങളെ ഭരിക്കയും പ്രബോധിപ്പിക്കയും ചെയ്യുന്നവരെ അറിഞ്ഞ് അവരുടെ വേലനിമിത്തം ഏറ്റവും സ്നേഹത്തോടെ വിചാരിക്കേണം എന്ന് നിങ്ങളോട് അപേക്ഷിക്കുന്നു. (1 തെസ്സലൊനീക്യര്‍ 5:12-13)

എന്താണ് സുവിശേഷത്തിലെ പങ്കാളിത്തം
2 അവനോടുകൂടെ പന്തിരുവരും അവന്‍ ദുരാത്മാക്കളെയും വ്യാധികളെയും നീക്കി സൌഖ്യം വരുത്തിയ ചില സ്ത്രീകളും ഏഴു ഭൂതങ്ങള്‍ വിട്ടുപോയ മഗ്ദലക്കാരത്തി മറിയയും 3 ഹെരോദാവിന്‍റെ കാര്യവിചാരകനായ കൂസയുടെ ഭാര്യ യോഹന്നയും ശൂശന്നയും തങ്ങളുടെ വസ്തുവകകൊണ്ട് അവര്‍ക്കു ശുശ്രൂഷ ചെയ്തുപോന്ന മറ്റു പല സ്ത്രീകളും ഉണ്ടായിരുന്നു. (ലൂക്കോസ് 8:2-3).

കര്‍ത്താവായ യേശുവിന്‍റെ ശുശ്രൂഷയില്‍ സ്ത്രീകള്‍ക്ക് സുപ്രധാനമായ പങ്ക് ഉണ്ടായിരുന്നു. അവര്‍ യേശുവിനെ അനുഗമിക്കുക മാത്രമല്ല ചെയ്തത്, മറിച്ച് യേശുവിന്‍റെ ശുശ്രൂഷയക്ക് സാമ്പത്തീക സഹായങ്ങളും നല്‍കി.
അവരും അവന്‍റെ ശുശ്രൂഷയില്‍ സചീവമായി പങ്കെടുത്തിരുന്നു. യഥാര്‍ത്ഥത്തില്‍, അവരുടെ പ്രവര്‍ത്തികള്‍ക്ക് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദം 'ഡൈയകൊണിയൊ' എന്നാണ് - അതില്‍ നിന്നാണ് ആധുനിക വാക്കായ 'ഡീക്കണ്‍' (മേല്‍നോട്ടക്കാരന്‍) ഉണ്ടായത്. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ സുവിശേഷത്തില്‍ അവര്‍ അക്ഷരാര്‍ത്ഥത്തില്‍ പങ്കാളികള്‍ ആയിരുന്നു.

അപ്പോസ്തലനായ പൌലോസ് ഫിലിപ്പിയര്‍ക്ക് ഇങ്ങനെ എഴുതുകയുണ്ടായി, "ഒന്നാം നാള്‍ മുതല്‍ ഇതുവരെയും സുവിശേഷ ഘോഷണത്തില്‍ നിങ്ങള്‍ക്കുള്ള കൂട്ടായ്മ (നിങ്ങളുടെ കരുണാദ്രമായ സഹകരണവും, സംഭാവനകളും, പങ്കാളിത്തവും) നിമിത്തം ഞാന്‍ നിങ്ങളെ ഓര്‍ക്കുമ്പോഴൊക്കെയും എന്‍റെ ദൈവത്തിനു സ്തോത്രം ചെയ്യുന്നു" (ഫിലിപ്പിയര്‍ 1:5).

പിതാവായ ദൈവത്തിനു തന്‍റെ പുത്രനുവേണ്ടി കരുതുവാന്‍ പല വഴികള്‍ തിരഞ്ഞെടുക്കാമായിരുന്നു. എന്നാല്‍ തന്‍റെ പുത്രനായ യേശുവിന്‍റെ ശുശ്രൂഷയെ പിന്താങ്ങുവാന്‍ പിതാവ് പല സ്ത്രീകളെയും എഴുന്നേല്‍പിച്ചു എന്ന് ധാരാളം പ്രാവശ്യം പറഞ്ഞിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. അന്ത്യകാല കൊയ്ത്തിനുവേണ്ടിയുള്ള ദൈവത്തിന്‍റെ ഉപകരണങ്ങള്‍ ആണ് നിങ്ങള്‍ എല്ലാവരും.

ഗദരേനരുടെ ദേശത്തെ ശവക്കല്ലറയില്‍ ഒരു ഭൂതഗ്രസ്തനെക്കുറിച്ചു മര്‍ക്കോസും ലൂക്കോസും പറയുമ്പോള്‍ മത്തായി രണ്ടു ഭൂതഗ്രസ്തരെകുറിച്ച് പറഞ്ഞിരിക്കുന്നത് എന്തുകൊണ്ട്?

അവന്‍ കരയ്ക്ക്‌ ഇറങ്ങിയപ്പോള്‍ ബഹുകാലമായി ഭൂതങ്ങള്‍ ബാധിച്ചൊരു മനുഷ്യന്‍ പട്ടണത്തില്‍നിന്നു വന്ന് എതിര്‍പ്പെട്ടു; അവന്‍ ബഹുകാലമായി വസ്ത്രം ധരിക്കാതെയും വീട്ടില്‍ പാര്‍ക്കാതെയും ശവക്കല്ലറകളില്‍ അത്രേ ആയിരുന്നു. (ലൂക്കോസ് 8:27)

പ്രെത്യേകമായി, മത്തായി 8:28-34, മര്‍ക്കോസ് 5:1-20, ലൂക്കോസ് 8:26-39 തുടങ്ങിയ വാക്യങ്ങള്‍ ഗെരസേന്യ ദേശത്ത്‌, ഗദര ദേശം എന്നും അറിയപ്പെട്ടിരുന്നു, യേശു ഭൂതഗ്രസ്തനെ കണ്ടുമുട്ടുന്നതിനെ സംബന്ധിച്ചു ചിത്രീകരിച്ചിരിക്കുന്ന വേദഭാഗങ്ങള്‍ ആകുന്നു. മത്തായിയുടെ എഴുത്തില്‍ രണ്ടു ഭൂതഗ്രസ്ഥര്‍ ഉണ്ട് എന്നാല്‍ മര്‍ക്കൊസിലും ലൂക്കോസിലും ഒരു ഭൂതഗ്രസ്ഥനെ കുറിച്ചു മാത്രമാണ് പറയുന്നത്.

ഈ വിവരണങ്ങള്‍ തമ്മില്‍ എന്തെങ്കിലും വൈരുദ്ധ്യം ഉണ്ടോ, സുവിശേഷത്തിന്‍റെ എഴുത്തുകാര്‍ തമ്മില്‍ പരസ്പര വിരുദ്ധമായ കാര്യമാണോ പറഞ്ഞിരിക്കുന്നത്?

ഈ മൂന്നു വേദഭാഗങ്ങളും പറയുന്നത് ഒരേ സംഭവത്തെ കുറിച്ചാണ് എന്ന കാര്യം വ്യക്തമാണ്. മത്തായി രണ്ടു ഭൂതഗ്രസ്ഥര്‍ ഉള്ളതായി നമുക്ക് വിവരണം നല്‍കുന്നു, എന്നാല്‍ മര്‍ക്കോസും ലൂക്കോസും ആ രണ്ടുപേരില്‍ ഒരുവനെകുറിച്ചാണ് പരാമര്‍ശിക്കുന്നത്. ഒരു ഭൂതഗ്രസ്ഥനെ മാത്രം പരാമര്‍ശിച്ചിരിക്കുന്നതിന്‍റെ കാരണം അവ്യക്തമാണ്, എന്നാല്‍ രണ്ടാമത്തെ ഭൂതഗ്രസ്ഥനും ഉണ്ടായിരിക്കുവാനുള്ള സാദ്ധ്യത അത് തള്ളികളയുന്നില്ല.

ഭൂതഗ്രസ്ഥന്‍റെ പേരായ ലെഗ്യോന്‍ എന്നതിന്‍റെ അര്‍ത്ഥം എന്താണ്?
യേശു അവനോട്: നിന്‍റെ പേര്‍ എന്ത് എന്നു ചോദിച്ചു. അനേകം ഭൂതങ്ങള്‍ അവനെ ബാധിച്ചിരുന്നതുകൊണ്ട്; ലെഗ്യോന്‍ എന്ന് അവന്‍ പറഞ്ഞു. (ലൂക്കോസ് 8:30)

ലൂക്കോസ് 8-ാം അദ്ധ്യായത്തില്‍, കര്‍ത്താവായ യേശു ഗെരസേന്യദേശത്ത്‌ എത്തിയപ്പോള്‍ പെട്ടെന്ന് ശവക്കല്ലറയില്‍ വസിച്ചിരുന്ന, കല്ലുകൊണ്ട് തന്നെത്താന്‍ മുറിവേല്‍പ്പിച്ചിരുന്ന, ആര്‍ക്കും പിടിച്ചു കെട്ടുവാന്‍ കഴിയാതെയിരുന്ന ഭൂതഗ്രസ്ഥനായ ഒരു മനുഷ്യന്‍ യേശുവിനെ എതിരേല്ക്കുവാന്‍ ഇടയായി (ലൂക്കോസ് 8:26-56). നിന്‍റെ പേര് എന്തെന്ന് യേശു ഭൂതഗ്രസ്ഥനോട് ചോദിച്ചപ്പോള്‍, "അനേകം ഭൂതങ്ങള്‍ ................... ലെഗ്യോന്‍ എന്ന് അവന്‍ പറഞ്ഞു" (വാക്യം 30).

ലെഗ്യോന്‍ എന്നത് ഒരു സൈനീക പദമാണ്. ആ കാലത്ത് റോമന്‍ പട്ടാളത്തിലെ ഏറ്റവും വലിയ സംഘം ആയിരുന്നു ലെഗ്യോന്‍. ഒരു ലെഗ്യോനില്‍ ഏകദേശം 5000 പടയാളികള്‍ ഉണ്ടായിരിക്കണം, ചിലപ്പോള്‍ അല്പം കുറവോ കൂടുതലോ പട്ടാളക്കാരും കാണും. അതുകൊണ്ട് ലെഗ്യോന്‍ എന്നത് ഒരു വലിയകൂട്ടത്തെ; എണ്ണത്തില്‍ അധികമായതിനെ സൂചിപ്പിക്കുന്നു. ലൂക്കോസ് 8 ലെ ഭൂതഗ്രസ്ഥന്‍ തന്‍റെ പേര് ലെഗ്യോന്‍ എന്ന് പറഞ്ഞപ്പോള്‍, ഗെരസേന്യ ദേശത്തിലെ ഭൂതഗ്രസ്ഥനെ അനേകം അശുദ്ധാത്മാക്കള്‍ ബാധിച്ചിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം.

ആ മനുഷ്യനില്‍ എത്ര ഭൂതാത്മക്കള്‍ ഉള്‍കൊണ്ട ലെഗ്യോന്‍ ആണ് ഉണ്ടായിരുന്നത് എന്ന് വചനം വ്യക്തമായിപറയുന്നില്ല. എന്നിരുന്നാലും, യേശു അവയെ പുറത്താക്കിയപ്പോള്‍, അവിടെ അടുത്തു മേഞ്ഞുകൊണ്ട് നടന്ന ഒരു വലിയ പന്നിക്കൂട്ടത്തിലേക്കാണ് പ്രവേശിച്ചത്‌. ഭൂതങ്ങള്‍ ആ മനുഷ്യനെ വിട്ടു പന്നികളില്‍ കടന്നപ്പോള്‍ കൂട്ടം കടുന്തൂക്കത്തൂടെ തടാകത്തിലേക്കു പാഞ്ഞു വീര്‍പ്പുമുട്ടി ചത്തു.(ലൂക്കോസ് 8:33). ചത്തുപോയ പന്നികളുടെ എണ്ണം "ഏകദേശം രണ്ടായിരം" ആയിരുന്നു. (മര്‍ക്കൊസ് 5:13 നോക്കുക) ലെഗ്യോന്‍ രണ്ടായിരത്തില്‍ അധികം ഭൂതാത്മക്കള്‍ ഉള്‍കൊണ്ടിരുന്നു എന്ന് ഈ വിശദീകരണം അഭിപ്രായപ്പെടുന്നു.

പാതാളം എനാല്‍ എന്ത്?
പാതാളത്തിലേക്കു പോകുവാന്‍ കല്പിക്കരുത് എന്ന് അവ അവനോട് (യേശു) അപേക്ഷിച്ചു. (ലൂക്കോസ് 8:31)

ലൂക്കോസ് 8 ല്‍, യേശു ഒരു മനുഷ്യനില്‍ നിന്നും വലിയ ഒരു കൂട്ടം ഭൂതങ്ങളെ പുറത്താക്കി, 31-ാംമത്തെ വാക്യം അനുസരിച്ച്, "പാതാളത്തിലേക്കു പോകുവാന്‍ കല്പിക്കരുത് എന്ന് അവ അവനോട് തുടര്‍ച്ചയായി അപേക്ഷിച്ചു". പാതാളം എന്നത് ഭൂതാത്മാക്കള്‍ ഭയപ്പെട്ടിരുന്നതും എന്തു വിലകൊടുത്തും ഒഴിവാക്കുവാന്‍ ശ്രമിച്ചിരുന്നതും ആയ സ്ഥലം ആണ്.

ഇതിന്‍റെ ലളിതമായ അര്‍ത്ഥം, അടിഭാഗം ഇല്ല എന്നു തോന്നിപ്പിക്കുന്ന "ഒരു അഗാധ ഗര്‍ത്തം" എന്നാണ്. ആധുനീക സാങ്കേതിക വിദ്യയില്‍ സമുദ്രത്തെ കുറിച്ച് വിവരിക്കുവാന്‍ ഈ പദം പലപ്പോഴും ഉപയോഗിക്കുന്നുണ്ട്.

  ഗ്രീക്ക് പദമായ 'അബിസ്സു' എന്നതിനു വേദപുസ്തകത്തിന്‍റെ കിംഗ്‌ ജെയിംസ്‌ പരിഭാഷ നല്‍കുന്ന അര്‍ത്ഥം "അഗാധ ഗര്‍ത്തം" എന്നാണ് (ഉദാഹരണം വെളിപ്പാട് 9:2).

വെളിപ്പാടു പുസ്തകത്തില്‍ പല ആവര്‍ത്തി പാതാളം ദുഷ്ടാത്മാക്കളുടെ തടവറ ആയി പറഞ്ഞിരിക്കുന്നത് കാണാം:

"അഞ്ചാമത്തെ ദൂതന്‍ ഊതി; അപ്പോള്‍ ഒരു നക്ഷത്രം ആകാശത്തുനിന്നു ഭൂമിയില്‍ വീണുകിടക്കുന്നത് ഞാന്‍ കണ്ടു; അവന് അഗാധകൂപത്തിന്‍റെ താക്കോല്‍ ലഭിച്ചു. അവന്‍ അഗാധകൂപം തുറന്നു; ഉടനെ പെരുംചൂളയിലെ പുകപോലെ കൂപത്തില്‍നിന്നു പുക പൊങ്ങി; കൂപത്തിന്‍റെ പുകയാല്‍ സൂര്യനും ആകാശവും ഇരുണ്ടുപോയി. പുകയില്‍നിന്നു വെട്ടുക്കിളി ഭൂമിയില്‍ പുറപ്പെട്ടു. അതിനു ഭൂമിയിലെ തേളിനുള്ള ശക്തി ലഭിച്ചു......... അഗാധ ദൂതന്‍ അതിനു രാജാവായിരുന്നു; അവന് എബ്രായഭാഷയില്‍ അബദ്ദോന്‍ എന്നും യവനഭാഷയില്‍ അപ്പൊല്ലുവോന്‍ (അത് നശിപ്പിക്കുന്നവന്‍ എന്നാണ്) എന്നും പേര്‍. (വെളിപ്പാട് 9:1-3, 11)

"അവര്‍ തങ്ങളുടെ (രണ്ടു സാക്ഷികള്‍) സാക്ഷ്യം തികച്ചശേഷം ആഴത്തില്‍നിന്നു കയറിവരുന്ന മൃഗം അവരോടു പടവെട്ടി അവരെ ജയിച്ചു കൊന്നുകളയും". (വെളിപ്പാട് 11:7)

ഭൂമിയുടെ അടിയില്‍ അഗാധ കൂപം എന്ന അറയില്‍ ഇപ്പോള്‍ തടവിലാക്കപ്പെട്ടിരിക്കുന്ന ഒരു ശക്തനായ ദുഷ്ടാത്മാവിനെ ഭാവിയില്‍ അഴിച്ചുവിടും, ഈ ദുരാത്മാവു എതിര്‍ക്രിസ്തുവിനെ കൈവശമാക്കുകയും ലോകത്തിന്മേല്‍ അവന് വലിയ ശക്തി നല്‍കുകയും ചെയ്യും. (വെളിപ്പാട് 17:8)
അഗാധകൂപം എന്നത് ടാര്‍ട്ടറസ്സ് (ദുഷ്ടന്മാരുടെ ശിക്ഷാനുഭവസ്ഥലം) എന്ന സ്ഥലവുമായി ബന്ധപ്പെട്ടതാണ്. ഈ ഗ്രീക്ക് പദത്തെ "നരഗം" എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നു മാത്രമല്ല വചനത്തില്‍ ഒരു പ്രാവശ്യം മാത്രമാണ് അത് ഉപയോഗിച്ചിരിക്കുന്നത്.

2 പത്രോസ് 2:4ല്‍ ഇത് സൂചിപ്പിക്കുന്നത്, "പാപം ചെയ്ത ദൂതന്മാരെ" ന്യായവിധിക്കായി അന്ധതമസ്സിന്‍റെ ചങ്ങലയിട്ടു സൂക്ഷിച്ചിരുക്കുന്ന സ്ഥലം ആയിട്ടാണ്. ടാര്‍ട്ടറസ്സിലെ ഈ ദൂതന്മാരെ കുറിച്ച് ന്യൂ ഇന്‍റര്‍നാഷണല്‍ പരിഭാഷ പറയുന്നത് "മ്ലാനമായ തടവറയില്‍" പിടിച്ചുവെച്ചിരിക്കുന്നു എന്നാണ്. ഇതേ ദൂതന്മാരെ യൂദാ 6-ാം വാക്യത്തില്‍ "തങ്ങളുടെ വാഴ്ച കാത്തുകൊള്ളാത്ത" ദൂതന്മാര്‍ എന്ന് പരാമര്‍ശിച്ചിരിക്കുന്നു.

തങ്ങളെ പന്നികൂട്ടത്തിലേക്ക് അയക്കണം എന്ന് ഭൂതങ്ങള്‍ യേശുവിന്‍റെ അനുവാദം ചോദിക്കുവാന്‍ കാരണമെന്ത്?
32 അവിടെ മലയില്‍ വലിയൊരു പന്നികൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയില്‍ കടപ്പാന്‍ അനുവാദം തരേണം എന്ന് അവനോട് അപേക്ഷിച്ചു; അവന്‍ അനുവാദം കൊടുത്തു.
33 ഭൂതങ്ങള്‍ ആ മനുഷ്യനെ വിട്ടു പന്നികളില്‍ കടന്നപ്പോള്‍ കൂട്ടം കടുന്തൂക്കത്തൂടെ തടാകത്തിലേക്കു പാഞ്ഞു വീര്‍പ്പുമുട്ടി ചത്തു. (ലൂക്കോസ് 8:32-33)


അവിടെ പന്നികളുടെ ഒരു കൂട്ടം മേഞ്ഞുകൊണ്ടിരുന്നു എന്ന് പറഞ്ഞിരിക്കുന്ന യാഥാര്‍ത്ഥ്യം അത് ഒരു ജാതീയ ദേശം ആയിരുന്നു എന്ന് കാണിക്കുന്നു, കാരണം യെഹൂദന്മാര്‍ അതിനെ അശുദ്ധമായി കണ്ടിരുന്നു മാത്രമല്ല ഭക്ഷണത്തിനോ മറ്റു എന്തിനെങ്കിലുമോ വേണ്ടി എടുത്തിരുന്നില്ല (ആവര്‍ത്തനം 14:8). മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, യേശുവിന്‍റെ ശുശ്രൂഷ ലോകത്തിലെ സകല ആളുകള്‍ക്കും വേണ്ടിയുള്ള ഒരു ആഗോള ദൌത്യമാണ് എന്ന് ഉറപ്പിച്ചു കാണിക്കേണ്ടതിനു യേശു ജാതികളുടെ ഇടയിലും എത്തുന്നതായി പറഞ്ഞിരിക്കുന്ന നിമിഷങ്ങളില്‍ ഒന്നാണ് ഇത്. (മത്തായി 28:19-20).

അവകാശമാക്കുവാന്‍ (അധിവസിക്കുവാന്‍) വേണ്ടി ഒരു സ്ഥലം ദുരാത്മാക്കള്‍ കൊതിച്ചിരുന്നു, പന്നികളില്‍ പ്രവേശിക്കുവാന്‍ തങ്ങളെ അയക്കണം എന്ന് ഭൂതാത്മാക്കള്‍ അപേക്ഷിക്കുന്ന യാഥാര്‍ത്ഥ്യം വിളിച്ചറിയിക്കുന്ന കാര്യം അധിവസിക്കുവാന്‍ ഒരു സ്ഥലം ഇല്ലാതെ ഭൂമിയില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നതിനെ എത്രമാത്രം അവര്‍ വെറുക്കുന്നു എന്നതാണ്.

അവരുടെ നിര്‍ദ്ദേശം അവന്‍റെ ഉദ്ദേശവുമായി യോജിക്കുന്നത് ആയതുകൊണ്ട്, അവരുടെ അഭിപ്രായം നിരാകരിക്കുവാന്‍ കര്‍ത്താവായ യേശുവിനു ഒരു കാരണവും ഇല്ലായിരുന്നു.
1. ഇത് ആ മനുഷ്യനെ പിശാചില്‍ നിന്നും സ്വതന്ത്രനാകുവാന്‍ സഹായിച്ചു.
2. യെഹൂദ്യ നിയമം അനുസരിച്ച് പന്നികള്‍ അശുദ്ധ മൃഗമായിരുന്നു, അതുകൊണ്ട് അശുദ്ധാത്മാക്കള്‍ക്ക് പോകാന്‍ പറ്റിയ ഒരു ദോഷവും ഇല്ലാത്ത സ്ഥലം അവര്‍ തന്നെയായിരുന്നു.
3. അവരുടെ നിര്‍ദ്ദേശം അംഗീകരിച്ചത് ന്യായവിധി ദിവസത്തിലെ ദുരാത്മാക്കളുടെ നിത്യമായ വിധിയെ മാറ്റുന്നില്ല.

എന്നാല്‍ മറുഭാഗത്ത്, യേശുവും പിശാചും തമ്മില്‍ മരുഭൂമിയില്‍ വെച്ചു കണ്ടുമുട്ടുന്നത് തികച്ചും വ്യത്യാസമായതാണ്, സാത്താന്‍ യേശുവില്‍ നിന്നും കൃത്യമായ ആവശ്യങ്ങള്‍ ഉന്നയിച്ചു, യേശു അത് സമ്മതിച്ചില്ല എങ്കില്‍, സാത്താന്‍ ഉദ്ദേശിച്ചിരുന്നത് ദൈവത്തോടു അനുസരണക്കേട്‌ കാണിക്കുവാന്‍ യേശുവിനെ നയിക്കുവാന്‍ വേണ്ടിയായിരുന്നു.

എന്നിരുന്നാലും, യേശു വചനംകൊണ്ട് സാത്താനെ ശാസിക്കുകയും അവന്‍റെ ആവശ്യങ്ങള്‍ നിരാകരിക്കുകയും ചെയ്തു. പരസ്പരം കണ്ടുമുട്ടിയ ആ രണ്ടുപേര്‍ തമ്മിലുള്ള സുപ്രധാന വ്യത്യാസവും ഇത് തന്നെയായിരുന്നു.

അപ്പോള്‍ പള്ളിപ്രമാണിയായ യായീറൊസ് എന്നു പേരുള്ളൊരു മനുഷ്യന്‍ വന്ന് യേശുവിന്‍റെ കാല്‍ക്കല്‍ വീണു. തന്‍റെ വീട്ടില്‍ വരേണം എന്ന് അവനോട് അപേക്ഷിച്ചു (ലൂക്കോസ് 8:41)

യായീറൊസ് തന്‍റെ സമൂഹത്തിലെ സ്ഥാനത്തെ കുറിച്ചും പദവിയെ കുറിച്ചും ഉത്കണ്ഠയുള്ളവന്‍ അല്ലായിരുന്നു. ഇത് ആരാധനയെ കുറിച്ചാണ് പറയുന്നത്.

ഇരുപത്തിനാലു മൂപ്പന്മാരും (സ്വര്‍ഗീയ സംഘത്തിലെ അംഗങ്ങള്‍) സിംഹാസനത്തില്‍ ഇരിക്കുന്നവന്‍റെ മുമ്പില്‍ വീണ്, എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെ നമസ്കരിച്ചു: തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിനു മുമ്പില്‍ ഇടും.(വെളിപ്പാട് 4:10)

പ്രാര്‍ത്ഥനയില്‍ മല്‍പിടുത്തം നടത്തുക എന്നതിന്‍റെ അര്‍ത്ഥം എന്താണ്?
അവന്‍ പോകുമ്പോള്‍ പുരുഷാരം അവനെ തിക്കിക്കൊണ്ടിരുന്നു. അന്നു പന്ത്രണ്ടു സംവത്സരമായി രക്തസ്രവമുള്ളവളും മുതല്‍ എല്ലാം .................. സ്ത്രീ, പുറകില്‍ അടുത്തു ചെന്ന് അവന്‍റെ വസ്ത്രത്തിന്‍റെ തൊങ്ങല്‍ തൊട്ടു. (ലൂക്കോസ് 8:42-44)

ദൈവത്തോടു മല്ലുപിടിക്കുക എന്നു പറയുന്നത് പ്രാര്‍ത്ഥനയെ സൂചിപ്പിക്കുന്നതാണ് മാത്രമല്ല പ്രാര്‍ത്ഥനയില്‍ സ്ഥിരത കാണിക്കുക, നമുക്ക് വേണ്ടിയും മറ്റുള്ളവര്‍ക്ക് വേണ്ടിയും ദൈവത്തോടു നിലവിളിക്കുകയും ചെയ്യുക എന്നതാണ് അതിന്‍റെ അര്‍ത്ഥം. അപ്പോസ്തലനായ പൌലോസ് എഴുതിയിരിക്കുന്നു, "നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല..." (എഫെസ്യര്‍ 6:12)

ദൈവവചനത്തില്‍ ഉടനീളം ജനങ്ങള്‍ സര്‍വ്വശക്തനായ ദൈവത്തോടു മല്ലുപിടിക്കുന്നത് കാണാം. മോശെ ദൈവത്തോടു മല്‍പിടുത്തം നടത്തി, അവര്‍ക്ക് പകരമായി ദൈവത്തോടു ഇടുവില്‍ നില്‍ക്കുകയും, അവരുടെ സാഹചര്യത്തെക്കുറിച്ച് ദൈവത്തിന്‍റെ മനസ്സ് മാറ്റുവാനും ശ്രമിക്കുന്നു. അതിന്‍റെ ഫലമായി, ദൈവം തന്‍റെ ന്യായവിധിയില്‍ നിന്നും പിന്മാറുകയുണ്ടായി. (ആവര്‍ത്തനം 9:18-19)

യാക്കോബ് അപരിചിതനായ ഒരു പുരുഷനുമായി ഉഷസ്സാകുവോളം മല്ലുപിടിച്ചു. യാക്കോബ് അവനെ മുറുകെ പിടിച്ചു, തന്നെ അനുഗ്രഹിച്ചല്ലാതെ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. തന്‍റെ അക്ഷീണപരിശ്രമ ഫലമായി താന്‍ അനുഗ്രഹിക്കപ്പെട്ടപ്പോള്‍, യാക്കോബ് ഇങ്ങനെ പ്രഖ്യാപിച്ചു, "ഞാന്‍ ദൈവത്തെ മുഖാമുഖമായി കണ്ടു" (ഉല്‍പത്തി 32:22-32)

ഒരു സ്ത്രീക്ക് സാധാരണ ഉണ്ടാകുന്നതില്‍ നിന്നും വ്യത്യസ്തമായി രക്തസ്രവം ഉണ്ടായാല്‍ ആ സ്ത്രീയോടു എങ്ങനെ പെരുമാറണം എന്ന് ലേവ്യാപുസ്തകം 15-ാം അദ്ധ്യായത്തില്‍ യെഹൂദന്മാര്‍ക്കു കര്‍ശനമായ നിയമങ്ങള്‍ നല്‍കുന്നുണ്ട്.

അവളെ അശുദ്ധയായി കണക്കാക്കും: അവള്‍ തൊടുന്നതെല്ലാം അശുദ്ധമായി കണക്കാക്കും മാത്രമല്ല അവളെയും അവളുടെ വസ്ത്രത്തെയും തൊടുന്നവരെയും അശുദ്ധരായി കണക്കാക്കും. ഇത് നീണ്ട 12 വര്‍ഷങ്ങളായി സംഭവിക്കുന്നതായിരുന്നു.

പന്ത്രണ്ടു സംവത്സരമായി രക്തസ്രവം ഉണ്ടായിരുന്ന സ്ത്രീ യേശുവിനെ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരുന്ന ജനകൂട്ടത്തിന്‍റെ ഇടയിലൂടെ മല്ലുപിടിച്ചു നടന്നുപോയി. യേശുവിന്‍റെ അടുക്കല്‍ ചെന്ന് അവന്‍റെ വസ്ത്രത്തിന്‍റെ അഗ്രം തൊടുക എന്നത് എളുപ്പമുള്ള ഒരു ദൌത്യം അല്ലായിരുന്നു.

അന്തിമഫലം എന്നത് മല്‍പിടുത്തം വിശ്രമത്തിലേക്ക് നയിക്കും എന്നുള്ളതാണ്, അത് തിരിച്ച് ആരാധനയിലേക്ക് നയിക്കും.

യേശുവിനോട് കൂടെ ആയിരുന്നിട്ട് അവനെ തൊടാതിരിക്കുന്നത് സാദ്ധ്യമാണോ?
എന്നാല്‍ യേശു പറഞ്ഞു, "ആരോ എന്നെ തൊട്ടു: എങ്കല്‍ നിന്നു ശക്തി (സൌഖ്യമാക്കുന്ന) പുറപ്പെട്ടതു ഞാന്‍ അറിഞ്ഞു."

അവിടെ നൂറുകണക്കിന് ആളുകള്‍ യേശുവിനെ അക്ഷരാര്‍ത്ഥത്തില്‍ തിക്കുകയും തൊടുകയും ചെയ്യുന്നുണ്ടായിരുന്നു എന്നിട്ടും അവര്‍ തൊട്ടതിനെ കുറിച്ച് യേശു ഒന്നും പറയുന്നില്ല. പുരുഷാരത്തില്‍ നിന്നും ആരോ തന്നെ തൊട്ടു എന്ന് യേശു പറഞ്ഞത് കേട്ടപ്പോള്‍ ശിഷ്യന്മാര്‍ പോലും അതിശയിച്ചുപോയി.

എല്ലാവരും ഞാനല്ല, ഞാനല്ല എന്നു പറഞ്ഞപ്പോള്‍: ഗുരോ, പുരുഷാരം നിന്നെ തിക്കിത്തിരക്കുന്നു എന്നു പത്രോസും കൂടെയുള്ളവരും പറഞ്ഞു! (ലൂക്കോസ് 8:45).

ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം നമ്മോടു പറയുന്നു അത് ഒരുവന് യേശുവിന്‍റെ അടുക്കല്‍ നില്‍ക്കുകയും എന്നാല്‍ തന്നെ തൊടാതിരിക്കുവാനും കഴിയും എന്നുള്ളതാണ്. ഒരുവന്‍ പ്രാര്‍ത്ഥിക്കുകയും എന്നാല്‍ ശക്തി പുറപ്പെടുവിക്കാതിരിക്കുവാനും സാധിക്കും. അപ്പോള്‍ത്തന്നെ ആത്മാവിന്‍റെ ആഴങ്ങളില്‍ നിന്നും പുറപ്പെട്ടു അവനെ സ്പര്‍ശിക്കുവാന്‍ കഴിയുന്ന വിശ്വാസത്തിന്‍റെ പ്രാര്‍ത്ഥനയും ഉണ്ട്. അപ്പോഴാണ്‌ ദൈവത്തിന്‍റെ ശക്തി നിങ്ങളേയും നിങ്ങളുടെ ചുറ്റുപാടുകളെയും മാറ്റുവാനായി തുടങ്ങുന്നത്.

'മരിച്ച പെണ്‍കുട്ടിയെ' നോക്കി 'അവള്‍ ഉറങ്ങുകയാണ്' എന്ന് യേശു പറഞ്ഞത് എന്താണ്?
യേശു യായീറൊസിന്‍റെ വീട്ടില്‍ വന്നപ്പോള്‍, അവന്‍ വിശ്വാസത്തോടെ എല്ലാവരെയും എതിരേറ്റു. അവരോ അവള്‍ മരിച്ചു പോയി എന്ന് അറികകൊണ്ട് അവനെ പരിഹസിച്ചു. (ലൂക്കോസ് 8:53)

ഒരു അവസരത്തില്‍ അവരെല്ലാം കരയുകയായിരുന്നു എന്നാല്‍ ഉടനെ അവര്‍ എല്ലാവരും ചിരിക്കുവാന്‍ തുടങ്ങി. അവര്‍ വിലപിക്കുന്നവര്‍ അല്ലായിരുന്നു മറിച്ച് അഭിനയിക്കുന്നവര്‍ ആയിരുന്നു.

എല്ലാവരും അവളെച്ചൊല്ലി കരയുകയും മുറയിടുകയും ചെയ്യുമ്പോള്‍: കരയേണ്ടാ, അവള്‍ മരിച്ചില്ല, ഉറങ്ങുന്നത്രേ എന്ന് അവന്‍ പറഞ്ഞു.(ലൂക്കോസ് 8:52)

നീ അവരെ ഒഴുക്കികളയുന്നു; അവര്‍ ഉറക്കംപോലെ അത്രേ; അവര്‍ രാവിലെ മുളച്ചുവരുന്ന പുല്ലുപോലെ ആകുന്നു. (സങ്കീര്‍ത്തനം 90:5)

നിലത്തിലെ പൊടിയില്‍ നിദ്രകൊള്ളുന്നവരില്‍ പലരും ചിലര്‍ നിത്യജീവനായും ചിലര്‍ ലജ്ജയ്ക്കും നിത്യനിന്ദയ്ക്കുമായും ഉണരും. (ദാനിയേല്‍ 12:2)

ഇത് പറഞ്ഞിട്ട് അവന്‍: "നമ്മുടെ സ്നേഹിതനായ ലാസര്‍ നിദ്രകൊള്ളുന്നു; എങ്കിലും ഞാന്‍ അവനെ ഉണര്‍ത്തുവാന്‍ പോകുന്നു എന്ന് അവരോടു പറഞ്ഞു". ശിഷ്യന്മാര്‍ അവനോട്: കര്‍ത്താവേ, അവന്‍ നിദ്രകൊള്ളുന്നു എങ്കില്‍ അവനു സൌഖ്യം വരും എന്നു പറഞ്ഞു. യേശുവോ അവന്‍റെ മരണത്തെക്കുറിച്ച് ആയിരുന്നു പറഞ്ഞത്; ഉറക്കം എന്ന നിദ്രയെക്കുറിച്ചു പറഞ്ഞു എന്ന് അവര്‍ക്കു തോന്നിപ്പോയി. അപ്പോള്‍ യേശു സ്പഷ്ടമായി അവരോട്: "ലാസര്‍ മരിച്ചുപോയി" എന്ന് പറഞ്ഞു (യോഹന്നാന്‍ 11:11-14).

ദാവീദ് തന്‍റെ തലമുറയില്‍ ദൈവത്തിന്‍റെ ആലോചനയ്ക്കു ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ച് തന്‍റെ പിതാക്കന്മാരോടു ചേര്‍ന്നു ദ്രവത്വം കണ്ടു. (അപ്പൊ.പ്രവൃ 13:36).

വചനത്തില്‍ പലപ്പോഴും മരണത്തെ ഉറക്കം ആയി വിശദീകരിച്ചിട്ടുണ്ട്. ഇങ്ങനെ പറയാറുണ്ട്‌, ആദ്യകാല ക്രിസ്ത്യാനികള്‍ തങ്ങളുടെ ശവപറമ്പിനെ 'കോയിമെട്ടെറിയോന്‍' അഥവാ "ഉറക്ക സ്ഥലം" എന്ന് വിളിച്ചിരുന്നു. ആളുകള്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു എഴുന്നേല്‍ക്കുന്നത്‌ പോലെ, മരിച്ചുപോയവര്‍ പുനരുത്ഥാനം പ്രാപിക്കുന്ന ഒരു ദിവസം വരുന്നുണ്ട്.

കര്‍ത്താവായ യേശു പറഞ്ഞതുപോലെ, "കല്ലറകളില്‍ ഉള്ളവര്‍ എല്ലാവരും അവന്‍റെ ശബ്ദം കേട്ടു ഉയിര്‍ക്കുവാനുള്ള നാഴിക വരുന്നു" (യോഹന്നാന്‍ 5:28-29). ദൈവവചനത്തില്‍ വെളിപ്പെടുത്തിയിരിക്കുന്ന വളരെ ആശ്വാസം നല്‍കുന്നതും ഉത്സാഹം തരുന്നതും ആയ ഒരു സത്യമാണ് ഇത്.

Join our WhatsApp Channel

Chapters
  • അധ്യായം 1
  • അധ്യായം 7
  • അധ്യായം 8
  • അധ്യായം 9
  • അധ്യായം 10
  • അധ്യായം 11
  • അധ്യായം 13
  • അധ്യായം 18
  • അധ്യായം 19
  • അധ്യായം 23
മുന്‍പിലത്തത്
അടുത്തത്‌
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ