english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. ബൈബിൾ വ്യാഖ്യാനം
  3. അധ്യായം 11
ബൈബിൾ വ്യാഖ്യാനം

അധ്യായം 11

Book / 41 / 1930 chapter - 11
449
പിന്നെ അവന് അവരോട് പറഞ്ഞത്: നിങ്ങളില് ആര്ക്കെങ്കിലും ഒരു സ്നേഹിതന് ഉണ്ട് എന്നിരിക്കട്ടെ; അവന് അര്ദ്ധരാത്രിക്ക് അവന്റെ അടുക്കല് ചെന്ന്: സ്നേഹിതാ, എനിക്കു മൂന്നപ്പം വായ്പ്പ തരേണം; (ലൂക്കോസ് 11:5).

ഒരു സ്നേഹിതന് 
നിലവിലുള്ള ഒരു ബന്ധത്തെക്കുറിച്ചാണ് ഇത് സംസാരിക്കുന്നത്

യജമാനന് ചെയ്യുന്നത് ദാസന് അറിയായ്കകൊണ്ട് ഞാന് നിങ്ങളെ ദാസന്മാര് എന്ന് ഇനി പറയുന്നില്ല; ഞാന് എന്റെ പിതാവിനോട് കേട്ടത് എല്ലാം നിങ്ങളോട് അറിയിച്ചതുകൊണ്ട് നിങ്ങളെ സ്നേഹിതന്മാര് എന്നു പറഞ്ഞിരിക്കുന്നു. (യോഹന്നാന് 15:15)

അര്ദ്ധരാത്രിക്ക്
1. അര്ദ്ധരാത്രി ഒരു പരിവര്ത്തനത്തിന്റെ സമയമാണ്, ഒരു ദിവസത്തില് നിന്നും മറ്റൊരു ദിവസത്തിലേക്ക്. നിങ്ങള് അര്ദ്ധരാത്രിയില് പ്രാര്ത്ഥിക്കുമ്പോള് നിങ്ങളുടേയും ജീവിതത്തില് ദൈവം ഒരു പരിവര്ത്തനം കൊണ്ടുവരുവാന് ഇടയാകും.

2. അര്ദ്ധരാത്രി വലിയ ആത്മീക പ്രവര്ത്തികളുടെ സമയം കൂടിയാണ്, നന്മകളുടേയും  തിന്മകളുടേയും. ആളുകളുടെ വിധി രൂപപ്പെടുത്തുന്നതും തടസ്സപ്പെടുത്തുന്നതും അര്ദ്ധരാത്രിയില് ആണ്. നിങ്ങളുടെ ലക്ഷ്യസ്ഥാനം അര്ദ്ധരാത്രിയില് പ്രാര്ത്ഥനയില് നിങ്ങള് രൂപപ്പെടുത്തുന്നില്ല എങ്കില്, ആരെങ്കിലും നിങ്ങളുടെ ജീവിതത്തെ അര്ദ്ധരാത്രിയില് തടസ്സപ്പെടുത്തുവാന് ഇടയായിത്തീരും.

മൂന്നപ്പം
പ്രാര്ത്ഥനയില് നടത്തുന്ന പ്രെത്യേക അപേക്ഷയെക്കുറിച്ചാണ് ഇത് സംസാരിക്കുന്നത്.

അവന് സ്നേഹിതനാകകൊണ്ട് എഴുന്നേറ്റ് അവന് കൊടുക്കയില്ലെങ്കിലും അവന് ലജ്ജകൂടാതെ മുട്ടിക്കനിമിത്തം എഴുന്നേറ്റ് അവന് വേണ്ടുന്നേടത്തോളം കൊടുക്കും എന്നു ഞാന് നിങ്ങളോടു പറയുന്നു. (ലൂക്കോസ് 11:8).

ലൂക്കോസ് 18:1-8 വരെ പറഞ്ഞിരിക്കുന്ന അനീതിയുള്ള ന്യായാധിപന്റെയും സ്ഥിരതയുള്ള വിധവയുടെയും ഉപമയില്, തനിക്കു നീതി ലഭിക്കേണ്ടതിനായി ആ പാവപ്പെട്ട വിധവ ന്യായാധിപനോട് തുടര്മാനമായി അപേക്ഷിക്കുവാന് തുടങ്ങി. "താങ്കള് എന്തു തീരുമാനിച്ചു എന്ന് ഞാന് അറിയട്ടെ" എന്ന് മാത്രം അവള് ഒരുപ്രാവശ്യം പറയുകയല്ല ചെയ്തത്. സ്ഥിരമായുള്ള അപേക്ഷയോടെ അവള് തുടര്മാനമായി ചോദിച്ചുകൊണ്ടിരുന്നു. 

സ്ഥിരതയുള്ള പ്രാര്ത്ഥന എന്നുപറഞ്ഞാല് എന്താണ്?
1. നിങ്ങള് അന്വേഷിക്കുന്ന വിഷയത്തിനുള്ള മറുപടി അഥവാ ഉത്തരം ദൈവത്തിങ്കല് നിന്നും ലഭിക്കുന്നത് വരെ പ്രാര്ത്ഥിക്കുക എന്നതാണ്.
2. നിങ്ങള്ക്ക് വേണ്ടി ദൈവം ഇടപെടുന്നു എന്ന തോന്നലും ആശ്വാസവും നിങ്ങളുടെ ആത്മാവില് ഉണ്ടാകുന്നതുവരെ പ്രാര്ത്ഥനയില് തുടരുന്നതാണ് ഇത്.
3. നിങ്ങളുടെ പ്രാര്ത്ഥനയ്ക്ക് മറുപടി ലഭിക്കുന്നത് വരെ അനുദിനവും ദൈവത്തിങ്കലേക്കു മടങ്ങിവരുന്നതാണ് ഇത്.

പ്രാര്ത്ഥനയുടെ മൂന്നു മേഖലകള് ഏതൊക്കെയാണ്?
"യാചിപ്പിന്, എന്നാല് നിങ്ങള്ക്ക് കിട്ടും; അന്വേഷിപ്പിന്, എന്നാല് നിങ്ങള് കണ്ടെത്തും; മുട്ടുവിന്, എന്നാല് നിങ്ങള്ക്കു തുറക്കും. യാചിക്കുന്നവന് ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവന് കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കും എന്നു ഞാന് നിങ്ങളോടു പറയുന്നു". (ലൂക്കോസ് 11:9-10).

പ്രാര്ത്ഥനയുടെ മൂന്നു മേഖലകള്
1. യാചിക്കുക
2. അന്വേഷിക്കുക
3. മുട്ടുക

യാചിക്കുന്നത്.......അന്വേഷിക്കുന്നത്.........മുട്ടുന്നത് എങ്ങനെയാണ്.

ഒരിക്കല് അവന് ഊമയായൊരു ഭൂതത്തെ പുറത്താക്കി. ഭൂതം വിട്ടുപോയശേഷം ഊമന് സംസാരിച്ചു, പുരുഷാരം ആശ്ചര്യപ്പെട്ടു. (ലൂക്കോസ് 11:14).

പൈശാചീക ശക്തി കാരണവും രോഗങ്ങളും വ്യാധികളും ഉണ്ടാകാം.

ഇതു പറയുമ്പോള് പുരുഷാരത്തില് ഒരു സ്ത്രീ ഉച്ചത്തില് അവനോട്: "നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും ഭാഗ്യമുള്ളവ എന്നു പറഞ്ഞു". അതിന് അവന്: അല്ല, ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവര് അത്രേ ഭാഗ്യവാന്മാര് എന്നു പറഞ്ഞു. (ലൂക്കോസ് 11:27-28)

സ്ത്രീയുടെ പ്രസ്താവനയില് ഉള്ളതായ സത്യത്തെ യേശു ചോദ്യം ചെയ്തില്ല, എന്നാല് അതിലും മഹത്തകരമായ ഒരു സത്യം അവള്ക്കു കാണിച്ചുകൊടുത്തു. "ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവര് അത്രേ ഭാഗ്യവാന്മാര്".

 ശമുവേല് തന്റെ ജനത്തോടു ഇങ്ങനെ സംസാരിക്കുന്നതായി പഴയ നിയമത്തില് നാം വായിക്കുന്നു: "യഹോവയുടെ കല്പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവയ്ക്കു പ്രസാദമാകുമോ? ഇതാ, അനുസരിക്കുന്നതു യാഗത്തെക്കാളും ശ്രദ്ധിക്കുന്നതു മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലത്". (1 ശമുവേല് 15:22).

ദൈവത്തിന്റെ വചനം പ്രമാണിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് യേശു ഊന്നിപറയുന്നു. മറ്റൊരു സാഹചര്യത്തിലും ഇതിനോട് സാമ്യമുള്ള ഒരു കാര്യംകൂടെ യേശു പറയുകയുണ്ടായി; "അവന്റെ അമ്മയും സഹോദരന്മാരും അവന്റെ അടുക്കല്വന്നു; പുരുഷാരം നിമിത്തം അവനോട് അടുപ്പാന് കഴിഞ്ഞില്ല. നിന്റെ അമ്മയും സഹോദരന്മാരും നിന്നെ കാണ്മാന് ഇച്ഛിച്ചുകൊണ്ടു പുറത്തുനില്ക്കുന്നു എന്നു ചിലര് അവനോട് അറിയിച്ചു. അവരോട് അവന്: എന്റെ അമ്മയും സഹോദരന്മാരും ദൈവവചനം കേട്ടു ചെയ്യുന്നവരത്രേ എന്ന് ഉത്തരം പറഞ്ഞു". (ലൂക്കോസ് 8:19-21) 

ദൈവവചനം കേള്ക്കുകയും അത് നമ്മുടെ ജീവിതത്തില് പ്രായോഗീകമാക്കുകയും ചെയ്യുന്നത് നമ്മെ യേശുവുമായി ഏറ്റവും അടുത്ത ഒരു ബന്ധത്തില് വരുവാന് സഹായിക്കും.

യോനയുടെ അടയാളം എന്ത്?
പുരുഷാരം തിങ്ങിക്കൂടിയപ്പോള് അവന് പറഞ്ഞു തുടങ്ങിയത്: "ഈ തലമുറ ദോഷമുള്ള തലമുറയാകുന്നു; അത് അടയാളം അന്വേഷിക്കുന്നു; യോനായുടെ അടയാളമല്ലാതെ അതിന് ഒരു അടയാളവും കൊടുക്കയില്ല". (ലൂക്കോസ് 11:29)

"യോനയുടെ അടയാളം" എന്ന പദപ്രയോഗം യേശു തന്റെ ഭാവിയില് നടക്കുവാന് പോകുന്ന ക്രൂശീകരണം, അടക്കം, പുനരുത്ഥാനം എന്നിവയ്ക്കുള്ള സൂചകൊപദേശമായ അലങ്കാരമായിട്ടാണ് ഉപയോഗിക്കുന്നത്. താന് യഥാര്ത്ഥത്തില് മശിഹ ആണെന്നുള്ളതിന് അത്ഭുതകരമായ ഒരു അടയാളത്തിനുവേണ്ടി യേശുവിനോട് പരീശന്മാര് ചോദിച്ചപ്പോള് ഈ ഭാവത്തോടെയാണ് യേശു മറുപടി പറഞ്ഞത്.

ശലോമോനെ വന്നു കാണുവാന് തെക്കേ രാജ്ഞിക്ക് പ്രചോദനം ആയത് എന്ത്
തെക്കേ രാജ്ഞി ന്യായവിധിയില് ഈ തലമുറയിലെ ആളുകളോട് ഒന്നിച്ച് ഉയിര്ത്തെഴുന്നേറ്റ് അവരെ കുറ്റം വിധിക്കും; അവള് ശലോമോന്റെ ജ്ഞാനം കേള്പ്പാന് ഭൂമിയുടെ അറുതികളില്നിന്നു വന്നുവല്ലോ. ഇവിടെ ഇതാ, ശലോമോനിലും വലിയവന്. (ലൂക്കോസ് 11:31)

അത് ശലോമോന്റെ ജ്ഞാനം കേള്ക്കേണ്ടതിനു ആയിരുന്നു. മറ്റൊരു വാക്കില് പറഞ്ഞാല് ദൈവത്തിന്റെ വചനം കേള്ക്കുവാന് വേണ്ടി ആയിരുന്നു. ദൈവാലയത്തില് കടന്നുവരുവാനുള്ള നമ്മുടെ പ്രചോദനം സംസാരിക്കപ്പെട്ട ദൈവവചനം കേള്ക്കുന്നത് ആയിരിക്കണം.

33 "വിളക്കു കൊളുത്തീട്ട് ആരും നിലവറയിലോ പറയിന്കീഴിലോ വയ്ക്കാതെ അകത്തു വരുന്നവര് വെളിച്ചം കാണേണ്ടതിന് തണ്ടിന്മേല് അത്രേ വയ്ക്കുന്നത്. 34 ശരീരത്തിന്റെ വിളക്ക് കണ്ണാകുന്നു; കണ്ണു ചൊവ്വുള്ളതെങ്കില് ശരീരം മുഴുവനും പ്രകാശിതമായിരിക്കും; ദോഷമുള്ളതാകിലോ ശരീരവും ഇരുട്ടുള്ളതുതന്നെ. 35 ആകയാല് നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിപ്പാന് നോക്കുക. 36 നിന്റെ ശരീരം അന്ധകാരമുള്ള അംശം ഒട്ടുമില്ലാതെ മുഴുവനും പ്രകാശിതമായിരുന്നാല്, വിളക്ക് തിളക്കംകൊണ്ടു നിന്നെ പ്രകാശിപ്പിക്കുംപോലെ അശേഷം പ്രകാശിതമായിരിക്കും". (ലൂക്കോസ് 11:33-36)

ശ്രദ്ധിക്കുക, കര്ത്താവായ യേശു കണ്ണിനെ കുറിച്ചാണ് സംസാരിക്കുന്നത്. ഏകവചനമായ 'കണ്ണ്' എന്നതിനെ സംബന്ധിച്ചാണ് അവന് സംസാരിച്ചത്. കര്ത്താവായ യേശു കണ്ണിനെ ഏകവചനമായി സൂചിപ്പിക്കുന്നതിന് കാരണം അവന് ദര്ശനത്തെയും, ദൃശ്യത്തെയും, ദൃശ്യവത്കരണത്തിന്റെ മേഖലകളേയും കുറിച്ചാണ് സംസാരിച്ചിരുന്നത്. അവന് നമ്മുടെ ശാരീരികമായ കണ്ണുകളെ കുറിച്ചല്ല സംസാരിക്കുന്നത് എന്നാല് നമ്മുടെ ദേഹിയുടെ കണ്ണുകളായ നമ്മുടെ സങ്കല്പ്പങ്ങളുടെ കണ്ണുകളെ സംബന്ധിച്ചാണ്. നിങ്ങളുടെ ദേഹിയ്ക്ക് കണ്ണുകളുണ്ട്.

കര്ത്താവായ യേശു പറഞ്ഞു, "നിങ്ങളുടെ കണ്ണ് നല്ലതാണെങ്കില്, നിങ്ങളുടെ ശരീരം മുഴുവന് നല്ലതായിരിക്കും". മറ്റൊരു വാക്കില് പറഞ്ഞാല് , നിങ്ങളുടെ സങ്കല്പങ്ങള് നല്ലതാണെങ്കില്, നിങ്ങളുടെ ജീവിതം മുഴുവനും നല്ലതും പ്രകാശിതവുമായിരിക്കും. നിങ്ങളുടെ സങ്കല്പ്പങ്ങള് തിന്മയുള്ളതാണെങ്കില്, നിങ്ങളുടെ ജീവിതം മുഴുവനും തിന്മ നിറഞ്ഞത് ആയിരിക്കും.

നിങ്ങളുടെ ശാരീരിക ലോകത്തു മാറ്റം വേണമെങ്കില്, ദൃശ്യവത്കരണ മേഖലയെ, നിങ്ങളുടെ സങ്കല്പ്പങ്ങളുടെ മേഖലയെ, നിങ്ങളുടെ ഹൃദയത്തിന്റെ കണ്ണിനെ കൈകാര്യം ചെയ്യണം.

സങ്കല്പങ്ങളെ കുറിച്ച് പറയുന്ന ഒരു ഗ്രീക്ക് പദമുണ്ട്. അത് 'ഡിയനോയ' എന്നതാണ്, അതിനെ പലപ്പോഴും മനസ്സ് എന്നാണ് പരിഭാഷപ്പെടുത്തുന്നത്.

ശാരീരിക ലോകത്തില്, ചിലര് ഹ്രസ്വദൃഷ്ടിക്കാരാണ് എന്നാല് ചിലര് ദീര്ഘദൃഷ്ടി ഉള്ളവരാണ്. ദേഹിയുടെ മേഖലയില്, ദൃശ്യവത്കരണത്തില് ആളുകള്ക്ക് പ്രശ്നങ്ങള് ഉണ്ട്. എന്നാലും ദൈവം പറയുന്നത് നിങ്ങള് ദൈവത്തെ പൂര്ണ്ണ ഹൃദയത്തോടും. പൂര്ണ്ണ മനസ്സോടും, പൂര്ണ്ണ ആത്മാവോടും കൂടെ സ്നേഹിക്കണം എന്നാണ്. അതുകൊണ്ട് നിങ്ങളുടെ ഹൃദയംകൊണ്ട് ദൈവത്തെ നിങ്ങള് സ്നേഹിക്കുമ്പോള്, സങ്കല്പ്പങ്ങളുടെ മേഖലയേയും അത് മൂടുവാന് ഇടയാകും.

പോരാട്ടം നടക്കുന്നത് ആത്മീക മേഖലയിലാണ്. ആത്മീക മേഖലയിലെ പോരാട്ടത്തില് നിങ്ങള് ജയിക്കുമെങ്കില്, ഭൌതീക മേഖലയിലെ പോരാട്ടത്തിലും നിങ്ങള് ജയിക്കും. ആത്മീക മേഖലയിലെ പോരാട്ടത്തില് നിങ്ങള് പരാജയപ്പെട്ടാല്, ഭൌതീക മേഖലയിലെ പോരാട്ടത്തിലും നിങ്ങള് പരാജയപ്പെടും.

പരീശന്മാരായ നിങ്ങള്ക്ക് അയ്യോ കഷ്ടം; നിങ്ങള് തുളസിയിലും അരൂതയിലും എല്ലാ ചീരയിലും പതാരം കൊടുക്കയും ന്യായവും ദൈവസ്നേഹവും വിട്ടുകളകയും ചെയ്യുന്നു; ഇതു ചെയ്കയും അതു ത്യജിക്കാതിരിക്കയും വേണം. (ലൂക്കോസ് 11:42).

ദശാംശം കൊടുക്കുക എന്നത് കര്ത്താവിനാല് മാറ്റിവയ്ക്കപ്പെട്ട ഒരു കാര്യമല്ലായിരുന്നു.

Join our WhatsApp Channel

Chapters
  • അധ്യായം 1
  • അധ്യായം 7
  • അധ്യായം 8
  • അധ്യായം 9
  • അധ്യായം 10
  • അധ്യായം 11
  • അധ്യായം 13
  • അധ്യായം 18
  • അധ്യായം 19
  • അധ്യായം 23
മുന്‍പിലത്തത്
അടുത്തത്‌
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ