ഇതിനെക്കുറിച്ച് യോഥാമിന് അറിവു കിട്ടിയപ്പോൾ അവൻ ഗെരിസ്സീംമലമുകളിൽ ചെന്ന് ഉച്ചത്തിൽ അവരോടു വിളിച്ചുപറഞ്ഞതെന്തെന്നാൽ: ശെഖേംപൗരന്മാരേ, ദൈവം നിങ്ങളുടെ സങ്കടം കേൾക്കേണ്ടതിനു നിങ്ങൾ എന്‍റെ സങ്കടം കേൾപ്പിൻ. (ന്യായാധിപന്മാര്‍ 9:7).
ഗിദയോന്‍റെ ഇളയമകനായ യോഥാം മാത്രമാണ്, കല്ലിന്മേല്‍ വെച്ചു കൊല്ലപ്പെട്ടവരുടെ ഇടയില്‍ നിന്നും ഓടി രക്ഷപെട്ടത് (ന്യായാധിപന്മാര്‍ 9:5). ശേഖേമിലെ ആളുകള്‍ അബീമേലെക്കിനെ രാജാവാക്കുവാന്‍ തീരുമാനിച്ചപ്പോള്‍ അതിനെ താക്കീത് ചെയ്യുവാന്‍ വേണ്ടി അവന്‍ ഇവിടെ ഒരു ഉപമ പറയുന്നു. ഗെരിസ്സീംമലമുകളിൽ നിന്നുകൊണ്ടാണ് അവന്‍ ഈ പ്രഭാഷണം നടത്തുന്നത്, ഈ മലയില്‍ വെച്ചാണ് യിസ്രായേല്‍ മക്കള്‍ അനുസരിക്കുന്നവര്‍ക്കുള്ള ദൈവത്തിന്‍റെ അനുഗ്രഹത്തെക്കുറിച്ച് ഏകദേശം 150 വര്‍ഷങ്ങള്‍ക്കുമുമ്പ് കേള്‍ക്കുവാന്‍ ഇടയായത്. (ആവര്‍ത്തനം 11:29, 27:12; യോശുവ 8:33).
ദൈവം അബീമേലെക്കിനും ശെഖേംപൗരന്മാർക്കും തമ്മിൽ ഛിദ്രബുദ്ധി വരുത്തി; ശെഖേംപൗരന്മാർ അബീമേലെക്കിനോടു ദ്രോഹം തുടങ്ങി. (ന്യായാധിപന്മാര്‍ 9:23).
അനേക ബന്ധങ്ങളുടെ തകര്‍ച്ചയ്ക്കുള്ള ഒരു പ്രധാന കാരണം ദുഷ്ടാത്മാക്കള്‍ ആകുന്നു. ഒരിക്കല്‍ നല്ലതായിരുന്ന, ആദരിക്കപ്പെട്ടിരുന്ന ബന്ധങ്ങള്‍ ഇങ്ങനെയുള്ള ദുഷ്ടാത്മാക്കളുടെ ആക്രമണത്തിന്‍റെ കീഴിലാണ്.
അബീമേലെക് അന്നു മുഴുവനും പട്ടണത്തോടു പൊരുതി പട്ടണം പിടിച്ച് അതിലെ ജനത്തെ കൊന്നു, പട്ടണത്തെ ഇടിച്ചുകളഞ്ഞ് അതിൽ ഉപ്പു വിതറി. (ന്യായാധിപന്മാര്‍ 9:45).
ഒരു ദേശത്ത് ഉപ്പു വിതറുക എന്നത് ന്യായവിധിയുടെ ഒരു രീതിയായിരുന്നു. ഒരു നിലത്ത് ഉപ്പു വിതറിയാല്‍ അത് തരിശായി മാറുകയും വരുവാനുള്ള അനേകം തലമുറകളോളം ഫലം ഉത്പാദിപ്പിക്കാതിരിക്കയും ചെയ്യും.
Join our WhatsApp Channel
Chapters