english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. ബൈബിൾ വ്യാഖ്യാനം
  3. അധ്യായം 8
ബൈബിൾ വ്യാഖ്യാനം

അധ്യായം 8

Book / 6 / 2441 chapter - 8
564
എന്നാൽ എഫ്രയീമ്യർ: നീ മിദ്യാന്യരോടു യുദ്ധം ചെയ്‍വാൻ പോയപ്പോൾ ഞങ്ങളെ വിളിക്കാഞ്ഞതെന്ത്? ഇങ്ങനെ ഞങ്ങളോടു ചെയ്‍വാൻ എന്തു സംഗതി എന്നു പറഞ്ഞ് അവനോട് ഉഗ്രമായി വാദിച്ചു. 2അതിന് അവൻ: നിങ്ങളോട് ഒത്തുനോക്കിയാൽ ഞാൻ ഈ ചെയ്തത് എന്തുള്ളൂ? അബീയേസെരിന്‍റെ മുന്തിരിയെടുപ്പിനെക്കാൾ എഫ്രയീമിന്‍റെ കാലാപെറുക്കയല്ലയോ നല്ലത്? 3നിങ്ങളുടെ കൈയിലല്ലോ ദൈവം മിദ്യാന്യപ്രഭുക്കളായ ഓരേബിനെയും സേബിനെയും ഏല്പിച്ചത്; നിങ്ങളോട് ഒത്തുനോക്കിയാൽ എന്നെക്കൊണ്ടു സാധിച്ചത് എന്തുള്ളൂ എന്ന് അവരോടു പറഞ്ഞു. ഇതു പറഞ്ഞപ്പോൾ അവർക്ക് അവനോടുള്ള കോപം ശമിച്ചു. (ന്യായാധിപന്മാര്‍ 8:1-3).

അഹങ്കാരവും നിഗളവുമുള്ള എഫ്രയിമ്യ പുരുഷന്മാര്‍ക്ക് എതിരായി ഗിദയോന്‍റെ താഴ്മയെ ഈ വാക്യങ്ങള്‍ വെളിപ്പെടുത്തുന്നു. സ്പര്‍ദ്ധ അവസാനിപ്പിക്കുവാനുള്ള ഉറപ്പായ ഒരു വഴിയാണ് താഴ്മ എന്നത് (മാത്യു ഹെന്റി). ഗിദയോന്‍ ദൈവത്തിങ്കല്‍ നിന്നുള്ള കല്പനകള്‍ അനുസരിക്കുക മാത്രമാണ് ചെയ്തത്. നാം ദൈവത്തെ അനുസരിക്കുമ്പോള്‍ പോലും, അത് എല്ലാവര്‍ക്കും സന്തോഷകരമായിരിക്കുകയില്ല എന്ന് ഇത് നമ്മോടു പറയുന്നു. 

ഫിലിപ്പിയര്‍ 2:3 നമ്മോടു പറയുന്നു, "ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്ന് എണ്ണിക്കൊൾവിൻ". സ്പര്‍ദ്ധയെ വേഗത്തില്‍ പുറത്താക്കുവാനുള്ള വഴി മറ്റുള്ളവരെ തന്നെക്കാള്‍ ശ്രേഷ്ഠനെന്ന് എണ്ണുക എന്നുള്ളതാണ്, ഇത് തന്നെയാണ് ഗിദയോന്‍ ചെയ്തത്. 
ഗിദെയോൻ നോബഹിനും യൊഗ്ബെഹയ്ക്കും കിഴക്കുള്ള കൂടാരവാസികളുടെ വഴിയായി ചെന്നു നിർഭയമായിരുന്ന ആ സൈന്യത്തെ തോല്പിച്ചു. (ന്യായാധിപന്മാര്‍ 8:11).

അവര്‍ ഒട്ടും പ്രതീക്ഷിക്കാതെയിരുന്ന സമയത്ത് ഗിദയോന്‍ ആക്രമിച്ചു എന്നത് ശ്രദ്ധിക്കുക.

ന്യായാധിപന്മാരുടെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന പഴയനിയമ സംഭവങ്ങള്‍, പ്രത്യേകിച്ച് 6 മുതല്‍ 8 വരെയുള്ള അദ്ധ്യായങ്ങളിലേത്, യിസ്രായേലിനു തന്‍റെ അറബ് ശത്രുക്കളുമായി അന്ത്യകാലത്തില്‍ ഉണ്ടാകുവാന്‍ പോകുന്ന സംഘര്‍ഷത്തെ കുറിച്ച് വളരെ മുന്‍പുതന്നെയുള്ള ദൈവം വിഭാവനം ചെയ്ത ഒരു മുന്നറിയിപ്പാണെന്ന് വ്യക്തമാണ്, അതുപോലെതന്നെ യിസ്രായേലിനെ അന്ത്യകാലത്ത് വിടുവിക്കുന്ന/രക്ഷിക്കുന്ന ഒരുവനെക്കുറിച്ചുള്ള മുന്നറിയിപ്പ് കൂടിയാണ്. മിദ്യാന്യരോടുള്ള ഗിദയോന്‍റെ ആക്രമണം അന്ത്യകാലത്തെ അറബ് അധിനിവേശത്തിന്‍റെ ഒരു മാതൃകയും ഗിദയോന്‍ ക്രിസ്തുവിന്‍റെ പ്രതീകത്തിന്‍റെ ഒരു  മാതൃകയും ആണെന്നുള്ളതിന്‍റെ തെളിവ് നല്‍കുന്ന വേദപുസ്തകത്തിലെ രണ്ടാമത്തെ സ്രോതസ്സ് ആകുന്നു സങ്കീര്‍ത്തനം 83 ലെ പരാമര്‍ശ വിഷയങ്ങള്‍.
സങ്കീര്‍ത്തനം 83 ല്‍ പരാമര്‍ശിച്ചിരിക്കുന്ന അറബ് ആക്രമണം അവസാന നാളുകളില്‍ മഹോപദ്രവക്കാലത്ത് സംഭവിക്കുന്ന അവസാന യുദ്ധമായിരിക്കുമെന്ന് അനേകം വേദപുസ്തക പ്രവചന പണ്ഡിതന്മാര്‍ സമ്മതിക്കുന്നു. അതുകൊണ്ട്, പിന്നെ സങ്കീര്‍ത്തനം 83:4ല്‍ സങ്കീര്‍ത്തനക്കാരന്‍ പരാമര്‍ശിക്കുന്ന ഈ അറബിന്‍റെ അവസാന ആക്രമണത്തിന്‍റെ ഉദ്ദേശം, യിസ്രായേലിന്‍റെ പേരുപോലും ആരും ഓര്‍ക്കാതവണ്ണം ദൈവത്തിന്‍റെയും യിസ്രായേലിന്‍റെയും ഈ ശത്രുക്കള്‍ യിസ്രായേലിനെ ഭൂപടത്തില്‍ നിന്നും തുടച്ചുക്കളയുക എന്നതായിരുന്നു, ഇതിനെ സാധൂകരിക്കുന്ന കാര്യങ്ങളാണ്സ ങ്കീര്‍ത്തനക്കാരന്‍  പിന്നീട് താഴോട്ടു പറഞ്ഞിരിക്കുന്ന ശാപങ്ങള്‍ തെളിയിക്കുന്നത്:

9 മിദ്യാന്യരോടു ചെയ്തതുപോലെ അവരോടു ചെയ്യേണമേ; കീശോൻതോട്ടിങ്കൽവച്ചു സീസരയോടും യാബീനോടും ചെയ്തതുപോലെ തന്നെ.
10 അവർ എൻദോരിൽവച്ചു നശിച്ചുപോയി; അവർ നിലത്തിനു വളമായിത്തീർന്നു.
11 അവരുടെ കുലീനന്മാരെ ഓരേബ്, സേബ് എന്നവരെപ്പോലെയും അവരുടെ സകല പ്രഭുക്കന്മാരെയും സേബഹ്, സല്മുന്നാ എന്നവരെപ്പോലെയും ആക്കേണമേ.
12 നാം ദൈവത്തിന്‍റെ നിവാസങ്ങളെ നമുക്ക് അവകാശമാക്കിക്കൊള്ളുക എന്ന് അവർ പറഞ്ഞുവല്ലോ.
13 എന്‍റെ ദൈവമേ, അവരെ ചുഴലിക്കാറ്റത്തെ പൊടിപോലെയും കാറ്റത്തു പാറുന്ന പതിർപോലെയും ആക്കേണമേ. (സങ്കീര്‍ത്തനം 83:9-13).

ഗിദെയോൻ അതുകൊണ്ട് ഒരു ഏഫോദ് ഉണ്ടാക്കി തന്‍റെ പട്ടണമായ ഒഫ്രയിൽ പ്രതിഷ്ഠിച്ചു; യിസ്രായേലെല്ലാം അവിടേക്കു പരസംഗമായി അതിന്‍റെ അടുക്കൽ ചെന്നു; അതു ഗിദെയോനും അവന്‍റെ കുടുംബത്തിനും ഒരു കെണിയായിത്തീർന്നു. (ന്യായാധിപന്മാര്‍ 8:27).

യുദ്ധക്കളത്തിലെ തന്‍റെ വിജയത്തില്‍ നിന്നും ഉന്മേഷത്തോടെ വന്ന്, ഗിദയോന്‍ ഒരു വിഗ്രഹത്തെ ഉണ്ടാക്കി "അതു ഗിദെയോനും അവന്‍റെ കുടുംബത്തിനും ഒരു കെണിയായിത്തീർന്നു". (ന്യായാധിപന്മാര്‍ 8:22-28). ആരംഭത്തില്‍ ഈ ആളുകള്‍ ഇടറിപോയവര്‍ അല്ലായിരുന്നു. അത് അവര്‍ക്ക് വിജയം ലഭിച്ചപ്പോള്‍; അവര്‍ അഭുവൃദ്ധി പ്രാപിക്കയും ആത്മവിശ്വാസം നേടുകയും ചെയ്തപ്പോളാണ്. ഇങ്ങനെയുള്ള സമയങ്ങളിലാണ് നാം അധികമായി കര്‍ത്താവിന്‍റെ വചനത്തിനു ശ്രദ്ധ കൊടുക്കേണ്ടത് ആവശ്യമായിരിക്കുന്നത്.

Join our WhatsApp Channel

Chapters
  • അധ്യായം 8
  • അധ്യായം 9
  • അധ്യായം 18
അടുത്തത്‌
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2026 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ