എല്ലാവർക്കുംവേണ്ടി ഒരുവൻ മരിച്ചിരിക്കെ, എല്ലാവരും മരിച്ചു എന്നും ജീവിക്കുന്നവർ ഇനി തങ്ങൾക്കായിട്ടല്ല തങ്ങൾക്കുവേണ്ടി മരിച്ച് ഉയിർത്തവനായിട്ടുതന്നെ ജീവിക്കേണ്ടതിന് അവൻ എല്ലാവർക്കുംവേണ്ടി മരിച്ചു എന്നും ഞങ്ങൾ നിർണയിച്ചിരിക്കുന്നു. (2 കൊരിന്ത്യര്‍ 5:15).
ക്രിസ്തുവിന്‍റെ കാലത്ത് ഏകദേശം 5000 വിശ്വാസികള്‍ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ആ വിശ്വാസികളില്‍, മൂന്നു തരത്തിലുള്ള ആളുകള്‍ ഉണ്ടായിരുന്നു. വിശ്വാസികളില്‍ ഭൂരിഭാഗം പേരും യേശുവിന്‍റെ അടുക്കല്‍ രക്ഷയ്ക്കുവേണ്ടി മാത്രം വന്നവരായിരുന്നു. രക്ഷയ്ക്കായി അവര്‍ അവന്‍റെ അടുക്കല്‍ വരികയും അല്പം ആഴത്തില്‍ അവര്‍ അവനെ സേവിക്കയും ചെയ്തു. വളരെ ചുരുങ്ങിയ ഒരു വിഭാഗം, ഏകദേശം 500 എന്ന് പറയാം, ശരിക്കും അവനെ അനുഗമിക്കയും സേവിക്കയും ചെയ്തു. പിന്നെ ശിഷ്യന്മാരും ഉണ്ടായിരുന്നു. ഇവര്‍ യേശുവിനോടുകൂടെ എപ്പോഴും ആയിരുന്നവരായിരുന്നു. യേശു ജീവിച്ചതുപോലെ അവരും ജീവിക്കുവാന്‍ ഇടയായി. ഇവരില്‍ ഓരോരുത്തരും കഠിനമായ സാഹചര്യത്തില്‍ മരണം വരിച്ചവര്‍ ആയിരുന്നു. അവര്‍ വളരെ കഷ്ടത അനുഭവിച്ചു, അത്ഭുതങ്ങള്‍ കണ്ടു, മനുഷ്യനായി ഇറങ്ങിവന്ന ദൈവവുമായി അവര്‍ കൂട്ടായ്മ ആചരിച്ചു.
നിങ്ങളുടെ ജീവിതത്തെ ഇതില്‍ ഏതു കൂട്ടരാണ് പ്രതിനിധികരിക്കുന്നത് എന്ന് നിങ്ങള്‍ പറയുമെങ്കില്‍, നിങ്ങള്‍ ഏതു കൂട്ടത്തില്‍ വരും? - വെറുതെ വിശ്വസിച്ച 5000 പേര്‍, രക്ഷകനില്‍ നിന്നും പഠിച്ചതായ കാര്യങ്ങള്‍ അനുവര്‍ത്തിക്കുവാന്‍ താല്പര്യപ്പെട്ടു അവനെ അനുഗമിച്ച 500 പേര്‍, അല്ലെങ്കില്‍ രക്ഷകന്‍റെ ജീവിതവും ദൌത്യവുമായി പൂര്‍ണ്ണമായി ചേര്‍ന്നുപോയ ആ 12 പേര്‍?
കര്‍ത്താവായ യേശു നമ്മെ ഓരോരുത്തരേയും വിളിച്ചത് അവനോടുകൂടെ പൂര്‍ണ്ണമായി ആയിരിക്കുവാന്‍ വേണ്ടിയാകുന്നു. "നാം അവനിൽ ഇരിക്കുന്നു എന്ന് ഇതിനാൽ നമുക്ക് അറിയാം. അവനിൽ വസിക്കുന്നു എന്നു പറയുന്നവൻ അവൻ നടന്നതുപോലെ നടക്കേണ്ടതാകുന്നു". (1 യോഹന്നാന്‍ 2:5-6). ശരിയായ ക്രിസ്തീയ വിശ്വാസത്തിന്‍റെ അന്തഃസത്ത ഇതാകുന്നു; ക്രിസ്തുവിലുള്ള നമ്മുടെ ദൈവീകമായ വ്യക്തിത്വത്തെ ആലിംഗനം ചെയ്യുവാന്‍ നമ്മെ നയിക്കുന്നതായ ഒരു ആത്മീക യാത്രയാകുന്നു ഇത്, കേവലം ഒരു വിശ്വാസത്തില്‍ നിന്നും ക്രിസ്തുവുമായുള്ള അഭേദ്യമായ ഒരു ബന്ധത്തിലേക്ക് നാം പോകും. 
ക്രിസ്തുവുമായി ചേര്‍ന്നുള്ള ഒരു ജീവിതം നയിക്കുന്നത് പുറമേ തിളക്കമുണ്ടാക്കുന്നതായ ഒരു ആന്തരീക പരിവര്‍ത്തനം കൊണ്ടുവരുവാന്‍ ഇടയായിത്തീരും. അപ്പോസ്തലനായ പൌലോസ് പറയുന്നതുപോലെ, "ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയത് കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു". (2 കൊരിന്ത്യര്‍ 5:17).
Bible Reading: Psalms 2-10
                പ്രാര്‍ത്ഥന
                ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നത് ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു; ഇപ്പോൾ ഞാൻ ജഡത്തിൽ ജീവിക്കുന്നതോ എന്നെ സ്നേഹിച്ച് എനിക്കുവേണ്ടി തന്നെത്താൻ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നത്.
        Join our WhatsApp Channel 
         
    
    
  
                
                 
    Most Read
● ഉദാരമനസ്കതയെന്ന കെണി● ഭൂമിയിലെ രാജാക്കന്മാര്ക്ക് അധിപതി
● വേരിനെ കൈകാര്യം ചെയ്യുക
● ദൈവത്തിന്‍റെ 7 ആത്മാക്കള്
● നിങ്ങളുടെ ആത്മീക ശക്തിയെ പുതുക്കുന്നത് എങ്ങനെ - 3
● ആത്മീക അഹങ്കാരത്തിന്റെ കെണി
● വിജയത്തിന്റെ പരിശോധന
അഭിപ്രായങ്ങള്‍
                    
                    
                
