അനുദിന മന്ന
1
0
95
നിങ്ങളുടെ ലോകത്തെ രൂപപ്പെടുത്തുവാന്‍ നിങ്ങളുടെ സങ്കല്‍പ്പങ്ങളെ ഉപയോഗിക്കുക
Friday, 27th of June 2025
ഇന്ന്, നിങ്ങളുടെ സങ്കല്‍പ്പങ്ങളെ സംബന്ധിച്ച് നിങ്ങളോടു സംസാരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ദിവസത്തിന്‍റെ ആരംഭം മുതല്‍ അവാസാനം വരെ നിങ്ങള്‍ കാര്യങ്ങളെ സങ്കല്‍പ്പിക്കുന്നു. നിങ്ങള്‍ കേള്‍ക്കുന്ന വാക്കുകള്‍ നിങ്ങളുടെ സങ്കല്‍പ്പങ്ങളില്‍ ചിത്രം കോറിയിടുന്നു.
നിര്‍ഭാഗ്യവശാലും ദൈവവചനത്തിനു വിരുദ്ധമായും, ഭൂരിഭാഗം ആളുകളും തങ്ങളുടെ സമയത്തിന്‍റെ കൂടുതല്‍ ഭാഗവും അവര്‍ ഭയപ്പെടുന്ന അഥവാ തങ്ങളുടെ ജീവിതത്തില്‍ തെറ്റായ നിലയില്‍ പോകുമെന്ന് ആശങ്കപ്പെടുന്ന കാര്യങ്ങള്‍ സങ്കല്‍പ്പിക്കുവാനായി ചിലവിടുന്നു. വര്‍ത്തമാനപത്രങ്ങളും മറ്റു മാധ്യമങ്ങളും തെറ്റായ ഭാവനകളുമായി വാര്‍ത്തകള്‍ നല്‍കുമ്പോള്‍ അത് ഭയത്തിനു ഇന്ധനം നല്‍കുന്നതിനു കാരണമാകുന്നു.
ശൂന്യമായ നിങ്ങളുടെ ലോകത്തെ പുനഃസൃഷ്ടിക്കുവാന്‍ ഉതകുന്ന ശക്തമായ ഒരു ഉപകരണമാണ് നിങ്ങളുടെ സങ്കല്പം എന്നത്. എന്തുകൊണ്ടാണ് ഞാന്‍ അങ്ങനെ പറയുന്നത്? ഞാന്‍ അത് വിശദമാക്കട്ടെ. നിങ്ങള്‍ എന്ത് സങ്കല്‍പ്പിക്കുന്നുവോ, അത് നിങ്ങളുടെ സമാധാനത്തേയും വിശ്വാസത്തേയും ഉള്‍പ്പെടെ സകലത്തേയും ബാധിക്കുന്ന വാക്കുകളെ ഉത്തേജിപ്പിക്കയും സ്ഥാപിക്കയും ചെയ്യുന്നു.
യെശയ്യാവ് 26:3 പറയുന്നു, "സ്ഥിരമാനസൻ നിന്നിൽ ആശ്രയം വച്ചിരിക്കകൊണ്ടു നീ അവനെ പൂർണസമാധാനത്തിൽ കാക്കുന്നു".
ഒരുദിവസം ദൈവം രാത്രിയില്‍ അബ്രഹാമിനെ വിളിച്ചുണര്‍ത്തി അവന്‍റെ കൂടാരത്തിന്‍റെ പുറത്തു കൊണ്ടുവന്നു: "പിന്നെ അവൻ അവനെ പുറത്തു കൊണ്ടുചെന്നു: നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാൻ കഴിയുമെങ്കിൽ എണ്ണുക എന്നു കല്പിച്ചു. നിന്‍റെ സന്തതി ഇങ്ങനെ ആകും എന്നും അവനോടു കല്പിച്ചു. അവൻ (അബ്രഹാം) യഹോവയിൽ വിശ്വസിച്ചു; അത് അവൻ (ദൈവം) അവനു നീതിയായി കണക്കിട്ടു". (ഉല്പത്തി 15:6).
ദൈവം അബ്രഹാമിനെ അനുഗ്രഹിക്കുവാന്‍ ആഗ്രഹിച്ചു എന്നാല്‍ അബ്രഹാമിന്‍റെ സങ്കല്‍പം ദൈവത്തിനു ആവശ്യമായിരുന്നു. അബ്രഹാമിന് അപ്പോള്‍ മക്കളൊന്നും ഉണ്ടായിരുന്നില്ല, അവന്‍ വിവേകത്തോടെ ജീവിക്കുകയായിരുന്നു, ദൈവം പറഞ്ഞതുപോലെ തന്‍റെ സന്തതി ഭൂമിയിലെ പൊടിപോലെ അസംഖ്യമായിരിക്കും എന്ന് സങ്കല്‍പ്പിക്കുവാന്‍ അബ്രഹാമിനു കഴിയുമായിരുന്നില്ല. അതുകൊണ്ട് അവന്‍റെ സങ്കല്‍പ്പങ്ങളെ ദൈവത്തിനു ഉണര്‍ത്തേണ്ടതിനായി വന്നു മാത്രമല്ല അത് ചെയ്യുവാന്‍ അവനെ ദൈവത്തിനു പുറത്തുകൊണ്ടുവരേണ്ടതായി വന്നു, എന്നിട്ട് നക്ഷത്രങ്ങള്‍ അവനെ കാണിക്കുകയും അതിനെ എണ്ണുവാന്‍ അവനോടു പറയുകയും ചെയ്തു.
അബ്രഹാം നക്ഷത്രങ്ങളെ നോക്കിയപ്പോള്‍, ദൈവത്തിന്‍റെ ആശയത്തെ അവനു മനസ്സിലായി; ആ നക്ഷത്രങ്ങളില്‍ അവനു ഉണ്ടാകുവാന്‍ പോകുന്ന മക്കളുടെ മുഖത്തെ സങ്കല്‍പ്പിക്കുവാന്‍ അവനു സാധിച്ചു. വേദപുസ്തകം പറയുന്നു അവന്‍ ദൈവത്തില്‍ വിശ്വസിച്ചു, അതിനുശേഷം ദൈവം അവന്‍റെ പേര് 'ഉയര്‍ത്തപ്പെട്ട പിതാവ്' എന്നര്‍ത്ഥമുള്ള 'അബ്രാം' എന്നതില്‍ നിന്നും 'ബഹുജാതികള്‍ക്ക് പിതാവ്' എന്നര്‍ത്ഥമുള്ള 'അബ്രാഹം' എന്നാക്കി മാറ്റി. നിങ്ങള്‍ നോക്കുക, അവന്‍ ദൈവത്തില്‍ വിശ്വസിക്കുന്നതുവരെ അതുപോലെ അവന്‍റെയുള്ളില്‍ ഉണ്ടെന്ന് പറയുന്ന ദര്‍ശനം ചുമക്കുന്നതുവരെ അവനെ അബ്രഹാം എന്ന് വിളിക്കുവാന്‍ ദൈവം തയ്യാറാകുന്നില്ല.
അതുപോലെതന്നെ അവന്‍റെ ഭാര്യയുടെ പേരും 'തര്‍ക്കശീലമുള്ള' എന്നര്‍ത്ഥമുള്ള 'സാറായി' എന്നതില്‍ നിന്നും 'പ്രഭുക്കന്മാരുടെ റാണി' അല്ലെങ്കില്‍ 'പ്രഭുക്കന്മാരുടെ മാതാവ്' എന്നര്‍ത്ഥമുള്ള 'സാറാ' എന്നാക്കി മാറ്റി. ദൈവം അബ്രാഹാമിന്‍റെ ഹൃദയത്തില്‍ സ്ഥാപിച്ചിരുന്ന ചിത്രം ജീവനോടെ നിലനിര്‍ത്തുവാന്‍ വേണ്ടി ദൈവം ഇത് ചെയ്യുവാന്‍ ഇടയായി.
നിങ്ങളുടേതായ ലോകത്തെ പണിതെടുക്കുവാന്‍ അഥവാ പുനഃസൃഷ്ടിക്കുവാന്‍ കഴിയുന്ന ശക്തമായ ഒരു ഉപകരണമാണ് നിങ്ങളുടെ സങ്കല്പങ്ങള്‍.
Bible Reading: Psalms 27-34
പ്രാര്‍ത്ഥന
പിതാവേ, എന്‍റെ സങ്കല്‍പ്പങ്ങളെ അങ്ങയുടെ വചനത്തിനു അനുസൃതമായി ഉപയോഗിക്കുവാന്‍ എന്നെ സഹായിക്കേണമേ അങ്ങനെ അത് എന്‍റെ ജീവിതത്തെ രൂപപ്പെടുത്തുവാന്‍ ഇടയായിത്തീരും. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel

Most Read
● സ്തുതികളിന്മേലാണ് ദൈവം വസിക്കുന്നത്.● പഴയ പാതകളെ ചോദിക്കുക
● അഗാപേ' സ്നേഹത്തില്‍ എങ്ങനെ വളരാം?
● നിങ്ങളെ തടയുന്ന വിശ്വാസങ്ങളെ പരിമിതപ്പെടുത്തുക
● സമര്‍പ്പണത്തിലുള്ള സ്വാതന്ത്ര്യം
● ആരാധന ഒരു ജീവിത ശൈലിയായി മാറ്റുക
● ദിവസം 05 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍