അനുദിന മന്ന
1
0
90
നിങ്ങളുടെ നിലവാരം ഉയര്‍ത്തുക
Monday, 14th of July 2025
Categories :
ശ്രേഷ്ഠത (Excellence)
ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ എന്‍റെ വഴികൾ നിങ്ങളുടെ വഴികളിലും എന്‍റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു. (യെശയ്യാവ് 55:9).
ഒരു മനുഷ്യന്‍ ചിന്തിക്കുന്നതിനേക്കാള്‍ വ്യത്യസ്തമായാണ് ദൈവം ചിന്തിക്കുന്നതെന്ന് ഈ ദൈവവചനം നമ്മോടു പറയുന്നു. മറ്റൊരു വാക്കില്‍, ദൈവത്തിനു അതുല്യമായ നിലവാരത്തിലുള്ള ഒരു ചിന്തയാണുള്ളത്. നാം ദൈവത്തോടുകൂടെ നടക്കുകയാണെങ്കില്‍, ദൈവസാന്നിധ്യം അനുഭവിക്കുകയാണെങ്കില്‍, നാം ദൈവത്തിന്‍റെ നിലവാരത്തെ സ്വീകരിക്കേണ്ടത് ആവശ്യമാണ് അല്ലാതെ ദൈവത്തെ നമ്മുടെ നിലവാരത്തിലേക്ക് താഴ്ത്തുവാന്‍ ശ്രമിക്കരുത് - അത് വിട്ടുവീഴ്ചയാകുന്നു.
നമുക്ക് ചുറ്റും നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് നമ്മില്‍ ഭൂരിഭാഗം പേരും ജീവിക്കുന്നത്. നമ്മുടെ സാഹചര്യങ്ങള്‍ അഥവാ നമുക്ക് ചുറ്റുമുള്ള ആളുകളാണ് പലപ്പോഴും നമ്മുടെ നിലവാരം തീരുമാനിക്കുന്നത്. നിങ്ങള്‍ ഒരു വ്യത്യസ്തത ഉണ്ടാക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ദൈവം നിങ്ങള്‍ക്കായി വെച്ചിരിക്കുന്നതിലേക്ക് നിങ്ങള്‍ പ്രവേശിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ നിലവാരത്തെ സമൂഹം തീരുമാനിക്കുവാന്‍ അനുവദിക്കരുത്. ദൈവവും അവന്‍റെ വചനവും നിങ്ങളുടെ നിലവാരം തീരുമാനിക്കട്ടെ.
നാം തിരഞ്ഞെടുക്കപ്പെട്ട ജനം ആകുന്നു, ദൈവത്തിന്‍റെ പുരോഹിതവര്‍ഗ്ഗം ആകുന്നു, മാത്രമല്ല ദൈവത്തിന്‍റെ സ്വന്തം അവകാശവും ആകുന്നു. നിങ്ങള്‍ കേവലം ഒരു സാധാരണ വ്യക്തിയല്ല. (1 പത്രോസ് 2:9). നിങ്ങള്‍ മുകളിലോട്ടു ചുവടു വെക്കുകയും ദൈവത്തിന്‍റെ സ്നേഹവും വിശുദ്ധിയും അനുസരിച്ച് ഒരു നീതിയുടെ ജീവിതം നയിക്കുകയും വേണം. നിങ്ങളുടെ നിലവാരം ഉയര്‍ത്തുകയും ദൈവത്തിന്‍റെ ബലത്തിന്‍റെ പരിപൂര്‍ണ്ണത അനുഭവിക്കയും ചെയ്യുക.
നിങ്ങളുടെ ജീവിതത്തില്‍ യഥാര്‍ത്ഥമായി ഒരു മാറ്റം നിങ്ങള്‍ക്ക് വേണമെങ്കില്‍, നിങ്ങള്‍ നിങ്ങളുടെ നിലവാരം ഉയര്‍ത്തേണ്ടത് ആവശ്യമാണ്. ഉദാഹരണത്തിനു, നിങ്ങളുടെ നിലവാരങ്ങള്‍ ഇവയൊക്കെയാകാം, നിങ്ങള്‍ക്ക് നിയോഗിക്കപ്പെട്ട സമയത്ത് ഒരു സ്ഥലത്ത് എത്തുക (സഭയിലെ ആരാധനാ സമയം ഉള്‍പ്പെടെ) അല്ലെങ്കില്‍ ഹാനികരമായ പാനീയങ്ങള്‍ കുടിക്കുന്നത് അല്ലെങ്കില്‍ അനുദിനവും ഒരു നിശ്ചിത സമയത്ത് ഉറങ്ങുകയും എഴുന്നേല്‍ക്കുകയും ചെയ്യുക അതുപോലെ ദിവസവും നിശ്ചയിക്കപ്പെട്ട ഒരു സമയത്ത് പ്രാര്‍ത്ഥിക്കുക തുടങ്ങിയവ.
ഇത് ആരോഗ്യമോ, ബന്ധങ്ങളോ, അല്ലെങ്കില്‍ കര്‍ത്താവിനെ സേവിക്കുന്നതോ ആകട്ടെ: നിങ്ങള്‍ നിങ്ങളുടെ നിലവാരം ഉയര്‍ത്തണം. കൊലൊസ്സ്യര്‍ 3:1-4 വരെയുള്ള ഭാഗത്ത് പൌലോസ് എഴുതിയിരിക്കുന്നു, "ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തു ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഇരിക്കുന്നിടമായ ഉയരത്തിലുള്ളത് അന്വേഷിപ്പിൻ. ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതുതന്നെ ചിന്തിപ്പിൻ. നിങ്ങൾ മരിച്ചു നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടുകൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു. നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ നിങ്ങളും അവനോടുകൂടെ തേജസ്സിൽ വെളിപ്പെടും".
ലളിതമായ വാക്കില്‍ പറഞ്ഞാല്‍, അപ്പോസ്തലനായ പൌലോസ് പറയുന്നത് ക്രിസ്ത്യാനികളായ നാം, നാം ക്രിസ്തുവിനെ അറിയിച്ചുകൊണ്ട് ജീവിക്കേണ്ടതിനു നമ്മുടെ നിലവാരത്തെ ഫലപ്രദമായി നാം ഉയര്‍ത്തണമെന്നാണ്. അലസമായ ജീവിതം ഇനി ഒരിക്കലും നയിക്കുകയില്ല എന്ന് തീരുമാനിക്കുക. നിങ്ങളുടെ ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും നിങ്ങള്‍ മികവിലേക്ക് എത്തുവാന്‍ പോകുകയാണ്. ദൈവം നിങ്ങളുടെ ഭാഗത്ത് ഉള്ളപ്പോള്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും അത് ചെയ്യുവാന്‍ സാധിക്കും.
പ്രാര്‍ത്ഥന:
യേശുവിന്‍റെ നാമത്തില്‍, എനിക്ക് ക്രിസ്തുവിന്‍റെ മനസ്സുണ്ട്, ഞാന്‍ അവന്‍റെ ഹൃദയത്തിന്‍റെ ചിന്തകളും, ആഗ്രഹങ്ങളും, ഉദ്ദേശങ്ങളും മുറുകെപ്പിടിക്കും.
യേശുവിന്‍റെ നാമത്തില്‍, ദൈവവചനമാണ് എന്‍റെ ജീവിതത്തിന്‍റെ നിലവാരം. എന്‍റെ ജീവിതത്തിന്‍റെ സകല മേഖലകളേയും പരിശുദ്ധാത്മാവ് വചനത്തില്‍ കൂടി നയിച്ചുകൊണ്ടിരിക്കുന്നു. ആമേന്‍.
Bible Reading: Proverbs 2-6
പ്രാര്‍ത്ഥന
യേശുവിന്‍റെ നാമത്തില്‍, എനിക്ക് ക്രിസ്തുവിന്‍റെ മനസ്സുണ്ട്, ഞാന്‍ അവന്‍റെ ഹൃദയത്തിന്‍റെ ചിന്തകളും, ആഗ്രഹങ്ങളും, ഉദ്ദേശങ്ങളും മുറുകെപ്പിടിക്കും.
യേശുവിന്‍റെ നാമത്തില്‍, ദൈവവചനമാണ് എന്‍റെ ജീവിതത്തിന്‍റെ നിലവാരം. എന്‍റെ ജീവിതത്തിന്‍റെ സകല മേഖലകളേയും പരിശുദ്ധാത്മാവ് വചനത്തില്‍ കൂടി നയിച്ചുകൊണ്ടിരിക്കുന്നു. ആമേന്‍.
Join our WhatsApp Channel

Most Read
● ഉത്പ്രാപണം (യേശുവിന്‍റെ മടങ്ങിവരവ്) എപ്പോള്‍ സംഭവിക്കും?● നമ്മുടെ ആത്മീക വാള് സൂക്ഷിക്കുക
● താലന്തിനു മീതെയുള്ളതായ സ്വഭാവം
● പ്രാവചനീക ഗീതം
● സ്നേഹത്താല്‍ ഉത്സാഹിപ്പിക്കപ്പെടുക
● താരതമ്യത്തിന്റെ കെണി
● കൃപയുടെ ഒരു ചാലായി മാറുക
അഭിപ്രായങ്ങള്‍