പുസ്തകം ഒന്നാം അദ്ധ്യായം നിങ്ങള്‍ വായിക്കുമെങ്കില്‍, ദൈവം ഭൂമിയേയും അതിലുള്ള മറ്റു പല കാര്യങ്ങളേയും സൃഷ്ടിക്കുന്ന ചരിത്രം നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും. സൃഷ്ടിയുടെ ഓരോ ഘട്ടങ്ങളിലും, ദൈവം അത് നിര്‍ത്തിയിട്ട് തന്‍റെ പ്രവര്‍ത്തികളെ വിലയിരുത്തുകയുണ്ടായി. "അത് നല്ലത് എന്നു ദൈവം കണ്ടു". (ഉല്പത്തി 1:4, 10, 12, 18, 21, 25).
ഒടുവിലായി, തന്‍റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിക്കുവാന്‍ ദൈവം തീരുമാനിച്ചു. പിന്നീട് ദൈവം തന്‍റെ സ്വരൂപത്തിലും സാദൃശ്യത്തിലും ആദാമിനെ സൃഷ്ടിച്ചു. ആദിമനുഷ്യനായിരുന്ന ആദാം, ഏദന്‍ തോട്ടത്തിലെ മറ്റു സൃഷ്ടികളെപോലെയൊന്നും അല്ലായിരുന്നു. എന്നാല്‍ ആദാമിനെ തോട്ടത്തില്‍ ആക്കിയതിനു ശേഷം, വീണ്ടും അവിടെ എന്തിന്‍റെയോ കുറവുണ്ടെന്ന് ദൈവം നിരീക്ഷിച്ചു.
പലതരത്തിലുള്ള പക്ഷി മൃഗാദികള്‍ ആദാമിനു ചുറ്റും ഉണ്ടെങ്കില്‍ പോലും, അവന്‍ നല്ലൊരു അന്തരീക്ഷത്തില്‍ ആയിരുന്നുവെങ്കില്‍ കൂടി താന്‍ ഏകനാണെന്ന് ദൈവം കാണുവാന്‍ ഇടയായി. നിങ്ങള്‍ ഒരു ജനക്കൂട്ടത്തില്‍ ആയിരിക്കുമ്പോള്‍ തന്നെ ഏകാന്തത അനുഭവിക്കുവാന്‍ കഴിയുമെന്നതാണ് സത്യം. ആദാമിന്‍റെ എകാന്തയായിരുന്നു ദൈവത്തിന്‍റെ ശ്രദ്ധയെ പിടിച്ചുപറ്റിയത്, അത് തന്നെയാണ് നല്ലതല്ലയെന്നു ദൈവം ആദ്യമായി പറഞ്ഞതായ കാര്യവും.
അനന്തരം യഹോവയായ ദൈവം: "മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവനു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്ന് അരുളിച്ചെയ്തു" (ഉല്പത്തി 2:18).
കര്‍ത്താവായ യേശു ക്രൂശിന്മേല്‍ തൂക്കപ്പെട്ടപ്പോള്‍, തന്‍റെ മാതാവും താന്‍ വളരെയധികം സ്നേഹിച്ചതായ ശിഷ്യനും അരികില്‍ നില്‍ക്കുന്നതായി അവന്‍ കണ്ടു. അപ്പോള്‍ യേശു, സ്ത്രീയേ, ഇതാ, നിന്‍റെ മകൻ എന്ന് അമ്മയോടു പറഞ്ഞു. പിന്നെ ശിഷ്യനോട്: ഇതാ, നിന്‍റെ അമ്മ എന്നും പറഞ്ഞു. ആ നാഴികമുതൽ ആ ശിഷ്യൻ അവളെ തന്‍റെ വീട്ടിൽ കൈക്കൊണ്ടു. (യോഹന്നാന്‍ 19:26-27).
എന്തുകൊണ്ടാണ് യേശു ഈ രീതിയില്‍ സംസാരിച്ചത്? നമ്മുടെ കര്‍ത്താവ് ക്രൂശിന്മേല്‍ തൂങ്ങിക്കിടക്കുമ്പോള്‍ രക്തം ഒഴുകുന്നുണ്ടായിരുന്നു, അസഹനീയമായ വേദനയിലും അവശതയിലും ആയിരിക്കുമ്പോള്‍, തന്‍റെ മാതാവ് തനിച്ചായതായി, എകായായതായി അവന്‍ കണ്ടുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവളുടെ വാര്‍ദ്ധക്യത്തില്‍ അവള്‍ത്തന്നെ അവളെ സംരക്ഷിക്കട്ടെ എന്ന ചിന്തയില്‍ വിടുവാന്‍ അവനു എങ്ങനെ കഴിയും? പ്രവാചകനായ ശിമയോന്‍ പ്രവചിച്ചതുപോലെ അവളെ ഹൃദയം തുളയ്ക്കപ്പെട്ടവളായി അവന്‍ കണ്ടുകാണും (ലൂക്കോസ് 2:35). കുരിശില്‍ ആയിരിക്കുമ്പോള്‍ പോലും, യേശു തന്‍റെ മാതാവിന്‍റെ ആവശ്യം നിറവേറ്റി. അവന്‍ അവളുടെ ഏകാന്തതയെ എടുത്തുമാറ്റി.
രക്തം ഒഴുക്കികൊണ്ടിരുന്ന, മരിച്ചുകൊണ്ടിരുന്ന രക്ഷകനു മറ്റൊരാളുടെ ആവശ്യം നിറവേറ്റുവാന്‍ കഴിഞ്ഞുവെങ്കില്‍, ഇന്ന് സ്വര്‍ഗ്ഗത്തില്‍ പിതാവിന്‍റെ സിംഹാസനത്തിന്‍ വലത്തുഭാഗത്തിരിക്കുമ്പോള്‍ എത്ര അധികമായി അവന്‍ ചെയ്യും. (എബ്രായര്‍ 8:1).
നിങ്ങള്‍ എകാന്തതയോടു പോരാടുന്നവരാണോ? നിങ്ങള്‍ തനിച്ചായതായി അല്ലെങ്കില്‍ തിരസ്കരിക്കപ്പെട്ടവരായി തോന്നുന്നുവോ? അങ്ങനെയെങ്കില്‍ യേശുവിങ്കലേക്ക് നോക്കുവാനുള്ള സമയമാണിത് - അവന്‍ ഇതെല്ലാം അനുഭവിച്ചവനും നിങ്ങളുടെ ഏകാന്തതയില്‍ നിന്നും നിങ്ങളെ പുറത്തുകൊണ്ടുവരുവാന്‍ ശക്തിയുള്ളവനും ആകുന്നു.
Bible Reading: Proverbs 29-31, Ecclesiastes 1
പ്രാര്‍ത്ഥന
പിതാവേ, ഈ നിമിഷത്തില്‍ ഞാന്‍ അനുഭവിക്കുന്ന കാര്യങ്ങള്‍ എന്തായാലും സാരമില്ല. അങ്ങ് പറഞ്ഞിട്ടുണ്ട്, "ഞാന്‍ നിങ്ങളെ ഒരുനാളും കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല". ഞാന്‍ ഈ വചനത്തെ മുറുകെപ്പിടിക്കുന്നു. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel

Most Read
● മൂന്നു മണ്ഡലങ്ങള്‍● സ്വപ്നം കാണുവാന്‍ ധൈര്യപ്പെടുക
● ആടിനെ കണ്ടെത്തിയതിന്‍റെ സന്തോഷം
● ഞാന്‍ തളരുകയില്ല
● എങ്ങനെയാണ് ഉപവസിക്കേണ്ടത്?
● നിങ്ങള്‍ക്കുവേണ്ടി ദൈവത്തിനു ഒരു പദ്ധതിയുണ്ട്
● ഭൂമിയിലെ രാജാക്കന്മാര്‍ക്ക് അധിപതി
അഭിപ്രായങ്ങള്‍