അനുദിന മന്ന
1
0
40
കര്‍ത്താവിനെ മഹത്വപ്പെടുത്തേണ്ടത് എങ്ങനെ
Wednesday, 30th of July 2025
Categories :
ആരാധന (Worship)
സ്തുതി (Praise)
സാധാരണമായ ഒരു കുടുംബത്തില്‍ നിന്നുമാണ് ഞാന്‍ വരുന്നതെന്ന് നിങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും അറിവുള്ളതാണല്ലോ. മുമ്പോട്ടു പോകുവാന്‍ കാര്യങ്ങള്‍ എളുപ്പമല്ലായിരുന്നു, എന്നാല്‍ ഞങ്ങള്‍ മൂന്നു മക്കളേയും നന്നായി പരിപാലിക്കുന്നതില്‍ എന്‍റെ മാതാവും പിതാവും വളരെയധികം ശ്രദ്ധാലുക്കള്‍ ആയിരുന്നു. എന്‍റെ ഒരു ജന്മദിവസത്തില്‍ ഒരു ഭൂതക്കണ്ണാടി എനിക്ക് വാങ്ങിതരുവാന്‍ എന്‍റെ മാതാവിനോടു ഞാന്‍ ചോദിച്ചത് എന്‍റെ ഓര്‍മ്മയിലുണ്ട്. ഇന്ന്, കുഞ്ഞുങ്ങള്‍ക്ക് അതില്‍ കൌതുകകരമായ വിലയൊന്നും തോന്നുകയില്ലായിരിക്കാം, എന്നാല്‍ ആ കാലങ്ങളില്‍, അത് അതുല്യമായ ഒന്നായിരുന്നു.
ഞാന്‍ എന്‍റെ ഭൂതക്കണ്ണാടി എടുത്തു ഉറുമ്പുകള്‍ തങ്ങളുടെ കൂട്ടില്‍ നിന്നും പുറത്തേക്ക് വരുന്നത് നോക്കും. അപ്പോള്‍ അവ വളരെ വലുതായും, വ്യത്യാസമുള്ളതായും കാണപ്പെടുമായിരുന്നു. എല്ലാം നന്നായി കാണുവാന്‍ എനിക്ക് കഴിഞ്ഞു. എന്നെപോലെ ഒരു കൊച്ചുകുട്ടിയ്ക്ക്, അന്നത് ഒരു പുതിയ ലോകം തന്നെ തുറന്നുതന്നു.
എന്നോടു ചേർന്നു യഹോവയെ മഹിമപ്പെടുത്തുവിൻ; നാം ഒന്നിച്ച് അവന്‍റെ നാമത്തെ ഉയർത്തുക. (സങ്കീര്‍ത്തനം 34:3).
കര്‍ത്താവിനെ മഹിമപ്പെടുത്തുന്നതില്‍ കൂടി, നിങ്ങള്‍ അവനെ വലുതാക്കുകയല്ല ചെയ്യുന്നത്. എന്നാല്‍ അതേ, അവന്‍ നിങ്ങളുടെ മനസ്സിന്‍റെ കാഴ്ചപ്പാടിനെ നിറയ്ക്കുന്നു, മാത്രമല്ല അവന്‍ നിങ്ങളുടെ ജീവിതത്തിലെ ഒരു വലിയ ഭാഗമായി മാറുന്നു.
അതുകൊണ്ട് ഒരുവന്‍ എങ്ങനെയാണ് കര്‍ത്താവിനെ മഹിമപ്പെടുത്തുന്നത്?
നിങ്ങള്‍ എന്തിനു ശ്രദ്ധ കൊടുക്കുന്നുവോ അത് നിങ്ങളുടെ മനസ്സില്‍ വളരും.
ദാവീദ് ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ ആഗ്രഹിച്ചു. അത് എങ്ങനെയാകുന്നുവെന്നും അവന്‍ പങ്കുവെച്ചു: ഞാൻ യഹോവയെ എല്ലാ കാലത്തും വാഴ്ത്തും; അവന്‍റെ സ്തുതി എപ്പോഴും എന്‍റെ നാവിന്മേൽ ഇരിക്കും. എന്‍റെ ഉള്ളം യഹോവയിൽ പ്രശംസിക്കുന്നു; എളിയവർ അതു കേട്ടു സന്തോഷിക്കും. (സങ്കീര്‍ത്തനം 34:1-2).
ഇത് അപകടകരമായ സമയങ്ങളാകുന്നു, അതുകൊണ്ട് നിങ്ങളുടെ വിജയത്തിന്‍റെ സ്ഥാനം നിലനിര്‍ത്തുവാന്‍, നിങ്ങള്‍ ശരിയായ കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുന്നവര്‍ അഥവാ ശ്രദ്ധ കേന്ദ്രീകരിക്കുന്നവര്‍ ആയിരിക്കേണം; അല്ലെങ്കില്‍, അവ നിങ്ങളുടെ കാഴ്ചപ്പാടിനെ മറയ്ക്കുവാന്‍ ഇടയാകും.
നിങ്ങളുടെ ഭവനത്തില്‍, നിങ്ങള്‍ ജോലിത്തിരക്കിലാണെങ്കില്‍ പോലും, ഇമ്പമേറിയ ചില ആരാധനാ ഗാനങ്ങള്‍ ശ്രവിക്കുക. ദൈവത്തെ നിരന്തരം സ്തുതിയ്ക്കുക, ദിവസം മുഴുവനും ആരാധനാ ഗാനങ്ങള്‍ പാടി ദൈവത്തെ സ്തുതിയ്ക്കുക. നിങ്ങളുടെ മനസ്സും ഹൃദയവും ദൈവത്തില്‍ അര്‍പ്പിക്കുവാന്‍ അത് ഇടയാക്കും. അതുകൊണ്ട് നിങ്ങളത് ചെയ്യുമ്പോള്‍, നിങ്ങള്‍ അവനെ മഹിമപ്പെടുത്തുകയും ഉയര്‍ത്തുകയും ചെയ്യും. ദൈവം നിങ്ങളുടെ ജീവിതത്തിന്‍റെ ഒരു വലിയ ഭാഗമായി മാറും, മാത്രമല്ല നിങ്ങളുടെ പാതയില്‍ നില്‍ക്കുന്നതായ സകല തടസ്സങ്ങളേയും അതിജീവിക്കുവാന്‍ തക്കവണ്ണം നിങ്ങള്‍ ശക്തിയുള്ളവരായിത്തീരും.
Bible Reading: Isaiah 24-27
പ്രാര്‍ത്ഥന
പിതാവാം ദൈവമേ, അങ്ങു പ്രപഞ്ചത്തിന്‍റെ സൃഷ്ടിതാവ് ആകയാല്‍, നിത്യനായ ദൈവമാകയാല്‍, നിത്യ പിതാവാകയാല്‍, ഏക സത്യ ദൈവമാകയാല്‍ ഞങ്ങള്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഞങ്ങളുടെ ഹൃദയവും, മനസ്സും, ദൃഷ്ടിയും ഞങ്ങള്‍ അങ്ങയില്‍ കേന്ദ്രീകരിക്കുമ്പോള്‍, അങ്ങ് ആയിരിക്കുന്നതുപോലെ ഞങ്ങള്‍ അങ്ങയെ കാണേണ്ടതിനായി പ്രാര്‍ത്ഥിക്കുന്നു. ഞങ്ങള്‍ അങ്ങയെ മഹിമപ്പെടുത്തുകയും അങ്ങേയ്ക്ക് മഹത്വവും, ബഹുമാനവും, സ്തുതിയും അര്‍പ്പിക്കയും ചെയ്യുന്നു, യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel

Most Read
● രൂപാന്തരത്തിന്റെ വില● ഭയപ്പെടേണ്ട
● എന്താണ് ആത്മവഞ്ചന? - I
● ദൈവത്തിന്‍റെ സാന്നിദ്ധ്യത്തോടു സുപരിചിതമാകുക
● സ്ഥിരതയുടെ ശക്തി
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #12
● ഇന്നലകളെ പോകുവാന്‍ അനുവദിക്കുക
അഭിപ്രായങ്ങള്‍