അനുദിന മന്ന
1
0
52
മദ്ധ്യസ്ഥ പ്രാര്‍ത്ഥനയുടെ പ്രധാനപ്പെട്ട സത്യങ്ങള്‍
Wednesday, 6th of August 2025
Categories :
മദ്ധ്യസ്ഥത (Intercession)
1. അസാധാരണമായ മധ്യസ്ഥര്‍ നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ അസാധാരണമായ പ്രീതി ലഭിക്കുന്നു.
അപ്പൊ.പ്രവൃ 12ല്‍, ഹെരോദാവ് സഭയെ ഉപദ്രവിക്കുവാനായി തുടങ്ങി. യോഹന്നാന്‍റെ സഹോദരനായ യാക്കോബിനെ അവന്‍ കൊല്ലുകയും, പത്രോസിനെ കാരാഗൃഹത്തില്‍ അടയ്ക്കുകയും ചെയ്തു. ഇതെല്ലാം കണ്ടുകൊണ്ട് സഭ ശക്തമായ ഒരു മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കായി സമയങ്ങള്‍ വേര്‍തിരിച്ചു, പത്രോസിനെ സ്വതന്ത്രനാക്കുവാന്‍ വേണ്ടി കര്‍ത്താവിനോടു അപേക്ഷിച്ചു. സഭയുടെ ശ്രദ്ധയേറിയ ഇടുവില്‍ നിന്നുള്ള പ്രാര്‍ത്ഥനയുടെ ഫലമായി, ദൈവം അത്ഭുതകരമായി കാരാഗൃഹത്തിന്‍റെ വാതിലുകള്‍ തുറക്കുകയും പത്രോസിനെ സ്വതന്ത്രനാക്കുകയും ചെയ്തു.
അവർ ഒന്നാം കാവലും രണ്ടാമത്തേതും കടന്നു പട്ടണത്തിൽ ചെല്ലുന്ന ഇരുമ്പുവാതിൽക്കൽ എത്തി. അത് അവർക്കു സ്വതവേ തുറന്നു; അവർ പുറത്തിറങ്ങി ഒരു തെരുവു കടന്നു, ഉടനെ ദൂതൻ അവനെ വിട്ടുപോയി. പത്രൊസിനു സുബോധം വന്നിട്ടു കർത്താവ് തന്‍റെ ദൂതനെ അയച്ചു ഹെരോദാവിന്‍റെ കൈയിൽനിന്നും യെഹൂദാജനത്തിന്‍റെ സകല പ്രതീക്ഷയിൽനിന്നും എന്നെ വിടുവിച്ചു എന്ന് ഞാൻ ഇപ്പോൾ വാസ്തവമായി അറിയുന്നു എന്ന് അവൻ പറഞ്ഞു. (അപ്പൊ.പ്രവൃ 12:10-11).
ആരെങ്കിലും പ്രാര്‍ത്ഥിച്ചാല്‍ അസാധാരണമായ പ്രീതി ലഭിക്കുകയില്ല മറിച്ച് നിങ്ങള്‍ വഹിക്കുന്ന ദര്‍ശനം പ്രകടമാകണം എന്നതിനെക്കുറിച്ച് ഭാരമുള്ള ആളുകള്‍ പ്രാര്‍ത്ഥിക്കണം. അങ്ങനെയുള്ള ആളുകള്‍ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ അസാധാരണമായ പ്രീതി ഉണ്ടാകും. പത്രോസിന്‍റെ കാര്യത്തില്‍, അവനുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ആളുകള്‍ മതപരമായ എന്തെങ്കിലും അനുഷ്ഠാനങ്ങളല്ല ചെയ്തുകൊണ്ടിരുന്നത്. അവര്‍ പത്രോസിനെ സ്നേഹിച്ചിരുന്നു ആകയാല്‍ അവന്‍ സ്വതന്ത്രനാകുന്നത് കാണുവാന്‍ അതിയായി ആഗ്രഹിച്ചിരുന്നു.
2. എല്ലാവര്‍ക്കും ഒരു മധ്യസ്ഥ പ്രാര്‍ത്ഥന ചെയ്യുന്നവനെ ആവശ്യമാണ്.
"അവൻ മനുഷ്യനുവേണ്ടി ദൈവത്തോടും മനുഷ്യപുത്രനുവേണ്ടി അവന്‍റെ കൂട്ടുകാരനോടും ന്യായവാദം കഴിക്കും". (ഇയ്യോബ് 16:21).
പ്രസ്താവനയുടെ സത്യത്തെ മുകളില്‍ പറഞ്ഞിരിക്കുന്ന വാക്യം എടുത്തുകാട്ടുന്നു: ഈ ഭൂമണ്ഡലത്തില്‍ ഉള്ളതായ സകല വ്യക്തികള്‍ക്കും ഇടുവില്‍ നിന്നുകൊണ്ട് പ്രാര്‍ത്ഥിക്കുന്ന ഒരുവനെ തീര്‍ച്ചയായും ആവശ്യമുണ്ട്.
അപ്പോസ്തലനായ പൌലോസ് ശക്തനായ ഒരു പ്രാര്‍ത്ഥനാ മനുഷ്യന്‍ ആയിരുന്നിട്ടും, ദൈവത്താല്‍ ശക്തമായി ഉപയോഗിക്കപ്പെട്ടിരുന്ന ഒരുവനായിരുന്നിട്ടും, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അവന്‍ പലപ്പോഴും സഭയോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ സഹോദരന്മാരേ, യെഹൂദ്യയിലെ അവിശ്വാസികളുടെ കൈയിൽനിന്ന് എന്നെ രക്ഷിക്കേണ്ടതിനും യെരൂശലേമിലേക്കു ഞാൻ കൊണ്ടുപോകുന്ന സഹായം വിശുദ്ധന്മാർക്കു പ്രസാദമായിത്തീരേണ്ടതിനും. (റോമര്‍ 15:30).
ദൈവം എന്നെ വിളിച്ചിരിക്കുന്ന വേലയില്‍ ഞാന്‍ ഫലപ്രദമായും വിശ്വസ്തതയോടും കൂടി തുടരേണ്ടതിനു എനിക്കുവേണ്ടിയും, എന്‍റെ കുടുംബത്തിനു വേണ്ടിയും, എന്‍റെ ടീമിനുവേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് ഞാന്‍ നിങ്ങളോടു താഴ്മയോടെ അപേക്ഷിക്കുന്നു.
3. മധ്യസ്ഥ പ്രാര്‍ത്ഥന ചെയ്യുന്നവരെ ദൈവം അന്വേഷിക്കുന്നു.
ശരിക്കും ഇടുവില്‍ നിന്നും പ്രാര്‍ത്ഥിക്കുന്നവര്‍ വളരെ ചുരുക്കമാകുന്നു. അവര്‍ വളരെ വിരളമായികൊണ്ടിരിക്കുന്നു. അതുകൊണ്ട് ദൈവം തന്നെ യഥാര്‍ത്ഥമായി ഇടുവില്‍ നിന്നുകൊണ്ട് പ്രാര്‍ത്ഥിക്കുന്നവരെ അന്വേഷിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല.
യഹോവ ഇപ്രകാരം സംസാരിക്കുന്നു, "ഞാൻ ദേശത്തെ നശിപ്പിക്കാതവണ്ണം അതിനു മതിൽ കെട്ടി എന്‍റെ മുമ്പാകെ ഇടിവിൽ നില്ക്കേണ്ടതിന് ഒരു പുരുഷനെ ഞാൻ അവരുടെ ഇടയിൽ അന്വേഷിച്ചു; ആരെയും കണ്ടില്ലതാനും". (യെഹസ്കേല്‍ 22:30).
മറ്റുള്ളവര്‍ക്കുവേണ്ടി ഇടുവില്‍ നില്‍ക്കുവാന്‍ തയ്യാറുള്ള, മധ്യസ്ഥ പ്രാര്‍ത്ഥന ചെയ്യുവാന്‍ താല്പര്യമുള്ള ആളുകള്‍ക്കു ദൈവത്തിന്‍റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്. ഒരു മധ്യസ്ഥ പ്രാര്‍ത്ഥനക്കാരന്‍ ആകുവാനുള്ള ദൈവത്തിന്‍റെ വിളിക്ക് നിങ്ങള്‍ ചെവികൊടുക്കുവാനും ശത്രുവിന്‍റെ - പിശാചിന്‍റെ പദ്ധതികളെ അവസാനിപ്പിക്കുവാന്‍ അഥവാ തടയുവാനും നിങ്ങള്‍ തയ്യാറാകുമോ? ദൈവം നിങ്ങളെ തീര്‍ച്ചയായും മാനിക്കും.
Bible Reading: Isaiah 49-51
പ്രാര്‍ത്ഥന
പരിശുദ്ധാത്മാവേ, മധ്യസ്ഥത ചെയ്യുവാനുള്ള വിളി വ്യക്തമായി കേള്‍ക്കുവാന്‍ എന്‍റെ കാതുകളെ തുറക്കേണമേ. ഞാന്‍ എന്‍റെ ഹൃദയം തുറന്നു ഇടുവില്‍ നില്‍ക്കുന്നതിനുള്ള വിളിയെ ആലിംഗനം ചെയ്യുന്നു. ഇടുവില്‍ നില്‍ക്കുവാന്‍ വേണ്ടി അങ്ങയുടെ ആത്മാവിനാല്‍ എന്നെ ശക്തീകരിക്കേണമേ. യേശുവിന്‍റെ നാമത്തില്‍.
(ഇപ്പോള്‍ ഇടുവില്‍ നില്‍ക്കുന്നതിനായി കുറച്ചു സമയങ്ങള്‍ ചിലവഴിക്കുക)
1. നിങ്ങളുടെ കുടുംബത്തിന്‍റെയും ബന്ധുക്കളുടെയും രക്ഷക്കുവേണ്ടി.
2. കെ എസ് എം യോഗങ്ങളില്‍ സംബന്ധിക്കുന്ന ആളുകളുടെ രക്ഷക്കുവേണ്ടി
Join our WhatsApp Channel

Most Read
● സ്വപ്നം കാണുവാന്‍ ധൈര്യപ്പെടുക● ബഹുമാനവും അംഗീകാരവും പ്രാപിക്കുക
● നിരുത്സാഹത്തിന്റെ അമ്പുകളെ അതിജീവിക്കുക - II
● നിങ്ങളുടെ ദിവസം നിങ്ങളെ നിശ്ചയിക്കും
● താലന്തിനു മീതെയുള്ളതായ സ്വഭാവം
● നിങ്ങള്ക്ക് ഒരു ഉപദേഷ്ടാവിനെ ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
● യുദ്ധത്തിനായുള്ള പരിശീലനം
അഭിപ്രായങ്ങള്‍