അനുദിന മന്ന
0
0
98
പക്ഷപാദത്തെ സംബന്ധിച്ചുള്ള ഒരു പ്രാവചനീക പാഠം - 2
Wednesday, 13th of August 2025
Categories :
മദ്ധ്യസ്ഥത (Intercession)
പുത്രന്മാര്‍ മിസ്രയിമില്‍ എത്തിയിരിക്കുന്ന രംഗം നോക്കുക. അവര്‍ തങ്ങളുടെ സഹോദരനായ യോസേഫിനെ കണ്ടുമുട്ടി, എന്നാല്‍ അവന്‍ അവനെത്തന്നെ അവര്‍ക്ക് ഇതുവരേയും വെളിപ്പെടുത്തിയില്ല. തന്‍റെ സഹോദരന്മാരുടെ ഹൃദയം സത്യത്തില്‍ മാറിയോ അതോ ഇല്ലയോ എന്നറിയുവാന്‍ വേണ്ടി യോസേഫ് മറ്റൊരു പരിശോധന കൂടി നടത്തി. തന്‍റെ വെള്ളികൊണ്ടുള്ള പാനപാത്രം ബെന്യാമീനിന്‍റെ ചാക്കില്‍ വെക്കുവാനായി യോസേഫ് തന്‍റെ കാര്യവിചാരകനോട് ആവശ്യപ്പെട്ടു. പരിശോധനാ പ്രക്രിയയില്‍, ആ വെള്ളികൊണ്ടുള്ള പാനപാത്രം ബെന്യാമീന്‍റെ ചാക്കില്‍ കണ്ടെത്തുകയുണ്ടായി, അങ്ങനെ അവന്‍ പിടിക്കപ്പെട്ടു. സഹോദരന്മാര്‍ മിസ്രയിമിലേക്ക് തിരികെ പോയി.
വീണ്ടും, എല്ലാ സഹോദരന്മാരും നിശബ്ദരായിരിക്കുന്നു (മിക്കവാറും, അവര്‍ സംസാരിക്കുവാന്‍ കഴിയാതെവണ്ണം ഞെട്ടലില്‍ ആയിരുന്നു). എന്നാല്‍, യെഹൂദാ തന്‍റെ സഹോദരനായ ബെന്യാമീനിനു വേണ്ടി ഇടുവില്‍ നിന്നുകൊണ്ട് ആ കുറ്റം ഏറ്റെടുക്കുന്നു.
ഈ ഭാഗം ഉല്പത്തി 44:32-33 വരെയുള്ള വാക്യങ്ങളില്‍ നമുക്ക് കാണാം.
യെഹൂദാ യോസേഫിനോടു ഇപ്രകാരം അപേക്ഷിച്ചു പറഞ്ഞു, "അടിയൻ അപ്പനോട്: അവനെ നിന്‍റെ അടുക്കൽ കൊണ്ടുവരാതിരുന്നാൽ ഞാൻ എന്നും അപ്പനു കുറ്റക്കാരനായിക്കൊള്ളാമെന്നു പറഞ്ഞു, അപ്പനോടു ബാലനുവേണ്ടി ഉത്തരവാദിയായിരിക്കുന്നു. 33ആകയാൽ ബാലനു പകരം അടിയൻ യജമാനന് അടിമയായിരിപ്പാനും ബാലൻ സഹോദരന്മാരോടുകൂടെ പൊയ്ക്കൊൾവാനും അനുവദിക്കേണമേ". (ഉല്പത്തി 44:32-33).
ഇടുവില്‍ നില്‍ക്കുന്ന ഒരു വ്യക്തി താന്‍ ആര്‍ക്കുവേണ്ടിയാണോ ഇടുവില്‍ നില്‍ക്കുന്നത് ആ വ്യക്തിയുടെ സ്ഥാനം എടുക്കുകയാണ് ചെയ്യുന്നത്.
യോസേഫ് അത് കണ്ടു, മുന്‍പ്, അവന്‍റെ സഹോദരന്മാര്‍ വ്യക്തിപരമായ നേട്ടത്തിനായി തങ്ങളുടെ സ്വന്തം സഹോദരനെ കൊല്ലുവാന്‍ തയ്യാറായവരാണ്. എന്നാല്‍ ഇപ്പോള്‍, അവരില്‍ വലിയൊരു മാറ്റം അവന്‍ കാണുകയുണ്ടായി. ഒരുവന്‍ മറ്റൊരുവനുവേണ്ടി തന്നെത്തന്നെ ത്യജിക്കുവാന്‍ തയ്യാറാകുന്നു. ബെന്യാമീനിനു വേണ്ടി കാരാഗൃഹത്തില്‍ അടക്കപ്പെടുവാന്‍ യെഹൂദാ തയ്യാറാകുന്നു. തന്‍റെ സഹോദരന്മാരില്‍ ഈ മാറ്റം യോസേഫ് കാണുകയും അവര്‍ക്കു തന്നെത്തന്നെ വെളിപ്പെടുത്തുകയും ചെയ്തു. (ഉല്പത്തി 45:1-3 വായിക്കുക).
ഇത് വളരെ പ്രാവചനീകമാകുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ന് ഓരോ ക്രിസ്ത്യാനികളും തങ്ങളുടെ അനുഗ്രഹങ്ങളെ, തങ്ങളുടെ കുടുംബത്തെ, തങ്ങളുടെ സഭയെ, തങ്ങളുടെ ശുശ്രൂഷയെ സംബന്ധിച്ച് മാത്രം കരുതലുള്ളവര്‍ ആയിരിക്കുന്നു. സകലവും ഞാന്‍, എനിക്ക്, എന്‍റെത് എന്ന് മാത്രമായിരിക്കുന്നു. ത്യാഗപരമായ മധ്യസ്ഥതയിലേക്ക് നാം പ്രവേശിക്കുമ്പോള്‍, മറ്റുള്ളവര്‍ക്കായി ഇടുവില്‍ നില്‍ക്കുമ്പോള്‍ മാത്രമേ, നമുക്ക് ഒരിക്കലും ചിന്തിക്കുവാന്‍ കഴിയാത്ത നിലയില്‍ കര്‍ത്താവ് തന്നെത്തന്നെ നമുക്ക് വെളിപ്പെടുത്തി തരികയുള്ളൂ.
പരിശുദ്ധാത്മാവ് ഇത് വളരെ ശക്തമായി എന്‍റെ ഹൃദയത്തില്‍ പതിപ്പിക്കുവാന്‍ ഇടയായി. യെഹൂദായുടെ പക്ഷപാദം യോസേഫ് തന്‍റെ സഹോദരന്മാര്‍ക്ക് തന്നെത്തന്നെ വെളിപ്പെടുത്തുന്നതിലേക്ക് നയിച്ചു. നിങ്ങളുടെ ഇടുവില്‍ നില്‍പ്പ് നഷ്ടപ്പെട്ടു കിടക്കുന്ന അനേകര്‍ക്ക് ക്രിസ്തുവിനെ വെളിപ്പെടുത്തുവാന്‍ ഇടയാക്കും.
Bible Reading: Jeremiah 7-9
ഏറ്റുപറച്ചില്‍
1. കര്‍ത്താവായ യേശുക്രിസ്തുവിനെ എന്‍റെ രക്ഷകനും ദൈവവുമായി ഞാന്‍ വിശ്വസിക്കുന്നതുകൊണ്ട്, ഞാനും എന്‍റെ കുടുംബവും രക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു. (അപ്പൊ.പ്രവൃ 16:31, ഇയ്യോബ് 22:28).
2. എന്‍റെ മക്കള്‍ (നിങ്ങളുടെ മക്കളുടെ പേരുകള്‍ പരാമര്‍ശിക്കുക) നിർഭയം വസിക്കുകയും, അവരുടെ സന്തതി അങ്ങയുടെ സന്നിധിയിൽ നിലനില്ക്കുകയും ചെയ്യും. (സങ്കീര്‍ത്തനം 102:28).
3. പിതാവേ, യേശുവിന്‍റെ നാമത്തില്‍, എന്‍റെ കുടുംബാംഗങ്ങളെ (അവരുടെ പേരുകള്‍ പറയുക) ആരുംതന്നെ അങ്ങയുടെ കയ്യില്‍ നിന്നും പിടിച്ചുപറിക്കുകയില്ല എന്ന് ഞാന്‍ ഏറ്റുപറയുന്നു. (യോഹന്നാന്‍ 10:29).
Join our WhatsApp Channel

Most Read
● പത്ഥ്യോപദേശത്തിന്റെ പ്രാധാന്യത● ദിവസം 38: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● നിര്മ്മലീകരിക്കുന്ന തൈലം
● ദിവസം 29: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ദിവസം 10 : 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● സാമ്പത്തീകമായി താറുമാറായ അവസ്ഥയില് നിന്നും പുറത്തുകടക്കുന്നത് എങ്ങനെ#1
● ആരാധനയ്ക്കുള്ള ഇന്ധനം
അഭിപ്രായങ്ങള്‍