അനുദിന മന്ന
1
0
38
ദൈവത്തിന്‍റെ 7 ആത്മാക്കള്‍
Sunday, 17th of August 2025
Categories :
ദൈവത്തിന്റെ ആത്മാവ് (Spirit of God)
ആസ്യയിലെ ഏഴു സഭകൾക്കും എഴുതുന്നത്: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കൽനിന്നും അവന്‍റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴ് ആത്മാക്കളുടെ പക്കൽനിന്നും യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ, (വെളിപ്പാട് 1:4).
ആ പ്രത്യേകമായ പദപ്രയോഗം ശ്രദ്ധിക്കുക, ". . . . അവന്‍റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴ് ആത്മാക്കള്‍".
ഒരു ആത്മാവ് മാത്രമേ ഉള്ളു - പരിശുദ്ധാത്മാവ്.
വേദപുസ്തക പ്രതികാത്മകതയില്‍ ഏഴു എന്ന അക്കം എപ്പോഴും പൂര്‍ണ്ണതയെ അഥവാ പൂര്‍ത്തീകരണത്തെയാണ് കാണിക്കുന്നത്. അതുപോലെ, 'ഏഴു' എന്ന സംഖ്യ പരിശുദ്ധാത്മാവിന്‍റെ ശക്തിയുടേയും അവന്‍റെ വിവിധ പ്രവര്‍ത്തികളെയും അഥവാ ദൈവജനത്തോടുള്ള അവന്‍റെ ശുശ്രൂഷയുടെയും നിറവിനെ സൂചിപ്പിക്കുന്നു.
വേദപുസ്തകം പറയുന്നു, "യോസേഫിനു തന്‍റെ പിതാവായ യാക്കോബ് നല്‍കിയതായ പല നിറത്തിലുള്ള ഒരു നിലയങ്കി ഉണ്ടായിരുന്നു". (ഉല്പത്തി 37:3). ഈ അങ്കി പരിശുദ്ധാത്മാവിന്‍റെ ആവരണത്തെ സാദൃശീകരിക്കുന്നു എന്ന് വേദപണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. പഴയനിയമത്തില്‍ ക്രിസ്തുവിനു നിഴലായിരിക്കുന്ന വ്യക്തിയാണ് യോസേഫ്. ഇപ്പോള്‍ ഇവിടെ കര്‍ത്താവായ യേശു തന്‍റെ സ്വര്‍ഗ്ഗീയ പിതാവ് തനിക്കു നല്‍കിയതായ വസ്ത്രം, പരിശുദ്ധാത്മാവിന്‍റെ ആവരണം അണിഞ്ഞുകൊണ്ട് നില്‍ക്കുന്നു.
പ്രവാചകനായ യെശയ്യാവ് ക്രിസ്തുവിനെ സംബന്ധിച്ച് പ്രാവചനീകമായി പറഞ്ഞിരിക്കുന്ന വാക്യത്തില്‍, യെശയ്യാവ് 11:2, പരിശുദ്ധാത്മാവിന്‍റെ ഏഴു വ്യത്യസ്തമായ ശുശ്രൂഷകളെ സംബന്ധിച്ച് പറയുന്നു:
അവന്‍റെമേൽ യഹോവയുടെ ആത്മാവ് ആവസിക്കും; ജ്ഞാനത്തിന്‍റെയും വിവേകത്തിന്‍റെയും ആത്മാവ്, ആലോചനയുടെയും ബലത്തിന്‍റെയും ആത്മാവ്, പരിജ്ഞാനത്തിന്‍റെയും യഹോവാഭക്തിയുടെയും ആത്മാവു തന്നെ. (യെശയ്യാവ് 11:2).
1. യഹോവയുടെ ആത്മാവ്
2. ജ്ഞാനത്തിന്‍റെ ആത്മാവ്
3. വിവേകത്തിന്‍റെ ആത്മാവ്
4. ആലോചനയുടെ ആത്മാവ്
5. ബലത്തിന്‍റെ ആത്മാവ്
6. പരിജ്ഞാനത്തിന്‍റെ ആത്മാവ്
7. യഹോവാഭക്തിയുടെ ആത്മാവ്
"ദൈവത്തിന്‍റെ ഏഴു ആത്മാക്കള്‍" എന്നത് പരിശുദ്ധാത്മാവിന്‍റെ ഏഴു 'ഗുണവിശേഷങ്ങള്‍' ആകുന്നു. ആത്മാവിന്‍റെ പരിപൂര്‍ണ്ണത കര്‍ത്താവായ യേശുവില്‍ വസിച്ചിരുന്നു. പ്രകാശത്തില്‍ നിന്നുമുണ്ടാകുന്ന ഏഴു നിറങ്ങളെ ഒരു സ്ഫടികത്തിനു പ്രതിഫലിപ്പിക്കുവാന്‍ കഴിയുന്നതുപോലെ, നമ്മുടെ കര്‍ത്താവും ആത്മാവിന്‍റെ വ്യത്യസ്തവും എന്നാല്‍ ഏകീകൃതവുമായ പ്രവര്‍ത്തനങ്ങളെ പ്രതിഫലിപ്പിച്ചിരിക്കുന്നു.
ഈ രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും, അതുപോലെ ലോകത്തിന്‍റെ ചില ഭാഗങ്ങളിലും ഞാന്‍ പോയിട്ടുള്ളിടത്തെല്ലാം, വ്യത്യസ്ത ആളുകളില്‍ വ്യത്യസ്ത രീതികളില്‍ പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കുന്നത് കാണുവാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ചിലരില്‍ ആത്മാവ് ശക്തിയായി പ്രവര്‍ത്തിക്കും - അവര്‍ സൌഖ്യം പ്രാപിക്കും, അവര്‍ വിടുവിക്കപ്പെടും. ചിലര്‍ക്ക് അവന്‍ ജ്ഞാനം നല്‍കുന്നു, മറ്റുചിലര്‍ക്ക് അവന്‍ പരിജ്ഞാനം നല്‍കുന്നു. "ദൈവത്തിന്‍റെ ഏഴു ആത്മാക്കളുടെ നിറവു" നിങ്ങള്‍ക്ക് പ്രാപിക്കുവാന്‍ ആഗ്രഹമുണ്ടെങ്കില്‍, നിങ്ങള്‍ ചെയ്യേണ്ടത് ചോദിക്കുക എന്നത് മാത്രമാകുന്നു. (ലൂക്കോസ് 11:13 വായിക്കുക).
Bible Reading: Jeremiah 19-22
ഏറ്റുപറച്ചില്‍
യേശുവിന്‍റെ നാമത്തില്‍, കര്‍ത്താവിന്‍റെ ആത്മാവ് എന്നില്‍ വസിക്കുന്നുണ്ട്; ജ്ഞാനത്തിന്‍റെയും വിവേകത്തിന്‍റെയും ആത്മാവ്, ആലോചനയുടെയും ബലത്തിന്‍റെയും ആത്മാവ്, പരിജ്ഞാനത്തിന്‍റെയും യഹോവാഭക്തിയുടെയും ആത്മാവു എന്നിലുണ്ട്.
എന്‍റെ പ്രമോദം യഹോവാഭക്തിയിൽ ആയിരിക്കും; ഞാൻ കണ്ണുകൊണ്ടു കാണുന്നതുപോലെ ന്യായപാലനം ചെയ്കയില്ല; എന്‍റെ ചെവികൊണ്ടു കേൾക്കുന്നതുപോലെ വിധിക്കയുമില്ല. (യെശയ്യാവ് 11:2-3).
Join our WhatsApp Channel

Most Read
● കര്‍ത്താവായ യേശുക്രിസ്തുവിനെ അനുകരിക്കുന്നത് എങ്ങനെ.● ആസക്തികളെ ഇല്ലാതാക്കുക
● നിങ്ങളുടെ ഭവനത്തിന്റെ പരിതഃസ്ഥിതി മാറ്റുക - 4
● ചെത്തിയൊരുക്കുന്ന കാലങ്ങള് -1
● അത്ഭുതമായതിലുള്ള പ്രവര്ത്തികള് : സൂചകം # 1
● ദൈവം നിങ്ങളെ ഉപയോഗിക്കുവാന് ആഗ്രഹിക്കുന്നു
● കര്ത്താവേ എന്‍റെ ദീപത്തെ കത്തിക്കേണമേ
അഭിപ്രായങ്ങള്‍