english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ഒരു വ്യത്യസ്ത യേശു, വ്യത്യസ്ത ആത്മാവ്, മറ്റൊരു സുവിശേഷം - 1
അനുദിന മന്ന

ഒരു വ്യത്യസ്ത യേശു, വ്യത്യസ്ത ആത്മാവ്, മറ്റൊരു സുവിശേഷം - 1

Monday, 22nd of April 2024
1 0 804
Categories : ഉപദേശം (Doctrine) വഞ്ചന (Deception)
ഒരുത്തന്‍ വന്നു ഞങ്ങള്‍ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ, നിങ്ങള്‍ക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങള്‍ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോള്‍ നിങ്ങള്‍ പൊറുക്കുന്നത് ആശ്ചര്യം. (2 കൊരിന്ത്യര്‍ 11:4).

താഴെ പറയുന്ന രീതിയില്‍ നാം വഴിതെറ്റി പോകുവാനുള്ള സാദ്ധ്യതയെക്കുറിച്ച് മുകളിലെ വാക്യങ്ങള്‍ നമുക്ക് മുന്നറിയിപ്പ് നല്‍കുന്നത് ശ്രദ്ധിക്കുക:
  • വേറൊരു യേശു 
  • വേറൊരു ആത്മാവ്
  • വേറൊരു സുവിശേഷം
ഇന്ന്, സഭയിലെ ആരാധനയ്ക്ക് പോലും പോകുവാന്‍ തയ്യാറാവാത്ത ചില പ്രെത്യേക ആളുകള്‍ ഉണ്ട് കാരണം ചിലര്‍ പറയുന്നത് അനുസരിച്ച് വിചിത്രമായ ഉപദേശങ്ങള്‍ കൊണ്ട് തങ്ങളുടെ കാതുകളെ ഇക്കിളിപ്പെടുത്തുന്ന ആരേയും അവര്‍ അവിടെ കണ്ടെത്തുന്നില്ല. അതുകൊണ്ട്, പകരമായി അവര്‍ യുട്യൂബില്‍ തങ്ങളെ "ആഴങ്ങളിലേക്ക്" കൊണ്ടുപോകും എന്ന് കരുതപ്പെടുന്ന ചില പഠിപ്പിക്കലുകളുടെ പുറകെ പൊയ്കൊണ്ടിരിക്കുന്നു. ഇത് വളരെ അപകടകരമാണ് ! !

ഈ അടുത്തകാലത്ത്, ഒരു പാസ്റ്റര്‍ എന്നെ വിളിച്ച് വേദനയോടെ ഇങ്ങനെ പറഞ്ഞു തന്‍റെ സഭയിലെ അനേകം ആളുകള്‍ ഒരു പ്രസംഗകന്‍ അവന്‍റെ ഒരു അംഗത്തിന്‍റെ ഭവനത്തില്‍ തന്ത്രപരമായി നടത്തിയ ഒരു സെമിനാറില്‍ പങ്കെടുത്തതിനു ശേഷം സഭ വിട്ടുപോകുവാന്‍ ഇടയായി. പാസ്റ്റര്‍ പഠിപ്പിക്കുന്നതെല്ലാം തെറ്റായ കാര്യങ്ങള്‍ ആണെന്നും 'ശരിയായ വെളിപ്പാട്' ഉള്ളത് തനിക്കു മാത്രമാണെന്നും ആ പ്രസംഗകന്‍ അവരോടു പറഞ്ഞു.

തെറ്റായ പുതിയ ഉപദേശങ്ങള്‍, തെറ്റായ പുതിയ വെളിപ്പാടുകള്‍ അതുപോലെ തെറ്റായ സുവിശേഷങ്ങള്‍ മിക്കവാറും ദിവസവും ഉത്ഭവിച്ചുകൊണ്ടിരിക്കുന്നു. അത് ഇനിയും കൂടുതല്‍ മോശമാകുവാന്‍ പോകയാണ്. അന്ത്യകാലത്ത് വേറൊരു യേശുവിനെ, വേറൊരു ആത്മാവിനെ, വേറൊരു സുവിശേഷത്തെ പരിചയപ്പെടുത്തുന്ന, വിചിത്രമായ ഉപദേശങ്ങള്‍ ഉണ്ടാകും എന്ന് വേദപുസ്തകം വ്യക്തമായി നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു. (2 കൊരിന്ത്യര്‍ 11:4).

ഇന്ന്, യേശുക്രിസ്തു പ്രധാന ദൂതനായ മീഖായേല്‍ ആണെന്ന് പഠിപ്പിക്കുന്ന ഒരു സംഘടന പോലും ഉണ്ട് - അത് മറ്റൊരു യേശുവിനെ പ്രസംഗിക്കുന്നതാണ്.

ദശലക്ഷ കണക്കിനു അനുഗാമികള്‍ ഉള്ള മറ്റൊരു സംഘടന ഇങ്ങനെ പഠിപ്പിക്കുന്നു യേശുവിന്‍റെ കുരിശിലെ യാഗം നമ്മുടെ എല്ലാ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുവാന്‍ പര്യാപ്തമല്ല, അതുകൊണ്ട് മരിക്കുന്ന ഓരോ വ്യക്തികളും 'ശുദ്ധീകരണസ്ഥലത്ത്' പോകുകയും അവരുടെ ആത്മാക്കള്‍ക്ക് വേണ്ടി ശുദ്ധീകരണവും പ്രായശ്ചിത്തവും നടത്തുകയും വേണം - അത് മറ്റൊരു സുവിശേഷം ആകുന്നു.

"വേറൊരു സുവിശേഷം" എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത് തെറ്റിക്കുക (ഒരു കാര്യത്തെ ആകമാനം വളച്ചൊടിക്കുക) എന്നതാണ്. സുവിശേഷത്തെ തെറ്റിക്കുന്നവര്‍, അതിനോട് കൂട്ട് ചേര്‍ത്ത്, ക്രിസ്തുവിന്‍റെ പ്രവൃത്തിയുടേയും വ്യക്തിത്വത്തിന്‍റെയും സ്വഭാവത്തേയും വികലമാക്കി അതിനെ നശിപ്പിക്കയും ചെയ്യുന്നു.

വീണ്ടും, ഈ സംഘടന ഇങ്ങനെ പഠിപ്പിക്കുന്നു പരിശുദ്ധാത്മാവ് കേവലം സര്‍വ്വശക്തനായ ദൈവത്തിന്‍റെ അദൃശ്യമായ ഒരു ശക്തി മാത്രമാണ് അല്ലാതെ ഒരു വ്യക്തിയല്ല - അത് വേറൊരു ആത്മാവാണ്.

ഈ കാലങ്ങളില്‍ ആളുകള്‍ ഇങ്ങനെ പറയുന്നത് തികച്ചും സാധാരണമായിരിക്കുന്നു, "ഇത് ചെയ്യുവാന്‍ ആത്മാവ് എന്നെ പ്രേരിപ്പിച്ചു, അത് വിശ്വസിക്കുവാന്‍ ആത്മാവ് എന്നെ പ്രേരിപ്പിച്ചു. . . . " ആളുകള്‍ തങ്ങളുടെതന്നെ "മനുഷ്യാത്മാവിനെ" കേള്‍ക്കുന്നതിന്‍റെ ഫലം മാത്രമാണ് അനേകം ആശയകുഴപ്പങ്ങള്‍ക്കും കാരണമാകുന്നത്, ആത്മാവ് ആദ്യസ്ഥലത്ത് വെളിപ്പെടുത്തിയ ദൈവ വചനത്തിലേക്ക് തിരിയുകയാണ് നാം ചെയ്യേണ്ടത്. നിങ്ങള്‍ കേള്‍ക്കുന്നത് ദൈവവചനവുമായി ബന്ധമില്ലാത്തത് ആകുന്നുവെങ്കില്‍, നിങ്ങള്‍ വേറൊരു ആത്മാവിനെയാണ് കേള്‍ക്കുന്നത്.
പ്രാര്‍ത്ഥന
പിതാവേ, അങ്ങയുടെ വചനം എന്‍റെ ഹൃദയത്തെ ബോധം വരുത്തുകയും എന്‍റെ ഹൃദയത്തെ മാറ്റുകയും ചെയ്യേണമേ. ശരിയായ ആളുകളുമായി ബന്ധപ്പെടുവാന്‍ എന്നെ സഹായിക്കേണമേ. എന്നെയും എന്‍റെ കുടുംബത്തേയും തെറ്റായ ഉപദേശങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തേണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍!

Join our WhatsApp Channel


Most Read
● കോപത്തെ മനസ്സിലാക്കുക
● ഒരു പൊതുവായ താക്കോല്‍
● സാധാരണമായ പാത്രത്തില്‍ കൂടിയുള്ള ശ്രേഷ്ഠമായ പ്രവര്‍ത്തി
● നിങ്ങളുടെ ഭവനത്തിന്‍റെ പരിതഃസ്ഥിതി മാറ്റുക - 5
● കര്‍ത്താവായ യേശു: സമാധാനത്തിന്‍റെ ഉറവിടം
● നിങ്ങള്‍ പ്രാര്‍ത്ഥിക്കുക, അവന്‍ കേള്‍ക്കും
● നിങ്ങള്‍ കര്‍ത്താവിനോടു ചെറുത്തുനില്‍ക്കാറുണ്ടോ?
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ