അനുദിന മന്ന
അന്തരീക്ഷങ്ങളെ സംബന്ധിച്ചുള്ള നിര്‍ണ്ണായക ഉള്‍ക്കാഴ്ചകള്‍ - 2
Saturday, 27th of April 2024
1
0
571
Categories :
അന്തരീക്ഷം (Atmosphere)
സഭയിലെ ആത്മീക അന്തരീക്ഷം ശുശ്രൂഷകന്‍റെ ചുമലില്‍ മാത്രമാണ് ഇരിക്കുന്നത് എന്നാണ് അനേകരുടെയും അഭിപ്രായം.
കര്‍ത്താവായ യേശു തന്‍റെ ഐഹീക ശുശ്രൂഷയില്‍ അസാധാരണവും അസ്വാഭാവികവുമായ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയുണ്ടായി. എന്നാല്‍, തന്‍റെ സ്വന്ത ദേശമായ നസറെത്തില്‍ താന്‍ മടങ്ങിവന്നപ്പോള്‍, അവിടെ അനേകം വലിയ അത്ഭുതങ്ങള്‍ ചെയ്യുവാന്‍ അവനു കഴിഞ്ഞില്ല. ദൈവപുത്രനായ, കര്‍ത്താവായ യേശുക്രിസ്തുവിനു തന്നെ, അവിടെ വലിയൊരു ഫലം ഉളവാക്കുവാന്‍ സാധിച്ചില്ല. ഇത് തന്‍റെ ശുശ്രൂഷയുടെ മേല്‍ ഉണ്ടായിരുന്ന അഭിഷേകത്തിന്‍റെ കുറവു നിമിത്തമല്ല, പ്രത്യുത ആ പ്രദേശത്ത് നിലനിന്നിരുന്ന അവിശ്വാസത്തിന്‍റെ അന്തരീക്ഷം നിമിത്തമായിരുന്നു. "അവരുടെ അവിശ്വാസംനിമിത്തം അവിടെ വളരെ വീര്യപ്രവൃത്തികള്‍ ചെയ്തില്ല" (മത്തായി 13:58).
നമ്മുടെ സഭയിലെ ആത്മീക അന്തരീക്ഷം വളര്‍ത്തണമെങ്കില്‍, മദ്ധ്യസ്ഥപ്രാര്‍ത്ഥനയില്‍ തുടര്‍മാനമായി പങ്കെടുത്തുകൊണ്ട് ഒരു ടീമായി നേതൃത്വത്തോടു ചേര്‍ന്നുനിന്നു ഒരേസമയം പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. യേശുവിന്‍റെ നാമത്തെ ഉയര്‍ത്തുവാനും പരിശുദ്ധാത്മാവ് ശക്തിയോടെ പ്രവര്‍ത്തിക്കേണ്ടതിനു ഒരു അന്തരീക്ഷം പണിതെടുക്കേണ്ടതിനുമായി, ഇത് നമ്മുടെ വിശ്വാസത്തെ പ്രാസംഗികന്‍റെ വിശ്വാസത്തോട് കൂട്ടുവാന്‍ ഇടയാകും.
നമ്മുടെ ഭവനങ്ങളിലെ ആത്മീക അന്തരീക്ഷം വളരണമെങ്കില്‍, കുടുംബമായി ഒരുമിച്ചിരുന്നു ആത്മാര്‍ത്ഥമായി നിരന്തരമായി പ്രാര്‍ത്ഥിക്കുവാന്‍ തയ്യാറാകണം.
വളരെ കരുതലുള്ള മറ്റൊരു ഭാഗം കൂടിയുണ്ട്.
നമുക്ക് എപ്പോഴെങ്കിലും ഒരു ട്രെയിനിലോ വിമാനത്തിലോ യാത്ര ചെയ്യണമെങ്കില്‍, നാം സമയത്തിനു മുമ്പുതന്നെ അവിടെ എത്തിച്ചേരുമെന്ന് ഉറപ്പുവരുത്താറുണ്ട്. എന്നിരുന്നാലും, സഭയുടെ കാര്യം വരുമ്പോള്‍, അത് ഒരു സാധാരണ കാര്യമായി പലരും അതിനെ കണ്ടുകൊണ്ട് വളരെ താമസിച്ചു യോഗങ്ങള്‍ക്കായി കടന്നുവരുന്നു.
ആരാധനയില്‍ സംബന്ധിക്കുന്നതിലൂടെ, പരിശുദ്ധാത്മ പൂരിതമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുവാന്‍ നാം സഹായിക്കുന്നു. ഇങ്ങനെയുള്ള അന്തരീക്ഷങ്ങളിലാണ് ജനങ്ങളുടെ ഹൃദയം ദൈവത്തിന്‍റെ ഹൃദയത്തിലേക്ക് മടങ്ങി പോകുന്നത്. ആരാധനയുടെ അന്തരീക്ഷത്തിലാണ് ജനങ്ങള്‍ കര്‍ത്താവായ യേശുക്രിസ്തുവുമായുള്ള ആദ്യസ്നേഹത്തിലേക്ക് മടങ്ങിപോകുന്നത്. ഒരു കാരണവശാലും ആരാധന നഷ്ടമാക്കരുത്.
ആഴമായ ഈ ഉള്‍ക്കാഴ്ച നിങ്ങളുമായി പങ്കുവെക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഒരു ആരാധന സമാപിച്ചതിനു ശേഷവും അങ്ങനെയുള്ള വ്യക്തികള്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളെ അവര്‍ സ്വാധീനിക്കുവാന്‍ തുടങ്ങുന്നു.
ദൂതന്മാര്‍ കര്‍ത്താവിനെ രാവും പകലും ആരാധിക്കുന്നു. അങ്ങനെയുള്ള ഒരു ദൂതന്‍ ബേഥെസ്ദാ കുളത്തിലെ വെള്ളം ഇളക്കിയപ്പോള്‍, സ്വര്‍ഗത്തിലെ അന്തരീക്ഷം ബേഥെസ്ദാ കുളത്തിലെ വെള്ളത്തെ സ്പര്‍ശിക്കുവാന്‍ ഇടയായിതീര്‍ന്നു. അതിനുശേഷം ആദ്യം വെള്ളത്തില്‍ ഇറങ്ങുന്നത് ആരുതന്നെ ആണെങ്കിലും അവര്‍ സൌഖ്യവും വിടുതലും പ്രാപിക്കുവാന്‍ ഇടയായിത്തീര്‍ന്നു.
വലിയ മുന്നേറ്റങ്ങളെ കൊണ്ടുവരുന്ന അതിശയകരമായ ആരാധനയുടേയും മദ്ധ്യസ്ഥപ്രാര്‍ത്ഥനയുടേയും അന്തരീക്ഷം നിങ്ങള്‍ പോകുന്നിടത്തെല്ലാം നിങ്ങള്‍ വഹിക്കുമെന്ന് ഞാന്‍ വിശ്വസിക്കയും പ്രഖ്യാപിക്കയും ചെയ്യുന്നു. ഈ വചനം സ്വീകരിക്കുക.
കുറിപ്പ്: അനുദിന മന്ന നിങ്ങള്‍ക്ക് ഒരു അനുഗ്രഹകരമായി മാറുന്നുവെങ്കില്‍, നിങ്ങളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളേയും നോഹ ആപ്പില്‍ ചേരുവാനായി ഉത്സാഹിപ്പിക്കുക. ഈ അനുദിന മന്ന അവരുമായി പങ്കുവെയ്ക്കുക.

ഒരു വ്യക്തി സംഘംചേര്‍ന്നുള്ള ഒരു ആരാധനയുടെ ഭാഗമായി മാറുമ്പോള്‍, അങ്ങനെയുള്ള വ്യക്തി ദീര്‍ഘമായ ആരാധനയ്ക്ക് ശേഷവും അവളോടുകൂടെ/ അവനോടുകൂടെ ആ ആരാധനയുടെ അന്തരീക്ഷവും വഹിച്ചുകൊണ്ട് പോകുന്നു.
ഒരു ആരാധന സമാപിച്ചതിനു ശേഷവും അങ്ങനെയുള്ള വ്യക്തികള്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളെ അവര്‍ സ്വാധീനിക്കുവാന്‍ തുടങ്ങുന്നു.
ദൂതന്മാര്‍ കര്‍ത്താവിനെ രാവും പകലും ആരാധിക്കുന്നു. അങ്ങനെയുള്ള ഒരു ദൂതന്‍ ബേഥെസ്ദാ കുളത്തിലെ വെള്ളം ഇളക്കിയപ്പോള്‍, സ്വര്‍ഗത്തിലെ അന്തരീക്ഷം ബേഥെസ്ദാ കുളത്തിലെ വെള്ളത്തെ സ്പര്‍ശിക്കുവാന്‍ ഇടയായിതീര്‍ന്നു. അതിനുശേഷം ആദ്യം വെള്ളത്തില്‍ ഇറങ്ങുന്നത് ആരുതന്നെ ആണെങ്കിലും അവര്‍ സൌഖ്യവും വിടുതലും പ്രാപിക്കുവാന്‍ ഇടയായിത്തീര്‍ന്നു.
വലിയ മുന്നേറ്റങ്ങളെ കൊണ്ടുവരുന്ന അതിശയകരമായ ആരാധനയുടേയും മദ്ധ്യസ്ഥപ്രാര്‍ത്ഥനയുടേയും അന്തരീക്ഷം നിങ്ങള്‍ പോകുന്നിടത്തെല്ലാം നിങ്ങള്‍ വഹിക്കുമെന്ന് ഞാന്‍ വിശ്വസിക്കയും പ്രഖ്യാപിക്കയും ചെയ്യുന്നു. ഈ വചനം സ്വീകരിക്കുക.
കുറിപ്പ്: അനുദിന മന്ന നിങ്ങള്‍ക്ക് ഒരു അനുഗ്രഹകരമായി മാറുന്നുവെങ്കില്‍, നിങ്ങളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളേയും നോഹ ആപ്പില്‍ ചേരുവാനായി ഉത്സാഹിപ്പിക്കുക. ഈ അനുദിന മന്ന അവരുമായി പങ്കുവെയ്ക്കുക.
പ്രാര്‍ത്ഥന
കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെമേലും എന്‍റെ ഉള്ളിലും ഉണ്ടെന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു. ഞാന്‍ ദൈവസാന്നിധ്യത്തിന്‍റെ ഒരു വാഹകനാണ്. ഞാന്‍ എവിടെ പോയാലും, കര്‍ത്താവ് എന്‍റെ കൂടെ വരും.
Join our WhatsApp Channel
Most Read
● നിങ്ങളുടെ ഭവനത്തിന്റെ പരിതഃസ്ഥിതി മാറ്റുക - 5● മഹത്വത്തിന്റെയും ശക്തിയുടേയും ഭാഷ - അന്യഭാഷ
● സ്തുതി വര്ദ്ധനവ് കൊണ്ടുവരും
● ദുഷ്ടാത്മക്കളുടെ പ്രവേശന സ്ഥലങ്ങള് അടയ്ക്കുക - 2
● ദിവസം 14: 40 ദിവസ ഉപവാസവും പ്രാര്ത്ഥനയും
● നിങ്ങള്‍ കര്ത്താവിനോടു ചെറുത്തുനില്ക്കാറുണ്ടോ?
● പത്ഥ്യോപദേശത്തിന്റെ പ്രാധാന്യത
അഭിപ്രായങ്ങള്‍