അനുദിന മന്ന
1
0
76
യേശു അത്തിമരത്തെ ശപിച്ചത് എന്തുകൊണ്ട്?
Thursday, 28th of August 2025
Categories :
ആത്മാവിന്‍റെ ഫലം (Fruit of the Spirit)
പിറ്റന്നാൾ അവർ ബേഥാന്യ വിട്ടുപോരുമ്പോൾ അവനു വിശന്നു; അവൻ ഇലയുള്ളൊരു അത്തിവൃക്ഷം ദൂരത്തുനിന്നു കണ്ടു; അതിൽ വല്ലതും കണ്ടുകിട്ടുമോ എന്നു വച്ചു ചെന്നു; അതിനരികെ എത്തിയപ്പോൾ ഇല അല്ലാതെ ഒന്നും കണ്ടില്ല; അത് അത്തിപ്പഴത്തിന്‍റെ കാലമല്ലാഞ്ഞു. അവൻ അതിനോട്: "ഇനി നിങ്കൽനിന്ന് എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ” എന്നു പറഞ്ഞു; അതു ശിഷ്യന്മാർ കേട്ടു. (മര്‍ക്കോസ് 11:12-14).
തിരുവെഴുത്തുകളില്‍ കൂടുതലായി പരാമര്‍ശിക്കപ്പെടുന്ന വൃക്ഷങ്ങളിലൊന്നാണ് അത്തിമരം. അതിന്‍റെ ഇലകള്‍ ഉപയോഗിച്ചാണ് ആദാമും ഹവ്വയും തങ്ങളെ മറയ്ക്കുവാന്‍ ആദ്യത്തെ അരയാട ഉണ്ടാക്കിയത്. (ഉല്പത്തി 3:7). അത്തിവൃക്ഷം അതിന്‍റെ സ്വാദിഷ്ടവും മധുരമുള്ളതുമായ ഫലത്താല്‍ ഒന്നാമതായി വിലമതിക്കപ്പെട്ടു. (ന്യായാധിപന്മാര്‍ 9:11).
യിസ്രായേല്‍ ദേശത്തെ പലപ്പോഴും പ്രതീകാത്മകമായി 'അത്തിമരം' എന്ന് സൂചിപ്പിക്കാറുണ്ട്. യിസ്രായേല്‍ ജനതയുടെ വീണ്ടെടുപ്പുമായി ബന്ധപ്പെട്ടു കര്‍ത്താവായ യേശു പോലും അത്തിവൃക്ഷത്തെ പറ്റി പരാമര്‍ശിക്കുവാന്‍ ഇടയായിട്ടുണ്ട്. (മത്തായി 24:32-33).
ആത്മീയ ഫലപ്രാപ്തിയുടെ അടയാളമായി ദൈവം പലപ്പോഴും "അത്തിയുടെ തലപ്പഴം" ഉണ്ടോയെന്നു യിസ്രായേലിനെ പരിശോധിക്കുന്നതായി പഴയനിയമത്തില്‍ പല പ്രാവശ്യം പ്രവാചകന്മാര്‍ വിശദീകരിക്കുന്നുണ്ട്. (മീഖാ 7:1; യിരെമ്യാവ് 8:13; ഹോശേയ 9:10-17) -എന്നാല്‍ ദൈവം പറയുന്നത്, "എന്‍റെ ആത്മാവ് ആഗ്രഹിക്കുന്ന അത്തിയുടെ തലപ്പഴങ്ങളില്ല" എന്നാണ്.
അതുകൊണ്ട് രണ്ടു പ്രവാസങ്ങളില്‍ (അസീറിയന്‍, ബാബിലോണിയന്‍) ദൈവം വന്ധ്യതയുടെ ശാപത്തെ അയയ്ക്കുന്നു (ഹോശേയ 9:16), അങ്ങനെ യിസ്രായേല്‍ ഒരു ചീത്തയായ അത്തിപ്പഴമായി മാറുന്നു (യിരെമ്യാവ് 29:17). ആകയാല്‍ ഫലശൂന്യത ന്യായവിധിയിലേക്ക് നയിക്കുന്നതായി നിങ്ങള്‍ ശ്രദ്ധിക്കുക.
എന്നാല്‍ അത് അത്തിപ്പഴത്തിന്‍റെ കാലമല്ലാതിരുന്നിട്ടും യേശു ആ അത്തിമരത്തെ ശപിച്ചത് എന്തുകൊണ്ട്?
അത്തിമരങ്ങളുടെ സവിശേഷതകള്‍ പഠിച്ചുകൊണ്ട് ഈ ചോദ്യത്തിനുള്ള ഉത്തരം നിര്‍ണ്ണയിക്കുവാന്‍ സാധിക്കും.
സാധാരണയായി അത്തിവൃക്ഷത്തിന്‍റെ ഫലം അതിന്‍റെ ഇലകള്‍ക്കു മുമ്പിലായി കാണപ്പെടുന്നു, ഫലം പച്ചയായ കാരണത്താല്‍, ഏതാണ്ട് അത് പാകമാകുന്നതുവരെ ഇലകളുമായി കൂടിക്കലര്‍ന്നു നില്‍ക്കുന്നു. ആകയാല്‍ ആ വൃക്ഷത്തില്‍ ഇലകള്‍ ഉള്ളതായി യേശുവും ശിഷ്യന്മാരും ദൂരെനിന്നു കണ്ടപ്പോള്‍, അത് അതിന്‍റെ സമയത്തെക്കാള്‍ നേരത്തെയായിരുന്നുവെങ്കിലും അതില്‍ ഫലങ്ങളും ഉണ്ടായിരിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നു.
ഇലകള്‍ മാത്രമുള്ള അനവധി വൃക്ഷങ്ങള്‍ അന്ന് ഉണ്ടായിരുന്നുവെന്നും അതൊന്നും ശപിക്കപ്പെട്ടിരുന്നില്ല എന്നും നിങ്ങള്‍ ഇപ്പോള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഇലകളോ ഫലങ്ങളോ ഇല്ലാതിരുന്ന അനേകം വൃക്ഷങ്ങള്‍ ഉണ്ടായിരുന്നു, അവയൊന്നും ശാപത്തിനിരയായില്ല. ഈ വൃക്ഷം ശപിക്കപ്പെടുവാനുള്ള കാരണം, അത് ഫലങ്ങള്‍ ഉള്ളതായി ഭാവിച്ചു, എന്നാല്‍ ഫലം ഒന്നും ഉണ്ടായിരുന്നില്ല.
പ്രതീകാത്മകമായി, അത്തിവൃക്ഷം യിസ്രായേലിന്‍റെ ആത്മീക നിര്‍ജ്ജീവാവസ്ഥയെയാണ് പ്രതിനിധീകരിക്കുന്നത്, ബാഹ്യമായി സകല യാഗങ്ങളും, അനുഷ്ഠാനങ്ങളും അവര്‍ക്കുണ്ടായിരുന്നു, എന്നാല്‍ ആന്തരീകമായി അവര്‍ ആത്മീക വന്ധ്യത ബാധിച്ചവരായിരുന്നു.
ഒരു വ്യക്തിയുടെ ജീവിതത്തില്‍ യാഥാര്‍ത്ഥമായ രക്ഷയുടെ ഫലം പ്രകടമാകുന്നില്ലെങ്കില്‍, കേവലം ബാഹ്യമായ ചില മതപരമായ ആചാരങ്ങള്‍കൊണ്ട് ആന്തരീക രക്ഷ ഉറപ്പാക്കുവാന്‍ കഴിയുകയില്ല എന്ന തത്വവും ഇത് നമ്മെ പഠിപ്പിക്കുന്നു.
നാം കേവലം മതപരമായ ചില ബാഹ്യ പ്രകടനങ്ങള്‍ നടത്തുകയല്ല, മറിച്ച് ആത്മീക ഫലങ്ങള്‍ (ഗലാത്യര്‍ 5:22-23) കായ്ക്കുന്നവര്‍ ആയിരിക്കണമെന്നാണ് അത്തിവൃക്ഷം നല്‍കുന്നതായ പാഠം. ദൈവം ഫലമില്ലായ്മയെ വിധിക്കുകയും അവനുമായി ഒരു ബന്ധമുള്ളവര്‍ "അധികം ഫലം കായ്ക്കണം" എന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. (യോഹന്നാന്‍ 15:5-8).
Bible Reading: Jeremiah 49 -50
ഏറ്റുപറച്ചില്‍
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഞാന്‍ അധികം ഫലം കായ്ക്കും, ആത്മാവിന്‍റെ ഫലം. ഇതിനാല്‍ അങ്ങ് മഹത്വപ്പെടുകയും ഞാന്‍ അങ്ങയുടെ യാഥാര്‍ത്ഥ ശിഷ്യനായിരിക്കയും ചെയ്യും. ആമേന്‍.
Join our WhatsApp Channel

Most Read
● ഒരു മണിയും ഒരു മാതളപ്പഴവും● കഴിഞ്ഞകാലങ്ങളിലെ കല്ലറകളില്‍ അടക്കംചെയ്തു കിടക്കരുത്
● നിങ്ങളുടെ വേദനയില്‍ ദൈവത്തിനു സമര്‍പ്പിക്കുവാന്‍ പഠിക്കുക
● അനുദിനവും യേശു കണ്ടുമുട്ടിയിരുന്ന അഞ്ചു തരത്തിലുള്ള ആളുകള്‍ #2
● കര്‍ത്താവേ, വ്യതിചലനങ്ങളില്‍ നിന്നും എന്നെ വിടുവിക്കേണമേ
● സഭായോഗം മുടക്കി വീട്ടിലിരുന്നു ഓണ്‍ലൈനില്‍ സഭാ ശുശ്രൂഷകള്‍ കാണുന്നത് ഉചിതമാണോ?
● നിങ്ങളുടെ ബലഹീനത ദൈവത്തിനു കൊടുക്കുക
അഭിപ്രായങ്ങള്‍