അനുദിന മന്ന
0
0
26
ലൈംഗീക പ്രലോഭനങ്ങളെ എങ്ങനെ അതിജീവിക്കാം
Friday, 29th of August 2025
Categories :
விடுதலை (Deliverance)
പ്രലോഭനം (Temptation)
ദൈവമേ, നിന്‍റെ ദയയ്ക്കു തക്കവണ്ണം എന്നോടു കൃപയുണ്ടാകേണമേ; നിന്‍റെ കരുണയുടെ ബഹുത്വപ്രകാരം എന്‍റെ ലംഘനങ്ങളെ മായിച്ചുകളയേണമേ.
എന്നെ നന്നായി കഴുകി എന്‍റെ അകൃത്യം പോക്കേണമേ; എന്‍റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ.
എന്‍റെ ലംഘനങ്ങളെ ഞാൻ അറിയുന്നു; എന്‍റെ പാപം എപ്പോഴും എന്‍റെ മുമ്പിൽ ഇരിക്കുന്നു.
നിന്നോടുതന്നെ ഞാൻ പാപം ചെയ്തു; നിനക്ക് അനിഷ്ടമായുള്ളതു ഞാൻ ചെയ്തിരിക്കുന്നു. സംസാരിക്കുമ്പോൾ നീ നീതിമാനായും
വിധിക്കുമ്പോൾ നിർമ്മലനായും ഇരിക്കേണ്ടതിനു തന്നെ.
ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി; പാപത്തിൽ എന്‍റെ അമ്മ എന്നെ ഗർഭം ധരിച്ചു. (സങ്കീര്‍ത്തനം 51:1-5).
ലൈംഗീകമായ പ്രലോഭനം നിമിത്തം അങ്ങേയറ്റം അപമാനം അനുഭവിക്കേണ്ടി വന്ന ദാവീദ് എന്ന ഒരു മനുഷ്യനാണ് സങ്കീര്‍ത്തനങ്ങള്‍ 51 എഴുതിയത്. എന്നാല്‍ അവന്‍ ദൈവത്തിനു തന്നെത്തന്നെ സമര്‍പ്പിച്ചപ്പോള്‍ അവന്‍ അങ്ങേയറ്റം സ്വാതന്ത്ര്യം അനുഭവിച്ചു എന്നുള്ളതാണ് സദ്വാര്‍ത്ത.
തന്‍റെ പിതാവിന്‍റെ ആടുകളെ മേയ്ക്കുന്ന ഒരു ഇടയബാലനായിട്ടാണ് ദാവീദ് ആരംഭിച്ചത്. അവന്‍റെ കുടുംബം അവനെക്കുറിച്ച് അധികമൊന്നും ചിന്തിക്കാതെ, കൂടുതല്‍ ശക്തരും കഴിവുറ്റവരുമായ തന്‍റെ സഹോദരന്മാര്‍ക്ക് സാധനങ്ങള്‍ കൊണ്ടെത്തിക്കുന്ന ഒരു ഡെലിവറി ചെറുക്കനായി അവര്‍ അവനെ ഉപയോഗിച്ചു. ദൈവത്തിന്‍റെ മഹാ കരുണയാല്‍, പിന്നീട് അവന്‍ കര്‍ത്താവിനുവേണ്ടി യുദ്ധങ്ങളെ ചെയ്യുന്ന ഒരു യോദ്ധാവായി മാറി.ഒടുവിലായി അവന്‍ യിസ്രായേലിന്‍റെ ഭരണാധികാരി ആയിത്തീര്‍ന്നു.
വിരോധാഭാസമായി, ജീവിതത്തിന്‍റെ ഉന്നതമായ അവസ്ഥയില്‍, അവന്‍ തന്‍റെ ജീവിതത്തിലെ ഏറ്റവും താഴ്ന്ന നിമിഷങ്ങളെ അനുഭവിച്ചു. അവന്‍ ലൈംഗീകമായ പാപത്തില്‍ അകപ്പെട്ടു. അവന്‍റെ പാപം മറയ്ക്കുവാന്‍ വേണ്ടി അവന്‍ കൃത്രിമം കാണിക്കുകയും കൊലപാതകം നടത്തുകയും ചെയ്തു. ഈ പരാജയങ്ങള്‍ എല്ലാം സംഭവിച്ചിട്ടും, ഒടുവില്‍ ദാവീദിനെ സംബന്ധിച്ച് കര്‍ത്താവ് പറഞ്ഞത് എന്താണെന്ന് നോക്കുക:
'ഞാൻ യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്കു ബോധിച്ച പുരുഷനായി കണ്ടു; അവൻ എന്‍റെ ഹിതം എല്ലാം ചെയ്യും'. [അപ്പൊ.പ്രവൃ 13:22).
ഓരോ വ്യക്തികളുടേയും ജീവിതം അതുല്യമായിരിക്കുന്നതുകൊണ്ട്, നാം ഓരോരുത്തരും ലൈംഗീകമായ പ്രലോഭനത്തിനു എതിരായി പോരാടേണ്ടത് ആവശ്യമാകുന്നു. ഈ അടുത്ത സമയത്ത് ഒരു യുവാവില്‍ നിന്നും എനിക്ക് ലഭിച്ചതായ ഒരു ഇ മെയില്‍ ഇപ്രകാരമായിരുന്നു:
പ്രിയ പാസ്റ്റര്‍ മൈക്കിള്‍,
എന്‍റെ യ്യൌവന മോഹങ്ങളില്‍ നിന്നും മുക്തനാകുവാനുള്ള ആഴമായ ആഗ്രഹം ശരിക്കും എനിക്കുണ്ട്, എന്നാല്‍ അതിനുള്ള വഴി ഞങ്ങളോട് ഒരിക്കലും പറഞ്ഞിട്ടില്ല. താങ്കള്‍ സഹായിക്കാമോ? ദയവായി.
ഏറ്റവും വലിയ അദ്ധ്യാപകനായ പരിശുദ്ധാത്മാവ് ദാവീദിനു സംഭവിച്ചത് എല്ലാം പരാമര്‍ശിച്ചത് നമുക്ക് രസിക്കുവാന്‍ വേണ്ടിയല്ല. ഒരു കാരണത്താലാണ് വേദപുസ്തകത്തില്‍ അത് രേഖപ്പെടുത്തുവാന്‍ അവന്‍ അനുവദിച്ചത്.
ഇതു ദൃഷ്ടാന്തമായിട്ട് അവർക്കു സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിനായി എഴുതിയുമിരിക്കുന്നു. (1 കൊരിന്ത്യര്‍ 10:11).
•ദൈവവചനത്തിന്‍റെ ഉദ്ദേശം
•നമുക്ക് ഒരു ദൃഷ്ടാന്തമായിട്ട്,
•നമുക്കു ബുദ്ധ്യുപദേശത്തിനായി (ഒരു മുന്നറിയിപ്പായി).
ജ്ഞാനിയായ ഒരു പുരുഷനോ ജ്ഞാനിയായ ഒരു സ്ത്രീയോ അനുഭവത്തില്‍ നിന്നും പഠിക്കുന്നില്ല; അത് പഠിക്കുന്നതിനുള്ള വളരെ വേദനാജനകമായ ഒരു രീതിയാണ്. മറ്റുള്ളവരുടെ വിജയങ്ങളില്‍ നിന്നും പരാജയങ്ങളില്‍ നിന്നും അവന്‍ പഠിക്കുന്നു.
വ്യക്തമായും, ദാവീദ് രാജാവില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കുവാനുണ്ട്. ദൈവം ദാവീദിന് കാണിച്ചുകൊടുത്ത കാര്യങ്ങളെ നാം സസൂക്ഷ്മം ശ്രദ്ധിക്കാന്‍ തയ്യാറായാല്‍, നമുക്കും ദൈവത്തിന്‍റെ ഹൃദയപ്രകാരമുള്ള ഒരു യോദ്ധാവായിരിക്കുവാനും ലൈംഗീകമായ പ്രലോഭനങ്ങളെ അതിജീവിക്കുവാനും സാധിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ആ യാത്ര ദാവീദിന് അത്ര എളുപ്പമായിരുന്നില്ല, എന്നാല്‍ നാം ദൈവത്തിന്‍റെ വചനമാകുന്ന ആത്മാവിന്‍റെ വാള്‍ എടുത്തുകൊണ്ടു, നമ്മുടെ സ്വാതന്ത്ര്യത്തിനായി പൊരുതുവാന്‍ നിര്‍ണ്ണയിച്ചുകൊണ്ട്, യുദ്ധത്തിനായി മുമ്പോട്ടു പോയാല്‍, വിജയം നമ്മുടെതായിരിക്കും, യേശുവിന്‍റെ നാമത്തില്‍.
"അനുഭവിച്ചത് അത്രയും മതി, ഈ ലജ്ജയുടെ ചങ്ങലകള്‍ എന്‍റെ ജീവിതത്തേയും വിളിയേയും പാഴാക്കുന്നു" എന്നാണ് നിങ്ങള്‍ പറയുന്നതെങ്കില്‍, എന്നോടുകൂടെ പ്രാര്‍ത്ഥിക്കുവാന്‍ തയ്യാറാകുക.
Bible Reading: Jeremiah 52 ; Lamentations 1
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, എന്നെ സഹായിക്കുവാനുള്ള അങ്ങയുടെ ശക്തിയെ ഞാന്‍ അംഗീകരിക്കുന്നു. അങ്ങയുടെ പുത്രനായ യേശുവിനെ എന്‍റെ പാപത്തിനു വേണ്ടി യാഗം അര്‍പ്പിക്കുവാന്‍ അങ്ങ് അനുവദിച്ചതിനാല്‍ ഞാന്‍ ആത്മാര്‍ത്ഥമായി അങ്ങേയ്ക്ക് നന്ദി പറയുന്നു.
പിതാവേ യേശുവിന്‍റെ നാമത്തില്‍, ക്രിസ്തുവില്‍ എനിക്കുണ്ടാകണമെന്ന് അങ്ങ് ആഗ്രഹിക്കുന്ന സ്വാതന്ത്ര്യത്തിനായി പോരാടാനുള്ള ശക്തിയും, ജ്ഞാനവും, അതിയായ വാഞ്ചയും എനിക്ക് തരേണമേ.
പിതാവേ, യേശുവിന്‍റെ നാമത്തില്‍, അങ്ങയുടെ സാദൃശ്യത്തിലേക്ക് എന്നെ അവിടുന്ന് പുനര്‍നിര്‍മ്മിക്കേണ്ടതിനു അങ്ങയുടെ വഴി എന്നില്‍ നടപ്പിലാക്കുവാനുള്ള അനുവാദം ഞാന്‍ അങ്ങേയ്ക്ക് നല്‍കുന്നു.
Join our WhatsApp Channel

Most Read
● ഒന്നുമല്ലാത്തതിനു വേണ്ടിയുള്ള പണം● ഞാന്‍ തളരുകയില്ല
● ഇടര്ച്ചയില്ലാത്ത ഒരു ജീവിതം നയിക്കുക
● മാറുവാന് സമയം വൈകിയിട്ടില്ല
● ഉത്കണ്ഠയെ അതിജീവിക്കുവാന്, ഈ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക
● 21 ദിവസങ്ങള് ഉപവാസം: ദിവസം #9
● ദിവസം 07: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍