അനുദിന മന്ന
1
0
128
മദ്ധ്യസ്ഥ പ്രാര്‍ത്ഥന ചെയ്യുന്നവര്‍ക്കുള്ള ഒരു പ്രാവചനീക സന്ദേശം
Sunday, 7th of September 2025
Categories :
പ്രാവചനീക വചനം (Prophetic Word)
ഇന്ന് രാവിലെ പരിശുദ്ധാത്മാവ് എന്നോട് ശക്തമായി സംസാരിക്കുകയും മദ്ധ്യസ്ഥപ്രാര്‍ത്ഥന ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുവാന്‍ എന്നെ നിര്‍ബന്ധിക്കുകയും ചെയ്തു.
പ്രാർഥനയിൽ ഉറ്റിരിപ്പിൻ; സ്തോത്രത്തോടെ അതിൽ ജാഗരിപ്പിൻ [കൊലൊസ്സ്യര്‍ 4:2).
1. ഉറ്റിരിക്കുക.
നിങ്ങള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ചില കാര്യങ്ങളുടെ മറുപടി വരുവാന്‍ ദീര്‍ഘകാലം എടുക്കുന്നു എന്ന് തോന്നിയിട്ട് ആ വിഷയം ഉപേക്ഷിക്കുവാന്‍ നിങ്ങള്‍ പരീക്ഷിക്കപ്പട്ട ഒരു കാലഘട്ടങ്ങളില്‍ കൂടി നിങ്ങള്‍ എപ്പോഴെങ്കിലും കടന്നുപോയിട്ടുണ്ടോ?
ഒരു മദ്ധ്യസ്ഥ വഹിക്കുന്നവനാകുക എന്നാല്‍ നന്ദിയില്ലാത്ത ജോലിയായി തോന്നാം. ആരാധന നയിക്കുന്നവരേയും പ്രാസംഗീകരെയും പോലെ ആരും നിങ്ങളെ ശ്രദ്ധിക്കുകയില്ല. എന്നാലും മദ്ധ്യസ്ഥ പ്രാര്‍ത്ഥന ചെയ്യുന്നവര്‍ ദൈവത്തിന്‍റെ ഹൃദയത്തോടു വളരെ അടുത്തിരിക്കുന്നവര്‍ ആകുന്നു. മദ്ധ്യസ്ഥ പ്രാര്‍ത്ഥന ചെയ്യുന്നവര്‍ക്ക് ആ ദൌത്യം ഉപേക്ഷിച്ചു പച്ചയായ പുല്പുറങ്ങള്‍ തേടിപോകുവാനായി പ്രലോഭിപ്പിക്കപ്പെടുന്ന സമയങ്ങള്‍ ഉണ്ടാകും.
നിങ്ങളുടെ മദ്ധ്യസ്ഥ പ്രാര്‍ത്ഥനകൊണ്ട് യാതൊരു ഫലവും ഉണ്ടാകുന്നില്ല, അത് ഒരു സ്വാധീനവും ചെലുത്തുന്നില്ല എന്നതാണ് പിശാചിന്‍റെ ഏറ്റവും വലിയ നുണകളിലൊന്ന്. എന്നാല്‍ സത്യം തികച്ചും വ്യത്യസ്തമാകുന്നു.
പരിശുദ്ധാത്മാവ് നിങ്ങളോടു പറയുന്നത്, "തുടരുക, മദ്ധ്യസ്ഥത അവസാനിപ്പിക്കരുത്. ആത്മീക മണ്ഡലത്തില്‍ നിങ്ങള്‍ ശക്തമായ ഫലങ്ങള്‍ ഉളവാക്കുകയാകുന്നു". നിങ്ങള്‍ അത് നിര്‍ത്തുവാന്‍ തീരുമാനിച്ചാല്‍ കാര്യങ്ങള്‍ വഷളാകുകയും കൈവിട്ടുപോകുകയും ചെയ്യും.
2. പ്രാര്‍ത്ഥനയില്‍ ആത്മാര്‍ത്ഥത കാണിക്കുക
പ്രാര്‍ത്ഥനയില്‍ ആത്മാര്‍ത്ഥത കാണിക്കുക എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് കേവലം കടമ നിറവേറ്റുന്നതിനോ, പ്രയാസത്തോടെയോ പ്രാര്‍ത്ഥിക്കുക എന്നതല്ല, മറിച്ച് നിങ്ങള്‍ മദ്ധ്യസ്ഥത ചെയ്യുമ്പോള്‍ ദൈവത്തിന്‍റെ ഹിതം നിങ്ങള്‍ നിറവേറ്റുന്നുവെന്ന് അറിയുക എന്നതാണ്.
3. പ്രാര്‍ത്ഥനയില്‍ ജാഗരിപ്പിന്‍
മതിലിന്മേലുള്ള കാവല്‍ക്കാരനോട് മദ്ധ്യസ്ഥ പ്രാര്‍ത്ഥനക്കാരനെ ദൈവവചനത്തില്‍ പലപ്പോഴും ഉപമിച്ചിട്ടുണ്ട്. (യെശയ്യാവ് 62:6 വായിക്കുക). ഒരു കാവല്‍ക്കാരന്‍ ഉറങ്ങുകയാണെങ്കില്‍, തനിക്കു കാണുവാനോ കേള്‍ക്കുവാനോ കഴിയില്ല, അതുകൊണ്ട് താന്‍ ആര്‍ക്കുവേണ്ടി കാവല്‍ നില്‍ക്കുന്നുവോ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുവാനും സാധിക്കുകയില്ല.
ജാഗ്രതയോടെ മദ്ധ്യസ്ഥ പ്രാര്‍ത്ഥന ചെയ്യുന്ന ഒരുവന്‍ ദൈവത്തിനു വളരെ പ്രധാനപ്പെട്ടവനാണ്. ജാഗ്രതയോടെ മദ്ധ്യസ്ഥ പ്രാര്‍ത്ഥനയില്‍ ആയിരിക്കുന്നവന്‍ ആ സമയം മാത്രമല്ല പ്രാര്‍ത്ഥിക്കുന്നത് മറിച്ച് ആ ദിവസത്തിന്‍റെ ആരംഭത്തില്‍ വ്യക്തിപരമായ പ്രാര്‍ത്ഥനയിലൂടെ തന്‍റെ ആത്മീക പേശികള്‍ക്ക് അവന്‍ മൂര്‍ച്ച കൂട്ടുന്നു. അങ്ങനെ മദ്ധ്യസ്ഥ പ്രാര്‍ത്ഥന ചെയ്യുന്ന ഒരു വ്യക്തിയ്ക്ക് പ്രാര്‍ത്ഥനയുടെ പ്രാവചനീകമായ തലത്തിലേക്ക് പ്രവേശിക്കുവാന്‍ സാധിക്കും, അവിടെ കര്‍ത്താവ് ചെയ്യുന്നതും പറയുന്നതുമായ കാര്യങ്ങളെ അവനോ അഥവാ അവള്‍ക്കോ കാണുവാനും കേള്‍ക്കുവാനും സാധിക്കും.
4. സ്തോത്രം ചെയ്യുക
ഒരു മദ്ധ്യസ്ഥ പ്രാര്‍ത്ഥനക്കാരനെ സംബന്ധിച്ചിടത്തോളം സ്തോത്രം ചെയ്യുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാകുന്നു കാരണം ഇത് കര്‍ത്താവിന്‍റെ ഹൃദയത്തെ സ്പര്‍ശിക്കുക മാത്രമല്ല മറിച്ച് ഇത് മദ്ധ്യസ്ഥത വഹിക്കുന്ന വ്യക്തിയുടെ ഹൃദയത്തെ സ്വാധീനിക്കുകയും ചെയ്യുന്നു. സ്തോത്രം ചെയ്യുന്നത് ഒരു മദ്ധ്യസ്ഥ പ്രാര്‍ത്ഥനക്കാരനെ നിഗളത്തില്‍ നിന്നും അകറ്റുകയും കര്‍ത്താവിനു മഹത്വം കൊടുക്കുവാന്‍ കാരണമാകുകയും ചെയ്യുന്നു.
മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കായി സ്വയം സമര്‍പ്പിക്കുവാന്‍ ആത്മാവിന്‍റെ പേരില്‍ ഞാന്‍ നിങ്ങളോടു അപേക്ഷിക്കുന്നു. നോഹ ആപ്പ് മുഖാന്തിരം മദ്ധ്യസ്ഥതയില്‍ പങ്കുചേരുക. മദ്ധ്യസ്ഥതയാകുന്ന വെള്ളത്തില്‍ ഇതുവരേയും തങ്ങളുടെ കാലുകള്‍ നനയുവാന്‍ അനുവദിക്കാത്തവര്‍, ദയവായി അങ്ങനെ ചെയ്യുക, കാരണം ക്രിസ്തുവിന്‍റെ ശരീരമാകുന്ന സഭയ്ക്ക് ഈ അവസരത്തില്‍ നിങ്ങളുടെ സഹായം ആവശ്യമുണ്ട്. ആത്മാവിന്‍റെ വിളിയ്ക്ക് നിങ്ങള്‍ ചെവി കൊടുക്കുമോ?
Bible Reading: Ezekiel 19-20
പ്രാര്‍ത്ഥന
അടിയന്‍ ഇതാ കര്‍ത്താവേ, അങ്ങയുടെ മഹത്വത്തിനായി എന്നെ ഉപയോഗിക്കേണമേ. പ്രാര്‍ത്ഥിക്കുവാന്‍ എന്നെ പഠിപ്പിക്കേണമേ.
Join our WhatsApp Channel

Most Read
● അഭാവം ഇല്ല● പരിശുദ്ധാത്മാവിനു എതിരായുള്ള ദൂഷണം എന്നാല്‍ എന്താണ്?
● അന്തരീക്ഷങ്ങളെ സംബന്ധിച്ചുള്ള നിര്ണ്ണായക ഉള്ക്കാഴ്ചകള് - 3
● ഉത്കണ്ഠയെ അതിജീവിക്കുവാന്, ഈ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക
● പ്രാരംഭ ഘട്ടങ്ങളില് തന്നെ ദൈവത്തെ സ്തുതിക്കുക
● സ്തോത്രമാകുന്ന യാഗം
● ശത്രു രഹസ്യാത്മകമാകുന്നു
അഭിപ്രായങ്ങള്‍