കാഴ്ചയാൽ അല്ല വിശ്വാസത്താലത്രേ ഞങ്ങൾ നടക്കുന്നത് (2 കൊരിന്ത്യര്‍ 5:7).
നിങ്ങളുടെ അകകണ്ണുകൊണ്ട് നിങ്ങള്‍ കാണുന്നതില്‍ വലിയ ശക്തിയുണ്ട്. എഫസോസിലെ സഭയ്ക്കുവേണ്ടി അപ്പോസ്തലനായ പൌലോസ് പ്രാര്‍ത്ഥിക്കുവാനുണ്ടായ ഒരു കാരണവും ഇതായിരുന്നു: "നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ട്" (എഫെസ്യര്‍ 1:18).
ചില വര്‍ഷങ്ങള്‍ക്കു മുമ്പ്, തന്‍റെ ഭാര്യയെ ആശ്ചര്യപ്പെടുത്താനുള്ള ഒരു പദ്ധതിയുമായി വിദേശത്തെ ജോലിയില്‍ നിന്നും യാതൊരു മുന്നറിയിപ്പില്ലാതെ വന്ന ഒരു മനുഷ്യനുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുവാന്‍ ഇടയായി. എന്നാല്‍, താന്‍ വാതില്‍ തുറന്നു അകത്തുക്കയറിയപ്പോള്‍ അദ്ദേഹം അവളെ ഒരു അന്യപുരുഷനോടുകൂടെ കാണേണ്ടതായി വന്നു. അവന്‍റെ ഹൃദയം ആകെ തകര്‍ന്നുവെങ്കിലും മക്കളെ ഓര്‍ത്തു കുടുംബജീവിതം തുടര്‍ന്നു. അദ്ദേഹം പലപ്പോഴും എനിക്ക് ഇങ്ങനെ എഴുതി പറഞ്ഞു, "ആത്മഹത്യ ചെയ്യുവാനായി താന്‍ എപ്രകാരം ആഗ്രഹിക്കുന്നു എന്നും, എന്നാല്‍ യേശുവിലുള്ള വിശ്വാസം നിമിത്തം മാത്രമാണ് താന്‍ പിടിച്ചുനില്‍ക്കുന്നതെന്നും".
പലപ്പോഴും അവനെ ആശ്വസിപ്പിക്കുവാന്‍ പോലും എനിക്ക് വാക്കുകള്‍ ഇല്ലായിരുന്നു. എന്നിരുന്നാലും, ഒരുദിവസം പരിശുദ്ധാത്മാവ് ശക്തമായ ഒരു കാര്യം എന്നോട് പറഞ്ഞു. "ആ മനുഷ്യനോടു തന്‍റെ സ്വാഭാവീക കണ്ണുകളാലല്ല മറിച്ച് തന്‍റെ ആത്മീക കണ്ണുകളാല്‍ കാണുവാന്‍ പറയുക. തന്‍റെ ഭാര്യയും മക്കളും ആലയത്തില്‍ വന്നു പ്രാര്‍ത്ഥിക്കുന്നതും ദൈവത്തെ അന്വേഷിക്കുന്നതും കാണുവാന്‍ അവനോടു പറയുക". ഇപ്പോള്‍ ഈ സ്ത്രീ ഒരിക്കലും പ്രാര്‍ത്ഥിക്കുന്നവളോ മക്കള്‍ ആലയത്തില്‍ വരുവാന്‍ അനുവദിക്കുന്നവളോ അല്ലായിരുന്നു.
കര്‍ത്താവിങ്കല്‍ നിന്നുള്ള ഈ ആലോചന പറഞ്ഞപ്പോള്‍, അവന്‍ വളരെയധികം കരഞ്ഞു എന്നാല്‍ വചനം പറയുന്നതുപോലെ ചെയ്യാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. തന്‍റെ ഭാര്യയും മക്കളും സഭയില്‍ വന്നു തന്നോടുകൂടെ ഇരുന്നു പ്രാര്‍ത്ഥിക്കുന്നത് താന്‍ കാണും (മനസ്സില്‍ വിഭാവന ചെയ്തു). താന്‍ കാണുന്നതായ കാര്യങ്ങളെ സംബന്ധിച്ച് അവന്‍ പറയുകയും ചെയ്യുമായിരുന്നു. ഏകദേശം നാലു മാസത്തോളം അവന്‍ ഇത് തുടരുവാന്‍ ഇടയായി.
ഒരുദിവസം, അനിവാര്യമായത് സംഭവിച്ചു. താന്‍ സഭയില്‍ ചില സേവനങ്ങള്‍ ചെയ്യുന്നതിനാല്‍ അവന്‍ പതിവുപോലെ നേരത്തെവന്നു. ഒരു മണിക്കൂറിനു ശേഷം, അവന്‍റെ ഭാര്യ മക്കളുമായി അവിടെ വന്നു, അവന്‍റെ അരികില്‍ ഇരുന്നു, അവളുടെ കവിളിലൂടെ കണ്ണുനീര്‍ ഒഴുക്കികൊണ്ട് അവള്‍ ആരാധിച്ചു. ആ ദിവസം, വിടുതല്‍ ആവശ്യമുള്ളവരെ ഞാന്‍ മുമ്പിലേക്ക് വിളിച്ചപ്പോള്‍, അവള്‍ വരികയും മഹത്വകരമായി നമ്മുടെ കര്‍ത്താവിനാല്‍ രക്ഷിക്കപ്പെടുകയും ചെയ്തു. ആ ദിവസം അവളില്‍ ആരംഭിച്ചതായ കാര്യം വിശ്വാസത്തില്‍ നിന്നും വിശ്വാസത്തിലേക്കും മഹത്വത്തില്‍ നിന്നും മഹത്വത്തിലേക്കും വളര്‍ന്നുകൊണ്ടേയിരിക്കുന്നു. (2 കൊരിന്ത്യര്‍ 3:18). ഈ മനുഷ്യന്‍ തന്‍റെ ഭാര്യയുടെ വിഷയത്തില്‍ ഉപേക്ഷ വിചാരിച്ചിരുന്നു എങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു എന്ന് എനിക്ക് ഊഹിക്കുവാന്‍ കഴിയും. നമ്മളില്‍ പലര്‍ക്കും ഇത് ഉണരുവാനുള്ള ഒരു ആഹ്വാനമാകുന്നു.
ഒന്നാമതായി, നിങ്ങള്‍ സ്നേഹിക്കുന്ന ആളുകളെ അത്ര വേഗത്തില്‍ കൈവിടരുത്.
രണ്ടാമതായി, ആത്മാവിന്‍റെ കണ്ണുകളാല്‍ കണ്ടുകൊണ്ട് നിങ്ങളുടെ വിശ്വാസത്തെ ഉപയോഗിക്കുക.
നിങ്ങളുടെ ജീവിതത്തില്‍ ദൈവം എന്ത് ചെയ്യുവാന്‍ വേണ്ടിയാണ് നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നത്? ഒന്നാമതായി, നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കു മറുപടി ലഭിച്ചുവെന്ന് വിശ്വാസത്തിന്‍റെ കണ്ണുകളാല്‍ കാണുവാന്‍ തുടങ്ങുക (എബ്രായര്‍ 11:1) എന്നിട്ട് ആ പ്രത്യേക കാര്യം തുറന്നുപറയുക. അത് ദൈവത്തിന്‍റെ മഹത്വത്തിനായി സംഭവിക്കുവാന്‍ ഇടയാകും.
Bible Reading: Ezekiel 21-22
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, അങ്ങയുടെ വചനം എന്‍റെ ജീവിതത്തിന്‍റെ ഭാഗമാകുന്നതുവരെ അത് ധ്യാനിക്കുവാന്‍ എന്നെ സഹായിക്കേണമേ. ആത്മീക മണ്ഡലത്തില്‍ എന്‍റെ പ്രാര്‍ത്ഥനകള്‍ തുറന്നിരിക്കുന്നത് കാണുവാന്‍ വേണ്ടി എന്‍റെ കണ്ണുകളെ തുറക്കേണമേ. ആമേന്‍.
Join our WhatsApp Channel

Most Read
● അധര്മ്മത്തിന്റെ ശക്തിയെ തകര്ക്കുക● വിശുദ്ധിയുടെ ദ്വിമുഖങ്ങള്
● നിങ്ങളുടെ കഷ്ടപ്പാടുകളും നിങ്ങളുടെ മനോഭാവങ്ങളും
● മറ്റുള്ളവരോട് കൃപ കാണിക്കുക
● ആരാധന ഒരു ജീവിത ശൈലിയായി മാറ്റുക
● പരിശുദ്ധാത്മാവിനോടുള്ള അവബോധം വളര്ത്തുക - 1
● ദൈവത്തിന്‍റെ സ്നേഹം അനുഭവിക്കുക
അഭിപ്രായങ്ങള്‍