അനുദിന മന്ന
1
0
119
ദൈവത്തിന്‍റെ ഇഷ്ടം ചെയ്യുന്നതിന്‍റെ പ്രാധാന്യത
Wednesday, 10th of September 2025
Categories :
ദൈവഹിതം (Will of God)
ഒരു വ്യക്തിയ്ക്ക് ദൈവത്തിന്‍റെ ഹിതം മനസ്സിലാക്കുന്നത് വളരെ പ്രാധാന്യമായിരിക്കുന്നത് എന്തുകൊണ്ട്?
ദൈവത്തിന്‍റെ വചനം വ്യക്തമായി പറയുന്നു, "എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗരാജ്യത്തിൽ കടക്കുന്നത്". (മത്തായി 7:21).
ദൈവത്തിന്‍റെ ഹിതം അറിയുന്നത് ഇവിടെ ഭൂമിയിലും അതുപോലെ നിത്യതയിലും നമ്മുടെ സന്തോഷത്തെ നിര്‍ണ്ണയിക്കുന്നു. കേവലം അധര ചലനം നിങ്ങളെ എവിടേയും എത്തിക്കുന്നില്ല. നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തെ സംബന്ധിച്ചുള്ള ദൈവഹിതത്തെ കുറിച്ച് ശരിയായ നിലയില്‍ അറിയുകയാണ് യാഥാര്‍ത്ഥത്തില്‍ വേണ്ടത്.
നമ്മുടെ ജീവിതത്തിന്‍റെ അടിസ്ഥാനം ഈ ലോകത്തിന്‍റെ മാറിക്കൊണ്ടിരിക്കുന്ന തത്വസംഹിതകള്‍ക്കും മാനുഷീക അഭിപ്രായങ്ങള്‍ക്കും അനുസൃതമായിട്ടല്ലെന്നു നാം ഉറപ്പുവരുത്തണം. നാം ബുദ്ധിഹീനരാകാതെ കർത്താവിന്‍റെ ഇഷ്ടം ഇന്നതെന്നു ഗ്രഹിച്ചുകൊള്ളണം. (എഫെസ്യര്‍ 5:17). ദൈവവചനത്തെ സംബന്ധിച്ച് നമുക്ക് ശരിയായ ധാരണ ഉണ്ടായിരിക്കണം എന്നതാണ് ദൈവത്തിന്‍റെ ഇഷ്ടം മനസ്സിലാക്കുക എന്നതിനര്‍ത്ഥം. ദൈവത്തിന്‍റെ വചനവും അവന്‍റെ ഹിതവും സമാനമായ പദങ്ങള്‍ (അടുത്ത ബന്ധമുള്ള) ആകുന്നു.
കയീന്‍, ഹാബേല്‍ എന്നീ രണ്ടു സഹോദരന്മാരെ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടല്ലോ. ദൈവത്തിനു കൊടുക്കേണ്ടതായ കാര്യങ്ങള്‍ ഹാബേല്‍ ദൈവത്തിന്‍റെ സന്നിധിയില്‍ കൊണ്ടുവന്നു, എന്നാല്‍ കയീന്‍ തനിക്കു ശരിയെന്നു തോന്നിയതാണ് കൊണ്ടുവന്നത്. ഹാബേലിന്‍റെ യാഗത്തില്‍ ദൈവം പ്രസാദിക്കയും കയീന്‍റെ യാഗം ദൈവം നിരസിക്കയും ചെയ്തു എന്നതായിരുന്നു അന്തിമഫലം. (ഉല്പത്തി 4:3-5 വരെ വായിക്കുക).
ഹാബേല്‍ കയീന്‍റെതിലും ഉത്തമമായ യാഗം അര്‍പ്പിച്ചു എന്ന യാഥാര്‍ഥ്യത്തെ എബ്രായ ലേഖനത്തില്‍ കൂടുതല്‍ ഊന്നല്‍ നല്‍കി പറഞ്ഞിരിക്കുന്നു.
വിശ്വാസത്താൽ ഹാബെൽ ദൈവത്തിനു കയീന്‍റെതിലും ഉത്തമമായ യാഗം കഴിച്ചു. (എബ്രായര്‍ 11:4).
നാമെല്ലാവരും ഈ ഭൂമിയില്‍ ആയിരിക്കുന്നത് ദൈവത്തിന്‍റെ പദ്ധതികള്‍ നടപ്പിലാക്കുവാനും അവന്‍റെ ഇഷ്ടം ചെയ്യുവാനുമാണ് - നമ്മുടേതല്ല.
കര്‍ത്താവായ യേശു ഇപ്രകാരം പ്രാര്‍ത്ഥിക്കുവാന്‍ തന്‍റെ ശിഷ്യന്മാരെ പഠിപ്പിച്ചു, "നിന്‍റെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ" (മത്തായി 6:10).
നാം പണിയുന്നത് എന്തും, നടപ്പില്‍ വരുത്തുവാന്‍ പദ്ധതിയിടുന്നതെന്തും, അത് ദൈവത്തിന്‍റെ ഹിതത്തിനും മാതൃകയ്ക്കും അനുസരിച്ചായിരിക്കണം. "ഞാൻ അവരുടെ നടുവിൽ വസിപ്പാൻ അവർ എനിക്ക് ഒരു വിശുദ്ധമന്ദിരം ഉണ്ടാക്കേണം. തിരുനിവാസവും അതിന്‍റെ ഉപകരണങ്ങളും ഞാൻ കാണിക്കുന്ന മാതൃകപ്രകാരമൊക്കെയുംതന്നെ ഉണ്ടാക്കേണം". (പുറപ്പാട് 25:8-9).
പര്‍വ്വതത്തില്‍ തന്നെ കാണിച്ചതായ മാതൃക പ്രകാരം സമാഗമനക്കുടാരം പണിയുന്നതില്‍ മോശെ ജ്ഞാനമുള്ളവന്‍ ആയിരുന്നു. അവന്‍ അപ്രകാരം ചെയ്തുകഴിഞ്ഞപ്പോള്‍, വേദപുസ്തകം പറയുന്നു, "യഹോവയുടെ തേജസ്സ് തിരുനിവാസത്തെ നിറച്ചു. മേഘം സമാഗമനകൂടാരത്തിന്മേൽ അധിവസിക്കയും യഹോവയുടെ തേജസ്സ് തിരുനിവാസത്തെ നിറയ്ക്കയും ചെയ്തതുകൊണ്ടു മോശെക്ക് അകത്തു കടപ്പാൻ കഴിഞ്ഞില്ല". (പുറപ്പാട് 40:34-35).
നിങ്ങള്‍ ഈ അദ്ധ്യായം (പുറപ്പാട് 40) വായിക്കുമെങ്കില്‍, യഹോവയുടെ മഹത്വം സമാഗമനക്കുടാരത്തില്‍ നിറയുവാനായി മോശെ പ്രാര്‍ത്ഥിക്കുക പോലും ചെയ്തില്ല എന്ന് നിങ്ങള്‍ക്ക് മനസ്സിലാകും.
ആഴമായ ഒരു മര്‍മ്മം ഞാന്‍ നിങ്ങളുമായി പങ്കുവെക്കട്ടെ: ദൈവം നിങ്ങള്‍ക്ക് കാണിച്ചുതരുന്നതായ മാതൃക പ്രകാരം കാര്യങ്ങള്‍ നടക്കുമ്പോള്‍, ദൈവത്തിന്‍റെ ഹിതമനുസരിച്ച് കാര്യങ്ങള്‍ ചെയ്യുമ്പോള്‍, ദൈവത്തിന്‍റെ മഹത്വം അക്ഷരാര്‍ത്ഥത്തില്‍ അത്തരമൊരു പദ്ധതിയെ, ആ സംരംഭത്തെ, ആ ശുശ്രൂഷയെ, ആ വ്യക്തിയെ അനുഗമിക്കുകയോ അവയില്‍ നിലനില്‍ക്കയോ ചെയ്യുന്നുണ്ട്.
Bible Reading: Ezekiel 25-27
ഏറ്റുപറച്ചില്‍
ഞാന്‍ പിതാവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കും. ക്രിസ്തുയേശു എനിക്കുവേണ്ടി ചെയ്തതില്‍ മാത്രം ഞാന്‍ ആശ്രയിക്കുന്നു, മാനുഷീക പ്രയത്നങ്ങളില്‍ ഞാന്‍ എന്‍റെ ആശ്രയത്തെ അര്‍പ്പിക്കയില്ല. യേശുവിന്‍റെ നാമത്തില്‍. (ഫിലിപ്പിയര്‍ 3:3).
Join our WhatsApp Channel

Most Read
● നിങ്ങള്‍ ഇപ്പോഴും കാത്തുനില്ക്കുന്നത് എന്തുകൊണ്ട്?● വിശ്വാസത്തില് ഉറച്ചുനില്ക്കുക
● 21 ദിവസങ്ങള് ഉപവാസം: ദിവസം #21
● അനുദിനവും യേശു കണ്ടുമുട്ടിയിരുന്ന അഞ്ചു തരത്തിലുള്ള ആളുകള് #3
● ദൈവത്തെ മഹത്വപ്പെടുത്തുകയും നിങ്ങളുടെ വിശ്വാസത്തെ ബലപ്പെടുത്തുകയും ചെയ്യുക
● നിങ്ങളുടെ ഹൃദയത്തെ പരിശോധിക്കുക
● ഒന്നുമല്ലാത്തതിനു വേണ്ടിയുള്ള പണം
അഭിപ്രായങ്ങള്‍