english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. സംഭ്രമത്തെ തകര്‍ക്കുവാനുള്ള പ്രായോഗീകമായ വഴികള്‍
അനുദിന മന്ന

സംഭ്രമത്തെ തകര്‍ക്കുവാനുള്ള പ്രായോഗീകമായ വഴികള്‍

Wednesday, 17th of September 2025
1 0 68
Categories : വ്യതിചലനം (Distraction)

സംഭ്രമത്തെ തകര്‍ക്കുവാനുള്ള ചില പ്രായോഗീക വഴികളെ പങ്കുവെക്കുവാന്‍ എന്നെ അനിവദിച്ചാലും.


1. ഇന്‍റെര്‍നെറ്റ് വലിയ ഒരു അനുഗ്രഹമാകുന്നു, എന്നാല്‍ അത് വലിയ രീതിയില്‍ ശ്രദ്ധ വ്യതിചലിപ്പിക്കുന്നതുമാണ്.


നാം അതിനെ എങ്ങനെ കൈകാര്യം ചെയ്യും?


ഓഫ്‌ലൈനില്‍ പോകുക

അതികാലത്ത് ഇരുട്ടോടെ അവൻ എഴുന്നേറ്റു പുറപ്പെട്ട് ഒരു നിർജനസ്ഥലത്തു ചെന്നു പ്രാർഥിച്ചു. 36ശിമോനും കൂടെയുള്ളവരും അവന്‍റെ പിന്നാലെ ചെന്ന്, 37അവനെ കണ്ടപ്പോൾ: എല്ലാവരും നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു. (മര്‍ക്കോസ് 1:35-37).


തന്‍റെ സ്വര്‍ഗീയ പിതാവുമായി ശ്രദ്ധ വ്യതിചലിച്ചുപോകാതെയുള്ള വിലയേറിയ സമയങ്ങള്‍ ചിലവിടേണ്ടതിനു കര്‍ത്താവായ യേശു അതിരാവിലെ തന്നെ എഴുന്നേല്‍ക്കുന്ന പതിവുണ്ടായിരുന്നു.ഇന്നത്തെ സാങ്കേതീക ഭാഷയില്‍ പറഞ്ഞാല്‍, അവന്‍ ഓഫ്‌ലൈന്‍ ആയി - പരിധിയ്ക്ക് പുറത്ത്. എനിക്ക് അത് എങ്ങനെ അറിയാം? ശിഷ്യന്മാര്‍ അവനെ ബന്ധപ്പെടാന്‍ ശ്രമിച്ചു പക്ഷേ സാധിച്ചില്ല. അവര്‍ പറഞ്ഞത് എന്താണെന്ന് ശ്രദ്ധിക്കുക, "എല്ലാവരും നിന്നെ അന്വേഷിക്കുന്നു".


ഗുരുവില്‍ നിന്നും നമുക്ക് പഠിക്കാം: നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ആ ഫോണ്‍ ഓഫ്‌ ചെയ്യുക. പ്രാര്‍ത്ഥിക്കുമ്പോള്‍ തന്നെ ഫോണ്‍ പരിശോധിക്കുന്ന അനേകരുണ്ട്. അറിയിപ്പുകളുടെ ശബ്ദം ഫോണില മുഴങ്ങികൊണ്ടിരിക്കുന്നത് വലിയൊരു ശല്യമാണ്. കര്‍ത്താവുമായി നിങ്ങള്‍ക്ക് ഒരു ബന്ധം ഉണ്ടാക്കുവാന്‍ കഴിയാത്തതില അതിശയമില്ല.


വിദ്യാര്‍ത്ഥികളേ, നിങ്ങള്‍ ആ പ്രധാനപ്പെട്ട പാഠഭാഗം പഠിക്കുമ്പോള്‍ ആ ഫോണ്‍ ഓഫ്‌ ചെയ്യുക. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ അത് നിങ്ങളെ സഹായിക്കും, അങ്ങനെ നിങ്ങള്‍ക്ക് അത് വേഗതയിലും മികച്ച നിലയിലും പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും.


സാമൂഹീക മാധ്യമം വലിയ ഒരു കൂട്ടായ്മയും വ്യാപന ഉപകരണവുമാണ്. ഈ കാലങ്ങളില്‍ പരസ്പരം അറിയുവാനും ബന്ധപ്പെടുവാനും ഇത് വളരെയധികം സഹായിക്കുന്നു. എന്നാല്‍ ഇത് ശ്രദ്ധ പതറിപ്പിക്കുന്ന വലിയ ഒരു കാര്യം കൂടിയാകുന്നു. ആളുകള്‍ അനേകം മണിക്കൂറുകള്‍ സാമൂഹീക മാധ്യമങ്ങളില്‍ ചിലവിടുകയും ക്രമരഹിതമായ ദിനചര്യകള്‍ ഉണ്ടാവുകയും ചെയ്യുന്നു. നിങ്ങളുടെ മുന്‍ഗണനകള്‍ പൂര്‍ത്തീകരിക്കുന്നതുവരെ കുറച്ചു സമയങ്ങള്‍ ഓഫ്‌ലൈനില്‍ പോകുന്നത് ശരിയായ ദിശയിലേക്ക് വേഗത്തില്‍ എത്താന്‍ നിങ്ങളെ സഹായിക്കും.


നീയോ പ്രാർഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടച്ചു രഹസ്യത്തിലുള്ള നിന്‍റെ പിതാവിനോടു പ്രാർഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്‍റെ പിതാവ് നിനക്കു പ്രതിഫലം തരും. (മത്തായി 6:6).


നിങ്ങള്‍ നോക്കുക, വാതില്‍ അടയ്ക്കുന്നതിനെ പറ്റി യേശു വ്യക്തമായി പരാമര്‍ശിച്ചിരിക്കുന്നു, കര്‍ത്താവുമായി ആ സുപ്രധാനമായ ബന്ധം സ്ഥാപിക്കുന്നതില്‍ നിന്നും നിങ്ങളെ തടയുന്ന വ്യതിചലനങ്ങളുടെ വാതില്‍ അടയ്ക്കുന്നതിനെ പറ്റിയാണ് അവന്‍ പറഞ്ഞിരിക്കുന്നത്. 


2. തലേദിവസം രാത്രിതന്നെ നിങ്ങളുടെ അടുത്ത ദിവസം ആസൂത്രണം ചെയ്യുക.

വ്യതിചലനത്തിനു എളുപ്പത്തില്‍ അത്യാവശ്യവും പ്രധാനപ്പെട്ടതും എന്ന നിലയില്‍ വേഷം മാറുവാന്‍ സാധിക്കും, അവയെ തിരിച്ചറിയുവാന്‍ പ്രയാസവുമാണ്. ക്രമമായ ഒരു ആസൂത്രണം ഉള്ളത് വ്യതിചലനങ്ങളെ തിരിച്ചറിയുവാനും അവയെ കൈകാര്യം ചെയ്യുവാനും നിങ്ങളെ സഹായിക്കും.


31 അതിനിടയിൽ ശിഷ്യന്മാർ അവനോട്: "റബ്ബീ, ഭക്ഷിച്ചാലും" എന്ന് അപേക്ഷിച്ചു.

34 യേശു അവരോടു പറഞ്ഞത്: എന്നെ അയച്ചവന്‍റെ ഇഷ്ടം ചെയ്ത് അവന്‍റെ പ്രവൃത്തി തികയ്ക്കുന്നതുതന്നെ എന്‍റെ ആഹാരം. (യോഹന്നാന്‍ 4:31,34).


യേശുവിനു പിതാവ് നല്‍കിയതായ ഒരു കാര്യക്രമം ഉണ്ടായിരുന്നു. ഈ കാര്യക്രമത്തെ യേശു പിതാവിന്‍റെ ഹിതം എന്ന് വിളിച്ചു. യേശുവിനു ഒരു കാര്യക്രമം ഉണ്ടായിരുന്നതുകൊണ്ട്, എന്താണ് ശ്രദ്ധ വ്യതിചലിപ്പിക്കുന്നതെന്നും അല്ലാത്തതെന്നും തിരിച്ചറിയുവാന്‍ അവനു സാധിച്ചു.


Bible Reading: Ezekiel 45-46

പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, എന്‍റെ ജീവിതത്തിനായുള്ള ക്രിസ്തുയേശുവിൽ പരമവിളിയുടെ വിരുതിനായി ഞാന്‍ ലാക്കിലേക്ക് ഓടുന്നു, അത് തുടരുകയും ചെയ്യുമെന്ന് ഞാന്‍ ഏറ്റുപ്പറയുന്നു.


Join our WhatsApp Channel


Most Read
● വെറുതെ ചുറ്റും ഓടരുത്
● രഹസ്യമായ കാര്യങ്ങളെ മനസ്സിലാക്കുക
● സമ്മര്‍ദ്ദത്തെ തകര്‍ക്കാനുള്ള 3 ശക്തമായ വഴികള്‍
● നിശ്ശേഷീകരണത്തെ നിര്‍വചിക്കുക
● സ്ഥിരതയുടെ ശക്തി
● കാലത്തിന്‍റെ ലക്ഷണങ്ങളെ വിവേചിച്ചറിയുക
● അമാനുഷീകതയിലേക്കുള്ള പ്രവേശനം
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ