english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. നിങ്ങളുടെ വൈഷമ്യം നിങ്ങളുടെ വ്യക്തിത്വം ആകുവാന്‍ അനുവദിക്കരുത് -1
അനുദിന മന്ന

നിങ്ങളുടെ വൈഷമ്യം നിങ്ങളുടെ വ്യക്തിത്വം ആകുവാന്‍ അനുവദിക്കരുത് -1

Sunday, 21st of September 2025
1 0 65
മുപ്പത്തെട്ട് ആണ്ട് തളര്‍വാദരോഗം പിടിച്ചു കഷ്ടതയുടെ ആഴത്തില്‍ ഏറിയ കാലമായി കിടക്കുന്ന ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു.

എന്നാല്‍ മുപ്പത്തെട്ട് വര്‍ഷമായി രോഗം പിടിച്ചു കിടന്നൊരു മനുഷ്യന്‍ അവിടെ ഉണ്ടായിരുന്നു. അവന്‍ കിടക്കുന്നതു യേശു കണ്ടു, ഇങ്ങനെ ഏറിയ കാലമായിരിക്കുന്നു എന്നറിഞ്ഞു: നിനക്കു സൌഖ്യമാകുവാന്‍ മനസ്സുണ്ടോ എന്ന് അവനോടു ചോദിച്ചു. (യോഹന്നാന്‍ 5:5,6)

ആ മനുഷ്യന്‍ ഏറിയ കാലമായി രോഗിയായിരുന്നു, എന്നിട്ട് യേശു ആ സാധുവായ മനുഷ്യനോടു ചോദിക്കുന്നു, "നിനക്കു സൌഖ്യമാകുവാന്‍ മനസ്സുണ്ടോ?" എന്ന്. അത് കുറച്ച്‌ കൌതുകകരമായ ചോദ്യമാണ്. ഞാന്‍ വിശ്വസിക്കുന്നു നിങ്ങള്‍ ഈ സന്ദേശം വായിക്കുമ്പോള്‍ കര്‍ത്താവ് നിങ്ങളോടും ചോദിക്കുന്നത് ഇതു തന്നെയാണ്: "നിനക്കു സൌഖ്യമാകുവാന്‍ ശരിക്കും മനസ്സുണ്ടോ?"

ഞാന്‍ ഇത് വിശദമാക്കട്ടെ! ശരിക്കും സൌഖ്യമാകുവാന്‍ മനസ്സില്ലാത്ത ആളുകള്‍ ഉണ്ട് എന്ന് നിങ്ങള്‍ക്ക്‌ അറിയാമോ? പാസ്റ്റര്‍ മൈക്കിള്‍ താങ്കള്‍ ഗൌരവമായി പറയുകയാണോ? അതെ! നിങ്ങള്‍ അത് കേട്ടതാണ് അല്ലേ. സൌഖ്യമാകുവാന്‍ മനസ്സില്ലാത്ത അനവധി ആളുകള്‍ ഉണ്ട്.

ശ്രദ്ധിക്കുക, ഇത് ആരേയും കുറ്റംവിധിക്കാന്‍ അല്ല എന്നാല്‍ തിരുത്തുവാനും സഹായിക്കുവാനും ആണ്. നിങ്ങള്‍ വിശ്വസിക്കുന്ന അഥവാ പ്രതീക്ഷിക്കുന്ന ഒരു വ്യക്തിയുമായി നിങ്ങളുടെ പ്രശ്നങ്ങള്‍ പങ്കുവെക്കുന്നത് ഒരിക്കലും തെറ്റല്ല. എന്നിരുന്നാലും, തങ്ങളുടെ പ്രശ്നങ്ങള്‍ ആരോടും എല്ലാരോടും സംസാരിക്കുന്ന ആളുകളും ഉണ്ട്. ചിലര്‍ തങ്ങളുടെ പ്രശ്നങ്ങള്‍ സാമുഹിക മാധ്യമങ്ങളില്‍ വരെ പങ്കുവെക്കുവാന്‍ തയ്യാറാകും. നിങ്ങളെ വികാരപരമായി കൌശലപ്പെടുത്തുവാന്‍ ഈ വിവരങ്ങള്‍ ഉപയോഗിക്കുന്ന ആളുകളും ഉള്ളതുകൊണ്ടു അത് ആരോഗ്യപരമല്ല.

ഇത് വൈദ്യശാസ്ത്രപരമായി തെളിയിക്കപ്പെട്ടതാണ്. (ഇത് ഞാന്‍ പറഞ്ഞത് അല്ല) ചില ആളുകള്‍ക്ക് സഹതാപം കിട്ടുക എന്നാല്‍ ശ്രദ്ധ നേടുവാന്‍ ഉള്ള ഒരു വഴിയാണ്. ചില ആളുകള്‍ക്ക് അമിതമായ ശ്രദ്ധ ആവശ്യമാണ്‌, അവര്‍ അത് അനുചിതമായി പെരുമാറികൊണ്ട് നേടിയെടുക്കുന്നു. ചിലര്‍ സഹതാപം അന്വേഷിക്കുന്നത് എപ്പോഴും എന്തിനെയെങ്കിലും ഒക്കെ കുറിച്ച് പരാതി പറഞ്ഞുകൊണ്ടാണ്.

ദയവായി മനപ്രയാസ്സപ്പെടരുത്. ഒരു നല്ല ശസ്ത്രക്രിയാവിദഗ്തന്‍ തുന്നല്‍ ഇടുന്നതിനു മുന്‍പ് മുറിക്കും. നിങ്ങള്‍ക്ക്‌ ശരിക്കും സൌഖ്യമാകണമോ, അതോ നിങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ചു സംസാരിച്ചാല്‍ മാത്രം മതിയോ?

രൂത്തിന്‍റെ പുസ്തകം ഒന്നാം അദ്ധ്യായം നവോമി എന്ന ഒരു സ്ത്രീയെക്കുറിച്ച് പറയുന്നുണ്ട്. ഒരു ക്ഷാമകാലത്ത്, അവര്‍ മോവാബിലേക്ക് സ്ഥലംമാറി പോയി. അവര്‍ മോവാബില്‍, അവരുടെ വീട്ടില്‍നിന്നും വളരെ അകലത്തില്‍ ആയിരുന്നപ്പോള്‍, അവളുടെ ഭര്‍ത്താവും രണ്ടു ആണ്‍മക്കളും മരിച്ചു. അവള്‍ പൂര്‍ണ്ണമായും തകര്‍ന്നുപോയിട്ടുണ്ടാകും. അവളുടെ ലോകം മുഴുവന്‍ തകര്‍ന്നു താഴെ വീണു കാണും. പിന്നീട്, മോവാബില്‍ ആയിരുന്നപ്പോള്‍, ദൈവം തന്‍റെ ജനത്തെ സന്ദര്‍ശിച്ച കാര്യം അവള്‍ കേട്ടു, അവളുടെ മരുമകളായ രൂത്തിന്‍റെ കൂടെ ബേത്ലെഹേമില്‍ തങ്ങളുടെ വീട്ടില്‍ പോയി.

അങ്ങനെ അവര്‍ രണ്ടുപേരും ബേത്ലെഹേംവരെ നടന്നു; അവര്‍ ബേത്ലെഹേമില്‍ എത്തിയപ്പോള്‍ പട്ടണം മുഴുവനും അവരുടെ നിമിത്തം ഇളകി; ഇവള്‍ നൊവൊമിയോ എന്നു സ്ത്രീജനം പറഞ്ഞു.

അവള്‍ അവരോടു പറഞ്ഞത്: നൊവൊമി എന്നല്ല മാറാ എന്ന് എന്നെ വിളിപ്പിന്‍; സര്‍വ്വശക്തന്‍ എന്നോട് ഏറ്റവും കയ്പായുള്ളതു പ്രവര്‍ത്തിച്ചിരിക്കുന്നു.

നിറഞ്ഞവളായി ഞാന്‍ പോയി, ഒഴിഞ്ഞവളായി യഹോവ എന്നെ മടക്കിവരുത്തിയിരിക്കുന്നു; യഹോവ എനിക്കു വിരോധമായി സാക്ഷീകരിക്കയും സര്‍വ്വശക്തന്‍ എന്നെ ദുഃഖിപ്പിക്കയും ചെയ്തിരിക്കെ നിങ്ങള്‍ എന്നെ നൊവൊമി എന്നു വിളിക്കുന്നത്‌ എന്ത്? (രൂത്ത് 1:19-21)

നൊവൊമി തിരിഞ്ഞു ശരിയായ ദിശയിലേക്കു വന്നു. എന്നിരുന്നാലും, അവള്‍ ഉള്ളില്‍ പൂര്‍ണ്ണമായി തകര്‍ന്നിരുന്നു. അവള്‍ ഭര്‍ത്താവിനേയും രണ്ടു ആണ്‍മക്കളേയും നഷ്ടപ്പെട്ട്, ആഴമായ മുറിവ് വഹിക്കുന്നുണ്ടായിരുന്നു. അവള്‍ ജനങ്ങളോട് തന്നെ നൊവൊമി (അതിന്‍റെ അര്‍ത്ഥം മധുരമായ എന്നാണ്) എന്ന് വിളിക്കേണ്ട, പിന്നെയോ മാറ (അര്‍ത്ഥം കയ്പ്പ്) എന്ന് വിളിപ്പിന്‍ എന്ന് പറഞ്ഞു.

ഞാന്‍ നിങ്ങളോടു ഒരു കാര്യം പറയട്ടെ? നിങ്ങളുടെ വൈഷമ്യങ്ങള്‍ നിങ്ങളുടെ വ്യക്തിത്വമായി മാറുവാന്‍ നിങ്ങള്‍ അനുവദിക്കരുത്. നിങ്ങളുടെ പ്രശ്നങ്ങള്‍ നിങ്ങളുടെ പേര് ആകുവാന്‍ സമ്മതിക്കരുത്. നിങ്ങളുടെ വൈഷമ്യങ്ങള്‍ നിങ്ങളുടെ വ്യക്തിത്വത്തെ മാറ്റുവാന്‍ നിര്‍ബന്ധിക്കുവാന്‍ നിങ്ങള്‍ അനുവദിക്കരുത്. നൊവൊമി അവളുടെ വൈഷമ്യങ്ങള്‍ തന്‍റെ പേരായി മാറുവാന്‍ അനുവദിക്കുകയായിരുന്നു.

നിങ്ങള്‍ മദ്യപാനം കൊണ്ടു വളരെ ബുദ്ധിമുട്ടുന്നവര്‍ ആയിരിക്കാം, എന്നാല്‍ മദ്യപാനി എന്ന് നിങ്ങളെത്തന്നെ വിളിക്കരുത്. നിങ്ങളുടെ ബന്ധങ്ങളില്‍ തെറ്റുകള്‍ വരുത്തിയിട്ടുണ്ടാകാം, എന്നാല്‍ നിങ്ങളെത്തന്നെ ഒരു തോല്‍വി എന്ന് വിളിക്കരുത്. നിങ്ങള്‍ക്ക്‌ ജോലി നഷ്ടപ്പെട്ടിട്ടുണ്ടാകാം അഥവാ ചില വെല്ലുവിളികളില്‍ കൂടെ പോകുകയായിരിക്കാം, എന്നാല്‍ നിങ്ങള്‍ 'ഒന്നിനും കൊള്ളാത്തവരല്ല'. ദൈവം എന്തു പറയുന്നു അതാണ്‌ നിങ്ങള്‍.

Bible Reading: Daniel 4-5
ഏറ്റുപറച്ചില്‍
ദൈവം എന്ത് പറയുന്നുവോ അതാണ്‌ ഞാന്‍. ഞാന്‍ ക്രിസ്തുയേശുവില്‍ ഒരു പുതിയ സൃഷ്ടിയാണ്; പഴയത് എല്ലാം കഴിഞ്ഞുപോയി. സകലവും പുതിയതായി തീര്‍ന്നു. വചനം എന്ത് പറയുന്നുവോ അതാണ്‌ ഞാന്‍. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.



Join our WhatsApp Channel


Most Read
● ദിവസം 11: 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● ദുഃഖത്തില്‍ നിന്നും കൃപയിലേക്ക് മുന്നേറുക
● ദിവസം 10: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● സാമ്പത്തീകമായ മുന്നേറ്റം
● ദൈവം നിങ്ങളെ ഉപയോഗിക്കുവാന്‍ ആഗ്രഹിക്കുന്നു
● നിങ്ങളെ തടയുന്ന വിശ്വാസങ്ങളെ പരിമിതപ്പെടുത്തുക
● ശീര്‍ഷകം: സമ്പൂര്‍ണ്ണനായ ബ്രാന്‍ഡ്‌ മാനേജര്‍
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ