english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. 21 ദിവസങ്ങള്‍  ഉപവാസം: ദിവസം #6  
അനുദിന മന്ന

21 ദിവസങ്ങള്‍  ഉപവാസം: ദിവസം #6  

Friday, 17th of December 2021
4 0 1389
Categories : ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
ചില ക്രിസ്ത്യാനികള്‍ അവരുടെ ജീവിതത്തെ മാറ്റുവാന്‍ ശക്തിയുള്ള അഭിഷിക്തമായ വചനത്തിന്‍റെ പഠിപ്പിക്കലുകള്‍ കേട്ടതിനു ശേഷവും ഒരേ ദുരവസ്ഥയില്‍ നില്ക്കാറുണ്ട്. നിങ്ങള്‍ അവരില്‍ ഒരാള്‍ അല്ലെന്നു ഇപ്പോള്‍ തീരുമാനിക്കുക. നിങ്ങള്‍ പഠിച്ചത് ഉപയോഗിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അത് ശൂന്യമായ ഫലം ഉളവാക്കും.

പ്രധാനപ്പെട്ടത്: നിങ്ങള്‍ ഉപവാസത്തിലല്ല എങ്കില്‍ താഴെ കാണുന്ന പ്രാര്‍ത്ഥന ചെയ്യുവാന്‍ പരിശ്രമിക്കരുത്.

ധ്യാനത്തിനായുള്ള വേദഭാഗങ്ങള്‍
2രാജാക്കന്മാര്‍ 4:1-7
മത്തായി 17:24-27

താഴെ കാണുന്ന മൂന്ന് പ്രാവചനീക നിര്‍ദ്ദേശങ്ങള്‍ നിങ്ങളെ കടത്തില്‍ നിന്നും വിടുവിക്കയും, പ്രധാനമായി നിങ്ങളെ കടത്തില്‍ നിന്നു അകറ്റിനിര്‍ത്തുകയും ചെയ്യും.

പ്രാവചനീക നിര്‍ദ്ദേശം #1:
നിങ്ങള്‍ മറ്റൊരാള്‍ക്ക് കടപ്പെട്ടിരിക്കുന്ന ബില്ലുകളുടേയും, കടത്തിന്‍റെയും ലോണിന്‍റെയും ഒരു പട്ടിക തയ്യാറാക്കുക

നിങ്ങളില്‍ ആരെങ്കിലും ഒരു ഗോപുരം പണിവാന്‍ ഇച്ഛിച്ചാല്‍ ആദ്യം ഇരുന്നു അതു തീര്‍പ്പാന്‍ വക ഉണ്ടോ എന്നു കണക്കു നോക്കുന്നില്ലയോ (ലൂക്കോസ് 14:28).

നിങ്ങള്‍ എത്ര കടപ്പെട്ടിരിക്കുന്നു എന്ന് അറിയുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ദൈവം വിശുദ്ധമായ ക്രമത്തിന്‍റെയും വിശദാംശങ്ങളുടെയും ദൈവമാണ്. ദൈവദത്തമായ ചിട്ടയാണ് അത്ഭുതങ്ങള്‍ക്ക് വേണ്ടിയുള്ള മുന്‍വ്യവസ്ഥ. അഞ്ചപ്പവും രണ്ടു മീനും കൊണ്ട് വലിയ പുരുഷാരത്തെ പോഷിപ്പിക്കുന്ന അത്ഭുതത്തിന് മുന്‍പ് യേശു അവരെ അമ്പതു വീതം പന്തിപന്തിയായി ഇരുത്തുകയുണ്ടായി. (ലൂക്കോസ് 9:14-17)

പ്രാവചനീക നിര്‍ദ്ദേശം #2:
ആ പട്ടികയില്‍ കരം വെച്ചു ഉപവാസത്തിന്‍റെ ബാക്കിയുള്ള ദിവസങ്ങളില്‍ ഈ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ പ്രാര്‍ത്ഥിക്കുക. ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങളും കുറഞ്ഞത്‌ 12 പ്രാവശ്യമോ അതിലധികമോ ആവര്‍ത്തിക്കണം.

1. സാമ്പത്തീക ക്ഷാമത്തിന്‍റെ ദുഷിച്ച ആവര്‍ത്തനമേ, എന്‍റെ ജീവിതത്തിന്മേല്‍, എന്‍റെ കുടുംബത്തിന്മേല്‍, എന്‍റെ സമ്പത്തിന്മേല്‍ ഉള്ള നിന്‍റെ ശക്തിയെ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ തകര്‍ക്കുന്നു. എല്ലാ ബില്ലുകളും, കടങ്ങളും, ലോണുകളും യേശുവിന്‍ നാമത്തില്‍ അത്ഭുതകരമായി വീട്ടപ്പെടും.

2. എന്‍റെ ധനത്തേയും സമ്പത്തിനേയും തിന്നുകളയുന്ന എല്ലാ സത്താന്യ ശക്തികളേയും യേശുവിന്‍ നാമത്തില്‍ യേശുവിന്‍റെ രക്തം അസാധുവാക്കട്ടെ.

3. പിതാവേ, എന്നെയും എന്‍റെ കുടുംബത്തേയും യേശുവിന്‍റെ നാമത്തില്‍, കന്നട്ടയുടെ സ്വഭാവത്തെ പോലെയുള്ള അവസ്ഥയില്‍ നിന്നും വേര്‍പെടുത്തേണമേ. (സദൃശ്യ 30:15).

4. എന്‍റെ ധനത്തെ, സമ്പത്തിനെ അതുപോലെ വരുമാന സ്രോതസ്സിനെ പിടിച്ചുവച്ചിരിക്കുന്ന ദുഷ്ട ശക്തികള്‍ യേശുവിന്‍ നാമത്തില്‍ തകര്‍ന്നു പോകട്ടെ.

5. എന്‍റെ കര്‍ത്താവേ, ലാഭമില്ലാത്ത അദ്ധ്വാനത്തില്‍ നിന്നും കുഴച്ചിലുകളില്‍ നിന്നും യേശുവിന്‍ നാമത്തില്‍ എന്നെ വിടുവിക്കണമേ.

6. എന്‍റെ ജീവിതത്തിന്മേല്‍ ഉള്ള കടത്തിന്‍റെ പൂര്‍വ്വകാല ബന്ധനങ്ങളും ദാരിദ്രവും യേശുവിന്‍റെ രക്തത്താല്‍ യേശുവിന്‍ നാമത്തില്‍ അസാധുവാകട്ടെ.

7. പാപിയുടെ സമ്പത്ത് എനിക്കുവേണ്ടി സംഗ്രഹിക്കപ്പെടേണ്ടതിന്, യേശുവിന്‍റെ രക്തത്താല്‍ ഞാന്‍ നീതികരിക്കപ്പെട്ടിരിക്കുന്നു യേശുവിന്‍റെ നാമത്തില്‍. (സദൃശ്യ 13:22)

8. അഭിവൃദ്ധിയുടെയും അനുഗ്രഹത്തിന്‍റെയും ദൈവീകമായ വാതിലുകള്‍ എനിക്കുവേണ്ടി ഇപ്പോള്‍ യേശുവിന്‍റെ നാമത്തില്‍ തുറക്കപ്പെടട്ടെ.

9. പിതാവേ, യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ആത്മീകരായ സഹായികളുമായി എന്നെ ബന്ധിപ്പിക്കേണമേ.

10. എന്‍റെ സമ്പത്തിനെ തടയുവാന്‍ കാരണമാകാന്‍ വേണ്ടി എനിക്കും എന്‍റെ കുടുംബാംഗങ്ങള്‍ക്കും നല്‍കിയിരിക്കുന്ന ഓരോ പണങ്ങളേയും അവകാശങ്ങളേയും പരിശുദ്ധാത്മാവിന്‍റെ അഗ്നിയാല്‍ യേശുവിന്‍റെ നാമത്തില്‍ നിലനില്‍ക്കാത്ത രീതിയില്‍ ഞാന്‍ തുടച്ചു നീക്കുന്നു.

11. കര്‍ത്താവേ, നീ എന്നെ ഉപദേശിച്ചു നടക്കേണ്ടുന്ന വഴി എനിക്ക് കാണിച്ചുതരേണമേ; എന്‍റെമേല്‍ ദൃഷ്ടിവെച്ചു ആലോചന പറഞ്ഞുതരണമേ. (സങ്കീ 32:8). ഇപ്പോള്‍ മുതല്‍, എന്‍റെ എല്ലാ തീരുമാനങ്ങളും യേശുവിന്‍ നാമത്തില്‍ അങ്ങയുടെ ആത്മാവിന്‍റെ സ്വാധീനത്താല്‍ ആയിരിക്കട്ടെ.

പ്രാവചനീക നിര്‍ദ്ദേശം #3.
കരുണാ സദന്‍ മിനിസ്ട്രിയുടെ ഒരു പങ്കാളിയായി തീരുക (അല്ലെങ്കില്‍ ദൈവവേല ചെയ്യുന്ന മറ്റേതെങ്കിലും മിനിസ്ട്രിയില്‍). നിങ്ങളില്‍ നിന്നു ഞങ്ങള്‍ക്ക് എന്തെങ്കിലും പണം കിട്ടാന്‍ വേണ്ടിയല്ല ഞാന്‍ ഇത് എഴുതുന്നത്‌.

നിങ്ങളുടെ ജീവിതത്തില്‍നിന്നും ദാരിദ്രത്തിന്‍റെ നുകത്തെ തകര്‍ക്കുന്ന ഒരു അഭിഷേകം പങ്കാളിത്തം മൂലം നിങ്ങളിലേക്ക് ഒഴുകിവരും. നിങ്ങളുടെ അഭിവൃദ്ധി നിങ്ങളെ ചുറ്റിപറ്റി മാത്രമാണെങ്കില്‍ അത് സ്വാര്‍ത്ഥതയാണ്.

"കൊടുപ്പിന്‍, അമര്‍ത്തി കുലുക്കി കവിയുന്ന നല്ല അളവ് നിങ്ങള്‍ക്ക്‌ കിട്ടും.നിങ്ങള്‍ക്ക്‌ മേല്‍ കവിഞ്ഞു ഒഴുകുന്ന നിലയില്‍ അഭിവൃദ്ധി നിങ്ങളുടെ മേല്‍ പകരപ്പെടും. നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്‍ക്കും അളന്നു കിട്ടും" (ലൂക്കോസ് 6:38)

നിങ്ങള്‍ കൊടുക്കുമ്പോള്‍ സമൃദ്ധി നിറഞ്ഞു കവിയുന്ന അളവില്‍ നിങ്ങള്‍ക്ക്‌ ലഭിക്കും. കൊടുക്കുക എന്നത് ഹൃദയവുമായി ബന്ധപ്പെട്ടതും, അത്യാഗ്രഹത്തിന്‍റെ ആത്മാവില്‍ നിന്നും സ്വാര്‍ത്ഥതയില്‍ നിന്നും ഒരുവനെ വിടുവിക്കുന്നതും ആകുന്നു. അത്യാഗ്രഹത്തിന്‍റെയും, അത്യാര്‍ത്തിയുടേയും, സ്വാര്‍ത്ഥതയുടേയും ആത്മാവിനെ കൈകാര്യം ചെയ്യാന്‍ വേറെ ഒരു മാര്‍ഗ്ഗവും ഇല്ല.


ഏറ്റുപറച്ചില്‍
നിങ്ങള്‍ക്ക്‌ കഴിയുന്നിടത്തോളം പ്രാവശ്യം ഇത് പറയുന്നത് തുടരുക.

ഈ വര്‍ഷവും 2021, അടുത്ത വര്‍ഷവും 2022 സഹായത്തിനായി എന്‍റെ അടുക്കല്‍ വരുന്നവര്‍ നിരാശരാകുകയില്ല. എന്‍റെ ആവശ്യങ്ങളെ നിറവേറ്റുവാനും ആവശ്യത്തിലിരിക്കുന്നവര്‍ക്ക് കൊടുക്കുവാനും എനിക്ക് ധാരാളം ഉണ്ടാകും യേശുവിന്‍ നാമത്തില്‍.

(കുറിപ്പ്: കടത്തില്‍ നിന്നും പുറത്തുവരുവാന്‍ നിങ്ങളെ സഹായിക്കുന്ന കാര്യങ്ങള്‍, സ്വപ്നത്തിലൂടെയും, ദര്‍ശനത്തിലൂടെയും, നൂതന ആശയത്തിലൂടെയും കര്‍ത്താവ് നിങ്ങള്‍ക്ക്‌ കാണിച്ചു തരും. അതിനനുസരിച്ച് പ്രവര്‍ത്തിക്കുക.)

ശ്രദ്ധിക്കുക: പാസ്റ്റര്‍. മൈക്കളും പാസ്റ്റര്‍. അനിതയും അവരുടെ 22-ാമത് വിവാഹവാര്‍ഷികം ഇന്ന് (17.12.21) ആഘോഷിക്കുകയാണ്, അതുകൊണ്ട് അവരെയും അവരുടെ കുടുംബത്തേയും നിങ്ങളുടെ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും ഓര്‍ക്കുക.






Join our WhatsApp Channel


Most Read
● നിങ്ങളുടെ വിടുതലിന്‍റെയും സൌഖ്യത്തിന്‍റെയും ഉദ്ദേശം.
● ദിവസം 40: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ആരാധന ഒരു ജീവിത ശൈലിയായി മാറ്റുക      
● ദിവസം 15: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● കര്‍ത്താവില്‍ നിങ്ങളെത്തന്നെ ഉത്സാഹിപ്പിക്കുന്നത് എങ്ങനെ?
● ദാനം നല്‍കുവാനുള്ള കൃപ - 2
● ദിവസം 10 : 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ