അനുദിന മന്ന
1
0
109
മറ്റൊരു ആഹാബ് ആകരുത്
Tuesday, 23rd of September 2025
Categories :
ദൈവവചനം (Word of God)
വഞ്ചന (Deception)
രാജാവ് ന്യായപ്രമാണ പുസ്തകത്തിലെ വാക്യങ്ങളെ കേട്ടിട്ടു വസ്ത്രം കീറി. (2 രാജാക്കന്മാര്‍ 22: 11)
ദൈവത്തിന്‍റെ ജനം ദൈവത്തില്‍ നിന്നു വളരെ അകന്നു വിഗ്രഹാരാധനയിലേയ്ക്ക് പോയി. ദൈവത്തിന്‍റെ ആലയം (ദൈവത്തിന്‍റെ ഭവനം) അവഗണിക്കപ്പെട്ടു. അങ്ങനെയുള്ള ആത്മീകമായി അന്ധകാരം നിറഞ്ഞ സാഹചര്യത്തില്‍ ദൈവം യോശിയാവ് എന്ന ഒരു യുവ രാജാവിനെ എഴുന്നേല്‍പ്പിച്ചു.
മുകളില്‍ പറഞ്ഞിരിക്കുന്ന വേദഭാഗത്തിന്‍റെ പശ്ചാത്തലം ഇതാണ്, പുരോഹിതനായ ഹില്കിയാവ് ആലയത്തില്‍ അറ്റകുറ്റപ്പണികള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ന്യായപ്രമാണപുസ്തകം കണ്ടെടുക്കുകയുണ്ടായി. അവന്‍ ന്യായപ്രമാണപുസ്തകം (ദൈവത്തിന്‍റെ എഴുതപ്പെട്ട വചനം) രാജാവായ യോശിയാവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു. യോശിയാവ് ദൈവത്തിന്‍റെ വചനം കേട്ടപ്പോള്‍, അവന് കുറ്റബോധം ഉണ്ടാവുകയും മാനസാന്തരത്തിന്‍റെ അടയാളമായി തന്‍റെ വസ്ത്രം വലിച്ച് കീറുകയും ചെയ്തു.
അതുപോലെതന്നെ, നിങ്ങള്‍ ദൈവവചനം കേള്‍ക്കുമ്പോള്‍, വചനത്തോട് നിങ്ങളുടെ ഭാഗത്തുനിന്നും പ്രതികരണം ഉണ്ടാകണം. നിങ്ങള്‍ക്ക് ദൈവവചനം വെറുതെ കേട്ട് ഒന്നും ചെയ്യാതെ ഇരിക്കുവാന്‍ കഴിയുകയില്ല. "ഞാന്‍ ദൈവവചനം വിശ്വസിക്കുന്നു" എന്ന് വെറുതെ പറഞ്ഞാല്‍ പോര, മറിച്ച് അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും വേണം. ദൈവവചനം പറയുന്നു, "പിശാചുക്കള്‍ പോലും വിശ്വസിക്കുകയും വിറയ്ക്കുകയും ചെയ്യുന്നു" (യാക്കോബ് 2:20), എന്നാല്‍ അവര്‍ വിശ്വസിക്കുന്നത് അവര്‍ ഒരിക്കലും അനുസരിക്കാറില്ല.
എങ്കിലും വചനം കേള്‍ക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെത്തന്നെ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിന്‍. (യാക്കോബ് 1:22)
ഒരു വ്യക്തി കേവലം വചനം കേള്‍ക്കുക മാത്രം ചെയ്തിട്ട് ഒന്നും പ്രവര്‍ത്തിക്കാതെ ഇരിക്കുമ്പോള്‍, അങ്ങനെയുള്ള വ്യക്തി തങ്ങളെത്തന്നെ വഞ്ചിക്കുകയാണ് ചെയ്യുന്നത്.
ഈ അന്ത്യകാലത്തെ ഏറ്റവും വലിയ ഒരു അപകടമാണ് വഞ്ചന എന്നത്. തങ്ങളുടെ ദുര്‍ബല സ്വഭാവം വഞ്ചനയുടെ മുമ്പാകെ അവഗണിക്കുന്ന ഏതൊരുവനും വഞ്ചിക്കപ്പെട്ടു കഴിഞ്ഞു. നിങ്ങള്‍ കേള്‍ക്കാന്‍ ആശിക്കുന്ന കാര്യം കേള്‍ക്കാന്‍ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നതാണ് വഞ്ചന എന്ന് പറയുന്നത്.
താന്‍ കേള്‍ക്കുവാന്‍ ആശിച്ച കാര്യം മാത്രം പ്രവചിക്കുന്ന പ്രവാചകന്മാരാല്‍ ചുറ്റപ്പെട്ടിരുന്ന ദുഷ്ടനായ ഒരു രാജാവായിരുന്നു ആഹാബ്.
അങ്ങനെ യിസ്രായേല്‍ രാജാവ് ഏകദേശം നാന്നൂറ് പ്രവാചകന്മാരെ കൂട്ടിവരുത്തി അവരോട്: "ഞാന്‍ ഗിലെയാദിലെ രാമോത്തിലേക്ക് യുദ്ധത്തിനു പോകയോ പോകാതിരിക്കയോ എന്തുവേണ്ടൂ" എന്നു ചോദിച്ചു. അതിന് അവര്‍ "പുറപ്പെടുക; കര്‍ത്താവ് അതു രാജാവിന്‍റെ കൈയില്‍ എല്പ്പിക്കും എന്നു പറഞ്ഞു". (1 രാജാക്കന്മാര്‍ 22:6).
അവര്‍ പറയുന്ന കാര്യം സത്യമല്ല എന്നു തന്‍റെ അന്തരംഗത്തില്‍ അവന്‍ അറിഞ്ഞിരുന്നു, എന്നിട്ടും ആ കള്ളം അവന്‍ വിശ്വസിക്കുവാന്‍ ഇടയായി കാരണം അവന്‍ വഞ്ചിക്കപ്പെട്ടു കഴിഞ്ഞിരുന്നു. അനേക പ്രാവശ്യം സത്യമായ ദൈവവചനം അവന്‍ കേട്ടിട്ടുള്ളവനാണ്, എന്നാല്‍ അവന്‍ തുടര്‍മാനമായി അത് കേട്ടു എങ്കിലും അതിനെക്കുറിച്ച് അവന്‍ ഒന്നുംതന്നെ ചെയ്തില്ല. നാം മറ്റൊരു ആഹാബ് ആകരുത്.
Bible Reading: Daniel 8-9

പ്രാര്‍ത്ഥന
1. പിതാവേ, അങ്ങയുടെ കൃപയാലും ജ്ഞാനത്താലും, ഞാനും എന്‍റെ കുടുംബാംഗങ്ങളും, എന്‍റെ സഭയും, എന്നെ സംബന്ധിച്ചുള്ള സകല കാര്യങ്ങളും അങ്ങയില്‍ നിന്നും നന്നായി ഉപദേശിക്കപ്പെടുമെന്ന് യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പ്രഖ്യാപിക്കുന്നു. ഇതിനായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു.
2. പിതാവേ, വിശുദ്ധിയും അശുദ്ധിയും, ശുദ്ധിയുള്ളതും ശുദ്ധിയില്ലാത്തതും, സത്യവും അസത്യവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുവാനുള്ള വിവേചനവരം യേശുവിന്‍റെ നാമത്തില്‍ ഞങ്ങള്‍ക്ക് തരേണമേ.
3. പിതാവേ, അങ്ങയുടെ വചനം കേവലം കേള്‍ക്കുന്നവനല്ല മറിച്ച് അത് എപ്പോഴും ചെയ്യുന്നവന്‍ ആയിരിക്കുവാന്‍ എന്നെ ശക്തീകരിക്കേണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel

Most Read
● ധൈര്യത്തോടെ ആയിരിക്കുക● ചില നേതാക്കള്‍ വീണതുകൊണ്ട് നാം എല്ലാം അവസാനിപ്പിക്കണമോ?
● മുന്നറിയിപ്പ് ശ്രദ്ധിക്കുക
● പ്രാവചനീക ഗീതം
● ഞാന്‍ തളരുകയില്ല
● നിരീക്ഷണത്തിലുള്ള ജ്ഞാനം
● നമ്മുടെ ഹൃദയത്തിന്‍റെ ഒരു പ്രതിഫലനം
അഭിപ്രായങ്ങള്‍