അനുദിന മന്ന
അധര്‍മ്മത്തിനുള്ള പൂര്‍ണ്ണമായ പരിഹാരം
Wednesday, 13th of March 2024
1
0
730
Categories :
പാപം (Sin)
ലംഘനം ക്ഷമിച്ചും പാപം മറച്ചും കിട്ടിയവന്‍ ഭാഗ്യവാന്‍. യഹോവ അകൃത്യം കണക്കിടാതെയും ആത്മാവില്‍ കപടം ഇല്ലാതെയും ഇരിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍. (സങ്കീര്‍ത്തനം 32:1,2)
ഒരിക്കല്‍ ഒരു മനുഷ്യന്‍ ഒരു സ്വപ്നം കണ്ടു അതില്‍ യേശുവിനെ ഒരു തൂണില്‍ കെട്ടിയിരിക്കുന്നതും യാതൊരു ദയയുമില്ലാതെ യേശുവിനെ അടിക്കുന്നതായിട്ടും അദ്ദേഹം കാണുകയുണ്ടായി. യേശുവിന്‍റെ ശരീരം അടിയേറ്റ് കീറിമുറിക്കുന്നത് കണ്ടിട്ട് അദ്ദേഹത്തിനു സഹിക്കുവാന്‍ കഴിയാതെ നമ്മുടെ കര്‍ത്താവിനെ അടിക്കുന്ന ആ മനുഷ്യനെ തടയുവാനായി ഇദ്ദേഹം മുമ്പോട്ടു കുതിച്ചുചെന്നു. അടിച്ചുകൊണ്ടിരുന്ന ആ മനുഷ്യന്‍റെ കൈയ്ക്ക് ഇദ്ദേഹം പിടിച്ചുകൊണ്ടു അവന്‍റെ മുഖം കാണുവാനായി തിരിഞ്ഞപ്പോള്‍, ആ സ്വപ്നക്കാരന്‍ തന്‍റെതന്നെ മുഖമാണ് കണ്ടത്.
നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്‍റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാല്‍ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്‍റെമേല്‍ ചുമത്തി. (യെശയ്യാവ് 53:6)
അധര്‍മ്മമെന്ന പ്രശ്നത്തിനുള്ള പരിഹാരം എന്താണ്? എല്ലാ അധര്‍മ്മത്തിനുമുള്ള പരിഹാരം യേശുവാണ്. ആ വാക്കുകള്‍ ശ്രദ്ധിക്കുക, "യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്‍റെമേല്‍ ചുമത്തി". നമ്മുടെ എല്ലാ അകൃത്യത്തിന്‍റെയും ആത്യന്തികമായ വില കര്‍ത്താവ് നല്‍കുകയുണ്ടായി.
ഏതെങ്കിലും ഒരു യാഗം കൊണ്ട് ഒരു കാര്യവുമില്ല. ഓരോ വ്യക്തികളുടെയും പാപത്തിന്‍റെ വില പൂര്‍ണ്ണമായി കൊടുക്കുവാന്‍ സമ്പൂര്‍ണ്ണമായ ഒരു യാഗം ആവശ്യമായിരുന്നു. അതുകൊണ്ടാണ് യേശു യാഗമാകേണ്ടത് ആവശ്യമായി വന്നത്.
അപൂര്‍ണ്ണനായ മനുഷ്യനെ പൂര്‍ണ്ണനാക്കുവാന്‍ സമ്പൂര്‍ണ്ണനായ ഒരുവനാല്‍ ഉണ്ടായ പരിപൂര്‍ണ്ണമായ ഒരു യാഗമായിരുന്നു അത്. (എബ്രായര്‍ 10:14-25 വരെയുള്ള സന്ദേശം).
എന്നാല്‍ അവന്‍ നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങള്‍ നിമിത്തം തകര്‍ന്നും ഇരിക്കുന്നു; (യെശയ്യാവ് 53:5).
യേശു നമ്മുടെ അതിക്രമങ്ങള്‍ക്ക് വേണ്ടിയാണ് മുറിവേറ്റത്. നിങ്ങളുടെ ശരീരത്തില്‍ എളുപ്പത്തില്‍ കാണുവാന്‍ കഴിയുന്ന ഒന്നാണ് ഒരു മുറിവ് എന്നു പറയുന്നത്. ക്ഷതം എന്നാല്‍ അകത്തുണ്ടാകുന്നതാണ്. കര്‍ത്താവായ യേശു നമ്മുടെ അകൃത്യങ്ങള്‍ നിമിത്തം തകര്‍ക്കപ്പെട്ടു.
പാപങ്ങള്‍ നിമിത്തമുള്ള നമ്മുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം, അവിശ്വസനീയമായ ഒരു വിലകൊടുത്തു പിതാവ് മുറുകെപ്പിടിച്ചിരിക്കുന്നു. എന്നാല്‍ അവന്‍റെ പരിഹാരം സ്വീകരിക്കുവാനും തിരസ്കരിക്കുവാനുമുള്ള തിരഞ്ഞെടുപ്പ് നടത്തേണ്ടത് നമ്മളാണ്. ദൈവത്തിന്‍റെ പരിഹാരം നമ്മുടെ ജീവിതത്തില്‍ നടപ്പിലാക്കുന്നതിനു യേശുവിന്‍റെ യാഗത്തോടുള്ള നമ്മുടെ വ്യക്തിപരമായ പ്രതികരണം നിര്‍ണ്ണായകമാണ്.
ദൈവത്തിന്‍റെ പരിഹാരം നിങ്ങള്‍ അംഗീകരിക്കുകയും നിങ്ങളുടെ ജീവിതത്തില്‍ നടപ്പിലാക്കുകയും ചെയ്‌താല്‍, താഴെ കൊടുത്തിരിക്കുന്ന വാക്യം നിങ്ങളുടെ ജീവിതത്തില്‍ പ്രകടമാകുവാന്‍ ഇടയാകും.
ഒരുവന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടി ആകുന്നു; പഴയത് കഴിഞ്ഞുപോയി, ഇതാ, അത് പുതുതായി തീര്‍ന്നിരിക്കുന്നു. (2 കൊരിന്ത്യര്‍ 5:17)

പ്രാര്‍ത്ഥന
കര്‍ത്താവായ യേശുവേ, അവിടുന്ന് ദൈവപുത്രന്‍ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അങ്ങ് എനിക്കുവേണ്ടി മരിക്കുകയും മൂന്നാംനാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു. അടിയനോട് കരുണ തോന്നേണമേ. എന്‍റെ സകലവിധമായ പാപങ്ങളും ക്ഷമിക്കേണമേ. അങ്ങയുടെ രക്തത്താല്‍ എന്നെ കഴുകേണമേ. എന്‍റെ ഹൃദയത്തിലേക്ക് വന്നു എന്‍റെ ജീവിതത്തിലെ സര്‍വ്വ മേഖലകളിലും പൂര്‍ണ്ണ അധികാരം അങ്ങ് ഏറ്റെടുക്കേണമേ.
യേശുക്രിസ്തുവിന്‍റെ രക്തത്താല്‍, ഞാനും എന്‍റെ കുടുംബവും സാത്താന്‍റെ കൈകളില്‍ നിന്നും വീണ്ടെടുക്കപ്പെട്ടിരിക്കുന്നു.
എന്‍റെ ജീവിതത്തിലും, എന്‍റെ കുടുംബത്തിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സകല ദുഷ്ട രീതികളും യേശുവിന്‍റെ നാമത്തില്‍ തകര്‍ന്നു മാറട്ടെ.
എന്‍റെ മുന്നേറ്റത്തെ തടയുന്ന എല്ലാ ദുഷ്ടശക്തികളും യേശുവിന്‍റെ നാമത്തില്‍ അഗ്നിയാല്‍ കത്തി ചാമ്പലായി തീരട്ടെ.
ദൈവത്തിന്‍റെ അഗ്നിയെ, എനിക്കെതിരായുള്ള എല്ലാ ദുഷ്ടശക്തികളേയും യേശുവിന്‍ നാമത്തില്‍ ചിതറിക്കേണമേ.

Join our WhatsApp Channel
Most Read
● യൂദയുടെ ജീവിതത്തില്‍ നിന്നുള്ള പാഠങ്ങള്‍ - 1● ജീവന് രക്തത്തിലാകുന്നു
● ഇത് ശരിക്കും പ്രാധാന്യമുള്ളതാണോ?
● ദൈവം എങ്ങനെയാണ് കരുതുന്നത് #2
● അധികമായ സാധനസാമഗ്രികള് വേണ്ട
● പാപമാകുന്ന കുഷ്ഠത്തെ കൈകാര്യം ചെയ്യുക
● 21 ദിവസങ്ങള് ഉപവാസം: ദിവസം #11
അഭിപ്രായങ്ങള്‍