അനുദിന മന്ന
21 ദിവസങ്ങള്‍ ഉപവാസം: ദിവസം #21
Saturday, 1st of January 2022
1
1
1167
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
സമാധാനം
എന്റെ കുടുംബത്തിന്റെയും കരുണാ സദന് മിനിസ്ട്രിയിലുള്ള എല്ലാവരുടെയും പേരില്‍, നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും "ഫലഭുയിഷ്ഠമായതും സമാധാനപരമായതും ആയ പുതുവര്‍ഷം 2022" ആശംസിക്കുവാന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കുന്നു.
ദൈവത്തെ സ്തുതിക്കുക
1ശമുവേല്‍ 7:12ല്‍ നാം ഇങ്ങനെ വായിക്കുന്നു, പിന്നെ ശമുവേല്‍ ഒരു കല്ലു എടുത്തു മിസ്പക്കും ശേനിന്നും മദ്ധ്യേ നാട്ടി: "ഇത്രത്തോളം യഹോവ നമ്മെ സഹായിച്ചു എന്നു പറഞ്ഞു അതിനു എബെന്‍-എസെര്‍ എന്നു പേരിട്ടു". ദൈവത്തിന്റെ വിശ്വസ്ഥതകളെ ഓര്‍ത്ത് ദൈവത്തിനു നന്ദി പറയുവാന്‍ വേണ്ടി നമുക്ക് അല്പസമയം എടുക്കാം. അവന് നിങ്ങളെ ഇവിടംവരെ കൊണ്ടുവന്നു. ദൈവത്തില്‍ ആശ്രയിക്കുക. അവന് നിങ്ങളെ മുന്പോട്ടും കൊണ്ടുപോകും.
1. സ്വര്‍ഗീയ പിതാവേ, എന്റെ ജീവിതത്തില്‍ അങ്ങ് ഇല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ ഇവിടെവരെ എത്തുകയില്ലായിരുന്നു എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.
2. പിതാവാം ദൈവമേ, 2021ല്‍ എന്റെമേലും എന്റെ കുടുംബാംഗങ്ങളുടെ മേലും ഉണ്ടായിരുന്ന അങ്ങയുടെ വിശ്വസ്ഥതയ്ക്കും, അങ്ങയുടെ കരുണയ്ക്കും, അങ്ങയുടെ കരുതലിനും, അങ്ങയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും, അങ്ങയുടെ സംരക്ഷണത്തിനുമായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു, യേശുവിന്റെ നാമത്തില്‍.
3. വിലയേറിയ അബ്ബാ പിതാവേ, 2022ല്‍ എന്നേയും എന്റെ കുടുംബാംഗങ്ങളെയും സംബന്ധിക്കുന്ന സകല കാര്യങ്ങളും അങ്ങ് നിവര്‍ത്തിയാക്കും എന്ന് ഞാന്‍ യേശുവിന് നാമത്തില്‍ ഉറപ്പായി അറിയുന്നു.
നിങ്ങളെത്തന്നെ, നിങ്ങളുടെ വീടിനെ, നിങ്ങളുടെ അവകാശങ്ങളെ, നിങ്ങളുടെ കുടുംബാംഗങ്ങളെ എണ്ണകൊണ്ട് അഭിഷേകം ചെയ്യുക. നിങ്ങള്‍ക്ക് വീട്ടില്‍ വളര്‍ത്തുമൃഗങ്ങള്‍ ഉണ്ടെങ്കില്‍ അവയ്ക്കും അങ്ങനെത്തന്നെ ചെയ്യുക.
ധ്യാനത്തിനായുള്ള വേദഭാഗങ്ങള്‍
യെശയ്യാവ് 43:18-19
യിരെമ്യാവ് 29:11
2കൊരിന്ത്യര്‍ 5:17
പ്രാര്‍ത്ഥന
[നിങ്ങളുടെ ഹൃദയത്തില്‍നിന്ന് വരുന്നത് വരെ ഓരോ പ്രാര്‍ത്ഥന മിസൈലുകളും ആവര്‍ത്തിക്കുക. പിന്നീട് മാത്രം അടുത്ത പ്രാര്‍ത്ഥന മിസൈലിലേക്ക് പോകുക.]
(അത് ആവര്‍ത്തിക്കുക, വ്യക്തിപരമാക്കുക, ഓരോ പ്രാര്‍ത്ഥനാ വിഷയത്തിനും കുറഞ്ഞത് ഒരു മിനിറ്റെങ്കിലും അങ്ങനെ ചെയ്യുക).
പിതാവേ, യേശുവിന്റെ നാമത്തില്‍, 2021ല്‍ ഞാന്‍ കണ്ട സകല രോഗങ്ങളും, തിരിച്ചടികളും ഇനി ഞാന്‍ ഒരിക്കലും കാണുകയില്ല എന്ന് പ്രഖ്യാപിക്കുന്നു, യേശുവിന് നാമത്തില്‍.
പിതാവേ, യേശുവിന്റെ നാമത്തില്‍ 2022ല്‍ ഞാനും എന്റെ കുടുംബാംഗങ്ങളും, ആത്മീകമായി ശുഭാമായിരിക്കുന്നത് പോലെ സകലത്തിലും ശുഭമായും സുഖമായും ഇരിക്കണം എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. (3യോഹന്നാന് 2)
കരുണാ സദന് മിനിസ്ട്രിയ്ക്ക് എതിരായുള്ള സകല ദുഷ്ട പ്രതീക്ഷകളും യേശുവിന്റെ നാമത്തില്‍ ചിതറിപോകട്ടെ.
നന്മയും കരുണയും എന്നെയും എന്റെ കുടുംബാംഗങ്ങളെയും ഈ 2022 മുഴുവനും, മാത്രമല്ല ഞങ്ങളുടെ ആയുഷ്കാലം ഒക്കെയും ഞങ്ങളെ പിന്തുടരുകയും, ഞങ്ങള്‍ യഹോവയുടെ ആലയത്തില്‍ ദീര്‍ഘകാലം വസിക്കുകയും ചെയ്യും.
പരിശുദ്ധാത്മാവേ 2022ല്‍ അങ്ങയുടെ മഹത്വം കാണേണ്ടതിനു എന്റെ കണ്ണുകളെ സജീവമാക്കേണമേ.
പരിശുദ്ധാത്മാവേ 2022ല്‍ അങ്ങയുടെ മഹത്വം കേള്‍ക്കേണ്ടതിനു എന്റെ കാതുകളെ സജീവമാക്കേണമേ. എന്നെ ഉപദേശിച്ചു ഞാന്‍ പോകേണ്ടുന്ന വഴി എന്നെ പഠിപ്പിക്കേണമേ. യേശുവിന്റെ നാമത്തില്‍ എനിക്ക് ദൈവീക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തരുമാറാകേണമേ.
പരിശുദ്ധാത്മാവേ 2022ല്‍ അഭിവൃദ്ധി പ്രാപിക്കേണ്ടതിന് എന്റെ കൈകളെ സജീവമാക്കേണമേ.
പരിശുദ്ധാത്മാവേ 2022ല്‍ ഒരു ഉണര്വിന് വേണ്ടി എന്റെ ദേഹം, ദേഹി, ആത്മാവിനെ സജീവമാക്കേണമേ, യേശുവിന്റെ നാമത്തില്‍.
ഈ വര്‍ഷം, 2022ല്‍ കര്‍ത്താവേ ഞാന്‍ അങ്ങയെ ബഹുമാനിക്കും; ആകയാല്‍ അളവില്ലാതെ എന്നെ അനുഗ്രഹിക്കേണമേ. എന്റെ എല്ലാ കാര്യങ്ങളുടെയും മുന്പില് ഞാന്‍ അങ്ങയെ നിര്‍ത്തും.
എന്നെയും എന്റെ കുടുംബാംഗങ്ങളെയും, ഞങ്ങളുടെ എല്ലാ വഴികളേയും, 2022ല്‍ മുഴുവന്‍ സൂക്ഷിക്കുവാന്‍ അങ്ങയുടെ ദൂതന്മാരെ കാവലായ് അങ്ങ് നല്‍കും കര്‍ത്താവേ. ഞങ്ങളുടെ കാല് കല്ലില്‍ തട്ടിപോകാതവണ്ണം അവര്‍ ഞങ്ങളെ കൈകളില്‍ വഹിച്ചുകൊള്ളും.
പിതാവേ, യേശുവിന്റെ നാമത്തില്‍, ഈ തലമുറയുടെ ചരിത്രം മാറ്റിഎഴുതുവാന്‍ എന്നെ ഉപയോഗിക്കേണമേ, യേശുവിന് നാമത്തില്‍.
കര്‍ത്താവ് നിങ്ങളെ നയിക്കുന്നത് പോലെ പാസ്റ്റര്‍ മൈക്കിളിനായി, തന്റെ കുടുംബത്തിനായി, കരുണാ സദന് മിനിസ്ട്രിയ്ക്കായി പ്രാര്‍ത്ഥിക്കുവാന്‍ അല്പ സമയങ്ങള്‍ എടുക്കുക.
പുതിയ ആരംഭങ്ങളുടെ ദൈവമേ: ഈ 2022 പുതുവര്‍ഷത്തില്‍: എന്നെ അപകീര്‍ത്തിപ്പെടുത്തിയ കഴിഞ്ഞ കാലങ്ങളിലെ പരാജയങ്ങളെ യേശുവിന്റെ രക്തത്താല്‍ ലജ്ജിപ്പിക്കേണമേ! യേശുവിന്റെ നാമത്തില്‍.
മഹത്വത്തിന്റെ വചനമേ: എനിക്ക് പ്രത്യക്ഷമായി എന്റെ രഹസ്യ നിന്ദകളെ ഈ വര്‍ഷത്തില്‍ തുടച്ചുനീക്കേണമേ! യേശുവിന്റെ നാമത്തില്‍.
പുതിയ ആരംഭത്തിന്റെ ദൈവമേ: അങ്ങയുടെ വചനത്തിലെ ധനം ഈ വര്‍ഷം എന്റെ ജീവിതത്തില്‍ പ്രകടമായി, സകല ദാരിദ്ര്യങ്ങളെയും എന്നില്‍നിന്നും തുടച്ചുമാറ്റട്ടെ! യേശുവിന്റെ നാമത്തില്‍.
2022-ാം വര്‍ഷത്തില്‍, എന്റെ ജീവിതത്തില്‍, കുടുംബത്തില്‍, കരുണാ സദന് മിനിസ്ട്രിയില്‍ സന്തോഷം, സമാധാനം, അത്ഭുതങ്ങള്‍, അനുഗ്രഹങ്ങള്‍ എന്നിവ തടസ്സങ്ങള്‍ കൂടാതെ ചൊരിയട്ടെ എന്ന് ഞാന്‍ കല്‍പ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു, യേശുവിന്റെ നാമത്തില്‍. ആമേന്‍.
ദൈവത്തെ ആരാധിക്കുന്നതും സ്തുതിക്കുന്നതും തുടരുക.
നിങ്ങളുടെ അനുഭവസാക്ഷ്യം പങ്കുവെക്കുക: നിങ്ങളുടെ സാക്ഷ്യം അയക്കുന്നതിനായി നോഹ ആപ്പിലെ 'അനുഭവസാക്ഷ്യങ്ങള്‍' എന്ന ഭാഗം ദയവായി അമര്‍ത്തുക.
നിങ്ങളുടെ സാക്ഷ്യങ്ങള്‍ ദൈവത്തിന്റെ നാമത്തെ മഹത്വപ്പെടുത്തുകയും അവന്റെ ജനത്തിന്റെ വിശ്വാസം വളര്‍ത്തുകയും ചെയ്യും.
Join our WhatsApp Channel
Most Read
● അഭിഷേകത്തിന്റെ നമ്പര്‍. 1 ശത്രു.● വിശ്വസിക്കുവാനുള്ള നിങ്ങളുടെ ശേഷി വിസ്തൃതമാക്കുന്നത് എങ്ങനെയാണ്.
● അശ്ലീലസാഹിത്യങ്ങളില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര
● കൃത്യസമയത്ത് ഞായറാഴ്ച രാവിലെ എങ്ങനെ പള്ളിയിൽ പോകാം
● നിങ്ങള്‍ കൊടുത്തുതീര്‍ക്കേണ്ടതായ വില
● അനിശ്ചിതത്വത്തിന്റെ സമയങ്ങളില്‍ ആരാധനയുടെ ശക്തി
● ക്ഷമിക്കുവാന്‍ കഴിയാത്തത്
അഭിപ്രായങ്ങള്‍