english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ഇന്ന് ശുദ്ധീകരണം നാളെ അത്ഭുതങ്ങള്‍
അനുദിന മന്ന

ഇന്ന് ശുദ്ധീകരണം നാളെ അത്ഭുതങ്ങള്‍

Thursday, 25th of September 2025
1 0 93
Categories : ശുദ്ധീകരണം (Sanctification)
യിസ്രായേല്‍മക്കള്‍ അവരുടെ ഏറ്റവും പ്രധാനപ്പെട്ട വിജയങ്ങളില്‍ ഒന്നിന്‍റെ അടുക്കല്‍ എത്തിനില്‍ക്കുന്നു. ആ സമയത്താണ് യോശുവ യിസ്രായേല്‍ ജനത്തോടു പറഞ്ഞത്. "നിങ്ങളെത്തന്നെ ശുദ്ധീകരിപ്പിന്‍; യഹോവ നാളെ നിങ്ങളുടെ ഇടയില്‍ അതിശയം പ്രവര്‍ത്തിക്കും". (യോശുവ 3:5)

ഇത് യോശുവയ്ക്ക് ഒരു പുതിയ തത്വം അല്ലായിരുന്നു. തന്‍റെ മാര്‍ഗ്ഗദര്‍ശിയും ദൈവ മനുഷ്യനുമായ മോശെ ഈ തത്വം നടപ്പിലാക്കുന്നത് താന്‍ കണ്ടിട്ടുണ്ട്.

ദൈവം തന്‍റെ ജനത്തിന്‍റെ നടുവില്‍ ചില വന്‍കാര്യങ്ങള്‍ ചെയ്യുവാന്‍ തയ്യാറെടുക്കുമ്പോഴൊക്കെയും, തങ്ങളെത്തന്നെ ശുദ്ധീകരിപ്പിന്‍ എന്ന് അവരോടു ദൈവം പറയും. യഹോവ യിസ്രായേല്‍ മക്കള്‍ക്ക്‌ വ്യക്തിപരമായി പ്രത്യക്ഷപ്പെടുവാന്‍ ആഗ്രഹിച്ചപ്പോള്‍ തങ്ങളെത്തന്നെ ശുദ്ധീകരിപ്പിന്‍ എന്ന് അവരോടു ആവശ്യപ്പെടുന്നതായിട്ടു താഴെയുള്ള വാക്യങ്ങളില്‍ കാണുവാന്‍ കഴിയും.

യഹോവ പിന്നെയും മോശെയോടു കല്പിച്ചത്: നീ ജനത്തിന്‍റെ അടുക്കല്‍ ചെന്ന് ഇന്നും നാളെയും അവരെ ശുദ്ധീകരിക്ക; അവര്‍ വസ്ത്രം അലക്കി, മൂന്നാം ദിവസത്തേക്ക് ഒരുങ്ങിയിരിക്കട്ടെ; മൂന്നാം ദിവസം യഹോവ സകല ജനവും കാണ്‍കെ സീനായി പര്‍വ്വതത്തില്‍ ഇറങ്ങും. (പുറപ്പാട് 19:10-11)

നമുക്ക് ദൈവവുമായി ഒരു പുതിയ കണ്ടുമുട്ടല്‍ നടക്കണമെങ്കില്‍, അശുദ്ധമായതില്‍ നിന്നും, ദൈവീകമല്ലാത്തതില്‍ നിന്നും നാം ശുദ്ധീകരണം പ്രാപിക്കേണ്ടത്‌ ആവശ്യമാണ്‌.

 അവരുടെ നടുവില്‍ ദൈവത്തിന്‍റെ അത്ഭുതങ്ങള്‍ കാണണമെങ്കില്‍, അവരുടെ മദ്ധ്യത്തില്‍ ദൈവം പ്രവര്‍ത്തിക്കുന്നു എന്ന് മനസ്സിലാക്കാനും അത് സ്വീകരിക്കാനും അവര്‍ ആത്മീകമായി ഒരുങ്ങിയിരിക്കണം എന്ന് യോശുവയും അറിയുകയുണ്ടായി.

മാതാപിതാക്കളെ, ഇത് നിങ്ങളെത്തന്നെ ശുദ്ധീകരിപ്പാന്‍ ഉള്ള സമയമാണ്- ദൈവം നിങ്ങളുടെ വീടുകളേയും മക്കളേയും സന്ദര്‍ശിക്കുവാന്‍ ആഗ്രഹിക്കുന്നു. അവന്‍ അവരെ സ്പര്‍ശിക്കുവാന്‍ പോകുന്നു. നിങ്ങളുടെ തലമുറകള്‍ അനുഗ്രഹിക്കപ്പെടും.

പാസ്റ്റര്‍മാരും ആത്മീയ നേതൃത്വവും ആയുള്ളോരെ, ഇത് നിങ്ങളെത്തന്നെ ശുദ്ധീകരിപ്പാന്‍ ഉള്ള സമയമാണ്- നിങ്ങളുടെ കീഴിലുള്ള ജനങ്ങള്‍ ആടുകളെപോലെ പെരുകുവാന്‍ പോകുന്നു. നിങ്ങളോടു കൂടെയുള്ള ജനം ദൈവത്തിന്‍റെ അഗ്നിയില്‍ ആയിരിക്കും.

യ്യൌവ്വനക്കാരെ, നിങ്ങളെത്തന്നെ ശുദ്ധീകരിപ്പാന്‍ ഉള്ള സമയം ഇതാണ്. അകത്ത് നിശബ്ദമായി ദൈവത്തോടു നിലവിളിച്ചുകൊണ്ടിരിക്കുന്ന ഒരു തലമുറയെ തൊടുവാനായി ദൈവം നിങ്ങളെ ഉപയോഗിക്കും. നിങ്ങള്‍ യോസെഫിനെപ്പോലെ ആയിരിക്കും. നിങ്ങള്‍ മുഖാന്തരം അനേകര്‍ ശാരീരികവും നിത്യവുമായ മരണത്തില്‍നിന്നും രക്ഷപ്പെടും.

നാളത്തേക്കു നിങ്ങളെത്തന്നെ ശുദ്ധീകരിപ്പിന്‍ എന്ന് ജനത്തോടു കല്‍പ്പിക്കുക (യോശുവ 7:13)

പിന്നെയും, മറ്റൊരു സന്ദര്‍ഭത്തില്‍, ദൈവം ജനത്തോടു പറഞ്ഞു, "തങ്ങളെത്തന്നെ ശുദ്ധീകരിപ്പിന്‍ എന്ന് ജനത്തോടു കല്‍പ്പിക്കുക", ഇത് അര്‍ത്ഥമാക്കുന്നത് ശുദ്ധീകരണം എന്നത് കേവലം ഒരു നിര്‍ദ്ദേശമോ ഉപദേശമോ അല്ല; മറിച്ച് അത് ദൈവത്തില്‍നിന്നു മാത്രമുള്ള ഒരു കല്പനയാണ്.

പുതിയ നിയമത്തിലും ഇതേ സത്യം പ്രതിധ്വനിക്കുന്നുണ്ട്.
ദൈവത്തിന്‍റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നെ. (1തെസ്സലൊ 4:3)

വീണ്ടും ദൈവവചനം പറയുന്നു, "നാളത്തേക്കു നിങ്ങളെത്തന്നെ ശുദ്ധീകരിച്ചു ഒരുങ്ങിയിരിപ്പീന്‍" (യോശുവ 7:13)

അതുകൊണ്ട്, ശുദ്ധീകരണം എന്നത് നാളത്തേക്കുള്ള ഒരു തയ്യാറെടുപ്പ് കൂടിയാണ്.

നാളെകളില്‍ നമ്മുടെ വഴികളില്‍ വരുന്ന കാര്യങ്ങള്‍ക്ക് വേണ്ടി നാം ഇന്ന് ആത്മീകമായി ഒരുങ്ങിയിരിക്കണമെന്ന് ദൈവം നമ്മെക്കുറിച്ചു ആഗ്രഹിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. യുദ്ധം ദൈവത്തിനുള്ളതാണ്, എന്നാല്‍ ക്രിസ്തുവില്‍ നമുക്ക് വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കുന്ന വിജയം സ്വായത്തമാക്കേണ്ടതിനായി
നാം നമ്മെത്തന്നെ ശരിയായ സ്ഥാനത്തു നിര്‍ത്തേണ്ടത് ആവശ്യമാണ്‌.

Bible Reading: Daniel 12; Hosea 1-4 
ഏറ്റുപറച്ചില്‍
പിതാവേ, ഇന്നുമുതല്‍ ശുദ്ധീകരണത്തില്‍ ജ്ഞാനത്തോടെ നടക്കുവാനും, ഒരിക്കലും നിന്നുപോകാത്ത അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും കാലത്തില്‍ ഉറയ്ക്കുവാനും എന്നെ ശക്തീകരിക്കേണമേ, യേശുവിന്‍ നാമത്തില്‍. ആമേന്‍!.



Join our WhatsApp Channel


Most Read
● ദൈവത്തിന്‍റെ യഥാര്‍ത്ഥ സ്വഭാവം
● യേശു ഒരു ശിശുവായി വന്നത് എന്തുകൊണ്ട്?
● അഗ്നി ഇറങ്ങണം
● അടുത്ത പടിയിലേക്ക് പോകുക
● മനസ്സില്‍ നിത്യതയുമായി ജീവിക്കുക
● അന്ത്യകാലം - പ്രവചനാത്മകമായ കാവല്‍ക്കാരന്‍
● വചനം കൈക്കൊള്ളുക
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ