english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ദൈവവചനത്തിനു നിങ്ങളില്‍ ഇടര്‍ച്ച വരുത്തുവാന്‍ കഴിയുമോ?
അനുദിന മന്ന

ദൈവവചനത്തിനു നിങ്ങളില്‍ ഇടര്‍ച്ച വരുത്തുവാന്‍ കഴിയുമോ?

Saturday, 27th of September 2025
1 0 113
Categories : ഇടര്‍ച്ച (Offence)
ശിഷ്യന്മാര്‍ അതിനെച്ചൊല്ലി പിറുപിറുക്കുന്നതു യേശു തന്നില്‍ത്തന്നെ അറിഞ്ഞ് അവരോട്: "ഇത് നിങ്ങള്‍ക്ക്‌ ഇടര്‍ച്ച ആകുന്നുവോ?" (യോഹന്നാന്‍ 6:16)

യോഹന്നാന്‍ 6-ാം അദ്ധ്യായത്തില്‍, യേശു തന്നെത്തന്നെ സ്വര്‍ഗ്ഗത്തില്‍ നിന്നു വന്ന അപ്പം എന്ന് പറയുന്നു. തന്‍റെ മാംസവും രക്തവും ഒരു വ്യക്തിയെ നിത്യജീവനുവേണ്ടി പോഷിപ്പിക്കും എന്നും യേശു പറഞ്ഞിട്ടുണ്ട്. ഇത് പരീശന്മാരും സദൂക്യരും കേട്ടപ്പോള്‍ അവര്‍ക്ക് അത് അംഗീകരിക്കുവാന്‍ കഴിഞ്ഞില്ല, മാത്രമല്ല അത് അവരെ വല്ലാതെ വ്രണപ്പെടുത്തി. യേശുവിനെ അവര്‍ തെറ്റായ കാര്യങ്ങള്‍ പഠിപ്പിക്കുന്ന മതവിദ്വേഷി ആയി മുദ്രകുത്തി.

ആ സമയത്ത്, അവന്‍റെ ശിഷ്യന്മാര്‍ പലരും അതു കേട്ടിട്ട്: "ഇത് കഠിനവാക്ക്; ഇത് ആര്‍ക്കു കേള്‍പ്പാന്‍ കഴിയും എന്നു പറഞ്ഞു?" അന്നുമുതല്‍ അവന്‍റെ ശിഷ്യന്മാരില്‍ പലരും പിന്‍വാങ്ങിപ്പോയി, പിന്നെ അവനോടു കൂടെ സഞ്ചരിച്ചില്ല എന്നും വചനം പറയുന്നു. (യോഹന്നാന്‍ 6: 60, 66)

അവന്‍റെ ഏറ്റവും അടുത്ത ശിഷ്യന്മാര്‍ പോലും ഇടര്‍ച്ചയുടെ വക്കില്‍ എത്തുവാന്‍ ഇടയായി. അതുകൊണ്ടാണ് യേശു അവരോടു ചോദിച്ചത്, "ഇത് നിങ്ങള്‍ക്ക്‌ ഇടര്‍ച്ച ആകുന്നുവോ?" എന്ന്.

നിങ്ങള്‍ക്ക്‌ ഇടര്‍ച്ച എന്ന് തോന്നുന്ന എന്തെങ്കിലും ഒക്കെ ദൈവവചനത്തില്‍ എപ്പോഴും ഉണ്ടാകും എന്നുള്ളതാണ് സത്യം. ഞാന്‍ ഒരിക്കല്‍ ക്ഷമിക്കുന്നതിനെ കുറിച്ച് പ്രസംഗിച്ചപ്പോള്‍ ആളുകളുടെ ഇടയില്‍ ഉണ്ടായിരുന്ന ഒരു വ്യക്തി എന്നെ കളിയാക്കിയത് ഞാന്‍ ഓര്‍ക്കുന്നു. എന്നിരുന്നാലും, ആ ദിവസം ഞാന്‍ പ്രസംഗിച്ച വചനം അദ്ദേഹത്തെ കുറ്റപ്പെടുത്തികൊണ്ടിരുന്നു, അങ്ങനെ തന്‍റെ ജീവിതം കര്‍ത്താവിനായി താന്‍ സമര്‍പ്പിച്ചു. ഇന്ന് ആ മനുഷ്യന്‍ ഞങ്ങളുടെ സഭയിലെ ഒരു അംഗമാണ്.

നമ്മുടെ പാരമ്പര്യങ്ങള്‍ക്കും വികാരങ്ങള്‍ക്കും അനുസൃതമല്ലാത്ത സത്യങ്ങള്‍ ആരെങ്കിലും നാമുമായി പങ്കുവെക്കുമ്പോള്‍, അത് നമ്മെ മുറിപ്പെടുത്തുകയും ഇടര്‍ച്ച ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് ദൈവവചനത്തില്‍ ഉള്ളതാണെന്ന് കണ്ടുകൊണ്ട് കൂടുതല്‍ മനസ്സിലാക്കുന്നതിനായി പരിശുദ്ധാത്മാവിനോട് ചോദിക്കേണ്ടതിനു പകരം നാം പലപ്പോഴും ഇടറിപ്പോകുന്നു.

വചനം ജഡമായി തീര്‍ന്നതാണ് യേശു, അവന്‍ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക, "എന്നാല്‍ എങ്കല്‍ ഇടറിപ്പോകാത്തവന്‍ എല്ലാം ഭാഗ്യവാന്‍ എന്നുത്തരം പറഞ്ഞു" (മത്തായി 11:6). ദൈവവചനം നിങ്ങളെ ഇടറിപോകുവാന്‍ നിങ്ങള്‍ അനുവദിക്കരുത് പകരം ദൈവവചനം നിങ്ങളെ രൂപപ്പെടുത്തുന്നതിനു അനുവദിക്കുക, അപ്പോള്‍ നിങ്ങള്‍ അനുഗ്രഹിക്കപ്പെടും.

Bible Reading: Hosea 11-14; Joel 1 
ഏറ്റുപറച്ചില്‍
പിതാവേ, എന്‍റെ ജീവിതത്തിലെ എല്ലാ ദിവസങ്ങളിലും ഞാന്‍ ആരോഗ്യത്തിലും ബലത്തിലും നടക്കും എന്ന് യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പ്രഖ്യാപിക്കുന്നു.

ഞാന്‍ ചെയ്യുവാനായി ദൈവം എന്നെ ഭരമേല്‍പ്പിച്ചിരിക്കുന്ന കാര്യങ്ങള്‍ മാനത്തോടെയും വിശിഷ്ടതയോടെയും കൂടെ സന്തോഷത്തോടെ ഞാന്‍ പൂര്‍ത്തീകരിക്കും. ജീവനുള്ളവരുടെ ദേശത്ത്‌ യഹോവയുടെ നന്മയും അനുഗ്രഹങ്ങളും ഞാന്‍ സന്തോഷത്തോടെ അനുഭവിക്കും. ഞാന്‍ എന്‍റെ ജീവിതത്തിലെ എല്ലാ നാളുകളിലും ഇടര്‍ച്ച കൂടാതെ ദൈവത്തെ സേവിക്കും. (സങ്കീ 118:17 ഉം, സങ്കീ 91:16 ഉം).



Join our WhatsApp Channel


Most Read
● ദാനം നല്‍കുവാനുള്ള കൃപ - 2
● നിങ്ങള്‍ ഒരു സത്യാരാധനക്കാരന്‍ ആകുന്നുവോ?
● സമര്‍പ്പണത്തിന്‍റെ സ്ഥലം    
● പ്രാര്‍ത്ഥനയാകുന്ന സുഗന്ധം
● വാതില്‍ അടയ്ക്കുക
● യേശു ശരിക്കും ഒരു വാള്‍ കൊണ്ടുവരുവാനാണോ വന്നത്?
● നിങ്ങള്‍ അസൂയയെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ