അനുദിന മന്ന
1
0
102
കഴിഞ്ഞകാലത്തിന്‍റെ രഹസ്യങ്ങളെ തുറന്നുവിടുന്നു
Friday, 24th of October 2025
Categories :
ക്ഷമ (Forgiveness)
സൂര്യപ്രകാശവും നിഴലും ഇടകലര്‍ന്ന ഒരു ജീവിത യാത്രയാണ് ഓരോ വ്യക്തിയും നടത്തുന്നത്. പലര്‍ക്കും ഭൂതകാലം എന്നത് മറഞ്ഞിരിക്കുന്ന ഒരു മുറിയായി അവശേഷിക്കുന്നു, പാപത്തിന്‍റെയും, ആകുലതകളുടെയും, വേദനയുടേയും അസ്ഥികൂടങ്ങള്‍ കിടക്കുന്നതായ ഒരു രഹസ്യ അറ. ഈ അസ്ഥികൂടങ്ങള്‍ പലപ്പോഴും ഭയത്തിന്‍റെയും ശിക്ഷാവിധിയുടേയും ചങ്ങലകളാല്‍ ആത്മാവിനെ പൊതിയുമ്പോള്‍, പുഞ്ചിരിയുടേയും ദയയുള്ള പ്രവര്‍ത്തികളുടെയും പിന്നില്‍ ശ്രദ്ധാപൂര്‍വ്വം മറയ്ക്കപ്പെടുന്നു. ദൈവത്തിന്‍റെ വചനം നമ്മോടു പറയുന്നു, "ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നു" (റോമര്‍ 3:23), അപൂര്‍ണ്ണത നമ്മുടെ മാനുഷീക അസ്തിത്വത്തിന്‍റെ ഒരു ഭാഗമാകുന്നു എന്ന് നമ്മെ ഇത് ഓര്‍മ്മിപ്പിക്കുന്നു.
എന്നിരുന്നാലും, കഴിഞ്ഞകാലം ഒരു കാരാഗൃഹം ആയിരിക്കണമെന്നില്ല. ദൈവകൃപയുടെ മൃദുവായ കാറ്റുകളും എല്ലായിടത്തും വ്യാപരിക്കുന്ന ദൈവസ്നേഹവും ഈ രഹസ്യ അറകളെ തുറക്കുവാനും, നിഴലുകളെ പുറത്താക്കുവാനും, പീഡിതരായ ആത്മാക്കളെ സ്വതന്ത്രരാക്കുവാനും സദാ തയ്യാറായി നില്‍ക്കുന്നു. സങ്കീര്‍ത്തനം 147:3 ഇങ്ങനെ ഉറപ്പ് നല്‍കുന്നു, "മനം തകർന്നവരെ അവൻ സൗഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു".
നമ്മുടെ അസ്തിത്വത്തിന്‍റെ ആഴമായ ഇടവേളകളില്‍, നമ്മുടെ ചട്ടകൂടുകളെ അഴിച്ചുവിടുവാനും, നമ്മുടെ ഭൂതകാലത്തിന്‍റെ അറ തുറക്കുവാനും, ദൈവത്തിന്‍റെ സ്നേഹത്തിന്‍റെ രൂപാന്തരപ്പെടുത്തുന്ന ശക്തിയെ സ്വീകരിക്കുവാനും കര്‍ത്താവ് നമ്മെ വിളിക്കുന്നു. "നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു" (1 യോഹന്നാന്‍ 1:9) എന്ന് തിരിച്ചറിയുന്നത് പ്രധാനപ്പെട്ട കാര്യമാകുന്നു.
ഖേദകരമെന്ന് പറയട്ടെ, അനേകരും തങ്ങളുടെ കഴിഞ്ഞകാലങ്ങളുടെ ചങ്ങലകളാല്‍ ബന്ധനത്തില്‍ തന്നെ നില്‍ക്കുന്നു, കുറ്റബോധത്തിന്‍റെയും ശിക്ഷാവിധിയുടേയും നിഴലുകള്‍ അവരുടെമേല്‍ ഉയര്‍ന്നുവരുന്നു. എന്നിരുന്നാലും, ക്രിസ്തുയേശുവില്‍ ഒരു വീണ്ടെടുപ്പും, ഈ മാനസീക തടവറയില്‍ നിന്നും ഒരു രക്ഷപ്പെടലുമുണ്ട്. റോമര്‍ 8:1-2 പ്രഖ്യാപിക്കുന്നു, "അതുകൊണ്ട് ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്ക് ഒരു ശിക്ഷാവിധിയും ഇല്ല. ജീവന്‍റെ ആത്മാവിന്‍റെ പ്രമാണം എനിക്കു പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണത്തിൽനിന്നു ക്രിസ്തുയേശുവിൽ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു". കുരിശില്‍ നിന്നും ഒഴുകുന്നതായ പാപക്ഷമ സ്വീകരിക്കുകയും ക്രിസ്തുവിന്‍റെ സ്നേഹത്തെ നമ്മുടെ ആത്മാവിനെ കീഴടക്കാന്‍ അനുവദിക്കുകയും ചെയ്യുക എന്നതാണ് സ്വതന്ത്രരാകുന്നതിനുള്ള പ്രധാനപ്പെട്ട കാര്യം.
രോഗസൌഖ്യത്തിലേക്കുള്ള യാത്ര അത്ര അനായാസകരമാകുവാന്‍ പോകുന്നില്ല. ചട്ടകൂടുകളെ അഭിമുഖീകരിക്കുവാനും, കഴിഞ്ഞകാലങ്ങളുടെ രഹസ്യങ്ങളെ തുറക്കുവാനും, പാപത്തിന്‍റെയും വേദനയുടേയും ഓരോ ഭാഗങ്ങളേയും ദൈവത്തിനു സമര്‍പ്പിക്കുവാനും ഒരു പ്രതിബദ്ധത അനിവാര്യമാകുന്നു. സങ്കീര്‍ത്തനം 34:18 നമ്മെ ഓര്‍മ്മിപ്പിക്കുന്നു, "ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സ് തകർന്നവരെ അവൻ രക്ഷിക്കുന്നു". എപ്പോഴും ഓര്‍ക്കുക, നിങ്ങള്‍ കഴിക്കുന്നതായ ഓരോ പ്രാര്‍ത്ഥനയിലും, നിങ്ങള്‍ ഒഴുക്കുന്ന ഓരോ കണ്ണുനീരിലും കര്‍ത്താവിന്‍റെ സാന്നിധ്യമുണ്ട്, അവന്‍ നിങ്ങളുടെ വേദനയെ ശക്തിയായും ദുഃഖത്തെ സന്തോഷമായും രൂപാന്തരപ്പെടുത്തുവാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നു.
അതുപോലെ, കഴിഞ്ഞകാലങ്ങളുടെ ചങ്ങലകളെ അതിജീവിക്കുവാന്‍ മനസ്സും ആത്മാവും പുതുക്കപ്പെടെണ്ടത് അത്യാവശ്യമാണ്. നമ്മുടെ ചിന്തകളേയും വികാരങ്ങളേയും പുനര്‍നിര്‍മ്മിക്കുവാന്‍ ദൈവവചനത്തെ നാം അനുവദിക്കുമ്പോള്‍, ഒരു പുതിയ അസ്തിത്വത്തെ നാം സ്വീകരിക്കുകയാണ് ചെയ്യുന്നത്. റോമര്‍ 12:2, പ്രബോധിപ്പിക്കുന്നു, "ഈ ലോകത്തിന് അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിനു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ". ഈ രൂപാന്തരം സ്വാതന്ത്ര്യത്തിലേക്കുള്ള താക്കോല്‍ ആകുന്നു, മാത്രമല്ല ശിക്ഷാവിധിയില്‍ നിന്നും ശുദ്ധീകരണത്തിലേക്കുള്ള യാത്രയാകുന്നു.
Bible Reading: Mark 11-12
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗസ്ഥനായ പിതാവേ, ഞങ്ങളുടെ കഴിഞ്ഞകാലങ്ങളുടെ ചങ്ങലകളെ പൊട്ടിച്ചുകൊണ്ട്, അങ്ങയുടെ തിളക്കമേറിയ പ്രകാശം കൊണ്ട് ഞങ്ങളെ നിറയ്ക്കേണമേ. ഞങ്ങളുടെ ചട്ടകൂടുകളെ അഭിമുഖീകരിക്കുവാനുള്ള ശക്തിയും, അങ്ങയുടെ സത്യത്തെ അന്വേഷിക്കുവാനുള്ള ജ്ഞാനവും, അങ്ങയുടെ നിരുപാധികമായ സ്നേഹവും ക്ഷമയും സ്വീകരിക്കുവാനുള്ള ധൈര്യവും ഞങ്ങള്‍ക്ക് നല്‍കേണമേ. ഞങ്ങളുടെ മുറിവേറ്റ ആത്മാവില്‍ ജീവന്‍ പകര്‍ന്നുകൊണ്ട്, ഞങ്ങളുടെ ആത്മാക്കളെ രൂപാന്തരപ്പെടുത്തേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ക്രിസ്തു കേന്ദ്രീകൃതമായ ഭവനം പണിയുക● എല്ലാം അവനോടു പറയുക
● 21 ദിവസങ്ങള് ഉപവാസം: ദിവസം #16
● നിങ്ങളുടെ സാമര്ത്ഥ്യത്തിന്റെ നിറവില് എത്തുക
● ഭയപ്പെടേണ്ട
● നിരാശയെ എങ്ങനെ അതിജീവിക്കാം
● ദയ സുപ്രധാനമായതാണ്
അഭിപ്രായങ്ങള്‍
