english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. വളരെ ഫലപ്രദമായ ആളുകളുടെ 9 ശീലങ്ങൾ: ശീലം നമ്പർ 9
അനുദിന മന്ന

വളരെ ഫലപ്രദമായ ആളുകളുടെ 9 ശീലങ്ങൾ: ശീലം നമ്പർ 9

Sunday, 18th of January 2026
1 0 40
Categories : വളരെ ഫലപ്രദമായ ആളുകളുടെ 9 ശീലം(9 Habit of Highly Effective People)
"ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികച്ചു, വിശ്വാസം കാത്തു". (2 തിമൊഥെയൊസ് 4:7).

വളരെ ഫലപ്രദരായ ആളുകളെ അവർ എങ്ങനെ ആരംഭിച്ചു എന്നതിന്‍റെ അടിസ്ഥാനത്തിൽ അല്ല, അവർ എങ്ങനെ അവസാനിപ്പിച്ചു എന്നതിന്‍റെ അടിസ്ഥാനത്തിലാണ് വിലയിരുത്തപ്പെടുന്നത്. സഹനത്തിന് ബൈബിൾ വലിയ പ്രാധാന്യം നൽകുന്നു; കാരണം ദൈവീക നിര്‍ണ്ണയം ആരംഭത്തിൽ തെളിയിക്കപ്പെടുന്നതല്ല—അത് അവസാനം ഉറപ്പിക്കപ്പെടുന്നതാണ്. പലർക്കും ദർശനവും അഭിഷേകവും അവസരങ്ങളും ലഭിക്കുന്നു, പക്ഷേ ജീവിതത്തിലെ ഓരോ കാലഘട്ടങ്ങളിലും അനുസരണത്തോടും, വിശ്വസ്തതയോടും, വിശുദ്ധിയോടും കൂടി തുടരുന്നവർ വളരെ കുറവാണ്.

ദൈവത്തിന്‍റെ ക്രമത്തിൽ, നന്നായി അവസാനിപ്പിക്കുന്നതാണ് വിജയം.

1. ആരംഭിക്കൽ സാധാരണമാണ്; അവസാനിപ്പിക്കൽ വിലകൊടുക്കേണ്ടതാണ്.

നന്നായി ആരംഭിച്ചെങ്കിലും നന്നായി അവസാനിപ്പിക്കാതിരുന്ന പലരുടെയും ഉദാഹരണങ്ങൾ വേദപുസ്തകത്തില്‍ കാണാം. ശൗൽ വിനയത്തോടെയും ദൈവത്തിന്‍റെ അനുഗ്രഹത്തോടെയും തന്‍റെ യാത്ര ആരംഭിച്ചു; എന്നാൽ പിന്നീട് അവൻ അനുസരണക്കേടുള്ളവനും ആത്മവിശ്വാസമില്ലാത്തവനും ആയി. ദേമാസ് പൗലോസിനൊപ്പം അടുത്ത് പ്രവർത്തിച്ചിരുന്നു, പക്ഷേ ഈ ലോകത്തിന്‍റെ കാര്യങ്ങളെ അധികം സ്നേഹിച്ചതിനാൽ അവസാനം അവൻ അകന്നുപോയി.

എന്നാൽ കാലേബ് വളരെ വ്യത്യസ്തനായിരുന്നു. എൺപത്തഞ്ചാം വയസ്സിൽ അവൻ ആത്മവിശ്വാസത്തോടെ പറഞ്ഞു: “അന്ന് ഞാന്‍ എത്ര ശക്തനായിരുന്നോ, അത്രതന്നെ ഇന്നും ഞാന്‍ ശക്തനാണ്". അവൻ ഒന്നും പിടിച്ചുവെക്കാതെ, പൂർണ്ണഹൃദയത്തോടെ കർത്താവിനെ അനുഗമിച്ചതിനാലാണ് ഇത് സാധ്യമായത്.

വളരെ ഫലപ്രദരായ ആളുകൾ ഈ സത്യം മനസ്സിലാക്കുന്നു: ആരംഭിക്കാൻ ഉത്സാഹം ആവശ്യമാണ്; എന്നാൽ നന്നായി അവസാനിപ്പിക്കാൻ സഹിഷ്ണുത ആവശ്യമാണ്.

2. സഹിഷ്ണുത ഒരു ആത്മീയ ആവശ്യകതയാകുന്നു.

ഇക്കാര്യത്തിൽ ബൈബിൾ വളരെ വ്യക്തമാണ്:

“അവസാനം വരെ സഹിച്ചു നില്‍ക്കുന്നവന്‍ രക്ഷിക്കപ്പെടും” (മത്തായി 24:13).

സഹിഷ്ണുത എന്നത് വെറും ജീവിച്ചുനിൽക്കുകയോ നിശ്ശബ്ദമായി പിടിച്ചുനിൽക്കുകയോ മാത്രമല്ല. ജീവിതം കഠിനമാകുകയും സമ്മർദ്ദം വർധിക്കുകയും ചെയ്യുന്ന സമയങ്ങളിലും വിശ്വാസത്തിലും, വിശുദ്ധിയിലും, അനുസരണയിലും തുടർച്ചയായി നടക്കുന്നു എന്നതാണ് അതിന്‍റെ അർത്ഥം. എന്തു വിലകൊടുത്താലും മുന്നോട്ട് പോകാനുള്ള ഉറച്ച തീരുമാനമാണ് സഹിഷ്ണുത.

എബ്രായ ലേഖനം വിശ്വാസികളെ ഇപ്രകാരം പ്രോത്സാഹിപ്പിക്കുന്നു, “നമ്മുടെ മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുവിന്‍”  (എബ്രായർ 12:1).
ഈ ഓട്ടം ദൈവം തന്നെയാണ് ഇതിനകം നിശ്ചയിച്ചിരിക്കുന്നത് എന്നത് ശ്രദ്ധിക്കുക. നിങ്ങൾ ദിശയോ ലക്ഷ്യമോ ഇല്ലാതെയല്ല ഓടുന്നത്. ദൈവം നിങ്ങളുടെ വഴിയെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ പിന്മാറുന്നത് താഴ്മയല്ല — അത് അനുസരണക്കേടാണ്. അവസാനം വരെ വിശ്വസ്തരായി തുടരണമെന്ന് ദൈവം നമ്മിൽ നിന്ന് പ്രതീക്ഷിക്കുന്നു.

വളരെ ഫലപ്രദരായ ആളുകൾ ഇത് മനസ്സിലാക്കുന്നു. അവർ എളുപ്പത്തിൽ ക്ഷീണിച്ചുതളരുകയോ കൈവിടുകയോ ചെയ്യുന്നില്ല. അവർ ആത്മീയമായി സ്വന്തം വേഗം നിയന്ത്രിക്കുന്നു. പ്രാർത്ഥനയിലൂടെ, ദൈവവചനത്തിൽ ചെലവിടുന്ന സമയത്തിലൂടെ, ശരിയായ വിശ്രമത്തിലൂടെ, ഉത്തരവാദിത്വബോധത്തിലൂടെ, തുടർച്ചയായ അനുസരണയിലൂടെ അവർ ശക്തി വളർത്തുന്നു. കാലക്രമേണ, ഈ ആത്മീയ ഉന്മേഷം അവരെ അവരുടെ ഓട്ടം ശക്തിയോടെ പൂര്‍ത്തീകരിക്കാന്‍ സഹായിക്കുന്നു.

3. കാലങ്ങൾ മാറുന്നു; ദൗത്യം നിലനിൽക്കുന്നു.

കാലഘട്ടങ്ങൾ മാറുന്നതിനാൽ പലരും പിന്മാറുന്നു. എന്നാൽ മാർഗങ്ങൾ മാറിയാലും ദൗത്യം മാറുന്നില്ലെന്ന് തിരുവെഴുത്ത് നമ്മെ പഠിപ്പിക്കുന്നു. ജനക്കൂട്ടങ്ങളിലായാലും ജയിലിലായാലും പൗലോസ് പ്രസംഗിക്കുന്നത് തുടർന്നു (ഫിലിപ്പിയർ 1:12–14).

തനിക്കു മുന്നിൽ വെച്ചിരുന്ന സന്തോഷത്തെ ഓര്‍ത്തുകൊണ്ട്‌ യേശു ക്രൂശിനെ സഹിച്ചു (എബ്രായർ 12:2). നിത്യമായ കാഴ്ചപ്പാട് സഹിഷ്ണുതയെ ശക്തിപ്പെടുത്തി.

വളരെ ഫലപ്രദരായ വിശ്വാസികൾ കഷ്ടതയെ ഉപേക്ഷിക്കേണ്ട ഒന്നായി വ്യാഖ്യാനിക്കുന്നില്ല. പൂർത്തീകരണത്തിന് അടുത്തപ്പോൾ എതിര്‍പ്പുകൾ പലപ്പോഴും കൂടുതൽ ശക്തമാകുന്നുവെന്ന സത്യം അവർ മനസ്സിലാക്കുന്നു.

4. നന്നായി അവസാനിപ്പിക്കാൻ ഹൃദയം സൂക്ഷിക്കേണ്ടത് ആവശ്യമാണ്.

പൗലോസ് എഫെസോസിലെ മൂപ്പന്മാര്‍ക്ക് ഇപ്രകാരം മുന്നറിയിപ്പ് നൽകി,

“ഞാൻ പോയശേഷം ആട്ടിൻകൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും". (അപ്പൊ. പ്രവൃത്തി 20:29).

അവസാനത്തോട് അടുക്കുമ്പോള്‍ ജാഗ്രതയില്‍ വരുന്ന അയവുനിമിത്തം പലരും വീഴുന്നു. ശിംശോന്‍റെ ശക്തി നിലനിന്നിരുന്നുവെങ്കിലും അവന്‍റെ അച്ചടക്കം ക്ഷയിച്ചു (ന്യായാധിപന്മാർ 16).

വളരെ ഫലപ്രദരായ ആളുകൾ അവസാന ശ്വാസം വരെ ഉപദേശത്തെയും, സ്വഭാവത്തെയും, ഭക്തിയെയും കാക്കുന്നു. ദീർഘകാലം ഉണ്ടെന്ന കാരണത്താൽ അവർ വിശുദ്ധിയെ വിലകുറച്ച് കാണുന്നില്ല. അവർ സത്യസന്ധമായ നിഷ്ഠയോടെ അവസാനിപ്പിക്കുന്നു.

5. വിശ്വസ്തതയോടെ അവസാനിപ്പിക്കുന്നവര്‍ക്ക് ദൈവം പ്രതിഫലം നല്‍കുന്നു.

വെളിപ്പാട് പുസ്തകം ഈ വാഗ്ദത്തം രേഖപ്പെടുത്തുന്നു:

“മരണപര്യന്തം വിശ്വസ്തനായിരിക്ക; എന്നാൽ ഞാൻ ജീവകിരീടം നിനക്കു തരും". (വെളിപ്പാട് 2:10).

കിരീടങ്ങൾ ഉത്സാഹത്തിനല്ല, അവസാനം വരെ ഉള്ള വിശ്വസ്തതയ്ക്കാണ് നൽകപ്പെടുന്നത്.

“ഞാൻ പ്രതിഭാശാലിയായിരുന്നു” എന്നും “ഞാൻ ജനപ്രിയനായിരുന്നു” എന്നും അല്ല പൌലോസ് പറഞ്ഞത്. അവൻ പറഞ്ഞു: “ഞാൻ തികച്ചു".

ഇതാണ് ശീലം നമ്പർ 9 
എല്ലാ ശീലങ്ങളുടെയും കിരീടം. 
ശക്തിയോടെ അവസാനിപ്പിക്കുന്നവർ ശത്രുവിനെ നിശ്ശബ്ദനാക്കുകയും, ദൈവത്തെ മഹത്വപ്പെടുത്തുകയും, തങ്ങള്‍ക്ക് ശേഷവും നിലനില്‍ക്കുന്ന ഒരു പൈതൃകം അവശേഷിപ്പിക്കുകയും ചെയ്യുന്നു.

Bible Reading: Genesis 50; Exodus 1-3
പ്രാര്‍ത്ഥന
പിതാവേ, അവസാനം വരെ സഹിച്ചു നിൽക്കാൻ കൃപ നല്‍കേണമേ. എന്‍റെ ആത്മാവിനെ ശക്തിപ്പെടുത്തണമേ, എന്‍റെ വിശ്വാസത്തെ സംരക്ഷിക്കണമേ, എന്‍റെ ഹൃദയത്തെ കാത്തുസൂക്ഷിക്കണമേ, അങ്ങയുടെ മഹത്വത്തിനായി എന്‍റെ ഓട്ടം ശക്തമായി പൂർത്തിയാക്കാൻ എന്നെ സഹായിക്കണമേ. യേശുവിന്‍റെ നാമത്തിൽ. ആമേൻ!!


Join our WhatsApp Channel


Most Read
● പരദൂഷണം ബന്ധങ്ങളെ നശിപ്പിക്കുന്നു
● ക്രിസ്ത്യാനികള്‍ക്ക് ദൂതന്മാരോടു കല്പ്പിക്കുവാന്‍ കഴിയുമോ?
● രൂപാന്തരത്തിന്‍റെ വില
● കര്‍ത്താവിനെ മഹത്വപ്പെടുത്തേണ്ടത് എങ്ങനെ
● ദയ സുപ്രധാനമായതാണ്
● കര്‍ത്താവേ, ഞാന്‍ എന്ത് ചെയ്യണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നത്?
● ദിവസം 21:40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2026 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ