english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ദൈവം നിങ്ങളെ ഉപയോഗിക്കുവാന്‍ ആഗ്രഹിക്കുന്നു
അനുദിന മന്ന

ദൈവം നിങ്ങളെ ഉപയോഗിക്കുവാന്‍ ആഗ്രഹിക്കുന്നു

Thursday, 26th of March 2026
1 0 29
Categories : വികാരങ്ങള്‍ (Emotions)
നിന്‍റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ട് ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുത്‌, ഭ്രമിക്കയും അരുത് എന്ന് ഞാന്‍ നിന്നോടു കല്പിച്ചുവല്ലോ. (യോശുവ 1:9).

കേവലം ആഗ്രഹത്തോടെ ഉള്ള ചിന്തകള്‍ അല്ല ദൈവത്തിലുള്ള ആശ്രയം എന്നുപറയുന്നത്. നിങ്ങളിലും നിങ്ങളില്‍ കൂടിയും പ്രവര്‍ത്തിക്കാനുള്ള ദൈവത്തിന്‍റെ ബലത്തില്‍ പ്രായോഗീകമായി ആശ്രയിക്കുന്നതാണ് അത്. ദൈവം തന്‍റെ പരിശുദ്ധാത്മാവില്‍ കൂടെ നിങ്ങളെ ശക്തീകരിച്ചിട്ടുണ്ട്. അവന്‍ നമ്മെ തന്‍റെ വചനത്താല്‍ സജ്ജമാക്കി. അവന്‍ നമുക്ക് ഈ ദിവസം തന്നിരിക്കയാണ്. നമുക്ക് സ്വപ്നം പോലും കാണുവാന്‍ കഴിയാത്ത വാതിലുകള്‍ ദൈവം നമുക്ക് വേണ്ടി തുറന്നു. ഒരു ഉദ്ദേശം ഇല്ലാതെയാണ് ദൈവം ഇവിടംവരെ നിങ്ങളെ കൊണ്ടുവന്നത് എന്നാണോ നിങ്ങള്‍ ചിന്തിക്കുന്നത്? അതിനെക്കുറിച്ച് ചിന്തിക്കുക.

ദൈവത്തിനു തന്‍റെ മഹത്വത്തിനായി നിങ്ങളെ ഉപയോഗിക്കേണ്ട എങ്കില്‍, ദൈവം ചെയ്തതുപോലെ നിങ്ങളെ അവന്‍ ശക്തീകരിക്കുമായിരുന്നുവോ? അവന്‍ അങ്ങനെ ചെയ്യുമായിരുന്നോ?

ദൈവം ആരെയെങ്കിലും ഉപയോഗിക്കുവാന്‍ പോകുന്നു എന്ന് വിശ്വസിക്കുവാന്‍ എളുപ്പമാണ്, എന്നാല്‍ സത്യമെന്നത് നിങ്ങള്‍ ചോദിക്കുന്നതിനെക്കാളും നിനക്കുന്നതിനെക്കാളും അധികമായി നിങ്ങളെ ഉപയോഗിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നു എന്നതാണ്. (എഫെസ്യര്‍ 3:20)

പലപ്പോഴും, നമുക്ക് ചുറ്റുമുള്ള ആളുകളേക്കാള്‍ കൂടുതല്‍ നാം തകര്‍ക്കപ്പെട്ടവര്‍ ആണെന്നും, ഉപേക്ഷിക്കപ്പെട്ടവര്‍ ആണെന്നും ഉള്ള ഒരു തോന്നല്‍ നമുക്ക് ഉണ്ടാകാറുണ്ട്. നമ്മെക്കാള്‍ മറ്റുള്ളവരാണ് ആ ജോലിക്ക് കൂടുതല്‍ യോഗ്യര്‍ എന്ന തോന്നലുകളും നമുക്ക് ഉണ്ടാകുന്നുണ്ട്. ഇത് നമ്മുടെതായ കവചത്തിലേക്ക് പിന്‍വലിയാന്‍ കാരണമാകുന്നു. എന്നിരുന്നാലും നാം ദൈവവചനത്തിലേക്ക് യഥാര്‍ത്ഥമായി നോക്കിയാല്‍, തകര്‍ക്കപ്പെട്ടവരെയും, അപൂര്‍ണ്ണരായ ആളുകളേയും ആണ് ദൈവം എല്ലായിപ്പോഴും ഉപയോഗിക്കുന്നത് എന്ന് കാണുവാന്‍ സാധിക്കും! നിങ്ങളെ ഉപയോഗിക്കേണ്ടതിനായി നിങ്ങളുടെ ജീവിതം പൂര്‍ണ്ണമായി ഒരുമിക്കുവാന്‍ വേണ്ടി ദൈവം നിങ്ങള്‍ക്ക്‌ വേണ്ടി കാത്തുനില്‍ക്കുകയല്ല. ദൈവം ഇവിടെ നിങ്ങളെ ഇപ്പോള്‍തന്നെ ഉപയോഗിക്കുവാന്‍ ആഗ്രഹിക്കുന്നു!

നമുക്ക് എല്ലാവര്‍ക്കും പുറത്തെടുക്കാത്ത കഴിവുകളും താലന്തുകളും നമ്മുടെ ഓരോരുത്തരുടേയും ഉള്ളില്‍ ഉണ്ട്, നമ്മുടെ സാധ്യതകള്‍ വളര്‍ത്തുവാനുള്ള വഴികള്‍ എന്നു പറയുന്നത് വിശ്വാസത്തോടെ ചുവടുകള്‍ എടുത്തു വയ്ക്കുകയും ലഭിക്കുന്ന എല്ലാ അവസരങ്ങളും ഉപയോഗിക്കുകയും ചെയ്യുക എന്നതാണ്.

പൂര്‍ണഹൃദയത്തോടെ യഹോവയില്‍ ആശ്രയിക്ക; സ്വന്ത വിവേകത്തില്‍ ഊന്നരുത്. നിന്‍റെ എല്ലാ വഴികളിലും അവനെ നിനച്ചുകൊള്‍ക; അവന്‍ നിന്‍റെ പാതകളെ നേരേയാക്കും. (സദൃശ്യവാക്യങ്ങള്‍ 3:5-6)

നിങ്ങള്‍ക്ക്‌ എത്ര ഉണ്ട് എന്നതല്ല, എന്നാല്‍ നിങ്ങള്‍ക്ക്‌ ഉള്ളത് നിങ്ങള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് പ്രാധാന കാര്യം. ദൈവം നിങ്ങള്‍ക്ക്‌ തന്നിട്ടുള്ള ദാനങ്ങളും താലന്തുകളും പൂര്‍ണ്ണമായി നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ?

Bible Reading: Judges 10-12
പ്രാര്‍ത്ഥന
കര്‍ത്താവേ, ഞാന്‍ എന്നെത്തന്നെ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. എന്‍റെ കൈകളെ എടുക്കേണമേ, എന്‍റെ പാദങ്ങളെ ഉപയോഗിക്കേണമേ, എന്‍റെ ഹൃദയത്തെ തൊടേണമേ കര്‍ത്താവേ, എന്നില്‍ കൂടെ സംസാരിക്കുകയും അങ്ങയുടെ മഹത്വത്തിനായി എന്നെ ഉപയോഗിക്കുകയും ചെയ്യേണമേ, യേശുവിന്‍റെ നാമത്തില്‍, ആമേന്‍.

Join our WhatsApp Channel


Most Read
● നിരുത്സാഹത്തിന്‍റെ അമ്പുകളെ അതിജീവിക്കുക - II
● കഴിഞ്ഞകാലങ്ങളിലെ കല്ലറകളില്‍ അടക്കംചെയ്തു കിടക്കരുത്
● സ്വര്‍ഗ്ഗത്തിന്‍റെ വാതിലുകള്‍ തുറക്കുകയും നരക വാതിലുകള്‍ കൊട്ടിയടയ്ക്കുകയും ചെയ്യുക
● സംസർഗ്ഗത്താലുള്ള അഭിഷേകം
● അധികമായ സാധനസാമഗ്രികള്‍ വേണ്ട
● മോഹത്തെ കീഴടക്കുക
● മദ്ധ്യസ്ഥ പ്രാര്‍ത്ഥന ചെയ്യുന്നവര്‍ക്കുള്ള ഒരു പ്രാവചനീക സന്ദേശം
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2026 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ