english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. അന്തരീക്ഷങ്ങളെ സംബന്ധിച്ചുള്ള നിര്‍ണ്ണായക ഉള്‍ക്കാഴ്ചകള്‍ - 3
അനുദിന മന്ന

അന്തരീക്ഷങ്ങളെ സംബന്ധിച്ചുള്ള നിര്‍ണ്ണായക ഉള്‍ക്കാഴ്ചകള്‍ - 3

Tuesday, 26th of May 2026
1 0 11
Categories : അന്തരീക്ഷം (Atmosphere)
നാം അന്തരീക്ഷങ്ങളെ കുറിച്ചാണ് പഠിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന്, അന്തരീക്ഷങ്ങളെ സംബന്ധിച്ചു ഉള്‍കാഴ്ചകള്‍ നേടുന്നതിനുള്ള അന്വേഷണം നാം തുടരുകയാണ്.
ഞാന്‍ പലപ്പോഴും ചോദിക്കുന്ന ചോദ്യങ്ങളില്‍ ഒന്ന് ഇതാണ്, "നമുക്ക് ഒരു അന്തരീക്ഷം ഒരുക്കുവാന്‍ സാധിക്കുമോ?" അതിന്‍റെ മറുപടി "അതേ" എന്നാണ്. ഇതിനുവേണ്ടി, നമ്മുടെ മുന്‍ഗാമിയും സമ്പൂര്‍ണ്ണ മാതൃകയുമായ കര്‍ത്താവായ യേശുവില്‍ നിന്നും പഠിക്കേണ്ടത് ആവശ്യമാണ്‌. (എബ്രായര്‍ 6:20, 1 പത്രോസ് 2).

യായിറോസിന്‍റെ മകളെ സൌഖ്യമാക്കേണ്ടതിനു അവന്‍റെ വീട്ടിലേക്കുള്ള കര്‍ത്താവായ യേശുവിന്‍റെ വഴിയാത്രയില്‍ വെച്ചു, അവള്‍ മരിച്ചുപോയി എന്ന വാര്‍ത്ത അവനു ലഭിക്കുന്നു. "യേശു അതു കേട്ടാറെ: ഭയപ്പെടേണ്ടാ, വിശ്വസിക്കമാത്രം ചെയ്ക; എന്നാല്‍ അവള്‍ രക്ഷപ്പെടും എന്ന് അവനോടു ഉത്തരം പറഞ്ഞു". വീട്ടില്‍ എത്തിയാറെ പത്രോസ്, യോഹന്നാന്‍, യാക്കോബ് എന്നവരേയും ബാലയുടെ അപ്പനേയും അമ്മയേയും അല്ലാതെ ആരെയും അവന്‍ തന്നോടുകൂടെ അകത്തു വരുവാന്‍ സമ്മതിച്ചില്ല. (ലൂക്കോസ് 8:50-51).

യേശു ആ ബാലയെ ജീവിതത്തിലേക്ക് തിരികെ ഉയര്‍പ്പിക്കുന്നതിനു മുമ്പ്, അവന്‍ പരിഹാസികളെ പുറത്താക്കി. ഒരു അത്ഭുതത്തിനുവേണ്ടിയുള്ള അന്തരീക്ഷം അവന്‍ ഉണ്ടാക്കി.

എല്ലാ പരിഹാസികളേയും നമുക്ക് നിര്‍ബന്ധമായും നിശബ്ദമാക്കുവാന്‍ കഴിയുകയില്ലായിരിക്കാം, എന്നാല്‍ തീര്‍ച്ചയായും നമുക്ക് അഹങ്കാരം, ക്ഷമയില്ലായ്മ എന്നിവയെ നമ്മുടെ ജീവിതത്തില്‍ നിന്നും പുറത്തു നിര്‍ത്തുവാന്‍ സാധിക്കും. ഒരു വ്യക്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനു മുമ്പ്, അവരെകൊണ്ട് അനുതാപ പ്രാര്‍ത്ഥന ചെയ്യിക്കയും യേശുവിനെ അവരുടെ രക്ഷകനായി സ്വീകരിക്കുന്നു എന്നു ഉറപ്പുവരുത്തുകയും ചെയ്യുക. അതുപോലെ, നിങ്ങള്‍ ആരുടെയെങ്കിലും കൂടെ പ്രാര്‍ത്ഥിക്കുമ്പോള്‍, നിങ്ങള്‍ മദ്ധ്യസ്ഥ പ്രാര്‍ത്ഥനയിലേക്ക് പോകുന്നതിനു മുമ്പ് കുറച്ചു സമയം ആരാധനയില്‍ സമയം ചിലവിടുന്നു എന്ന് ഉറപ്പുവരുത്തുക, കാരണം ഇത് നിങ്ങളുടെ ഹൃദയങ്ങളെ ദൈവത്തിന്‍റെ ആത്മാവുമായി ഒന്നിപ്പിക്കുന്നു.

തന്‍റെ ഗുരുവും കര്‍ത്താവുമായ യേശു ക്രിസ്തുവില്‍ നിന്നാണ് അപ്പോസ്തലനായ പത്രോസ് അത്ഭുതത്തിനു വേണ്ടിയുള്ള അന്തരീക്ഷം ഒരുക്കുക എന്ന രഹസ്യം പഠിച്ചത്.

തബീഥാ എന്നു പേരുള്ള ഒരു സ്ത്രീയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനായി അവനെ വിളിച്ചപ്പോള്‍,
"പത്രോസ് അവരെയൊക്കെയും പുറത്തിറക്കി മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു ശവത്തിന്‍റെ നേരേ തിരിഞ്ഞു: തബീഥായേ, എഴുന്നേല്‍ക്ക എന്നു പറഞ്ഞു; അവള്‍ കണ്ണു തുറന്നു പത്രോസിനെ കണ്ട് എഴുന്നേറ്റ് ഇരുന്നു". (അപ്പൊ.പ്രവൃ 9:40).

പത്രോസും, കര്‍ത്താവായ യേശുവിനെപോലെ, തടസ്സങ്ങളെ പുറത്താക്കികൊണ്ട് അത്ഭുതത്തിനു വേണ്ടി ഒരു അന്തരീക്ഷം ഒരുക്കുവാന്‍ ഇടയായിത്തീര്‍ന്നു. നമുക്കും, ഇതില്‍നിന്നും പഠിക്കുവാനും ഗുരുവിന്‍റെയും തന്‍റെ ശ്രേഷ്ഠന്മാരായ അപ്പോസ്തലന്മാരുടെയും കാല്‍പാദങ്ങള്‍ പിന്തുടരുവാനും കഴിയും.
വിലപ്പെട്ട ഒരു സത്യംകൂടി പങ്കുവെക്കുവാന്‍ എന്നെ അനുവദിക്കുക. സ്വര്‍ഗ്ഗരാജ്യത്തിന്‍റെ താക്കോല്‍ ഞാന്‍ നിനക്കു തരുന്നു; നീ ഭൂമിയില്‍ കെട്ടുന്നതൊക്കെയും സ്വര്‍ഗത്തില്‍ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതൊക്കെയും സ്വര്‍ഗത്തില്‍ അഴിഞ്ഞിരിക്കും എന്ന് ഉത്തരം പറഞ്ഞു. (മത്തായി 16:19).

ആകാശമണ്ഡലത്തിലെ ദുഷ്ട ആത്മാക്കളെ കെട്ടുവാനുള്ള ശക്തി ദൈവം നമുക്ക് തന്നിരിക്കുന്നു. ഒരു സ്ഥലത്ത് പ്രാര്‍ത്ഥിക്കുന്നതിനു മുമ്പ്, അത്ഭുതങ്ങള്‍ വെളിപ്പെടുവാന്‍ തടസ്സമായി നില്‍ക്കുന്ന എല്ലാ വെല്ലുവിളികളുടെയും, എല്ലാ പ്രതിസന്ധികളുടെയും, എല്ലാ ദുഷ്ട ശക്തികളുടെയും മേല്‍ യേശുവിന്‍റെ നാമത്തില്‍ അധികാരം എടുക്കണം. ഇങ്ങനെയാണ് ഒരു അത്ഭുതത്തിനുവേണ്ടി നിങ്ങള്‍ ഒരു അന്തരീക്ഷം ഒരുക്കുന്നത്.

Bible Reading: 2 Chronicles 9-12
പ്രാര്‍ത്ഥന
പിതാവേ, ഞങ്ങളുടെ മുന്നേറ്റങ്ങള്‍ സ്വീകരിക്കുന്നതില്‍ നിന്നും എന്നെയും എന്‍റെ കുടുംബാംഗങ്ങളെയും തടസ്സപ്പെടുത്തുന്ന സകല അന്ധകാര ശക്തികളേയും, യേശുവിന്‍റെ നാമത്തില്‍ ഞാന്‍ ബന്ധിക്കുന്നു. എന്‍റെ ജീവിതത്തിന്മേലും എന്‍റെ കുടുംബത്തിന്മേലും ഞാന്‍ അനുഗ്രഹങ്ങള്‍ സംസാരിക്കുന്നു. ആമേന്‍.

Join our WhatsApp Channel


Most Read
● ദൈവത്തിന്‍റെ കൃപയെയും നിങ്ങളുടെ ഭാവിക്കുവേണ്ടിയുള്ള ഉദ്ദേശത്തേയും ആലിംഗനം ചെയ്യുക
● അവന്‍ മുഖാന്തരം പരിമിതികള്‍ ഒന്നുമില്ല
● കഴിഞ്ഞകാലത്തിന്‍റെ രഹസ്യങ്ങളെ തുറന്നുവിടുന്നു
● ക്രിസ്ത്യാനികള്‍ക്ക് ദൂതന്മാരോടു കല്പ്പിക്കുവാന്‍ കഴിയുമോ?
● നിങ്ങളുടെ ഹൃദയത്തെ സൂക്ഷിക്കുന്നത് എങ്ങനെ
● മാനുഷീക ഹൃദയം
● നിങ്ങളുടെ വിശ്വാസത്തെ വിട്ടുവീഴ്ച ചെയ്യരുത്
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2026 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ