അനുദിന മന്ന
21 ദിവസങ്ങള്‍ ഉപവാസം: ദിവസം #2
Monday, 13th of December 2021
2
0
1030
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
എന്താണ് ക്ഷമ?
ക്ഷമ ഒരു കല്പനയാണ്
അന്യോന്യം പൊറുക്കയും ഒരുവനോട് ഒരുവന് വഴക്കുണ്ടായാല്‍ തമ്മില്‍ ക്ഷമിക്കയും ചെയ്യുവീന്‍; കര്‍ത്താവ് നിങ്ങളോട് ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്യുവീന്‍. (കൊലൊ 3:13)
നാം ഉള്‍പ്പെടെ നമ്മോട് തെറ്റ് ചെയ്തു എന്ന് നാം വിശ്വസിക്കുന്ന ആളുകളോടുള്ള പ്രതികാരത്തിന്‍റെയും, കയ്പ്പിന്‍റെയും, കോപത്തിന്‍റെയും, പകയുടെയും വിചാരങ്ങളെയും ചിന്തകളേയും പുറത്തുകളയാനുള്ള, വ്യക്തിപരവും സ്വമേധയായും ഉള്ള ആന്തരികമായ പ്രക്രീയയാണ് ക്ഷമ എന്നത്.
ക്ഷമ ഒരു തിരഞ്ഞെടുപ്പും പ്രതിബദ്ധതയും ആണ്
ഒരാളോട് ക്ഷമിക്കുക എന്നത് മൃദുവും ഊഷ്മളവുമായ ഒരു അനുഭൂതി അല്ല. ക്ഷമിക്കുക എന്നത് ഒരു തിരഞ്ഞെടുപ്പാണ് എന്ന് നാം വിശ്വസിക്കുന്നില്ല എങ്കില്‍, ക്ഷമിക്കാനുള്ള കഴിവ് നമ്മില്‍ നിന്നും വളരെ അകലെയാണ് എന്ന് നമുക്ക് തോന്നും. ക്ഷമ ഒരു തിരഞ്ഞെടുപ്പും പ്രതിബദ്ധതയും ആണ്. ഇത് വിശ്വാസത്തിന്‍റെയും സ്നേഹത്തിന്‍റെയും ഒരു പ്രദര്‍ശനം ആകുന്നു.
തന്‍റെ മഹത്വത്താലും വീര്യത്താലും നമ്മെ വിളിച്ചവന്‍റെ പരിഞ്ജാനത്താല്‍ അവന്‍റെ ദിവ്യശക്തി ജീവനും ഭക്തിക്കും വേണ്ടിയതൊക്കെയും നമുക്കു ദാനം ചെയ്തിരിക്കുന്നുവല്ലോ.(2 പത്രോ 1:3)
ക്ഷമ എന്തല്ല?
ക്ഷമ ഒരു വികാരം അല്ല. ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളത്. അത് ആരാഞ്ഞറിയുന്നവന്‍ ആര്‍? (യിരെമ്യാ 17:9)
ആഴമായ ഒരു മുറിവിനുശേഷം ക്ഷമിക്കപ്പെട്ടതായി തോന്നുവാന്‍ വേണ്ടി നാം ചുറ്റും നോക്കി കാത്തിരുന്നാല്‍- അങ്ങനെയുള്ള തോന്നല്‍ ഒരിക്കലും ലഭിച്ചെന്ന് വരികയില്ല. യിരമ്യാവ് ചൂണ്ടികാണിച്ചതുപോലെ വികാരം വിശ്വസനീയമല്ലാത്ത വഴികാട്ടിയാണ്. നിങ്ങളുടെ മുറിവുകളെ ദൈവത്തിന്‍റെ അടുക്കല്‍ കൊണ്ടുവരുമ്പോള്‍, നിങ്ങളുടെ വചാരങ്ങള്‍ മാറും.
ക്ഷമ കേവലം മറക്കുന്നത് മാത്രമല്ല.
നമ്മുടെ മാനുഷീക ബുദ്ധി മറക്കുവാന്‍ വേണ്ടി രൂപകല്‍പ്പന ചെയ്തിട്ടുള്ളത് അല്ല. അതുകൊണ്ട് മറക്കുക എന്നത് തീര്‍ച്ചയായും ക്ഷമയെ കൂടുതല്‍ കൈകാര്യം ചെയ്യാവുന്നത് ആക്കുന്നു, നമ്മുടെ മുറിവേറ്റ ഹൃദയങ്ങളെ സൌഖ്യമാക്കുവാന്‍ കഴിയുന്നവനെ നാം ആശ്രയിക്കണം.
ക്ഷമയുടെ പ്രയോജനങ്ങള്‍?
ഇത് നമ്മെ സ്വതന്ത്രരാക്കുന്നു,
നമ്മുടെ നെഞ്ചില്‍നിന്നും വലിയ ഒരു ഭാരം എടുത്തുമാറ്റിയതുപോലെ ഇത് പ്രയോജനം ചെയ്യും. പലപ്പോഴും നാം നമ്മോടും ക്ഷമിക്കേണ്ടത് ആവശ്യമാണ്, എന്തുകൊണ്ടെന്നാല്‍ കഴിഞ്ഞകാലങ്ങളിലെ കാര്യങ്ങളില്‍ നിന്നും ഇത് നമ്മെ സ്വതന്ത്രരാക്കുന്നു, മാത്രമല്ല നിങ്ങളോട് ക്ഷമിക്കാതിരിക്കുന്നത് നിങ്ങളെത്തന്നെ ശിക്ഷിക്കുന്നത് പോലെയാണ്. നാം ക്ഷമിക്കുന്നില്ല എങ്കില്‍, നമ്മുടെ ഒരു ഭാഗം ഏതെങ്കിലും തരത്തില്‍ കോപത്തിലും, പ്രതികാരത്തിലും, വേദനയിലും, കഷ്ടതയിലും കുടുങ്ങിപോകും. ക്ഷമയില്ലായ്മ നമ്മെ പരിമിതപ്പെടുത്തും.
നിങ്ങള്‍ ക്ഷമിക്കുമ്പോള്‍, നിങ്ങള്‍ ചെയ്യുന്നതിന് ഒക്കെയും ഒരു സകാരാത്മക മനോഭാവം ലഭിക്കുന്നു. ഇത് നിങ്ങളുടെ ബന്ധത്തെ മെച്ചപ്പെടുത്തും. നിങ്ങള്‍ ഒരു നല്ല പങ്കാളിയായി, ഒരു നല്ല ജീവനക്കാരനായി, ഒരു നല്ല മാതാപിതാവായി, ഒരു നല്ല കുട്ടിയായി, ഒരു നല്ല വിദ്യാര്‍ത്ഥിയായി മാറും. നിങ്ങളുടെ കാല്‍ച്ചുവടുകളില്‍ ഒരു കുതിച്ചുകയറ്റം ഉണ്ടാകും.നിങ്ങളുടെ ജീവിതത്തിന്‍റെ എല്ലാ ഭാഗങ്ങളിലേക്കും പരിശുദ്ധാത്മാവാകുന്ന ദൈവം തടസ്സമില്ലാതെ ഒഴുകും. ഇതിന്‍റെ ഫലമായി നമ്മുടെ ആരോഗ്യവും മെച്ചപ്പെടും.
ഞാന്‍ ഒരുവനോട് ക്ഷമിച്ചോ ഇല്ലയോ എന്ന് എനിക്ക് എങ്ങനെ അറിയാം?
ഓര്‍മ്മകള്‍ തിരികെ വരുമ്പോള്‍, ഒരു വേദനയും, മുറിവും, കോപവും തോന്നാതിരിക്കുമ്പോള്‍; നിങ്ങള്‍ പൂര്‍ണ്ണമായി ക്ഷമിക്കപ്പെട്ടു എന്ന് നിങ്ങള്‍ അറിയും. ക്രിസ്തുവിന്‍റെ സ്നേഹം നിങ്ങളില്‍ അനുഭവിക്കുകയും അത് ആ വ്യക്തിയിലേക്ക് നീട്ടപ്പെടുകയും ചെയ്യും.
ധ്യാനത്തിനായുള്ള വേദഭാഗങ്ങള്‍
കൊലൊസ്യര്‍ 3:13
മത്തായി 6:14-15
ലൂക്കോസ് 17:3-4
എഫെസ്യര്‍ 4:31-32
മാര്‍ക്കോസ് 11:25
പ്രാര്‍ത്ഥന
നിങ്ങളുടെ ഹൃദയത്തില്‍നിന്ന് വരുന്നത് വരെ ഓരോ പ്രാര്‍ത്ഥന മിസൈലുകളും ആവര്‍ത്തിക്കുക. പിന്നീട് മാത്രം അടുത്ത പ്രാര്‍ത്ഥന മിസൈയിലിലേക്ക് പോകുക. (അത് ആവര്‍ത്തിക്കുക, വ്യക്തിപരമാക്കുക, ഓരോ പ്രാര്‍ത്ഥനാ വിഷയത്തിനും കുറഞ്ഞത് ഒരു മിനിറ്റെങ്കിലും അങ്ങനെ ചെയ്യുക)
1. അനുഗ്രഹിക്കപെട്ട പരിശുദ്ധാത്മാവേ വന്നു അങ്ങയുടെ ശക്തിയാലും കൃപയാലും എന്നെ നിറക്കേണമേ. ക്ഷമിക്കാന്‍ എന്നെ സഹായിക്കേണമേ (ആളുകളുടെ പേരുകള്‍). അങ്ങയെ കൂടാതെ എനിക്ക് അത് ചെയ്‌വാന്‍ കഴിയുകയില്ല.
2. യേശുവിന്‍റെ നാമത്തില്‍ ഞാന്‍ മോചിക്കുന്നു (ആളുകളുടെ പേരുകള്‍), [നിങ്ങളേയും നിങ്ങളുടെ പ്രിയപ്പെട്ടവരേയും ആഴമായി മുറിവേല്പ്പിച്ചവര്‍ക്ക് വേണ്ടി മുകളിലത്തെ രണ്ടു കാര്യങ്ങള്‍ ആവര്‍ത്തിക്കുക].
3. സ്വര്‍ഗ്ഗീയ പിതാവേ അങ്ങ് ചെയ്യുന്നത് പോലെ സ്നേഹിക്കാന്‍ ......... എന്നെ പഠിപ്പിക്കേണമേ, കൂടാതെ യേശുവിന്‍ നാമത്തില്‍ അവരെ അനുഗ്രഹിക്കണമേ.
4. സ്വര്‍ഗ്ഗീയ പിതാവേ, ഞാന്‍ അങ്ങയുടെ യഥാര്‍ത്ഥ പൈതലായിരിക്കുന്നത് കൊണ്ട് അങ്ങ് അവനെ/അവളെ കാണുന്നതുപോലെ അവരെ (ആളുകളുടെ പേരുകള്‍) കാണുവാന്‍ യേശുവിന്‍ നാമത്തില്‍ എന്‍റെ കണ്ണുകളെ തുറക്കേണമേ. ദയവായി എന്നോട് കരുണയുണ്ടാകേണമേ.
5. ഞാന്‍ നടക്കുന്നത് വികാരങ്ങളാലല്ല വിശ്വാസത്താലാണ് അതുകൊണ്ട് ഞാന്‍ ക്ഷമിക്കുന്നു (ആളുകളുടെ പേരുകള്‍). ഇതിനുവേണ്ടി കര്‍ത്താവ് തീര്‍ച്ചയായും എന്നെ മാനിക്കും.
6. ക്ഷമിക്കാന്‍ കഴിയാത്തത് നിമിത്തം ദൈവത്തിന്‍റെ കരുണയും കൃപയും എന്നില്‍ നിന്നും അപഹരിക്കുന്ന എല്ലാ ശക്തികളും, യേശുവിന്‍റെ നാമത്തില്‍ എന്നെ വിട്ടുപോകുക.
7. എന്‍റെ മാതാപിതാക്കളില്‍ നിന്നും പൂര്‍വ്വപിതാക്കളില്‍ നിന്നും എന്നിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട കൈയ്പ്പിന്‍റെയും വിദ്വേഷത്തിന്‍റെയും എല്ലാ ദുഷ്ട പകര്‍ച്ചകളും യേശുവിന്‍റെ നാമത്തില്‍ ഇപ്പോള്‍ ഇല്ലാതായി തീരട്ടെ.
8. സകലവും വെളിപ്പെടുത്തുന്നവനെ, എന്‍റെ എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണങ്ങളെ യേശുവിന്‍ നാമത്തില്‍ എന്നെ കാണിക്കേണമേ.
9. എന്‍റെ പിതാവേ, എന്‍റെ സ്വഭാവം പൂര്‍ണ്ണമായി നവീകരിക്കപ്പെടാന്‍ ഞാന്‍ ഇന്ന് ഇവിടെ ആയിരിക്കുന്നു. എന്നെ ഉടച്ച് യേശുവിന്‍ നാമത്തില്‍ വീണ്ടും പണിതെടുക്കേണമേ.
Join our WhatsApp Channel
Most Read
● ചില നേതാക്കള് വീണതുകൊണ്ട് നാം എല്ലാം അവസാനിപ്പിക്കണമോ?● യേശുവിന്‍റെ പ്രവര്ത്തി ചെയ്യുക മാത്രമല്ല അതിലധികവും ചെയ്യുക എന്നതിന്റെ അര്ത്ഥമെന്താണ്?
● എല്ലാം അവനോടു പറയുക
● നീതിയുള്ള കോപത്തെ ആലിംഗനം ചെയ്യുക
● ദൈവത്തിനു പ്രഥമസ്ഥാനം നല്‍കുക #3
● ഇനി സ്തംഭനാവസ്ഥയില്ല
● സുബോധമുള്ള മനസ്സ് ഒരു ദാനമാണ്
അഭിപ്രായങ്ങള്‍