അനുദിന മന്ന
                
                    
                        
                
                
                    
                         1
                        1
                    
                    
                         0
                        0
                    
                    
                         217
                        217
                    
                
                                    
            നിങ്ങളുടെ സ്വന്തം കാലില്‍ അടിക്കരുത്
Saturday, 6th of September 2025
                    
                          Categories :
                                                
                            
                                പാപം (Sin)
                            
                        
                                                
                    
                            യിസ്രായേൽ ശിത്തീമിൽ പാർക്കുമ്പോൾ ജനം മോവാബ്യസ്ത്രീകളുമായി പരസംഗം തുടങ്ങി. അവർ ജനത്തെ തങ്ങളുടെ ദേവന്മാരുടെ ബലികൾക്കു വിളിക്കയും ജനം ഭക്ഷിച്ച് അവരുടെ ദേവന്മാരെ നമസ്കരിക്കയും ചെയ്തു. യിസ്രായേൽ ബാൽപെയോരിനോടു ചേർന്നു, യഹോവയുടെ കോപം യിസ്രായേലിന്‍റെ നേരേ ജ്വലിച്ചു. (സംഖ്യാപുസ്തകം 25:1-3).
ബിലെയാം യിസ്രായേലിനെ ശപിക്കുവാന്‍ ശ്രമിച്ചു, കഴിഞ്ഞില്ല, എന്നാല്‍ ഇപ്പോള്‍ അവര്‍ ദൈവത്തിനു എതിരായി പാപം ചെയ്തതു കാരണം ശപിക്കപ്പെട്ടു. 
"കോടാലികൊണ്ട് സ്വന്തം കാലുകള്‍ തന്നെ മുറിക്കരുത്" എന്ന ഒരു പ്രചാരമുള്ള വാചകം ഹിന്ദി ഭാഷയിലുണ്ട്. യിസ്രായേല്‍ മക്കള്‍ക്ക് എതിരായി ഒരു ശത്രുവിനു നേടുവാന്‍ കഴിയാത്തത്, തങ്ങളുടെ അനുസരണക്കേട് നിമിത്തം യിസ്രായേല്‍ അവരുടെമേല്‍ കൊണ്ടുവന്നു. അതേ തത്വം ഇന്നും ദൈവത്തിന്‍റെ ജനത്തിനു എതിരായി നില്‍ക്കുന്നു. നമ്മുടെ പാപവും ദൈവത്തിനെതിരായുള്ള മത്സരങ്ങളും പോലെ നമ്മില്‍ നാശം ചെയ്യുവാന്‍ സാത്താന്‍റെ ഏറ്റവും ശക്തമായ ആക്രമണത്തിനു കഴിയുകയില്ല.
യിസ്രായേലിനെ ശപിക്കുവാന്‍ വേണ്ടി ബിലെയാം തന്നാല്‍ കഴിയുന്നതെല്ലാം ചെയ്തു - എന്നാല്‍ അതില്‍ താന്‍ വിജയിച്ചില്ല. എന്നിരുന്നാലും, ധനത്തോടുള്ള അവന്‍റെ സ്നേഹം അവനെ കൂലിക്കെടുത്ത മനുഷ്യനായ മോവാബിലെ രാജാവായ ബാലാക്കിനെ പ്രസാദിപ്പിക്കാതെ കാര്യങ്ങള്‍ അവസാനിപ്പിക്കുവാന്‍ അനുവദിക്കുകയില്ല.
ബിലെയാം യിസ്രായേല്‍ ജനത്തോടു ചെയ്‌തതായ കാര്യങ്ങള്‍ കര്‍ത്താവ് തന്നെ വെളിപ്പെടുത്തികൊണ്ട് പറയുന്നു. "എങ്കിലും നിന്നെക്കുറിച്ചു കുറഞ്ഞോരു കുറ്റം പറവാൻ ഉണ്ട്; യിസ്രായേൽമക്കൾ വിഗ്രഹാർപ്പിതം തിന്നേണ്ടതിനും ദുർന്നടപ്പ് ആചരിക്കേണ്ടതിനും അവരുടെ മുമ്പിൽ ഇടർച്ച വയ്പാൻ ബാലാക്കിന് ഉപദേശിച്ചു കൊടുത്ത ബിലെയാമിന്‍റെ ഉപദേശം പിടിച്ചിരിക്കുന്നവർ അവിടെ നിനക്കുണ്ട്" (വെളിപ്പാട് 2:14).
പ്രധാനമായും, യിസ്രായേലിനെ ശപിക്കുന്നതില്‍ പരാജയപ്പെട്ടതിനു ശേഷം, ബിലെയാം ബാലാക്കിനോടു പറഞ്ഞു: "എനിക്ക് ഈ ജനത്തെ ശപിക്കുവാന്‍ കഴിയുകയില്ല. എന്നാല്‍ അവരുടെ ദൈവത്തിനെതിരെ മത്സരിക്കുവാന്‍ അവരെ പ്രേരിപ്പിച്ചുകൊണ്ട് അവരെ സ്വയം ശപിക്കപ്പെട്ടവരാക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ ഏറ്റവും സുന്ദരികളായ പെണ്‍കുട്ടികളെ അവരുടെ ഇടയിലേക്ക് അയച്ചിട്ട്, യിസ്രായേല്യ പുരുഷന്മാരെ അധാര്‍മ്മികതയിലേക്കും വിഗ്രഹാരാധനയിലേക്കും വശീകരിക്കുവാന്‍ അവരോടു പറയുക". അത് നടപ്പിലാകുകയും ചെയ്തു.
ബാലാക്കിനു നല്‍കിയ തന്‍റെ ദോഷമുള്ള ആലോചനയിലൂടെ ബിലെയാം ആഗ്രഹിച്ചത് നേടി - എന്നാല്‍ അവനും മരിച്ചു ദൈവത്തിന്‍റെ ശത്രുക്കളുടെ ഇടയില്‍ അവസാനിച്ചു (സംഖ്യാപുസ്തകം 31:7-8). തന്‍റെ ധനം ചുരുങ്ങിയ കാലം ആസ്വദിക്കാന്‍ മാത്രമാണ് അവനു സാധിച്ചത്.
Bible Reading: Ezekiel 17-18
                പ്രാര്‍ത്ഥന
                പിതാവേ, യേശുവിന്‍റെ നാമത്തില്‍, എന്‍റെ അനുസരണക്കേടിന്‍റെ മേഖലകള്‍ പാപമായി ഞാന്‍ ഏറ്റുപറയുന്നു. (അനുസരണക്കേടിന്‍റെ ആ മേഖലകള്‍ എന്തൊക്കെയാണെന്ന് കര്‍ത്താവിനോടു പറയുക). കര്‍ത്താവേ, എന്നോട് ക്ഷമിക്കേണമേ, മാത്രമല്ല അങ്ങയുടെ ആഗമനം വരെ എന്നെ കാത്തുകൊള്ളേണമേ. ആമേന്‍. (1 തെസ്സലൊനീക്യര്‍ 5:23-24).
                
        Join our WhatsApp Channel 
         
    
    
  
                
                 
    Most Read
● ചെത്തിയൊരുക്കുന്ന കാലങ്ങള് -1● വാക്കുകളുടെ ശക്തി
● അന്യഭാഷയില് സംസാരിക്കുന്നത് ആന്തരീക സൌഖ്യം കൊണ്ടുവരും
● വിദ്വാന്മാരില് നിന്നും പഠിക്കുക
● കൃപയില് വളരുക
● സ്വര്ഗ്ഗത്തിന്റെ വാതിലുകള് തുറക്കുകയും നരക വാതിലുകള് കൊട്ടിയടയ്ക്കുകയും ചെയ്യുക
● കാര്യക്ഷമതയോടെ പ്രവര്ത്തിക്കുക
അഭിപ്രായങ്ങള്‍
                    
                    
                
