അനുദിന മന്ന
വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - 5
Sunday, 12th of May 2024
1
0
315
Categories :
ജീവിത പാഠങ്ങള്‍ (Life Lesson)
ഉല്‍പത്തി 8:21ല്‍ ദൈവം ഇപ്രകാരം പറഞ്ഞിരിക്കുന്നു, "മനുഷ്യന്‍റെ മനോനിരൂപണം ബാല്യം മുതല്‍ ദോഷമുള്ളത് ആകുന്നു". മനുഷ്യന്‍റെ തുടര്‍ച്ചയായ ദോഷകരമായ നിരൂപണങ്ങള്‍ ദൈവത്തിന്‍റെ ഹൃദയത്തെ വേദനിപ്പിക്കുവാന്‍ ഇടയായി, അങ്ങനെ ദൈവം ഈ ലോകത്തെ ജലപ്രളയം മൂലം നശിപ്പിച്ചു. നമുക്ക് ചുറ്റും ഇന്ന് നടക്കുന്ന സകല ദോഷങ്ങളും തീര്‍ച്ചയായും ദൈവത്തിന്‍റെ ഹൃദയത്തെ ആഴത്തില്‍ വേദനിപ്പിക്കുന്നുണ്ടാകും.
സകല പാപങ്ങളും ആരംഭിക്കുന്നത് നമ്മുടെ ചിന്തയിലാണ് (സങ്കല്പങ്ങളില്‍). ദൈവവചനം വ്യക്തമായി നമ്മോടു പറയുന്നു "ദാവീദ് ആളയച്ച് ആ സ്ത്രീയെപ്പറ്റി (ബത്ത്-ശേബ) അന്വേഷിപ്പിച്ചു. അവള്‍ എലീയാമിന്‍റെ മകളും ഹിത്യനായ ഊരിയാവിന്‍റെ ഭാര്യയുമായ ബത്ത്-ശേബ എന്ന് അറിഞ്ഞു. ദാവീദ് ദൂതന്മാരെ അയച്ച് അവളെ വരുത്തി;" (2ശമുവേല്‍ 11:3-4).
ഓരോരുത്തന്‍ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താല്‍ ആകര്‍ഷിച്ചു വശീകരിക്കപ്പെടുകയാല്‍ ആകുന്നു. മോഹം ഗര്‍ഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു. ദോഷകരമായ ആഗ്രഹങ്ങളാണ് ദോഷകരമായ പ്രവര്‍ത്തികള്‍ക്ക് ജന്മം നല്‍കുന്നത് (യാക്കോബ് 1:14-15).
ദാവീദ് ബത്ത്-ശേബയെ കുറിച്ച് അന്വേഷിച്ചപ്പോള്‍, അവള്‍ വിവാഹിതയായ ഒരു സ്ത്രീയാണെന്ന് ആളുകള്‍ അവനോടു വ്യക്തമായി പറഞ്ഞു. അവള്‍ ദാവീദിന്‍റെ ഏറ്റവും വിശ്വസ്തനും സത്യസന്ധനുമായ പടയാളികളില്‍ ഒരുവനായിരുന്ന ഹിത്യനായ ഊരിയാവിന്‍റെ ഭാര്യയാണെന്നുള്ള കാര്യവും അവര്‍ അവനോടു പറഞ്ഞു എന്നതാണ് ആ വിഷയത്തെ മോശമാക്കുന്ന കാര്യം. വളരെ പെട്ടെന്ന്, ബുദ്ധിയും, വിവേകവും, ആത്മീക ബോധ്യങ്ങളും എല്ലാം ഒരു വശത്ത് മാറ്റിവെക്കുകയും, മോഹത്താല്‍ അവന്‍ പൂര്‍ണ്ണമായി മൂടപ്പെടുകയും ചെയ്തു. ദാരുണമായി, ദാവീദിന്‍റെ ഈ പാപം, വ്യഭിചാരത്തിലേക്കും, കുലപാതകത്തിലേക്കും നയിക്കുകയും അതിന്‍റെ പരിണിതഫലം അവന്‍റെ കുടുംബത്തിലെ തലമുറകളിലേക്കും കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു.
ഏതെങ്കിലും തരത്തിലുള്ള ഒരു പാപത്തില്‍ നിങ്ങള്‍ വീണുപോയിട്ടുണ്ടെങ്കില്‍, അത് തുടരുവാനും ഒരു ശീലമായി മാറുവാനും നിങ്ങള്‍ അനുവദിക്കരുത്. ശീലം അഥവാ മാതൃക എന്ന് ഞാന്‍ അര്‍ത്ഥമാക്കിയത് എന്താണ്? നിങ്ങള്‍ അത് വീണ്ടും വീണ്ടും ചെയ്യുമ്പോള്‍, അത് ഒരു ശീലമായി മാറുന്നു. അത് നിങ്ങളെ നാശത്തിലേക്ക് നയിക്കുമെന്ന് ഞാന്‍ ആദരവോടെ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. മാരകമായി മുറിവേറ്റ ഒരു വ്യക്തിയെപോലെ, നിങ്ങള്‍ക്ക് വേഗത്തിലുള്ള ശ്രദ്ധ ആവശ്യമാണ്. ഇപ്പോള്‍തന്നെ അനുതാപത്തോടെ നിങ്ങള്‍ ദൈവത്തിങ്കലേക്ക് തിരിയേണ്ടത് ആവശ്യമാണ്!
"സകല ജാഗ്രതയോടുംകൂടെ നിന്‍റെ ഹൃദയത്തെ കാത്തുകൊള്‍ക; ജീവന്‍റെ ഉദ്ഭവം അതില്‍നിന്നല്ലോ ആകുന്നത്". (സദൃശ്യവാക്യങ്ങള്‍ 4:23). നമ്മുടെ മനസ്സ് എന്തിലാണോ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അതാണ് നമ്മുടെ ജീവിതത്തില്‍ നടക്കുന്നതും ഒടുവില്‍ നാം ആരാണ് എന്ന് രൂപപ്പെടുത്തുന്നതും. നമ്മുടെ സാഹചര്യങ്ങള്‍ അല്ല, മറിച്ച് പലപ്പോഴും നമ്മുടെ ചിന്തകളാണ് നാം പാപചെളിയില്‍ താണുപോകുവാന്‍ കാരണമാകുന്നത്.
പരിശുദ്ധിയ്ക്ക് വേണ്ടിയുള്ള യുദ്ധം ജയിക്കുകയും തോല്‍ക്കുകയും ചെയ്യുന്നത് നിങ്ങളുടെ മനസ്സിലാണ്. നമ്മുടെ ചിന്തകളെ അടിമത്വത്തില്‍ ആക്കുവാന്‍ നാം പഠിക്കണം. ആ ചിന്തകള്‍ വളരുന്നതിനു മുമ്പുതന്നെ മുളയിലെ നുള്ളികളയുക.

പ്രാര്‍ത്ഥന
പിതാവേ, അശുദ്ധമായ സകല ചിന്തകളും ആഗ്രഹങ്ങളും യേശുവിന്‍റെ നാമത്തില്‍ എന്നില്‍ നിന്നും പിഴുതുകളയേണമേ. അങ്ങയുടെ മഹത്വത്തിനായി വിശുദ്ധിയില്‍ നില്‍ക്കുവാന്‍ എന്നെ സഹായിക്കേണമേ. ആമേന്‍.
Join our WhatsApp Channel
Most Read
● നിങ്ങളുടെ അനുഗ്രഹങ്ങള് വര്ദ്ധിപ്പിക്കുവാനുള്ള ഉറപ്പായ വഴി● നിങ്ങളുടെ ഭവനത്തിന്റെ പരിതഃസ്ഥിതി മാറ്റുക - 2
● നിങ്ങളുടെ ആത്മീക ശക്തിയെ പുതുക്കുന്നത് എങ്ങനെ - 2
● സ്വര്ഗ്ഗത്തിന്റെ വാഗ്ദത്തം
● യജമാനന്‍റെ ആഗ്രഹം
● നിങ്ങളുടെ വിടുതല് എങ്ങനെ സൂക്ഷിക്കാം
● നിരീക്ഷണത്തിലുള്ള ജ്ഞാനം
അഭിപ്രായങ്ങള്‍