അനുദിന മന്ന
21 ദിവസങ്ങള്‍ ഉപവാസം: ദിവസം #4
Wednesday, 15th of December 2021
3
0
1085
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
യേശുക്രിസ്തുവിന്‍റെ രക്തത്തിന്‍റെ ഗുണങ്ങള്‍- രണ്ടാം ഭാഗം
ഒരുവ്യക്തി ഇപ്രകാരം പറഞ്ഞു, "നാം എന്തിനു ശ്രദ്ധ കൊടുക്കുമോ അത് വളരും".അതുപോലെ യേശുവിന്‍റെ രക്തത്തിന്‍റെ ഗുണങ്ങളെ കുറിച്ച് നമ്മള്‍ തുടര്‍മാനമായി ചിന്തിക്കുമ്പോള്‍, ദൈവത്തിന്‍റെ സാന്നിധ്യം നിങ്ങളുടെ ജീവിതത്തെ നിഴലിടും.
4. സമൃദ്ധി
യിസ്രായേല്‍ മിസ്രയിം വിട്ട സമയത്ത്, കട്ടിളകാലിന്മേല്‍ രക്തം പുരട്ടിയവരെ എല്ലാം സംഹാരദൂതന്‍ മാറി കടന്നുപോയി. അവര്‍ മരണത്തില്‍നിന്നും ഫറവോന്‍റെ അടിമത്വത്തില്‍ നിന്നും വിടുതല്‍ പ്രാപിക്കുക മാത്രമല്ല, നിരവധി നന്മകളും സമ്പത്തുകളും ആയി മിസ്രയിം വിടുവാന്‍ ഇടയായി.നിങ്ങള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് എന്തായാലും, തന്‍റെ രക്തത്തിന്‍റെ വിടുതലിന്‍ ശക്തിയെ നിങ്ങളുടെ സാഹചര്യത്തിന്മേല്‍ പ്രഖ്യാപിക്കുക. ദൈവത്തിന്‍റെ സമൃദ്ധിയേയും നിങ്ങള്‍ക്ക് അവകാശപ്പെടാന്‍ സാധിക്കും.
"യിസ്രായേല്‍മക്കള്‍ മോശെയുടെ വചനം അനുസരിച്ചു മിസ്രയീമ്യരോടു വെള്ളി ആഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചു. യഹോവ മിസ്രയീമ്യര്‍ക്കു ജനത്തോടു കൃപ തോന്നിച്ചതുകൊണ്ടു അവര്‍ ചോദിച്ചതൊക്കെയും അവര്‍ അവര്‍ക്ക് കൊടുത്തു; അങ്ങനെ അവര്‍ മിസ്രയീമ്യരെ കൊള്ളയിട്ടു." (പുറപ്പാട് 12: 35-36)
5. ജീവന്‍
മാംസത്തിന്‍റെ ജീവന്‍ രക്തത്തില്‍ അല്ലോ ഇരിക്കുന്നത്; യാഗപീഠത്തിന്മേല്‍ നിങ്ങള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാന്‍ ഞാന്‍ അതു നിങ്ങള്‍ക്കു തന്നിരിക്കുന്നു; രക്തമല്ലോ ജീവന്മൂലമായി പ്രായശ്ചിത്തം ആകുന്നത്. (ലേവ്യാ 17:11)
നമ്മുടെ ജീവന്‍ യേശുവിന്‍റെ രക്തത്തില്‍ ആകുന്നു ഇരിക്കുന്നത്. ജീവിതം നിങ്ങളെ താഴേക്ക് വലിക്കുവാന്‍ അനുവദിക്കുന്നത് അവസാനിപ്പിക്കുക. കാല്‍വറിയില്‍ അവന്‍ നമുക്കുവേണ്ടി വിലക്ക് വാങ്ങിയ ജീവന്‍ അവകാശമാക്കുക.
6. യേശുവിന്‍റെ രക്തം ഗുണകരമായി സംസാരിക്കുന്നു.
യേശുവിന്‍റെ രക്തം ഹാബേലിന്‍റെ രക്തത്തെക്കാള്‍ ഗുണകരമായി സംസാരിക്കുന്നു.(എബ്രായര്‍ 12:24)
കയിന്‍ തന്‍റെ സ്വന്തം സഹോദരനായ ഹാബേലിനെ കൊന്നപ്പോള്‍, ഹാബേലിന്‍റെ രക്തം പ്രതികാരത്തിനായി ദൈവത്തോട് നിലവിളിച്ചു. അതിനു വ്യത്യസ്തമായി, യേശുവിന്‍റെ രക്തം നമുക്കുവേണ്ടി ഗുണകരമായ കാര്യം സംസാരിക്കുന്നു. യേശുവിന്‍റെ രക്തം നന്മ, അനുഗ്രഹം, ക്ഷമ, സൌഖ്യം, വിടുതല്‍, കൃപ, വീണ്ടെടുപ്പ് ആദിയായവ സംസാരിക്കുന്നു.
ഹാബേലിന്‍റെ രക്തം കയിന്‍ എന്ന ഒറ്റ വ്യക്തിക്ക് വേണ്ടി സംസാരിച്ചു. യേശുവിന്‍റെ രക്തം നമുക്ക് എല്ലാവര്‍ക്കും വേണ്ടി സംസാരിക്കുന്നു. (വെളിപ്പാട് 7:9-10)
7. പ്രവേശനം
പാപം നിമിത്തം നാം ദൈവത്തിങ്കല്‍ നിന്നും വേര്‍പിരിഞ്ഞിരുന്നു. മറ്റൊരുവന്‍റെ സഹായത്താല്‍ അകത്തുകടക്കാനുള്ള അവകാശം ആണ് പ്രവേശനം. യേശുവിന്‍റെ ചൊരിയപ്പെട്ട രക്തം മുഖാന്തരം, മനുഷ്യനെ ദൈവസന്നിധിയില്‍ നിന്നും അകറ്റിനിര്‍ത്തിയിരുന്ന തിരശ്ശീല രണ്ടായി കീറിപോകയും സകലര്‍ക്കും പ്രവേശനം ലഭിക്കുകയും ചെയ്തു.
"അതുകൊണ്ടു സഹോദരന്മാരേ, യേശു തന്‍റെ ദേഹം എന്ന തിരശ്ശീലയില്‍ക്കൂടി നമുക്കു പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴിയായി, തന്‍റെ രക്തത്താല്‍ വിശുദ്ധമന്ദിരത്തിലേക്കുള്ള പ്രവേശനത്തിന് ധൈര്യവും ദൈവാലയത്തിന്മേല്‍ ഒരു മഹാപുരോഹിതനും നമുക്കുള്ളതുകൊണ്ട് നാം ദുര്‍മനസ്സാക്ഷി നീങ്ങുമാറ് ഹൃദയങ്ങളില്‍ തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താല്‍ ശരീരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്‍റെ പൂര്‍ണ്ണനിശ്ചയം പൂണ്ടു പരമാര്‍ത്ഥ ഹൃദയത്തോടെ അടുത്തു ചെല്ലുക".(എബ്രായര്‍ 10:19-22)
ഏറ്റുപറച്ചില്‍
[താഴെ കൊടുത്തിരിക്കുന്ന ശക്തമായ പ്രാര്‍ത്ഥനാ വാചകങ്ങള്‍ ഉരുവിടാതെ മുന്‍പോട്ടു പോകരുത്. നിങ്ങളുടെ ഹൃദയത്തില്‍നിന്ന് വരുന്നത് വരെ ഓരോ പ്രാര്‍ത്ഥന മിസൈലുകളും ആവര്‍ത്തിക്കുക. പിന്നീട് മാത്രം അടുത്ത പ്രാര്‍ത്ഥന മിസൈയിലിലേക്ക് പോകുക.]
1. യേശുക്രിസ്തുവിന്‍റെ രക്തം മുഖാന്തരം എനിക്ക് സമാധാനം ഉള്ളതുകൊണ്ടു എല്ലാ ഭയത്തിന്‍റെയും ദണ്ഡനത്തിന്‍റെയും ആത്മാവിനെ ഞാന്‍ ശാസിച്ചു പുറത്താക്കുന്നു (കൊലോസ്യര്‍ 1:20)
2. എനിക്ക് എതിരായും, എന്‍റെ കുടുംബത്തിനു എതിരായും കരുണാ സദന്‍ മിനിസ്ട്രിക്ക് എതിരായും ഉയര്‍ന്നുവരുന്ന എല്ലാ ദുഷ്ടസംസാരങ്ങളും യേശുവിന്‍റെ വിലയേറിയ രക്തത്താല്‍ എന്നെന്നേക്കുമായി നിശബ്ദമായിപോകട്ടെ.
3. എന്‍റെ ജീവിതത്തിനും വിധിക്കും വേണ്ടി യേശുവിന്‍റെ രക്തം ഗുണകരമായ കാര്യം ഇപ്പോള്‍ സംസാരിക്കട്ടെ.
4. യേശുവിന്‍റെ രക്തം എന്‍റെ ജീവിതത്തില്‍ വിജയവും സമൃദ്ധിയും സംസാരിക്കട്ടെ.
5. എന്‍റെ കുടുംബത്തിനു എതിരായുള്ള ഓരോ ദുഷ്ട കൈയെഴുത്തുകളും യേശുവിന്‍റെ രക്തത്താല്‍ മായിക്കപ്പെടട്ടെ.
6. എന്‍റെ എല്ലാ ധനത്തിന്മേലും, പ്രമാണങ്ങളിന്മേലും, സ്വത്തുക്കളിന്മേലും, അവകാശങ്ങളിന്മേലും ഞാന്‍ യേശുവിന്‍റെ രക്തം തളിക്കുന്നു.
7. കര്‍ത്താവായ യേശുവിന്‍റെ രക്തത്തിന്‍റെ അടയാളം എന്‍റെ എല്ലാ അവകാശങ്ങളുടേയും സ്വത്തുക്കളുടെയും ചുറ്റിലും യേശുവിന്‍ നാമത്തില്‍ ഞാന്‍ വരയ്ക്കുന്നു.
8. ശത്രുക്കളുടെ മുന്‍പില്‍ ഞാന്‍ തുറന്നുവച്ച ഓരോ വാതിലുകളും യേശുവിന്‍റെ രക്തത്താല്‍ എന്നേക്കുമായി അടയപ്പെടട്ടെ.
9. ആത്മീകവും ശാരീരികവുമായ എല്ലാ അപകടങ്ങള്‍ക്കും, അനര്‍ത്ഥങ്ങള്‍ക്കും, ദുരന്തങ്ങള്‍ക്കും എതിരെ യേശുവിന്‍റെ രക്തത്താല്‍ ദൈവീക സംരക്ഷണം ഞാന്‍ ഉറപ്പാക്കുന്നു.
10. കുറച്ചുസമയം കര്‍ത്താവിനെ ആരാധിക്കുക. യേശുവിന്‍റെ രക്തത്തെക്കുറിച്ചുള്ള ഒരു ആരാധനാഗാനം നിങ്ങള്‍ക്ക് പാടാവുന്നതാണ്.
Join our WhatsApp Channel
Most Read
● വിശ്വസിക്കുവാനുള്ള നിങ്ങളുടെ ശേഷി വിസ്തൃതമാക്കുന്നത് എങ്ങനെയാണ്.● ഇത് അവിചാരിതമായ ഒരു വന്ദനമല്ല
● ഹന്നയുടെ ജീവിതത്തില്‍ നിന്നുള്ള പാഠങ്ങള്
● ദൈവത്തിന്‍റെ ഫ്രീക്വന്സിയിലേക്ക് തിരിയുക
● ദിവസം 02:40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● നിങ്ങളുടെ വൈഷമ്യം നിങ്ങളുടെ വ്യക്തിത്വം ആകുവാന് അനുവദിക്കരുത് -2
● വിശ്വാസ ജീവിതം
അഭിപ്രായങ്ങള്‍