english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. സ്വപ്നം കാണുവാന്‍ ധൈര്യപ്പെടുക
അനുദിന മന്ന

സ്വപ്നം കാണുവാന്‍ ധൈര്യപ്പെടുക

Tuesday, 29th of March 2022
1 0 573
യോസേഫ് ഒരു സ്വപ്നം കണ്ടു. അതു തന്‍റെ സഹോദരന്മാരോട് അറിയിച്ചതുകൊണ്ടു അവര്‍ അവനെ പിന്നെയും അധികം പകച്ചു. അവന്‍ അവരോടു പറഞ്ഞത്: ഞാന്‍ കണ്ട സ്വപ്നം കേട്ടുകൊള്‍വിന്‍. (ഉല്‍പത്തി 37:5-6)

നമുക്കെല്ലാവര്‍ക്കും നമ്മുടെ ജീവിതത്തില്‍ കാര്യങ്ങളെ ചെയ്യുവാന്‍ സ്വപ്നങ്ങളും പദ്ധതികളും ഉണ്ട്. നമ്മില്‍ ചിലര്‍ ഏറ്റവും നല്ലത് എന്ന് നാം ചിന്തിക്കുന്നതിന് അനുസരിച്ച് അത് പടിപടിയായി പൂര്‍ണ്ണതയോടെ ചെയ്തു. മറ്റു ചിലര്‍ ഒഴുക്കിനനുസരിച്ച് പോകുന്നത് കൊണ്ട് അത് തിരിച്ചറിയുന്നതിനുള്ള പ്രക്രിയയിലാണ്. 

വലിയ ഫലങ്ങള്‍ പലപ്പോഴും ആരംഭിക്കുന്നത് സ്വപ്നങ്ങളോട് കൂടെയാണ്. ഒരുദിവസം താന്‍ ഒരു ശക്തനായ നേതാവായി തീരും എന്ന് യോസേഫിനു സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു.

നിങ്ങളുടെ ജീവിതത്തില്‍ മുഴുവനും ഇത് ഓര്‍ക്കുക. ദൈവീകമായ ഒരു സ്വപ്നം എപ്പോഴും എതിര്‍പ്പിനെ കൊണ്ടുവരും. അതുകൊണ്ടാണ് സ്വപ്‌നങ്ങള്‍ അപകടകാരികള്‍ ആണെന്ന് ഞാന്‍ പറയുന്നത്. യോസേഫിന്‍റെ സ്വപ്‌നങ്ങള്‍ തന്‍റെ തന്നെ സഹോദരന്മാരുടെ വെറുപ്പിനെ ഇളക്കുകയുണ്ടായി. യോസേഫിനെ നമസ്കരിക്കുക എന്ന ആശയത്തെ അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവന്‍റെ സ്വപ്നം അവന്‍റെ സഹോദരന്മാരെകൊണ്ട് ഇങ്ങനെ പറയിപ്പിച്ചു,

അവര്‍ അവനെ ദൂരത്തുനിന്ന് കണ്ടിട്ട് അവനെ കൊല്ലേണ്ടതിന് അവന്‍ അടുത്തു വരുംമുമ്പേ അവനു വിരോധമായി ദുരാലോചന ചെയ്തു: അതാ, സ്വപ്നക്കാരന്‍ വരുന്നു; വരുവിന്‍, നാം അവനെ കൊന്ന് ഒരു കുഴിയില്‍ ഇട്ടുകളക; ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞു എന്നു പറയാം; അവന്‍റെ സ്വപ്‌നങ്ങള്‍ എന്താകുമെന്നു നമുക്കു കാണാമല്ലോ എന്നു തമ്മില്‍ തമ്മില്‍ പറഞ്ഞു. (ഉല്‍പത്തി 37:18-20).

ചില സമയങ്ങളില്‍, നിരാശകളാലും അനുദിന ജീവിതത്തിലെ ബുദ്ധിമുട്ടുകളാലും ആ സ്വപ്‌നങ്ങള്‍ ഞെരുങ്ങിയിട്ടു അത് നിറവേറുവാനുള്ള ബലം ഒരിക്കലും നമുക്കില്ല എന്ന അവസ്ഥയുണ്ടാകാം.

അത് സംഭവിക്കുമ്പോള്‍, നമുക്ക് തിരഞ്ഞെടുക്കുവാനുള്ള ഒരു അവകാശം ഉണ്ട്. ന്യായരഹിതമായി കൈകാര്യം ചെയ്യപ്പെട്ടതിനു കയ്പ്പും കോപവും ഉള്ളവരായി നമുക്ക് മാറുവാന്‍ കഴിയും, അല്ലെങ്കില്‍ നമ്മെ വേദനിപ്പിച്ചവരോടും നമ്മുടെ സ്വപ്‌നങ്ങള്‍ പൂര്‍ത്തിയാകുവാന്‍ തടസ്സം നിന്നവരോടും നമുക്ക് ക്ഷമിക്കുവാന്‍ സാധിക്കും.

ദൈവത്തിന്‍റെ കൈ തന്‍റെ ജീവിതത്തില്‍ പ്രവര്‍ത്തിക്കുന്നത് യോസേഫ് കാണുകയുണ്ടായി.
അനേക വര്‍ഷങ്ങള്‍ക്കുശേഷം, അവന്‍ അവന്‍റെ സഹോദരന്മാരുമായി വീണ്ടും കൂടിച്ചേര്‍ന്നപ്പോള്‍, അവന്‍ ഇങ്ങനെ പറഞ്ഞു, "നിങ്ങള്‍ എന്‍റെ നേരേ ദോഷം വിചാരിച്ചു; ദൈവമോ, ഇന്നുള്ളതുപോലെ ബഹുജനത്തിനു ജീവരക്ഷ വരുത്തേണ്ടതിന് അതിനെ ഗുണമാക്കിത്തീര്‍ത്തു". (ഉല്‍പത്തി 50:20)

വേദനയുടെയും കഷ്ടതയുടെയും മദ്ധ്യത്തിലും, യോസേഫിനെ മിസ്രയിമിലെ ഒരു വലിയ സ്ഥാനത്തേക്ക് ഉയര്‍ത്തുവാനും അവനെ സംരക്ഷിക്കുവാനും ദൈവം തിരശീലക്കു പിന്നില്‍ അത്ഭുതകരമായി പ്രവര്‍ത്തിക്കുവാന്‍ ഇടയായിതീര്‍ന്നു.

യോസേഫിന്‍റെ സ്വപ്‌നങ്ങള്‍ അനേകരുടെ ജീവിതങ്ങളില്‍ ഒരു അനുഗ്രഹം കൊണ്ടുവരുവാന്‍ ഇടയായിത്തീര്‍ന്നു. യോസേഫിന്‍റെ ജീവിതം പ്രവചനാത്മകമായി ചൂണ്ടുന്നത് വരുവാനുള്ള വലിയ വീണ്ടെടുപ്പുകാരനായ കര്‍ത്താവായ യേശുക്രിസ്തുവിലേക്കാണ്.

നിങ്ങളുടെ സ്വപ്നങ്ങളെ കര്‍ത്താവിനു സമര്‍പ്പിക്കയും, അവന്‍റെ വചനം നിങ്ങളുടെ ജീവിതത്തില്‍ പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കയും ചെയ്യുമ്പോള്‍, നിങ്ങളുടെ സ്വപ്‌നങ്ങള്‍ നിവര്‍ത്തിയിലേക്ക് വരും. അവനില്‍ ആശ്രയിക്കുക, നിങ്ങള്‍ തീര്‍ച്ചയായും നേടിയെടുക്കും.
പ്രാര്‍ത്ഥന
പിതാവേ, അങ്ങ് എനിക്ക് നല്‍കിയിരിക്കുന്ന സ്വപ്നങ്ങള്‍ക്കായി ഞാന്‍ അങ്ങേക്ക് നന്ദി പറയുന്നു. എനിക്ക് ചുറ്റുപാടും നടക്കുന്നതിനെ കുറിച്ച് എനിക്ക് മനസ്സിലാക്കുവാന്‍ കഴിയുന്നില്ല എങ്കിലും, അങ്ങയുടെ കരം എന്‍റെ ജീവിതത്തിന്മേല്‍ ഉള്ളതുകൊണ്ട് എല്ലാ കാര്യങ്ങളും എനിക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നു. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.

Join our WhatsApp Channel


Most Read
● നിങ്ങളുടെ വിശ്വാസത്തെ വിട്ടുവീഴ്ച ചെയ്യരുത്
● കാരാഗൃഹത്തിലെ സ്തുതി
●  നിങ്ങളുടെ ഭവനത്തിന്‍റെ പരിതഃസ്ഥിതി മാറ്റുക - 4
● ദിവസം 25: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ദൈവവചനത്തിനു നിങ്ങളില്‍ ഇടര്‍ച്ച വരുത്തുവാന്‍ കഴിയുമോ?
● ആത്മീക അഹങ്കാരത്തിന്‍റെ കെണി
● യുദ്ധത്തിനായുള്ള പരിശീലനം
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ