അനുദിന മന്ന
വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - I
Wednesday, 8th of May 2024
0
0
566
Categories :
ജീവിത പാഠങ്ങള്‍ (Life Lesson)
മനുഷ്യരുടെ പാപത്തെ വേദപുസ്തകം മൂടിവയ്ക്കുന്നില്ല. ഇത് വലിയവരായ സ്ത്രീകളുടേയും പുരുഷന്മാരുടേയും ജീവിതത്തിലെ തെറ്റുകളില്‍ നിന്നും നമുക്ക് പഠിക്കുവാനും അതേ ചതിക്കുഴികള്‍ ഒഴിവാക്കാനും വേണ്ടിയാണ്.
ധാര്‍മീക പരാജയം സംഭവിച്ച ക്രിസ്തീയ പുരുഷന്മാരുടെ (കൂടുതലും ക്രിസ്തീയ നേതാക്കള്‍) 237 ഉദാഹരണങ്ങള്‍ ഹോവാര്‍ഡ് ഹെന്‍ഡ്രിക്സ് പഠിക്കുകയുണ്ടായി. പൊതുവായ ഒരു ഘടകം അവന്‍ കണ്ടെത്തിയത്: ആ 237 ല്‍ ഒരാള്‍ക്ക് പോലും മറ്റു പുരുഷന്മാരുമായി ഉത്തരവാദിത്വപ്പെട്ട ബന്ധങ്ങള്‍ ഇല്ലായിരുന്നു എന്നാണ്.
237 വ്യത്യസ്ത ഉദാഹരണങ്ങള്‍ വിലയിരുത്തിയതില്‍ നിന്നും പുറത്തുവന്നത് ഇതാണ്.
പരാജയപ്പെട്ട 81 ശതമാനം പേരും പ്രാര്‍ത്ഥനയില്‍ ദൈവത്തോടുകൂടെ സമയം ചിലവിടുന്നവര്‍ അല്ലായിരുന്നു.
പരാജയപ്പെട്ട 57 ശതമാനം പേരും ശുശ്രൂഷയില്‍ അവശത അനുഭവിക്കുന്നവര്‍ ആയിരുന്നു. അവര്‍ ശരിയായ വിശ്രമം എടുക്കുന്നവര്‍ അല്ലായിരുന്നു.
പരാജയപ്പെട്ട 45 ശതമാനം പേരും വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യങ്ങളില്‍ കൂടി കടന്നുപോയവര്‍ ആയിരുന്നു.
പരാജയപ്പെട്ട 42 ശതമാനം പേരും മാറ്റം കൈകാര്യം ചെയ്യുവാന്‍ കഴിയാത്തവര്‍ ആയിരുന്നു
37 ശതമാനം പേരും പരാജയപ്പെട്ടത് സുപ്രധാനമായ വിജയത്തിനു ശേഷമാണ്
30 ശതമാനം പേര്‍ പരാജയപ്പെട്ടത് ജീവിതം ശാന്തമായി പോകുന്നത് നിമിത്തമായിരുന്നു.
ഒരാള്‍ ഒരിക്കല്‍ പറഞ്ഞു, "മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്നും പഠിക്കുക. അവരെയെല്ലാം നിങ്ങളുടേത് ആക്കുവാന്‍ അത്രയും നീണ്ട കാലം ജീവിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ല." ഞാന്‍ അതിനോട് ചേര്‍ത്തു ഇങ്ങനെ പറയുവാന്‍ ആഗ്രഹിക്കുന്നു, "തെറ്റുകള്‍ വരുത്തുന്നതും അതില്‍ നിന്നും പഠിക്കുന്നതും നല്ലതാണ്, എന്നാല്‍ അത് വളരെ വേദനാജനകമായ ഒരു പഠനരീതിയാണ്".
ദൈവത്തെ അനുഗമിക്കുവാന്‍ പരിശ്രമിക്കുകയും അവനെ സേവിക്കുകയും ചെയ്തിട്ടും ചില സന്ദര്‍ഭങ്ങളില്‍ വഴിയില്‍ വെച്ചു പതറിപോകയും ചെയ്ത അനേക ആളുകളെ സംബന്ധിച്ചുള്ള പഠനം വേദപുസ്തകം നമുക്ക് നല്‍കുന്നുണ്ട്.
ഇതു ദൃഷ്ടാന്തമായിട്ട് അവര്‍ക്കു സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിനായി എഴുതിയുമിരിക്കുന്നു. (1 കൊരിന്ത്യര്‍ 10:11).
ഓര്‍ക്കുക. . . . . . .
ദൈവത്തിന്‍റെ ഹൃദയപ്രകാരമുള്ള മനുഷ്യന്‍ (ദാവീദ്) വീണുവെങ്കില്‍
ഭൂമിയിലെ ഏറ്റവും ജ്ഞാനിയായ മനുഷ്യന്‍ (ശലോമോന്‍) വീണുവെങ്കില്‍
ബലവാനായ മനുഷ്യന്‍ (ശിംശോന്‍) വീണുവെങ്കില്‍
വീണുപോകുവാന്‍ സാദ്ധ്യതയില്ല എന്നു ചിന്തിക്കുവാന്‍ തക്കവണ്ണം നാം ആരാണ്?
"ആകയാല്‍ താന്‍ നില്‍ക്കുന്നു എന്നു തോന്നുന്നവന്‍ വീഴാതിരിപ്പാന്‍ നോക്കിക്കൊള്ളട്ടെ." (1 കൊരിന്ത്യര്‍ 10:12).
ഇങ്ങനെയൊരു പറച്ചിലുണ്ട്, ചരിത്രത്തില്‍ നിന്നും പഠിക്കുന്നതില്‍ നാം പരാജയപ്പെട്ടാല്‍, നാം അത് ആവര്‍ത്തിക്കുവാന്‍ നിശ്ചയമായും സാദ്ധ്യതയുണ്ട്. മറ്റുള്ളവരുടെ തെറ്റില്‍ നിന്നും പഠിച്ചാലുള്ള ഒരു നേട്ടം ശരിയായ ചുവടുവെയ്പ് നടത്തുവാന്‍ നാം ശ്രദ്ധിച്ചില്ലെങ്കില്‍ അതേ തെറ്റ് നാമും ചെയ്യുവാന്‍ സാദ്ധ്യതയുണ്ട് എന്ന തിരിച്ചറിവാണ്.
ഇന്ന്, നമുക്ക് ദാവീദിന്‍റെ ജീവിതം നോക്കുകയും അവന്‍റെ തെറ്റില്‍ നിന്നും പഠിക്കുകയും ചെയ്യാം.
പിറ്റേ ആണ്ടില്‍ രാജാക്കന്മാര്‍ യുദ്ധത്തിനു പുറപ്പെടുംകാലം ദാവീദ് യോവാബിനേയും അവനോടുകൂടെ തന്‍റെ ചേവകരെയും എല്ലാ യിസ്രായേലിനെയും അയച്ചു; അവര്‍ അമ്മോന്യദേശം ശൂന്യമാക്കി രബ്ബാപട്ടണം നിരോധിച്ചു. ദാവീദോ യെരുശലേമില്‍തന്നെ താമസിച്ചിരുന്നു. (2 ശമുവേല്‍ 11:1).
ദാവീദ് യുദ്ധ സ്ഥലത്ത് ആയിരിക്കേണ്ട ഒരു സമയം, ഒരു കാലം ആയിരുന്നു അതെന്ന് ദൈവവചനം സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ദാവീദ് സൌകര്യപൂര്‍വ്വം ഒഴികഴിവ് പറഞ്ഞു തന്നെത്താന്‍ അകന്നുനിന്നു. തീര്‍ച്ചയായും ദാവീദ് തെറ്റായ സ്ഥലത്ത് ആയിരുന്നു.
നമ്മെകുറിച്ച് ഇങ്ങനെ എത്രപ്രാവശ്യം പറയുവാനായി സാധിക്കും? എല്ലാ ഞായറാഴ്ച്ച രാവിലേയും, നാം ദൈവത്തിന്‍റെ ആലയത്തില്‍ ആയിരിക്കേണ്ടതാണ്, എന്നാല്‍ നമുക്ക് തക്കതായതും സൌകര്യപ്രദമായതുമായ കാരണങ്ങള്‍ ഉണ്ടാകാം (ഒരുപക്ഷേ ദാവീദിനും അവന്‍റെതായ കാരണങ്ങള്‍ ഉണ്ടായിരുന്നിരിക്കാം). എന്നാല്‍ നിങ്ങള്‍ നോക്കുക, ദാവീദിന്‍റെ വീഴ്ചയുടെ ആദ്യത്തെ പടിയായിരുന്നു ഇത്.
ശരിയായ സ്ഥലത്ത് ആയിരിക്കുന്നത് ദൈവത്തിന്‍റെ പ്രസാദത്തിന്‍റെയും സംരക്ഷണത്തിന്‍റെയും കീഴില്‍ നമ്മെ ആക്കും. തെറ്റായ സ്ഥലത്ത് ആയിരിക്കുന്നത് വലിയ ദുരന്തങ്ങള്‍ക്കും വേദനകള്‍ക്കും കാരണമാകാം

പ്രാര്‍ത്ഥന
പിതാവേ, ഞാന്‍ ആയിരിക്കണമെന്ന് അങ്ങ് ആഗ്രഹിക്കുന്ന ശരിയായ സ്ഥലത്ത് ആയിരിക്കേണ്ടതിനു എന്‍റെ കാല്‍ചുവടുകളെ അവിടുന്ന് നിയന്ത്രിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● അത്യധികമായി വളരുന്ന വിശ്വാസം● ചിന്തകളുടെ തള്ളിക്കയറ്റത്തെ നിയന്ത്രിക്കുക
● നിങ്ങളുടെ ആശ്വാസ മേഖലയില്നിന്ന് പുറത്തുവരിക
● ദിവസം 14: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ദിവസം 36: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● നിങ്ങളുടെ ഭവനത്തിന്റെ പരിതഃസ്ഥിതി മാറ്റുക - 5
● നടപടി എടുക്കുക
അഭിപ്രായങ്ങള്‍