അനുദിന മന്ന
3
0
1006
അന്തരീക്ഷങ്ങളെ സംബന്ധിച്ചുള്ള നിര്‍ണ്ണായക ഉള്‍ക്കാഴ്ചകള്‍ - 1
Sunday, 24th of April 2022
Categories :
അന്തരീക്ഷം (Atmosphere)
ഒരു സ്ഥലത്തെകുറിച്ചുള്ള ചില കാര്യങ്ങളാണ് ഒരു അന്തരീക്ഷം വെളിപ്പെടുത്തുന്നത്. നിങ്ങള്‍ ഒരു വ്യക്തിയുടെ ഭവനത്തില്‍ എത്തുകയും അവിടെ നിങ്ങള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തിട്ടുണ്ടോ. അത് വീട്ടുപകരണങ്ങളോ സൌകര്യങ്ങളോ അല്ല - എന്നാല്‍ ആ സ്ഥലത്ത് എന്തോ ഒന്ന് ശരിയായി തോന്നുന്നില്ല. അന്തരീക്ഷം ശരിയല്ല. പിന്നീട് നിങ്ങള്‍ വീട്ടില്‍ പോകുമ്പോള്‍, ചില കാരണങ്ങളാല്‍ നിങ്ങള്‍ അറിയുവാന്‍ ഇടയാകുന്നു ദിവസങ്ങളായി അഥവാ ആഴ്ചകളായി ആ ഭര്‍ത്താവും ഭാര്യയും ശരിയായ രീതിയില്‍ സംസാരിക്കുന്നില്ല എന്ന സത്യം. ആ അസ്വസ്ഥതയാണ് വീട്ടിലെ അന്തരീക്ഷത്തില്‍ അനുഭവപ്പെടുവാന്‍ ഇടയായത്.
മറ്റൊരു രംഗം ഞാന്‍ ചൂണ്ടികാണിക്കട്ടെ. നിങ്ങള്‍ ഒരു വീട്ടില്‍ പ്രവേശിക്കുന്നു, അത് തികച്ചും സാധാരണമായി തോന്നിയേക്കാം എന്നാലും നിങ്ങള്‍ക്ക് അവിടെ വളരെ സന്തോഷവും സമാധാനവും അനുഭവിക്കുവാന്‍ കഴിയും - ആ സ്ഥലത്തെ അന്തരീക്ഷത്തെ സംബന്ധിക്കുന്ന ചില കാര്യങ്ങളാണ് എല്ലാം വ്യത്യാസമാക്കുന്നത്.
ശരിയായ അന്തരീക്ഷം ഫലപ്രദമായി പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്.
ബഹിരാകാശ യാത്രികര്‍ വര്‍ഷങ്ങളായി പരിശീലനം ലഭിക്കുന്നവരും വളരെ സമര്‍ത്ഥന്മാരുമാണ്. എന്നിരുന്നാലും, ഒരു ബഹിരാകാശ യാത്രികന്‍ ബഹിരാകാശത്തു പോകുമ്പോള്‍, അവനോ/അവളോ അവിടെ ഫലപ്രദമായി പ്രവര്‍ത്തിക്കേണ്ടതിനു ബഹിരാകാശ വസ്ത്രത്തില്‍ ഈ ഭൂമിയിലെ അന്തരീക്ഷവും കൊണ്ടുപോകേണ്ടത് ആവശ്യമാണ്.
ഒരു മീന്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിനു വെള്ളത്തിന്‍റെ അന്തരീക്ഷം ആവശ്യമാണ്. അതുപോലെ, ശിശുവിന് പൂര്‍ണ്ണവളര്‍ച്ചയെത്തുവാന്‍ അമ്മയുടെ ഗര്‍ഭപാത്രത്തിന്‍റെ അന്തരീക്ഷം ആവശ്യമാണ്.
സമാനമായി, നിങ്ങള്‍ക്കും എനിക്കും ഫലപ്രദമായി പ്രവര്‍ത്തിക്കുവാന്‍, പക്വതയില്‍ വളരുവാന്‍, ഫലസമൃദ്ധമായി ജീവിക്കുവാന്‍ ശരിയായ അന്തരീക്ഷം ആവശ്യമാണ്.
കര്‍ത്താവായ യേശു അന്തരീക്ഷത്തെ സംബന്ധിച്ചു ഇങ്ങനെ പഠിപ്പിച്ചു.
"വിതയ്ക്കുന്നവന്‍ വിതപ്പാന്‍ പുറപ്പെട്ടു. വിതയ്ക്കുമ്പോള്‍ ചിലതു വഴിയരികെ വീണു; പറവകള്‍ വന്ന് അതു തിന്നുകളഞ്ഞു. ചിലതു പാറസ്ഥലത്ത് ഏറെ മണ്ണില്ലാത്ത ഇടത്ത് വീണു; മണ്ണിനു താഴ്ചചയില്ലായ്കയാല്‍ ക്ഷണത്തില്‍ മുളച്ചുവന്നു. സൂര്യന്‍ ഉദിച്ചാറെ, ചൂടുതട്ടി, വേര്‍ ഇല്ലായ്കയാല്‍ അത് ഉണങ്ങിപ്പോയി. മറ്റു ചിലതു മുള്ളിനിടയില്‍ വീണു; മുള്ളു മുളച്ചു വളര്‍ന്ന് അതിനെ ഞെരുക്കിക്കളഞ്ഞു. മറ്റു ചിലതു നല്ല നിലത്തു വീണു, നൂറും അറുപതും മുപ്പതും മേനിയായി വിളഞ്ഞു. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ". (മത്തായി 13:3-9).
കര്‍ത്താവായ യേശു നാലു അന്തരീക്ഷങ്ങളെ കുറിച്ച് സംസാരിക്കുന്നു
എ. വഴിയരികില്‍
ബി. പാറസ്ഥലത്ത്
സി. മുള്ളുകള്‍
ഡി. നല്ല നിലം
ഏറ്റവും രസകരമായ കാര്യം എന്തെന്നാല്‍ അവിടെ വിതയ്ക്കുന്നവന്‍ ഒരേ വ്യക്തി ആയിരുന്നു വിത്തും ഒന്നുതന്നെയായിരുന്നു എന്നാല്‍ അന്തരീക്ഷം കാരണം വിത്തിന് ഫലം പുറപ്പെടുവിക്കുവാന്‍ സാധിച്ചില്ല. ശരിയായ അന്തരീക്ഷത്തില്‍ വിത്ത് വീണപ്പോള്‍ മാത്രമാണ് അത്ഭുതകരമായ രീതിയില്‍ ഫലം പുറപ്പെടുവിക്കാന്‍ ആരംഭിച്ചത്.
തങ്ങളുടെ ഫലപ്രദവും ഫലസമൃദ്ധവുമായ ജീവിതത്തിനു അന്തരീക്ഷം നിര്‍ണ്ണായകമായ ഒരു പങ്കു വഹിക്കുന്നു എന്ന വെളിപ്പാട് അവര്‍ക്ക് ഇല്ലാത്തത് കാരണം അനേകര്‍ തങ്ങളുടെ ജീവിതത്തില്‍ കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ആ വെളിപ്പാട് നിങ്ങള്‍ക്ക് പ്രാപിക്കുവാനുള്ള സമയമാണിത്.

പ്രാര്‍ത്ഥന
പിതാവേ, എന്നേയും എന്‍റെ കുടുംബാംഗങ്ങളേയും ശരിയായ അന്തരീക്ഷത്തില്‍ നടേണമേ. യേശുവിന്‍റെ നാമത്തില്‍.
Join our WhatsApp Channel

Most Read
● നിശ്ശേഷീകരണത്തെ നിര്‍വചിക്കുക● നടപടി എടുക്കുക
● താരതമ്യത്തിന്‍റെ കെണി
● ഒന്നും മറയ്ക്കപ്പെടുന്നില്ല
● യേശുവിനെ കാണുവാന്‍ ആഗ്രഹിക്കുക
● നിര്‍ണ്ണായകമായ മൂന്ന് പരിശോധനകള്‍
● മഹത്വത്തിന്‍റെയും ശക്തിയുടേയും ഭാഷ - അന്യഭാഷ
അഭിപ്രായങ്ങള്‍