അനുദിന മന്ന
1
0
356
വിശ്വാസം: ദൈവത്തെ പ്രസാദിപ്പിക്കുവാനുള്ള ഉറപ്പായ ഒരു വഴി
Tuesday, 5th of July 2022
Categories :
വിശ്വാസം (Faith)
എന്നാല്‍ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാന്‍ കഴിയുന്നതല്ല; ദൈവത്തിന്‍റെ അടുക്കല്‍ വരുന്നവന്‍ ദൈവം ഉണ്ട് എന്നും തന്നെ അന്വേഷിക്കുന്നവര്‍ക്ക് പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ. (എബ്രായര്‍ 11:6).
വീഴ്ചയ്ക്ക് ശേഷം പല ഭാഗങ്ങളായി തകര്‍ന്നുപോയ മനുഷ്യന്‍റെ ആത്മാവിനെ ഒരുമിച്ചുചേര്‍ത്തു ഒട്ടിക്കുന്ന ഒരു പശപോലെയാണ് വിശ്വാസം. ദൈവത്തിനുള്ള സകലതിലേക്കുമുള്ള ഒരു പാതയാണിത്. വിശ്വാസത്തിന്‍റെ അടിസ്ഥാനം ശ്രദ്ധയോടെ ഇടാതെ ഒരു ക്രിസ്തീയ ജീവിതവും സാദ്ധ്യമല്ല. (എഫെസ്യര്‍ 2:8).
ഓരോ വ്യക്തികളും തങ്ങളില്‍ വിശ്വസിക്കയും സ്നേഹിക്കയും ചെയ്യുന്നവരോടുകൂടെ യാത്ര ചെയ്യുവാന്‍ ഇഷ്ടപ്പെടുന്നതുപോലെ, ദൈവത്തിനുള്ള സകലവും ലഭ്യമാകുന്നതും സുലഭമായിരിക്കുന്നതും ദൈവത്തില്‍ ആശ്രയിക്കയും അവനുമായുള്ള ബന്ധം വളര്‍ത്തുവാന്‍വേണ്ടി സമയം കണ്ടെത്തുകയും ചെയ്യുന്നവര്‍ക്കാണ്. ബന്ധമുള്ള വിശ്വാസമില്ലാതെ, നാം ചെയ്യുന്നതൊന്നും നമ്മുടെ ഹൃദയങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞു വരികയില്ല! ബന്ധത്തില്‍ നിന്നും ഉളവായിവരുന്ന വിശ്വാസം വളരെ ശക്തിമത്താണ്.
ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് നമ്മുടെ സുവിശേഷ പ്രവര്‍ത്തനങ്ങളോടുള്ള ബന്ധത്തില്‍ ഒരിക്കല്‍ ഞാനായിരുന്നു. നൂറുകണക്കിനാളുകള്‍ക്കുവേണ്ടി വ്യക്തിപരമായി ഞാന്‍ പ്രാര്‍ത്ഥിച്ചതിനു ശേഷം, ഞാന്‍ ശാരീരികമായി വളരെ ക്ഷീണിതനായി തീര്‍ന്നു. ഞാന്‍ കാറില്‍ ഇരിക്കുവാനായി തുടങ്ങിയപ്പോള്‍, ഒരു സ്ത്രീ അവളുടെ മകളുമായി പ്രാര്‍ത്ഥനയ്ക്കായി കടന്നുവന്നു. അവളുടെ ഭവനത്തിലെ ചില വിഷയങ്ങള്‍ കാരണം യോഗത്തിനു സമയത്ത് വരുവാന്‍ അവള്‍ക്കു സാധിച്ചില്ല. അവളുടെ മകളുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് അവള്‍ എന്‍റെ കൂടെയുണ്ടായിരുന്നവരെ കാണിച്ചു. പ്രത്യക്ഷമായി ആ റിപ്പോര്‍ട്ടില്‍ ഒന്നുംതന്നെ കാണിച്ചിരുന്നില്ല, എന്നാല്‍ ആ കൊച്ചു പെണ്‍കുട്ടിക്ക് തന്‍റെ വയറ്റില്‍ സ്ഥിരമായി വര്‍ദ്ധിച്ചുവരുന്ന ശക്തമായ വേദന മാസങ്ങളായിട്ടു ഉണ്ടായിരന്നു.
സത്യസന്ധമായി പറയട്ടെ, എന്‍റെ ശാരീരിക അവശതകള്‍ നിമിത്തം ആ സ്ത്രീയുടെ മകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ എനിക്ക് അല്പംപോലും വിശ്വാസം ഉണ്ടായിരുന്നില്ല. എന്നിട്ടും, ദൈവം എന്‍റെ ആത്മാവില്‍ ഇങ്ങനെ സംസാരിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു, "മകനെ, നിനക്കു ഇപ്പോള്‍ എന്തുതോന്നുന്നു എന്നതില്‍ ആശ്രയിക്കരുത് എന്നാല്‍ നിനക്കു എന്നിലുള്ള ബന്ധത്തില്‍ ആശ്രയിക്കയും അത് ഉപയോഗിക്കയും ചെയ്യുക."
അതുകൊണ്ട് ഞാന്‍ കണ്ണടച്ച് ലളിതമായ ഒരു പ്രാര്‍ത്ഥന ചെയ്തു, "പിതാവേ ഈ കൊച്ചുപെണ്‍കുട്ടിയെ സഹായിക്കേണമേ. അവള്‍ക്ക് അങ്ങയുടെ സ്പര്‍ശനം ആവശ്യമാണ്. യേശുവിന്‍റെ നാമത്തില്‍." ആ അഭിഷേകത്തിന്‍റെ കീഴില്‍ അവള്‍ നിലത്തുവീണു. സത്യമായും, ഞാന്‍ അത് പ്രതീക്ഷിച്ചില്ലായിരുന്നു. അവള്‍ എഴുന്നേറ്റു, എന്നിട്ട് അവള്‍ തന്‍റെ മുഖം കുനിച്ചു അലറികരഞ്ഞുകൊണ്ട് അവള്‍ തന്‍റെ അമ്മയോടു പറഞ്ഞു തന്‍റെ ശരീരത്തില്‍ കൂടെ വൈദ്യുതി കടന്നുപോകുന്നതുപോലെ ഒരു അനുഭവം തനിക്കുണ്ടായി.
തുടര്‍ന്നുള്ള മാസങ്ങളില്‍, ഞാന്‍ ആ സ്ഥലത്ത് ആയിരുന്നപ്പോള്‍, ദൈവം അവരോടു എങ്ങനെ കൃപയുള്ളവനായിരുന്നുയെന്നു ആ അമ്മയും മകളും വേദിയില്‍ സാക്ഷ്യം പറയുവാന്‍ ഇടയായി. അവളുടെ ആ മകള്‍ തന്‍റെ അവസ്ഥയില്‍ നിന്നും പൂര്‍ണ്ണമായി സുഖം പ്രാപിച്ചു. അവളുടെ ഉദരത്തില്‍ മാസങ്ങളായി വര്‍ദ്ധിച്ചുവന്നുകൊണ്ടിരുന്ന ശക്തമായ വേദന അവളെ വിട്ടുമാറി മാത്രമല്ല അത് പിന്നീട് ഉണ്ടായിട്ടില്ല.
ദൈവവുമായുള്ള നിങ്ങളുടെ ബന്ധത്തെ വളര്‍ത്തുവാന്‍ ഞാന്‍ നിങ്ങളെ ഉത്സാഹിപ്പിക്കുന്നു. നിങ്ങളത് ചെയ്യുമ്പോള്‍, നിങ്ങള്‍ മുമ്പ് ചെയ്തതിനേക്കാള്‍ അധികമായി വിശ്വാസത്തിന്‍റെ ചുവടുകള്‍ വെക്കുന്നതു നിങ്ങള്‍തന്നെ കാണും. എന്തുകൊണ്ട്? നിങ്ങള്‍ വിശ്വസിച്ചിരിക്കുന്ന ഒരുവനെ ഇപ്പോള്‍ നിങ്ങള്‍ക്ക് അടുത്തറിയാം. (2 തിമോഥെയോസ് 1:12). നിങ്ങള്‍ക്ക് അവനുമായി വ്യക്തിപരമായ ഒരു ബന്ധമുണ്ട്. അപ്പോള്‍ വൈഷ്യമ്യങ്ങള്‍ ഉണ്ടാകുകയില്ല.

പ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങ് ആരാണെന്നുള്ള വെളിപ്പാടില്‍ എന്‍റെ അവിശ്വാസത്തെ അപ്രത്യക്ഷമാക്കേണമേ. യേശുവിന്‍റെ നാമത്തില്‍.
Most Read
● അനുദിനവും ജ്ഞാനിയായി വളരുന്നത് എങ്ങനെ● സ്വപ്നം കാണുവാന്‍ ധൈര്യപ്പെടുക
● ജീവിത ചട്ടം
● നിങ്ങളുടെ ഭവനത്തിന്‍റെ പരിതഃസ്ഥിതി മാറ്റുക - 4
● നിങ്ങളുടെ ജോലി സംബന്ധിച്ചുള്ള ഒരു രഹസ്യം
● ദൈവം വ്യത്യസ്തമായാണ് കാണുന്നത്
● പുതിയ ഉടമ്പടി, ചലിക്കുന്ന ആലയം
അഭിപ്രായങ്ങള്‍