അനുദിന മന്ന
നിങ്ങളുടെ ജോലി സംബന്ധിച്ചുള്ള ഒരു രഹസ്യം
Tuesday, 2nd of August 2022
0
0
628
Categories :
ജോലി (Job)
അങ്ങനെ അവൻ അവിടെനിന്ന് പുറപ്പെട്ട് ശാഫാത്തിന്‍റെ മകനായ എലീശയെ കണ്ടെത്തി; അവൻ പന്ത്രണ്ട് ഏർ കാളകളെ പൂട്ടി ഉഴുവിച്ചുകൊണ്ടിരുന്നു; പന്ത്രണ്ടാമത്തേതിനോടുകൂടെ അവൻ തന്നേ ആയിരുന്നു; ഏലീയാവ് അവന്‍റെ അരികെ ചെന്ന് തന്‍റെ പുതപ്പ് അവന്‍റെമേൽ ഇട്ടു. (1 രാജാക്കന്മാര്‍ 19:19).
എലിശായെക്കുറിച്ച് നാം കാണുന്ന ആദ്യത്തെ കാര്യം അവന്‍ ഉഴുതുന്നവന്‍ ആയിരുന്നു എന്നതാണ്; അവന്‍ ഒരു കഠിനാധ്വാനി ആയിരുന്നു. നിങ്ങള്‍ ദൈവവചനം വായിക്കുമെങ്കില്‍, ആളുകള്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ പലപ്പോഴും ദൈവം അവരെ വിളിച്ചതായി നിങ്ങള്‍ക്ക് കാണുവാന്‍ കഴിയും. ഉദാഹരണത്തിന്, അപ്പോസ്തലന്മാരായ പത്രോസ്, യാക്കോബ്, യോഹന്നാന്‍ അതുപോലെ അന്ത്രെയോസ് എന്നിവര്‍ മുക്കുവന്മാരായി ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് വിളിക്കപ്പെടുന്നത്. ദൈവമനുഷ്യനായ മോശെ, തന്‍റെ അമ്മായപ്പനായ യിത്രോവിന്‍റെ ആടുകളെ മേയിച്ചുകൊണ്ടിരിക്കുമ്പോള്‍ ആണ് യഹോവ അവനെ വിളിക്കുന്നത്. പ്രവാചകനായ എലിശയും താന്‍ ജോലിയിലായിരിക്കുമ്പോള്‍ ആണ് തനിക്കു വിളി ഉണ്ടാകുന്നത്.
അനേക ആളുകള്‍ എനിക്ക് എഴുത്ത് എഴുതി പറയാറുണ്ട്, "പാസ്റ്റര്‍, എനിക്ക് ലഭിച്ചിരിക്കുന്ന ജോലി ഒരു ചെറിയ ജോലിയാണ്". ഒരു ജോലിയും ചെറുതോ വലുതോ ഇല്ല; നമ്മുടെ ചിന്തകളാണ് അവയെ അങ്ങനെയാക്കുന്നത്. ദൈവത്തിന്‍റെ സമ്പദ് വ്യവസ്ഥയില്‍, ചെറിയ ജോലി എന്നൊന്നില്ല. വേദപുസ്തകം നമ്മോടു പറയുന്നു, "നീ ചെയ്യുന്ന എല്ലാ പ്രവൃത്തികളും ശക്തിയോടെ ചെയ്യുക". (സഭാപ്രസംഗി 9:10).
ആളുകള്‍ നിങ്ങളുടെ ജോലിയെ സംബന്ധിച്ച് എന്ത് പറയുന്നു എന്നത് വിഷയമല്ല, ക്രിസ്തുവിനെ മനസ്സില്‍ വെച്ചുകൊണ്ട് അവന്‍റെ മഹത്വത്തിനായി, അവന്‍റെ നാമത്തിനായി, നിങ്ങളുടെ പ്രയത്നം കര്‍ത്താവില്‍ വ്യര്‍ത്ഥമല്ല എന്നറിഞ്ഞുകൊണ്ട് നിങ്ങളുടെ ജോലി ചെയ്യുക. (1 കൊരിന്ത്യര്‍ 15:58). നിങ്ങള്‍ അത് ചെയ്യുമ്പോള്‍, അത് സത്യസന്ധതയേയും വിശ്വസ്തതയേയും ഉളവാക്കുവാന്‍ ഇടയാകും.
എന്തുകൊണ്ടാണ് ഞാന്‍ ഇത് പറയുന്നത്? കാരണം നിങ്ങളുടെ ജോലിയല്ല നിങ്ങളുടെ യഥാര്‍ത്ഥ സ്രോതസ്സ്. നിങ്ങളുടെ ജോലിയല്ല നിങ്ങളുടെ യഥാര്‍ത്ഥ സുരക്ഷിതത്വം. ദൈവമാണ് നിങ്ങളുടെ ആവശ്യങ്ങളൊക്കെയും തന്‍റെ മഹത്വത്തിന്‍റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂര്‍ണ്ണമായി തീര്‍ത്തുതരുന്നത് (ഫിലിപ്പിയര്‍ 4:19). നിങ്ങളുടെ ജോലി ഒരു മാര്‍ഗ്ഗം മാത്രമാണ്, എന്നാല്‍ സകല കരുതലിന്‍റെയും യഥാര്‍ത്ഥ ഉറവിടം ദൈവമാകുന്നു.
ഒരു വഴി അടയുകയാണെങ്കില്‍, നിങ്ങളുടെ ജീവിതത്തില്‍ മറ്റൊരു വഴി തുറക്കുവാന്‍ ദൈവം ശക്തനാണ്. ദൈവം പരിമിതിയുള്ളവനല്ല. ഭയപ്പെടേണ്ടാ. തങ്ങളുടെ ജോലിയാണ് അവരെ സുരക്ഷിതമായി നിര്‍ത്തിരിക്കുന്നത് എന്ന സാത്താന്‍റെ നുണയെ അനേക ആളുകള്‍ വിശ്വസിച്ചിരിക്കയാണ്. സത്യത്തില്‍ നിന്നും അകന്നിരിക്കാന്‍ ഒന്നിനും കഴിയുകയില്ല.
സമ്പദ് വ്യവസ്ഥ ഉയരുകയും താഴുകയും ചെയ്യും; ഓഹരിവിപണിയില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും; ഒന്നാമതു ദൈവമാണ് നിങ്ങളുടെ സ്രോതസ്സ് എന്നറിയുക. രണ്ടാമത്, നിങ്ങള്‍ക്ക് ഇപ്പോള്‍ ഉള്ളതോ, ലഭിക്കുവാന്‍ പോകുന്നതോ ആയ ജോലി എന്തുമാകട്ടെ, നിങ്ങളുടെ മുഴുബലത്തോടെ അത് ചെയ്യുക. ദൈവം നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുക മാത്രമല്ല അവന്‍ നിങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കും എന്ന് ഞാന്‍ പ്രവചിച്ചു പറയുന്നു. ദൈവം മുഖപക്ഷം നോക്കുന്നവനല്ല, അവന്‍ ഒരിക്കലും പക്ഷാഭേദം കാണിക്കുന്നവനല്ല. (അപ്പൊ.പ്രവൃ 10:34). എലിശായ്ക്ക് അത് സംഭവിച്ചുവെങ്കില്‍, അത് നിങ്ങള്‍ക്കും സംഭവിക്കും. ദൈവത്തിന്‍റെ സ്നേഹത്തിന്‍റെയും കൃപയുടെയും ആവരണം നിങ്ങളുടെമേല്‍ വീഴും.

പ്രാര്‍ത്ഥന
പിതാവേ, എന്‍റെ സകല അനുഗ്രഹങ്ങളുടെയും ഉറവിടം അവിടുന്നാകയാല്‍ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. എന്‍റെ ജീവിതത്തില്‍ അച്ചടക്കം ഉണ്ടാകുവാന്‍ എന്‍റെ പ്രയത്നത്തെ ഉപയോഗിക്കേണമേ. എനിക്ക് ചുറ്റുപാടുമുള്ള അനേകര്‍ക്ക് എന്‍റെ പ്രയത്നം ഒരു അനുഗ്രഹമാക്കി മാറ്റേണമേ, യേശുവിന്‍റെ നാമത്തില്‍.
Join our WhatsApp Channel
Most Read
● പര്വ്വതങ്ങളെ ചലിപ്പിക്കുന്ന കാറ്റ്● ഉത്പ്രാപണം (യേശുവിന്‍റെ മടങ്ങിവരവ്) എപ്പോള് സംഭവിക്കും?
● കഴിഞ്ഞകാലങ്ങളിലെ കല്ലറകളില് അടക്കംചെയ്തു കിടക്കരുത്
● കടത്തില് നിന്നും പുറത്തു വരിക : സൂചകം # 2
● സംതൃപ്തി ഉറപ്പാക്കപ്പെട്ടിരിക്കുന്നു
● കയ്പ്പെന്ന ബാധ
● സാമ്പത്തീകമായി താറുമാറായ അവസ്ഥയില് നിന്നും പുറത്തുകടക്കുന്നത് എങ്ങനെ?
അഭിപ്രായങ്ങള്‍